For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനുവരി 2021: സമ്പൂര്‍ണ ന്യൂമറോളജി ഫലം

|

Numerology Horoscope January 2021 Predictions in Malayalam

വര്‍ഷത്തിലെ ആദ്യ മാസത്തെ സംബന്ധിച്ചിടത്തോളം, നമുക്കെല്ലാവര്‍ക്കും ഒരു പുതിയതരം ഉത്സാഹവും മനസ്സില്‍ നിലനില്‍ക്കുന്നുണ്ട്. കൂടാതെ, പുതുവര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ എന്ത് പ്രശ്‌നങ്ങളാണ് ഓരോരുത്തര്‍ക്കും നേരിടേണ്ടതെന്ന ചിന്തയും എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരിക്കാം. നിങ്ങളുടെ മനസ്സിലെ ചോദ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംഖ്യാശാസ്ത്രം നിങ്ങളെ സഹായിക്കും.

Most read: പാത്രം തകര്‍ക്കും, പ്രതിമ കത്തിക്കും; രസകരം ഈ പുതുവര്‍ഷ ആചാരങ്ങള്‍Most read: പാത്രം തകര്‍ക്കും, പ്രതിമ കത്തിക്കും; രസകരം ഈ പുതുവര്‍ഷ ആചാരങ്ങള്‍

നിങ്ങളുടെ ജീവിതത്തില്‍ വ്യക്തിത്വം, വിധി, അവസരം, വെല്ലുവിളികള്‍ എന്നിവ നേരത്തേ അറിയിക്കുന്ന ഒരു പുരാതന ശാസ്ത്രമാണ് ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം. ഒരാളുടെ ശക്തിയും ബലഹീനതയും അറിയാന്‍ ഇത് സഹായിക്കുന്നു. ഇത്തരം മുന്‍കൂട്ടിയുള്ള മുന്നറിയിപ്പുകള്‍ നിങ്ങളുടെ അപകടങ്ങളെയും ചെറുക്കാന്‍ നിങ്ങളെ തയ്യാറാക്കി നിര്‍ത്തുന്നു. 2021 വര്‍ഷത്തിലെ ആദ്യ മാസത്തെ ന്യൂമറോളജി പ്രവചനം അറിയാന്‍ ലേഖനം വായിക്കൂ.

നിങ്ങളുടെ നമ്പര്‍ അറിയാം

നിങ്ങളുടെ നമ്പര്‍ അറിയാം

പ്രപഞ്ചത്തില്‍ എല്ലാത്തിനും ഊര്‍ജ്ജമുണ്ട്. സംഖ്യകള്‍ക്ക് പോലും അവയില്‍ ഒരു പ്രത്യേകതരം ഊര്‍ജ്ജമുണ്ട്. ഒരാള്‍ ജനിച്ച തീയതി, മാസം, വര്‍ഷം എന്നിവ ജീവിതപാതയായ നമ്പറിനെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വ്യക്തിഗത നമ്പര്‍ കണ്ടെത്തുന്നത് എങ്ങനെ എന്നു നോക്കൂ.

* നിങ്ങള്‍ ജനിച്ച മാസം, തിയതി എന്നിവയുടെ ഒറ്റ അക്കങ്ങള്‍ ചേര്‍ത്തു കൂട്ടുക.

* അതിനോട് 2021ന്റെ നമ്പറായ അഞ്ച് കൂടി കൂട്ടുക (2+0+2+1 = 5). അതാണ് നിങ്ങളുടെ 2021 ലെ വ്യക്തിഗത നമ്പര്‍.

ഉദാഹരണത്തിന് മെയ് 5നാണ് ഒരാള്‍ ജനിച്ചതെന്നു കരുതുക. അയാളുടെ വ്യക്തിഗത നമ്പര്‍ നോക്കാം. (ജനിച്ച മാസം + ജനന തിയതി + 2021 വ്യക്തിഗത നമ്പര്‍ ആയ 5). 5+5+5=15, അപ്പോള്‍ 1+5= 6. അതായത് നിങ്ങളുടെ വ്യക്തിഗത നമ്പര്‍ ആറ് ആകുന്നു.

നമ്പര്‍ 1: വിജയം കണ്ടെത്തും

നമ്പര്‍ 1: വിജയം കണ്ടെത്തും

നിങ്ങള്‍ക്ക് ഈ മാസം സംഖ്യകളുടെയും ഗ്രഹങ്ങളുടെയും സമന്വയം ലഭിക്കും. ഒപ്പം, മാനസിക ഏകാഗ്രത നിലനിര്‍ത്തിക്കൊണ്ട് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങുകയും ചെയ്യും. വിജയം തീര്‍ച്ചയായും കണ്ടെത്തും. മക്കളുടെ വിവാഹ തടസങ്ങള്‍ നീങ്ങുന്നത് കാണും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കണ്ണ്, മസ്തിഷ്‌ക പ്രശ്‌നങ്ങള്‍ എന്നിവ അസ്വസ്ഥമാക്കും ശ്രദ്ധിക്കുക.

Most read:ഭാഗ്യം നിങ്ങളെ തേടി വരും; വീട്ടില്‍ ഇതൊക്കെ ചെയ്താല്‍Most read:ഭാഗ്യം നിങ്ങളെ തേടി വരും; വീട്ടില്‍ ഇതൊക്കെ ചെയ്താല്‍

നമ്പര്‍ 2: കുട്ടികളുടെ ഭാഗത്തു നിന്ന് സന്തോഷം

നമ്പര്‍ 2: കുട്ടികളുടെ ഭാഗത്തു നിന്ന് സന്തോഷം

നിങ്ങളുടെ ബുദ്ധിശക്തിയുടെയും കഠിനാധ്വാനത്തിന്റെയും അടിസ്ഥാനത്തില്‍ പ്രയാസകരമായ ജോലികള്‍ പോലും പൂര്‍ത്തിയാക്കാനാകും. മാനസിക സമ്മര്‍ദ്ദവും നേരിടുമെങ്കിലും ഇവയെല്ലാം മറികടന്ന്, എല്ലാ പ്രതിബന്ധങ്ങളെയും നീക്കി ലക്ഷ്യത്തിലെത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. പഴയ ചങ്ങാതിയെയോ പരിചയക്കാരെയോ കാണുന്നതിലൂടെ നിങ്ങളുടെ ചില പ്രശ്‌നങ്ങള്‍ നീങ്ങും. സാമ്പത്തിക കാര്യങ്ങളില്‍, ഈ മാസം ആരെയും വിശ്വസിക്കരുത്, അല്ലാത്തപക്ഷം ഒരു വലിയ നഷ്ടം സംഭവിക്കാം. കുട്ടികളുടെ ഭാഗത്തു നിന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാം.

നമ്പര്‍ 3: സന്തോഷവാര്‍ത്ത പ്രതീക്ഷിക്കാം

നമ്പര്‍ 3: സന്തോഷവാര്‍ത്ത പ്രതീക്ഷിക്കാം

ഈ മാസം നിങ്ങളുടെ എല്ലാ ഊര്‍ജ്ജവും നിങ്ങളുടെ നിലവിലെ ജോലിയില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ദീര്‍ഘവീക്ഷണം നടത്തുന്നത് നല്ലതാണ്, ജോലികള്‍ പഠിപ്പിക്കുന്നതിലൂടെ വിജയം കൈവരിക്കാനുള്ള അവസരവുമുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് മാസാവസാനത്തോടെ സന്തോഷവാര്‍ത്ത ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ തൊണ്ട, ചെവി പ്രശ്‌നങ്ങളില്‍ ജാഗ്രത പാലിക്കുക.

Most read:സകല ദോഷവും നീക്കാം, സമ്പത്തും നേടാം; വെള്ളിയുണ്ടോ വീട്ടില്‍?Most read:സകല ദോഷവും നീക്കാം, സമ്പത്തും നേടാം; വെള്ളിയുണ്ടോ വീട്ടില്‍?

നമ്പര്‍ 4: സന്തോഷകരമായ ദാമ്പത്യജീവിതം

നമ്പര്‍ 4: സന്തോഷകരമായ ദാമ്പത്യജീവിതം

കഷ്ടപ്പാടുകള്‍ക്ക് ശേഷം വിജയങ്ങള്‍ കണ്ടെത്തുന്നത് തുടരും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാസത്തിലെ അവസാന ദിവസങ്ങളില്‍ വര്‍ദ്ധിക്കും, ജാഗ്രത പാലിക്കുക. ദാമ്പത്യജീവിതത്തില്‍ അഹംഭാവം ഒഴിവാക്കുക, സന്തോഷകരമായ ജീവിതം ലഭിക്കും. ബിസിനസ്സ് തീരുമാനമെടുക്കുന്നതിന് വളരെയധികം ശ്രദ്ധ ആവശ്യമാണ്. മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ചുമ പ്രശ്‌നം സൃഷ്ടിച്ചേക്കാം.

നമ്പര്‍ 5: വലിയ നേട്ടത്തിനുള്ള സാധ്യത

നമ്പര്‍ 5: വലിയ നേട്ടത്തിനുള്ള സാധ്യത

കുടുംബത്തിലെ മുതിര്‍ന്ന ആളുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കുന്നതിലൂടെ ഈ മാസം എന്തെങ്കിലും വലിയ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഭാര്യാഭര്‍തൃ ബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍ വളര്‍ന്നേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുള്ളവര്‍ ജാഗ്രത പാലിക്കുക.

Most read:ഭാഗ്യം പടിവാതിലിലെത്തും; പുതുവര്‍ഷത്തില്‍ വീട് ഇങ്ങനെയെങ്കില്‍Most read:ഭാഗ്യം പടിവാതിലിലെത്തും; പുതുവര്‍ഷത്തില്‍ വീട് ഇങ്ങനെയെങ്കില്‍

നമ്പര്‍ 6: മുന്നേറ്റം സാധ്യം

നമ്പര്‍ 6: മുന്നേറ്റം സാധ്യം

മനസ്സിലെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതായി കാണും. മാനസിക സമാധാനവും ലഭിക്കും. സംഗീതം, കല എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് വിജയം നേടാനാകും. പുതിയ വരുമാന സ്രോതസ്സുകളും തുറക്കുകയും സാമ്പത്തിക പ്രതിസന്ധികള്‍ കുറയുകയും ചെയ്യും. ഈ മാസം വായുവിലൂടെയുള്ള രോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

നമ്പര്‍ 7: പുതിയ ജോലി ആരംഭിക്കരുത്

നമ്പര്‍ 7: പുതിയ ജോലി ആരംഭിക്കരുത്

മുമ്പ് ആസൂത്രണം ചെയ്ത പദ്ധതികള്‍ ഈ മാസം പൂര്‍ത്തിയാക്കാനാകും. പോരാട്ടങ്ങള്‍ക്കുശേഷം വിജയം കണ്ടെത്തുന്നത് തുടരും. ഈ മാസം ഒരു ജോലിയും പുതുതായി ചെയ്യരുത്. മാനസിക നില മെച്ചപ്പെടുത്തി മുന്നോട്ട് നീങ്ങുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഈ മാസം അവസാനം ശ്രദ്ധ ആവശ്യമാണ്. ജാഗ്രത പാലിക്കുക. ദാമ്പത്യജീവിതത്തില്‍ അഹംഭാവം വെടിയുക. ബിസിനസ്സ് തീരുമാനങ്ങള്‍ ശ്രദ്ധിച്ച് കൈക്കൊള്ളുക.

നമ്പര്‍ 8: ശരീരവും മനസ്സം അസ്വസ്ഥമാകും,

നമ്പര്‍ 8: ശരീരവും മനസ്സം അസ്വസ്ഥമാകും,

പണത്തിലും നിങ്ങളുടെ വ്യക്തിഗത വളര്‍ച്ചയിലും ദീര്‍ഘകാല നേട്ടങ്ങള്‍ പ്രതീക്ഷിക്കാനുള്ള നല്ല സമയമാണിത്. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിക്കും ഭാവിയിലേക്കുള്ള അടിത്തറയായി മാറും. നിങ്ങളുടെ ജീവിതത്തിലും നിങ്ങളുടെ ചുറ്റുമുള്ള ആളുകളിലും ഗുണപരമായ മാറ്റങ്ങള്‍ വരുത്താനുള്ള മികച്ച സമയമാണിത്. ഉയര്‍ന്ന മൂല്യമുള്ള നിക്ഷേപങ്ങള്‍ക്ക് ഇത് നല്ല സമയമാണ്. പണത്തിന്റെ കാര്യത്തില്‍ ഈ മാസം ഒരു ഇടിവ് സംഭവിക്കാം. രക്തം, പള്‍സ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഈ മാസം നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും അസ്വസ്ഥമാക്കും, അതിനാല്‍ മാസത്തിന്റെ ആരംഭം മുതല്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കാളി ക്ഷേത്രത്തില്‍ ശനിയാഴ്ച തേങ്ങ അര്‍പ്പിക്കുന്നത് പ്രയോജനകരമാണ്.

Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍

നമ്പര്‍ 9: വിജയം കൈവരിക്കും

നമ്പര്‍ 9: വിജയം കൈവരിക്കും

ബിസിനസ്സ് തീരുമാനങ്ങള്‍ ശരിയും ലാഭകരവുമാണെന്ന് തെളിയിക്കും. ഈ മാസം, നിങ്ങളുടെ ബുദ്ധിയുടെയും കഴിവിന്റെയും അടിസ്ഥാനത്തില്‍, നിങ്ങളുടെ മോശമായ ജോലികള്‍ പോലും നന്നായി ചെയ്യും. മുടങ്ങിയ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ ഈ മാസം നിങ്ങള്‍ പരിശ്രമിക്കും. വരുമാനത്തിന്റെ കാര്യത്തില്‍ ഈ മാസം മികച്ചതായിരിക്കും. പ്രണയബന്ധങ്ങള്‍ കൂടുതല്‍ ആഴമുള്ളതായിരിക്കും. മാസത്തിന്റെ അവസാന ആഴ്ചയില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

English summary

Numerology Horoscope January 2021 Predictions in Malayalam

Read on to know the January 2021 Monthly Numerology Horoscope in Malayalam.
X
Desktop Bottom Promotion