Latest Updates
-
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ
2024- ശനിയുടെ വര്‍ഷം: വരുന്ന 9 മാസം പുരോഗതിയുടെ ഉച്ചകോടിയിലെത്തുന്നവര്
2024 എന്നത് ശനിദേവന്റെ വര്‍ഷമായാണ് കണക്കാക്കുന്നത്. ന്യൂമറോളജി പ്രകാരം ശനിദേവന്റെ സംഖ്യയായ 8 ആണ് ഈ വര്‍ഷത്തെ സംഖ്യയും. 8-ന്റെ അധിപനായാണ് സംഖ്യാശാസ്ത്രപ്രകാരം ശനിയെ കണക്കാക്കുന്നത്. നമ്മള് ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം നല്കുന്ന ദേവനായത് കൊണ്ട് തന്നെ കര്‍മ്മത്തിന്റെ ദേവന് എന്നും ശനിയെ വിളിക്കുന്നുണ്ട്. സല്‍കര്‍മ്മങ്ങള്‍ ചെയ്താല്‍ ശനിയുടെ അനുഗ്രഹം ലഭിക്കും, ദോഷം ചെയ്താല്‍ ശനിദേവന്റെ അനിഷ്ടത്തിന് പാത്രമാവുകയും ചെയ്യുന്നു.
ന്യൂമറോളജി അനുസരിച്ച്, ജനനത്തീയതി വിലയിരുത്തി ഒരു വ്യക്തിയുടെ ഭാവി കണക്കാക്കുന്നതിന് സാധിക്കുന്നു. ജനനത്തീയ്യതി അനുസരിച്ച് ജീവിതത്തില്‍ അനുകൂല പ്രതികൂലഫലങ്ങള്‍ സംഭവിക്കുന്നു. 1-9 വരെയാണഅ ജനനസംഖ്യ കണക്കാക്കുന്നത്. ഈ വര്‍ഷം ഇനി വരുന്ന 9 മാസവും അനുകൂല ഫലങ്ങളിലൂടെ മുന്നോട്ട് പോവുന്ന ചിലരുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ ശനിദേവന്റെ അനുഗ്രഹത്താല്‍ പുരോഗതിയുണ്ടാവുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

ജന്മസംഖ്യ 5
നിങ്ങള്‍ ജനിച്ചത് 5, 14 അല്ലെങ്കില്‍ 23 തീയതികളില്‍ ആണെങ്കില്‍ ഇവരുടെ ജന്മസംഖ്യ 5 ആയാണ് കണക്കാക്കുന്നത്. ഇനി വരാന്‍ പോവുന്ന 9 മാസങ്ങള്‍ ഈ സംഖ്യയുള്ളവര്ക്ക് അനുകൂല ഫലങ്ങള്‍ ആണ് നല്‍കുന്നത്. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം മാറ്റങ്ങള്‍ വരുന്നുണ്ട്. അത് കൂടാതെ നിങ്ങളുടെ ഇഷ്ടത്തിന് യാത്ര ചെയ്യാവുന്നതാണ്. അതോടൊപ്പം വിദേശത്ത് യാത്ര പോവുന്നതിനും സ്ഥിരതാമസമാക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. എന്ത് ചെയ്യുമ്പോഴും ഭാഗ്യം നിങ്ങളോടൊപ്പമായിരിക്കും.
ജന്മസംഖ്യ 6
നിങ്ങളുടെ ജന്മസംഖ്യ 6 ആണ് എന്നുണ്ടെങ്കില്‍ അവര്‍ 6, 15, 24 തീയതികളില്‍ ജനിച്ചവരായിരിക്കും. ഈ വര്‍ഷം 6-ാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും. 6 പ്രധാന രാശിയിലുള്ള ആളുകള്‍ക്ക് അവരുടെ പങ്കാളിയില്‍ നിന്ന് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും പിന്തുണും ലഭിക്കുന്നു. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും വളരെ മികച്ചതായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു.
ജന്മസംഖ്യ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആവുന്നതിന് 7, 16, 25 തീയതികളില്‍ ജനിച്ചവരായിരിക്കണം. ഇവര്‍ക്ക് 7 ന്റെ എല്ലാ പോസിറ്റീവ് ഫലങ്ങളും ലഭിക്കുന്നു. ശനിയുടെ കൃപ ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കും. കരിയറിലും മികച്ച രീതിയില്‍ വളര്‍ച്ചയുണ്ടാവുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനം തന്നെയാണ് ഈ വരുന്ന 9 മാസങ്ങള്‍ നിങ്ങള്‍ക്കായി കാത്തു വെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ശനി മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ജന്മസംഖ്യ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ നിരവധിയുണ്ടാവും. 8, 17 അല്ലെങ്കില്‍ 26 തീയതികളില്‍ ജനിച്ചവരുടെയെല്ലാം ജന്മസംഖ്യ 8 ആയിരിക്കും. ഈ സംഖ്യയുടെ അധിപന് ശനി ആണ്. ഇതിന്റെ ഫലമായി 2024-ലെ മുഴുവന്‍ സമയവും 8-ാം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്കിക്കൊണ്ടിരിക്കും. ശനിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ ബിസിനസ്സില്‍ മികച്ച പുരോഗതി നേടുന്നു. കൂടാതെ സാമ്പത്തിക നേട്ടവും നിങ്ങള്‍ക്ക് ലഭിക്കുന്നു. പുതിയ ജോലിക്ക് വേണ്ടി ശ്രമിച്ചാല്‍ അതിനും അനുകൂലസമയമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
