Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
ശനിയുടെ പ്രത്യേക അനുഗ്രഹം; ഈ തീയതികളില്‍ ജനിച്ചവര്‍ക്ക് ജീവിതം രാജകീയം
ന്യൂമറോളജി അനുസരിച്ച്, ഒരു വ്യക്തിയുടെ ജനനത്തീയതിയുടെ സഹായത്തോടെ, അവന്റെ ഗുണങ്ങളെയും പെരുമാറ്റത്തെയും കുറിച്ച് പല കാര്യങ്ങളും പ്രവചിക്കാന്‍ കഴിയും. ജ്യോതിഷത്തില്‍ എല്ലാ ആളുകള്‍ക്കും ഒരു രാശി ഉള്ളതുപോലെ, സംഖ്യാശാസ്ത്രത്തില്‍ എല്ലാ ആളുകള്‍ക്കും ഒരു ജനന സംഖ്യയുണ്ട്. കൂടാതെ ഓരോ ജനന സംഖ്യയും ചില ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരത്തിലുള്ള ചില ജന്മ സംഖ്യകളുള്ള ആളുകള്‍ക്ക് ശനി ഭഗവാന്റെ പ്രത്യേക കൃപ ലഭിക്കുന്നതായി പറയുന്നു. ഇവര്‍ക്ക് ജീവിതത്തില്‍ ധാരാളം വിജയങ്ങള്‍ ലഭിക്കും.
സംഖ്യാശാസ്ത്രത്തില്‍ ശനി 8 എന്ന സംഖ്യയുടെ ഉടമയായി കണക്കാക്കപ്പെടുന്നു. മാസത്തിലെ 8, 17, അല്ലെങ്കില്‍ 26 തീയതികളില്‍ ജനിച്ച ആളുകള്‍ വളരെ നിഗൂഢതയുള്ളവരാണെന്നാണ് ഇതിനര്‍ത്ഥം. അതുകൊണ്ടാണ് അവരുടെ മനസ്സില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയാന്‍ കഴിയില്ല. ഈ തീയതികളില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ ശനിദേവന്റെ അനുഗ്രഹം ഉണ്ടാകും. അവരുടെ ചില പ്രത്യേകതകള്‍ നമുക്ക് നോക്കാം.

ജനനത്തീയതി: 8
8-ാം തീയതി ജനിച്ച ആളുകള്‍ വളരെ ഊര്‍ജ്ജവും ആത്മവിശ്വാസവും നിറഞ്ഞവരാണ്. അവര്‍ തങ്ങളുടെ കാര്യങ്ങള്‍ ആരുമായും എളുപ്പത്തില്‍ പങ്കിടില്ല. അവരെ മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും അവര്‍ തങ്ങളുടെ ലക്ഷ്യങ്ങളില്‍ വിജയം കൈവരിക്കുന്നു. വെല്ലുവിളികളെ ദൃഢമായി നേരിടുന്നു. അവര്‍ ഏറ്റെടുക്കുന്ന ഒരു ജോലിയും പൂര്‍ത്തിയാക്കാതെ വിടുകയില്ല. എന്നാല്‍ ചിലപ്പോള്‍ വൈകാരികത കാരണം അവര്‍ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.
ഇവര്‍ അധികം സംസാരിക്കാത്തവരാണ്. അവരെക്കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തു കാണിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇവര്‍ സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുന്നു. ശനി സാവധാനം നീങ്ങുന്ന ഗ്രഹമാണ്. അതുപോലെ ഇക്കൂട്ടര്‍ ക്രമേണയും സാവധാനത്തിലും ജീവിതത്തില്‍ വിജയം കൈവരിക്കുന്നു. ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. അവര്‍ പൂര്‍ണ്ണമായ അര്‍പ്പണബോധത്തോടെ ജോലി ചെയ്യുന്നു, അതിലൂടെ അവര്‍ തീര്‍ച്ചയായും വിജയം കൈവരിക്കുന്നു.
ഈ തീയതിയില്‍ ജനിച്ചവര്‍ ആരുമായും പെട്ടെന്ന് ഇണങ്ങാത്തവരാണ്. അതിനാല്‍ അവര്‍ക്ക് കുറച്ച് സുഹൃത്തുക്കള്‍ മാത്രമേയുണ്ടാകൂ, അവര്‍ക്ക് മറ്റുള്ളവരുടെ പിന്തുണ വളരെ അപൂര്‍വമായി മാത്രമേ ലഭിക്കൂ. അവര്‍ ജീവിതത്തില്‍ എന്ത് വിജയം നേടിയാലും അതെല്ലാം അത് സ്വയം പരിശ്രമത്തിലൂടെ നേടുന്നവരാണ്.
ന്യൂമറോളജി അനുസരിച്ച്, എട്ടാം തീയതി ജനിച്ച ആളുകള്‍ കൂടുതലും എഞ്ചിനീയറിംഗുമായോ ഇലക്ട്രോണിക്സുമായോ ബന്ധപ്പെട്ടിരിക്കുന്നു. ഈ ആളുകള്‍ക്ക് നല്ല ബിസിനസുകാരാകാന്‍ കഴിയും. അവര്‍ക്ക് നിര്‍മ്മാണ സാമഗ്രികളുടെ വിതരണം, ഇരുമ്പ്, എണ്ണയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ തുടങ്ങിയ വ്യവസായങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. ഇവര്‍ ഏത് തൊഴില്‍ തിരഞ്ഞെടുത്താലും അതില്‍ വിജയിക്കും.
ജനനത്തീയതി: 17
17 ജനനത്തീയതിയായി വരുന്നവരോട് ശനിദേവന് പ്രത്യേക പ്രീതിയുണ്ട്. സംഖ്യാശാസ്ത്രമനുസരിച്ച്, ഇത്തരക്കാര്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. ചിന്തകളില്‍ വളരെ വ്യക്തത പുലര്‍ത്തുന്നവരാണ്. ഈ ദിവസം ജനിച്ച ആളുകള്‍ വളരെ കഠിനാധ്വാനത്തോടെയും അര്‍പ്പണബോധത്തോടെയും അവരുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നു.
ജനനത്തീയതി: 26
26-ാം തീയതി ജനിച്ച ആളുകള്‍ക്ക് ക്ഷമ കൂടുതലായിരിക്കും. സാമ്പത്തിക കാര്യങ്ങളിലും ഭാഗ്യം അവരെ അനുകൂലിക്കുന്നു. ഇത്തരക്കാര്‍ വളരെ ബുദ്ധിപൂര്‍വ്വം സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നു. ഉപയോഗശൂന്യമായ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. എല്ലാ ജോലികളും തീര്‍ച്ചയായും ഇവര്‍ വിജയിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications