Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
ഏപ്രില്‍ സമ്പൂര്‍ണഫലം: ധനധാന്യം, കരിയര്‍ നേട്ടം ശനിവര്ഷത്തില് പോയ മാസത്തേക്കാള്‍ അഭിവൃദ്ധി
ഏപ്രില്‍ മാസത്തിന് ഇനി വെറും ദിവസങ്ങള്‍ ശേഷിക്കേ, സംഖ്യാശാസ്ത്രമനുസരിച്ച് ഓരോരുത്തര്‍ക്കും അനുകൂല പ്രതികൂല മാസങ്ങള്‍ ഉണ്ടാവുന്നു. 2024 എന്നത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ നല്കുന്നു. ശനിയുടെ വര്‍ഷമാണ് 2024 എന്നതാണ് സത്യം. ശനിയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഏപ്രില്‍ സസാമ്പത്തിക വര്‍ഷത്തിന് തുടക്കം കുറിക്കുകയാണ്. പുതിയ തുടക്കത്തിനും വിജയത്തിനും വളര്‍ച്ചക്കും എല്ലാം ഈ മാസം തുടക്കമിടും.
ശനിവര്ഷമായത് കൊണ്ട് തന്നെ ശനിയുടെ അനുകൂലഭാവം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശനി നീതിദേവനായത് കൊണ്ട് തന്നെ നീതിയുടെ വര്‍ഷം എന്ന് 2024 അറിയപ്പെടുന്നു. ഏപ്രില്‍ മാസത്തില്‍ പുതിയ മാറ്റത്തിന് തുടക്കം കുറിക്കുന്ന സമയം എന്തൊക്കെയാണ് മാറുന്നത് സംഖ്യാ ശാസ്ത്രമനുസരിച്ച് നിങ്ങള്‍ക്ക് എപ്രകാരം എന്ന് നോക്കാം. ന്യൂമറോളജി പ്രകാരം നിങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളും അറിയാം.

നമ്പര്‍ 1
നമ്പര്‍ 1 ന്യൂമറോളജി പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളിലൂടേയാണ് കടന്ന് പോവുന്നത്. ഇവര്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് അനുകൂല സമയം. നിങ്ങളുടെ വ്യക്തിബന്ധത്തില്‍ ഉത്സാഹത്തോടെ ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
നമ്പര്‍ 2
ന്യൂമറോളി പ്രകാരം നമ്പര്‍ 2 ആണ് നിങ്ങളുടേത് എങ്കില്‍ പലപ്പോഴും അത് ബന്ധങ്ങള്‍ക്ക് ഏറ്റവും മികച്ചതാണ് എന്നതാണ് സത്യം. ഏപ്രില്‍ മാസത്തില്‍ വിവാഹത്തിന് അനുകൂലമായ സമയമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. സന്തോഷത്തിന്റെ ആകെത്തുകയാണ് ഈ മാസം. ബിസിനസില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.
നമ്പര്‍ 3
നമ്പര്‍ 3 ആണ് നിങ്ങളുടേത് എങ്കില്‍ നിങ്ങളുടെ സംഖ്യാശാസ്ത്രമനുസരിച്ച് ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. ബിസിനസില്‍ വളര്‍ച്ചയുണ്ടാവുന്നു. ഏത് തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് സാധിക്കും. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത് മാത്രമല്ല ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്നു. പല കാര്യങ്ങളേയും വൈകാരികമായി സമീപിക്കുകയും ചെയ്യുന്നു.
നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് പല കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായി വരുന്നു. മാത്രമല്ല ദീര്‍ഘകാലാടിസ്ഥാനത്തില്‍ പല കാര്യങ്ങളും ചെയ്യേണ്ടതായും വരുന്നു. എന്തിനും ഏതിനും ക്ഷമയോടെ കാത്തിരിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. സാമ്പത്തിക അടിത്തറ ശക്തമായിരിക്കും. ജീവിതം പൊതുവില്‍ സന്തോഷം നിറഞ്ഞാതാവുന്നു.
നമ്പര്‍ 5
നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ക്ക് ഈ മാസം കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവും. അനുഭവങ്ങളിലൂടെ പല കാര്യങ്ങളും പഠിക്കുന്നു. ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പല കാര്യങ്ങളും നടക്കുന്നു. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളം വരും. ജീവിതം മൊത്തത്തില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും. ക്ഷമയോടെ കാത്തിരുന്നാല്‍ എല്ലാ കാര്യവും സംഭവിക്കുന്നു,
നമ്പര്‍ 6
2024 ഏപ്രിലിലെ ന്യൂമറോളജി പ്രവചനം സൂചിപ്പിക്കുന്നത് 6 ഈ മാസം പ്രൊഫഷണല്‍, കുടുംബ കാര്യങ്ങളില്‍ ഒത്തൊരുമയോടെ മുന്നോട്ട് പോവും എന്നാണ്. അത് മാത്രമല്ല നിങ്ങള്‍ ബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജോലിയില്‍ അംഗീകാരം ലഭിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും. സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
നമ്പര്‍ 7
നമ്പര്‍ 7 ഉള്ള വ്യക്തികള്‍ക്ക് 2024 ഏപ്രില്‍ ആത്മപരിശോധനയ്ക്കും ആത്മീയ വളര്‍ച്ചയ്ക്കും ഉള്ള സമയമായിരിക്കും. പ്രണയ ജീവിതത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കും. സുപ്രധാന തീരുമാനം എടുക്കുന്നതിന് മുന്‍പ് നല്ലതുപോലെ കുടുംബത്തിലുള്ളവരുമായി ആലോചിക്കണം. ഇത് അനുകൂല ഫലം പ്രദാനം ചെയ്യുന്നു.
നമ്പര്‍ 8
ഏപ്രില്‍ ന്യൂമറോളജി പ്രവചനമനുസരിച്ച്, 8 ഉള്ളവര്‍ ഈ മാസം സമൃദ്ധിയിലും ഐശ്വര്യത്തിലും ജീവിതം കൊണ്ട് പോവുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ക്കും തൊഴില്‍ പുരോഗതിക്കും അനുകൂല സമയമായിരിക്കും. എന്നാല്‍ ദേഷ്യമുള്ളവരാണെങ്കില് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. കൂടാതെ, കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ വ്യക്തിപരമായി വളരെയധികം ശ്രദ്ധിക്കണം.
നമ്പര്‍ 9
2024 ഏപ്രിലിലെ പ്രതിമാസ ന്യൂമറോളജി പ്രവചനം അനുസരിച്ച് മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാനന്യം നല്‍കുന്നവരാണ് ഇവര്‍. ജോലിയിലെ നല്ല പെരുമാറ്റം കാരണം ഉയര്‍ച്ചയുണ്ടാവുന്നു. സാമ്പത്തിക നേട്ടവും ഐശ്വര്യവും നിങ്ങളെ തേടി എത്തുന്നു. കരിയറില്‍ പുരോഗതിയും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തും. ആത്മാര്‍ത്ഥത ഇവരില്‍ കൂടുതലായിരിക്കും.



Click it and Unblock the Notifications











