Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മേയ് സമ്പൂര്‍ണഫലം: ശനി വര്‍ഷത്തില്‍ അതിഗംഭീര നേട്ടങ്ങള്‍ക്ക് തുടക്കം
ശനിയുടെ വര്‍ഷമായാണ് 2024 കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശനിയുടെ കര്‍മ്മഫലം തന്നെ ഈ വര്‍ഷം അനുഭവിക്കേണ്ടി വരുന്നു. മേയ് മാസത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില ഫലങ്ങളുണ്ട്. അവ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സംഖ്യാശാസ്ത്രപ്രകാരമുള്ള ഫലം ലഭിക്കുന്നു. ശനിയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു.
ശനി വര്‍ഷമായത് കൊണ്ട് തന്നെ ശനി അനുകൂല ഭാവത്തിലും പ്രതികൂല ഭാവത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നീതിദേവനായത് കൊണ്ട് തന്നെ നീതിയുടെ വര്‍ഷം എന്നാണ് 2024 അറിയപ്പെടുന്നത്. സംഖ്യാശാസ്ത്രമനുസരിച്ച് മേയ് മാസത്തില്‍ എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങളെന്നും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

നമ്പര്‍ 1
മേയ് മാസത്തില്‍ നമ്പര്‍ 1 ഉള്ളവര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് സാധിക്കുന്നു. ഈ മാസത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സന്തോഷത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം അല്പം പ്രയാസത്തിലായിരിക്കും. പഴയ ആശങ്കകള്‍ ഉപേക്ഷിച്ച് മികച്ച നേട്ടങ്ങളിലേക്ക് എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതായിരിക്കും.
നമ്പര്‍ 2
മേയ് മാസത്തില്‍ വളരെയധികം ഉത്കണ്ഠ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇത് പലപ്പോഴും നിങ്ങളെ നെഗറ്റീവ് ആയി ബാധിച്ചേക്കാം. സര്‍ഗ്ഗാത്മകമായ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്നു. ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായി ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും.
നമ്പര്‍ 3
വരുന്ന മാസം അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ എല്ലാവരേക്കാളും മാറ്റങ്ങളോടെ ചിന്തിച്ച് തുടങ്ങും. ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. ജീവിതം സന്തോഷത്തിന്റേതാവും. മികച്ച പ്രതികരണം പല കോണില്‍ നിന്നും ജോലിയെ സംബന്ധിച്ച് ലഭിക്കുന്നു. സാമ്പത്തികം ശക്തമായിരിക്കും.
നമ്പര്‍ 4
ഈ മാസത്തിന്റെ തുടക്കം അല്പം കഠിനമായിരിക്കാം. എന്നാല്‍ ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമെങ്കില്‍ ആരേയും ഭയക്കേണ്ടതില്ല. എല്ലാ ബന്ധങ്ങളും നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയില്‍ ശ്രദ്ധിക്കണം. ബന്ധുക്കളോട് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലി സമയം ചിലവഴിക്കുമ്പോള്‍ അതില്‍ വളരെയധികം ക്രിയേറ്റീവ് ആയി ചിന്തിച്ച് മുന്നോട്ട് പോവേണ്ടതാണ്.
നമ്പര്‍ 5
നിങ്ങളുടെ ഈ മാസം നമ്പര്‍ 5 ഉള്ളവര്‍ക്ക് അവരുടെ ലക്ഷ്യത്തില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. നിങ്ങളുടെ വിവേകം കൃത്യമായ രീതിയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായേക്കാം, സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കാം. ഓരോ ആഴ്ചയിലും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. ആരോഗ്യം ഗുണകരമായിരിക്കും.
നമ്പര്‍ 6
ജന്മസംഖ്യ പ്രകാരം നമ്പര്‍ 6 എങ്കില്‍ ഇവര്‍ക്ക് പോസിറ്റീവിറ്റി നിറയുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. സന്തോഷവും സമാധാനവും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവും. വിദ്യാഭ്യാസത്തില്‍ നേട്ടങ്ങള്‍ ലഭിക്കുന്നു.
നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ഇവര്‍ക്ക് അത്ര നല്ല ഫലങ്ങളല്ല ഈ മാസം ഉണ്ടാവുന്നത്. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. രസകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എങ്കിലും ഇവയൊക്കെ താല്‍ക്കാലികമായി മാത്രം നിലനില്‍ക്കുന്നതാണ് എന്ന കാര്യവും ഓര്‍മ്മയില്‍ വെക്കണം.
നമ്പര്‍ 8
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നേട്ടങ്ങള്‍ വെളിവാക്കുന്ന ഒരു മാസമാണ് മെയ് മാസം. പലപ്പോഴും വൈകാരികമായുണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും നിങ്ങള്‍ക്ക് തരണം ചെയ്യുന്നതിന് സാധിക്കുന്ന മാസം കൂടിയാണ്. ആരോഗ്യം അല്പം കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ സ്വന്തമാക്കാന്‍ സാധിക്കും.
നമ്പര്‍ 9
നമ്പര്‍ 9 ആണ് നിങ്ങളുടേത് എങ്കില്‍ അത് സൂചിപ്പിക്കുന്നത് ഈ മാസം സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാവും എന്നതാണ്. നിങ്ങള്‍ നേരിട്ടതോ അല്ലെങ്കില്‍ നേരിട്ട് കൊണ്ടിരിക്കുന്നതോ ആയ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ ഓരോ വളര്‍ച്ചയും ആസ്വദിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്തുകൊണ്ടും അനുകൂലമായ മാറ്റങ്ങള്‍ മെയ് മാസത്തില്‍ ഇവരെ കാത്തിരിക്കുന്നു.



Click it and Unblock the Notifications
