Latest Updates
-
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു
വിധി തന്നെ മാറ്റിയെഴുതാം; ജനനത്തീയതി പ്രകാരം ഈ ഭാഗ്യവസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കൂ
ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ സംഖ്യകള്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഭാഗ്യ സംഖ്യയും ഭാഗ്യ നിറവും അറിഞ്ഞാല്‍ നമ്മുടെ ദൈനംദിന ജീവിതത്തിലെ പല തടസ്സങ്ങളും പരിഹരിക്കാന്‍ കഴിയും. അതിനാലാണ് സംഖ്യാശാസ്ത്രത്തെ മിക്കവരും വളരെ പ്രാധാന്യത്തോടെ കാണുന്നതും. നിങ്ങളുടെ ജനനത്തീയതി നോക്കി പല കാര്യങ്ങളും നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് ചെയ്യാന്‍ കഴിയും. അതിലൂടെ നിങ്ങളുടെ ഭാഗ്യവും ഉയര്‍ത്താനാകും. നിങ്ങളുടെ ജനനത്തീയതി അനുസരിച്ച് നിങ്ങളുടെ ഭാഗ്യം വര്‍ധിപ്പിക്കാന്‍ ഓരോരുത്തരും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.
റാഡിക്സ് 1
ന്യൂമറോളജി പ്രകാരം, 1, 10, 19, 28 തീയതികളില്‍ ജനിച്ച വ്യക്തിയെ റാഡിക്സ് ഒന്നില്‍ ഉള്‍പ്പെടുത്താം. ഒന്നാം നമ്പര്‍ ഭരിക്കുന്ന ഗ്രഹം സൂര്യനാണ്. ഇവര്‍ അവരുടെ വീടിന്റെ വടക്കന്‍ ദിശയില്‍ ഒരു പുല്ലാങ്കുഴല്‍ സൂക്ഷിക്കണം. മികച്ച ഭാഗ്യം നേടാനായി മുള കൊണ്ട് നിര്‍മിച്ച ഓടക്കുഴല്‍ വേണം സൂക്ഷിക്കാന്‍.

റാഡിക്സ് 2
2, 11, 20, 29 തീയതികളില്‍ ജനിച്ച ആളുകള്‍ റാഡിക്സ് 2ല്‍ വരുന്നു. 2 ന്റെ അധിപന് ചന്ദ്രന് ഗ്രഹമായി കണക്കാക്കപ്പെടുന്നു. ഇവര്‍ ഇവരുടെ വീടിന്റെ വടക്കുകിഴക്കന്‍ ദിശയില്‍ ഒരു വെള്ള നിറത്തിലുള്ള ഷോപീസ് ഇനം സൂക്ഷിക്കണം. ഷോപീസിന് ഒരു പോസിറ്റീവ് ഇമേജ് ഉണ്ടായിരിക്കണം.
റാഡിക്സ് 3
മൂന്നാം സംഖ്യയുടെ ഭരിക്കുന്ന ഗ്രഹം വ്യാഴമാണ്. 3, 12, 21, 30 തീയതികളില്‍ ജനിച്ച ആളുകളെ വ്യാഴം ഭരിക്കുന്നതായി പറയപ്പെടുന്നു. ഇവര്‍ അവരുടെ വീടിന്റെ വടക്കുകിഴക്കന്‍ ദിശയില്‍ ഒരു രുദ്രാക്ഷം സൂക്ഷിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു.
റാഡിക്സ് 4
സംഖ്യാശാസ്ത്രമനുസരിച്ച്, 4,13,22,31 തീയതികളില്‍ ജനിച്ച വ്യക്തി 4 എന്ന റാഡിക്സില് വരുന്നു. 4 എന്ന സംഖ്യയുടെ അധിപന് രാഹുവാണ്. ഇവര്‍ അവരുടെ വീടിന്റെ തെക്കുപടിഞ്ഞാറ് ദിശയില്‍ കുറച്ച് ചില്ല് കഷണങ്ങള്‍ സൂക്ഷിക്കണം.
റാഡിക്സ് 5
5, 14, 23 തീയതികളില്‍ ജനിച്ച വ്യക്തിയെ 5 റാഡിക്സില് ഉള്‍പ്പെടുത്താം. ഈ സംഖ്യയുടെ അധിപന് ബുധനാണ്. നിങ്ങള്‍ നിങ്ങളുടെ വീടിന്റെ വടക്ക് ദിശയില്‍ കുബേരന്റെയോ ലക്ഷ്മീദേവിയുടെയോ ചിത്രം സൂക്ഷിക്കണം. ഒരു വീട്ടില്‍ ലക്ഷ്മി ദേവിയുടെയും കുബേരന്റെയും സാന്നിധ്യം സമൃദ്ധി കൈവരുത്തുമെന്നത് കാലങ്ങളായുള്ള ഒരു വിശ്വാസമാണ്.
റാഡിക്സ് 6
6, 15,24 തീയതികളില്‍ ജനിച്ച വ്യക്തി 6 റാഡിക്സില് വരുന്നു. ആറാം സംഖ്യയുടെ ഭരിക്കുന്ന ഗ്രഹം ശുക്രനാണ്. നിങ്ങള്‍ നിങ്ങളുടെ വീടിന്റെ തെക്കുകിഴക്ക് ദിശയില്‍ ഒരു മയില്‍പീലി സൂക്ഷിക്കണം. ഇത് നിങ്ങളുടെ വീട്ടില്‍ സന്തോഷവും സമൃദ്ധിയും നല്‍കുന്നുവെന്ന് പറയപ്പെടുന്നു.
റാഡിക്സ് 7
7,16,25 തീയതികളില്‍ ജനിച്ച വ്യക്തിയെ ഭരിക്കുന്നത് 7 എന്ന സംഖ്യയാണ്. ഈ സംഖ്യയുടെ അധിപന് കേതുവാണ്. ഇവര്‍ അവരുടെ വീടിന്റെ തെക്കുകിഴക്ക് ദിശയില്‍ ഒരു രുദ്രാക്ഷം സൂക്ഷിക്കണം. രുദ്രാക്ഷത്തിന്റെ നിറം കടും തവിട്ട് നിറത്തിലായിരിക്കണം.
റാഡിക്സ് 8
ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളില്‍ ജനിച്ച ആളുകള്‍ 8 റാഡിക്സില് വരുന്നു. ശനി ഗ്രഹം ഭരിക്കുന്നതാണ് 8 എന്ന സംഖ്യ. ഇവര്‍ അവരുടെ വീടിന്റെ തെക്ക് ദിശയില്‍ ഒരു കറുത്ത ക്രിസ്റ്റല്‍ സൂക്ഷിക്കണം. ഒരു കറുത്ത ക്രിസ്റ്റല്‍ വീട്ടില്‍ സൂക്ഷിക്കുന്നത് വീട്ടിലെ എല്ലാ നെഗറ്റീവ് ഊര്‍ജ്ജങ്ങളെയും ആഗിരണം ചെയ്യുകയും പോസിറ്റീവ് ഊര്‍ജ്ജം ഉറപ്പുവരുത്തുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു.
റാഡിക്സ് 9
ഏതൊരു മാസത്തിന്റെയും 9, 18, 27 തീയതികളില്‍ ജനിച്ച വ്യക്തികള്‍ 9 എന്ന സംഖ്യയാല്‍ ഭരിക്കപ്പെടുമെന്ന് പറയപ്പെടുന്നു. 9 എന്ന സംഖ്യയുടെ അധിപന് ചൊവ്വയാണ്. ഇവര്‍ അവരുടെ വീടിന്റെ തെക്ക് ദിശയില്‍ ഒരു പിരമിഡ് സൂക്ഷിക്കണം. ഇത് ഒരു വ്യക്തിയുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications











