Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഭാവിയില്‍ നിങ്ങളെ കഷ്ടപ്പെടുത്തും ഈ രോഗങ്ങള്‍; ന്യൂമറോളജി പറയും നിങ്ങളുടെ ആരോഗ്യം
ഇന്ത്യന്‍ പുരാണങ്ങള്‍ പ്രകാരം വൈദ്യശാസ്ത്രത്തെ സംബന്ധിച്ചുള്ള വേദമാണ് അഥര്‍വ്വവേദം. ആയുര്‍വേദം ആദ്യമായി ബ്രഹ്‌മാവാണ് അശ്വിനി കുമാരന്മാര്‍ക്ക് പഠിപ്പിച്ചത്. ഈ അറിവ് പിന്നീട് ഇവര്‍ ഇന്ദ്രനും ഇന്ദ്രന്‍ ധന്വന്തരിക്കും പഠിപ്പിച്ചു. ധന്വന്തരി ഈ അറിവ് ഋഷിമാര്‍ക്ക് നല്‍കി. ആയുര്‍വേദം അനുസരിച്ച് ഇന്ത്യന്‍ വൈദ്യശാസ്ത്രത്തില്‍, ഏതൊരു വ്യക്തിയുടെയും സ്വഭാവമോ ശരീരഘടനയോ വാത, പിത്ത, കഫം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. രാസപ്രക്രിയകള്‍ ശരീരത്തിന്റെ ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. ചരകസംഹിത പ്രകാരം ശരീരത്തിലെ ത്രിദോഷത്തിന്റെ അവസ്ഥ ഇപ്രകാരമാണ്.
അരക്കെട്ട്, തുടകള്‍, കാലുകള്‍, എല്ലുകള്‍, വന്‍കുടല്‍ എന്നിവയില്‍ വാത സ്വാധീനമുണ്ട്. രക്തം, വിയര്‍പ്പ്, നീര്, ലിംഫ്, ചെറുകുടല്‍ എന്നിവയില്‍ പിത്തത്തിന് സ്വാധീനമുണ്ട്. കഫത്തിന് നെഞ്ച്, തല, കഴുത്ത്, സന്ധികള്‍, ശരീരത്തിന്റെ മുകള്‍ ഭാഗം എന്നിവയില്‍ സ്വാധീനമുണ്ട്. ഒരു വ്യക്തിയുടെ ശരീരത്തില്‍ വാത, പിത്ത, കഫം എന്നിവയില്‍ ഏതാണ് കൂടുതല്‍ ഉണ്ടാകുക എന്നത് ആ വ്യക്തിയുടെ ഭരണഗ്രഹങ്ങളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. ഈ മൂന്നില്‍ ഏതെങ്കിലും ഒന്ന് അസന്തുലിതമാകുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയും രോഗങ്ങളുമെല്ലാം അവരുടെ ജനനത്തീയതി നോക്കി അറിയാനാകുമെന്ന് സംഖ്യാശാസ്ത്രം പറയുന്നു. ന്യൂമറോളജി പറയുന്ന നിങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യങ്ങള്‍ എന്താണെന്ന് നമുക്ക് നോക്കാം.

ജനന തീയതി, റാഡിക്‌സ്, ഗ്രഹം, ഗുണം, ദോഷം
1,10,19,28 - 1 -സൂര്യന്‍ - സത് - പിത്തം
2,11,20,29 - 2 - ചന്ദ്രന്‍ - തമസ് - കഫം
3,12,21,30 - 3 - വ്യാഴം - രജസ് - കഫം
4,13,22,31 - 4 - രാഹു - രജസ് - വാതം
5,14,23 - 5 - ബുധന്‍ - രജസ് - വാതം
6,15,24 - 6 - ശുക്രന്‍ - തമസ് - കഫം
7,16,25 - 7 - കേതു - തമസ് - കഫം
8,17,26 - 8 - ശനി - രജസ് - വാതം
9,18,27 - 9 - ചൊവ്വ - സത് - പിത്തം
റാഡിക്‌സ് 1 (പിത്തം)
രോഗം- റാഡിക്‌സ് ഒന്നില്‍ വരുന്ന വ്യക്തികള്‍ക്ക് അടിസ്ഥാനപരമായി അവരുടെ ആരോഗ്യം പിത്തത്തിലെ മാറ്റങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇവര്‍ ജീവിതത്തില്‍ ഹൃദ്രോഗം, തലവേദന, ദന്തരോഗം, നേത്രരോഗം, മൂത്രാശയരോഗം തുടങ്ങിയവയാല്‍ കഷ്ടപ്പെട്ടേക്കാം.
പരിഹാരം-ഉപ്പ് ഉപയോഗം കുറയ്ക്കുക, അത്താഴം വൈകി കഴിക്കരുത്
റാഡിക്‌സ് 2 (കഫം)
രോഗങ്ങള്‍: ഈ റാഡിക്‌സുള്ള ആളുകള്‍ക്ക് ഉദരസംബന്ധമായ അസുഖങ്ങള്‍, ഗ്യാസ് സംബന്ധമായ രോഗങ്ങള്‍, കുടലിലെ വീക്കം, മുഴകള്‍, മാനസിക വിഷമം, ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ മുതലായവ ഉണ്ടാകാം.
പ്രതിവിധി- വെള്ളരിക്ക, ടേണിപ്, തണ്ണിമത്തന്‍, കടുക്, കാബേജ്, വാഴപ്പഴം എന്നിവ ഭക്ഷണത്തില്‍ ഉപയോഗിക്കുക. ഉത്കണ്ഠ അകറ്റാനായി ഉറങ്ങുമ്പോള്‍ തലയോട് ചേര്‍ന്ന് ഒരു പാത്രത്തില്‍ വെള്ളം സൂക്ഷിക്കുക, ആ വെള്ളം രാവിലെ ചെടികളില്‍ ഒഴിക്കുക. രാത്രിയില്‍ പാല്‍ കുടിക്കാന്‍ പാടില്ല. രാവിലെ കുരുമുളകും തേനും കലര്‍ത്തി വെള്ളം കഴിക്കുക. കാപ്പിയും പുകയിലയും ഉപയോഗിക്കരുത്.
റാഡിക്‌സ് 3 (കഫം)
രോഗങ്ങള്‍: നാഡീവ്യവസ്ഥയുമാി ബന്ധപ്പെട്ട രോഗങ്ങള്‍, മുതുകിലും കാലുകളിലും വേദന, ത്വക്ക് രോഗങ്ങള്‍, ഗ്യാസ്, എല്ലുകളിലെ വേദന, തൊണ്ട രോഗങ്ങള്‍, പക്ഷാഘാതം എന്നിവ നിങ്ങളെ കഷ്ടപ്പെടുത്തും.
പ്രതിവിധി- ആപ്പിള്‍, ചെറി, മാതളനാരങ്ങ, പൈനാപ്പിള്‍, മുന്തിരി, അത്തിപ്പഴം, കുങ്കുമപ്പൂവ്, ഗ്രാമ്പൂ, ബദാം എന്നിവ കൂടുതലായി കഴിക്കുക. ഫെബ്രുവരി, ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. കാരറ്റ് ജ്യൂസ് കുടിക്കുക.
റാഡിക്‌സ് 4 (വാതം)
രോഗങ്ങള്‍: ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം, കാലുകള്‍ക്ക് പരിക്കുകള്‍, ഉറക്കമില്ലായ്മ, വിളര്‍ച്ച, തലവേദന, നടുവേദന, നേത്രരോഗങ്ങള്‍ തുടങ്ങിയവ വരാന്‍ സാധ്യതയുണ്ട്.
പ്രതിവിധി- ചീര പതിവായി കഴിക്കുക. ജനുവരി, ഫെബ്രുവരി, ജൂലൈ, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. ഫ്രൂട്ട് ജ്യൂസ് കുടിക്കുക. എന്നാല്‍ പകല്‍ പഴങ്ങള്‍ കഴിക്കരുത്. സൂര്യാസ്തമയത്തിനു ശേഷം പഴങ്ങള്‍ ഉപയോഗിക്കുക.
റാഡിക്‌സ് 5 (വാതം)
രോഗങ്ങള്‍: ദഹനക്കേട്, മാനസിക പിരിമുറുക്കം, തലവേദന, ജലദോഷം, കാഴ്ചക്കുറവ്, കൈ വേദന, തോളില്‍ വേദന, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാം.
പ്രതിവിധി- കാരറ്റ് കൂടുതല്‍ കഴിക്കുക. ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആരോഗ്യം മോശമാകാനുള്ള സാധ്യതയുണ്ട്. ഗണപതിയെ ആരാധിക്കുക.
റാഡിക്‌സ് 6 (കഫം)
രോഗങ്ങള്‍: തൊണ്ട, വൃക്ക, നെഞ്ച്, മൂത്രസംബന്ധമായ തകരാറുകള്‍, ഹൃദ്രോഗം, ജനനേന്ദ്രിയ രോഗങ്ങള്‍, പ്രമേഹം, മൂത്രത്തില്‍ കല്ല്, ശ്വാസകോശ രോഗങ്ങള്‍ മുതലായവയ്ക്ക് സാധ്യതയുണ്ട്.
പ്രതിവിധി- മെയ്, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ആരോഗ്യം മോശമാകും. മുളപ്പിച്ച ഭക്ഷണം കഴിക്കുക. തൈര് ഉപയോഗം കുറയ്ക്കുക. മധുരം കുറച്ച് കഴിക്കുക.
റാഡിക്‌സ് 7 (കഫം)
രോഗങ്ങള്‍: ദഹനക്കേട്, ഉദരരോഗങ്ങള്‍, കണ്ണുകള്‍ക്ക് താഴെ കറുത്ത പാടുകള്‍, തലവേദന, രക്തസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ത്വക്ക് രോഗങ്ങള്‍, 45 വയസിനു ശേഷം ഓര്‍മ്മക്കുറവ് എന്നിവയ്ക്കും സാധ്യതയുണ്ട്.
പ്രതിവിധി- ആപ്പിളും പഴച്ചാറുകളും കഴിക്കുക. ജനുവരി, ഫെബ്രുവരി, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്, അതിനാല്‍ ഈ മാസങ്ങളില്‍ നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, പതിവായി നടക്കാന്‍ പോകുക.
റാഡിക്‌സ് 8 (വാതം)
രോഗം: കരള്‍ രോഗം, ശ്വാസ സംബന്ധമായ അസുഖം, സന്ധിവാതം, രക്തസംബന്ധമായ അസുഖം, മൂത്രരോഗം മുതലായവയ്ക്ക് സാധ്യതയുണ്ട്. വിഷാദരോഗത്തിന് കൂടുതല്‍ സാധ്യതയുണ്ട്. പക്ഷാഘാതം സംഭവിക്കാം, കേള്‍വിക്കുറവ് സാധ്യമാണ്.
പ്രതിവിധി - ചീര, വാഴപ്പഴം, വെള്ളരി, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കുക. മാംസാഹാരം കഴിക്കുന്നത് ഒഴിവാക്കുക. ജനുവരി, ഫെബ്രുവരി, ജൂലൈ, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്, അതിനാല്‍ ഈ മാസങ്ങളില്‍ നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
റാഡിക്‌സ് 9 (പിത്തം)
രോഗങ്ങള്‍: ഉദരരോഗങ്ങള്‍, പൊള്ളല്‍, മൂത്രാശയ സംബന്ധമായ തകരാറുകള്‍, പനി, തലവേദന, പല്ലുവേദന, പൈല്‍സ്, രക്തസംബന്ധമായ അസുഖങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. ശരീരം ആരോഗ്യമുള്ളതായി തോന്നുമെങ്കിലും, ബലഹീനത ഉണ്ടാകാം.
പ്രതിവിധി- ഈന്തപ്പഴവും പാലും കഴിക്കുക. രാവിലെ നടക്കാന്‍ പോകുക. പകല്‍ സമയത്ത് പഴച്ചാര്‍ കുടിക്കുക. സ്ഫോടക വസ്തുക്കളില്‍ നിന്നും പടക്കങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക.



Click it and Unblock the Notifications










