Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഐശ്വര്യവുമായി പിറക്കും ഇവര്‍: ജന്മസംഖ്യ ഇതെങ്കില്‍ സൗഭാഗ്യവതി
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സംഖ്യാശാസ്ത്ര പ്രകാരം ഏതൊരു വ്യക്തിയുടേയും വ്യക്തിത്വവും സ്വഭാവവും ഭാവിയും എല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തെക്കുറിച്ചും പങ്കാളിയുടെ ഭാഗ്യത്തെക്കുറിച്ചും എല്ലാം നമുക്ക് മനസ്സിലാക്കാന്‍ ജന്മസംഖ്യ സഹായിക്കുന്നു. ഈ ലേഖനത്തില്‍ അഞ്ച് ജന്മസംഖ്യയായി വരുന്ന സ്ത്രീകളെക്കുറിച്ചാണ് പറയുന്നത്
ജന്മസംഖ്യ 5 ആവുന്നതിന് വേണ്ടി 5, 14, 23 എന്നീ തീയ്യതികളില്‍ ജനിച്ചവരായിരിക്കണം. ഇവര്‍ വീടിന് ഐശ്വര്യവും സന്തോഷവും സമാധാനവും നല്കുന്നു. അതുപോലെ തന്നെയാണ് ഭര്‍ത്താവിനും വീടിനും ഇവര്‍ എപ്പോഴും ഐശ്വര്യവതികളായിരിക്കും. ഇവരെ ഭരിക്കുന്ന ഗ്രഹം എന്നത് ബുധനാണ്. ബുധന്റെ അനുഗ്രഹം ഈ പെണ്‍കുട്ടികള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരിക്കും. ഭര്‍ത്താവിന്റെ ഐശ്വര്യവും വീടിന് തണലുമായി മാറുന്ന ഇവരെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം.

ഭര്‍ത്താവിനും വീടിനും ഭാഗ്യം
ഭര്‍ത്താവിനും വീടിനും ഭാഗ്യം തരുന്നവരാണ് ഈ ജന്മസംഖ്യയില് ഉള്ളവര്‍. ഇവര്‍ വീട് ഭരിക്കുന്നു. എപ്പോഴും തുറന്ന മനസ്സുള്ളവരായിരിക്കും. ഒരു തരത്തിലും ജീവിതത്തില്‍ തോല്‍വി ഉണ്ടാവുന്നില്ല. ഭര്‍ത്താവിന്റെ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ഇവര്‍ക്ക് വളരെയധികം സ്നേഹം ലഭിക്കുന്നു. തിരിച്ചും ഇവര്‍ അതുപോലെ തന്നെ അവരെ സ്നേഹിക്കുന്നു. കുടുംബത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. ഭര്‍്ത്താവിനൊപ്പം തോളോട് തോള് ചേര്‍ന്ന് എല്ലാ ഉത്തരവാദിത്വങ്ങളും പങ്കിട്ടെടുക്കുന്നു. മറ്റുള്ളവരെ ഇവര്‍ പെട്ടെന്ന് സ്വാധീനിക്കും.
ആഗ്രഹങ്ങള്‍ക്ക് പ്രാധാന്യം
സ്വന്തം ആഗ്രഹങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് പോലെ തന്നെ മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്കും ഇവര്‍ പ്രാധാന്യം നല്കുന്നു. ഒരു തരത്തിലും ജീവിതത്തില്‍ ഇവര്‍ക്ക് തോല്‍വി സംഭവിക്കുന്നില്ല. ഇനി അഥവാ സംഭവിച്ചാല്‍ തന്നെ അതില്‍ നിന്ന് ഒരു ഫിനിക്സ് പക്ഷിയെ പോലെ ഇവര്‍ ഉയിര്ത്തെഴുന്നേല്ക്കും. ജീവിതത്തിലെ എല്ലാ വശങ്ങളെക്കുറിച്ചും കൃത്യമായ ധാരണ ഇവര്‍ക്കുണ്ടാവുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് കുടുംബവും ഇവര്‍ക്ക് പിന്തുണ നല്‍കും.
ശാന്ത സ്വഭാവം
അഞ്ചാം നമ്പറിലുള്ള പെണ്‍കുട്ടികള്‍ അവരുടെ ജീവിതത്തില്‍ അല്പം ബാലിശമായി പെരുമാറുന്നു എന്നതൊഴിച്ചാല്‍ ഇവര്‍ക്ക് പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല. ഏത് പ്രതികൂല സാഹചര്യങ്ങളിലും ഇവര്‍ വളരെയധികം ശാന്തരായി പെരുമാറുന്നു. ബിസിനസ് ചിന്താഗതിയുള്ളവരായത് കൊണ്ട് തന്നെ അതില്‍ വിജയിക്കുന്നതിനുള്ള ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കും. ഭര്‍ത്താവിന്റെ ജോലിയില്‍ സഹായിക്കുകയും ബിസിനസില്‍ സഹകരിച്ച് മുന്നോട്ട് പോവുകയും ചെയ്യുന്നു. എല്ലാ ജോലികളും വളരെയധികം സത്യസന്ധതയോടെ ചെയ്ത് തീര്‍ക്കുന്നു. ജോലികളെല്ലാം തന്നെ നല്ല രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.
ശുഭകരമായ സംഖ്യകള്‍
അഞ്ച് എന്ന സംഖ്യയുമായി ബന്ധപ്പെട്ട് ശുഭകരമായ ചില സംഖ്യകള്‍ ഉണ്ട്. അതില്‍ വരുന്നതാണ് 5, 14, 23 എന്നിവ. ഈ തീയ്യതികളില്‍ വേണം ഇവര്‍ എന്ത് കാര്യവും തുടരുന്നതിന്. ശുഭകരമായ തീയ്യതികള്‍ ആയത് കൊണ്ട് തന്നെ ഇവര്‍ക്ക് പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിന് സാധിക്കുന്നു. അവര്‍ക്ക് ശുഭകരമായ നിറങ്ങള്‍ വെള്ള, കാക്കി, ഇളം നിറങ്ങള്‍ എന്നിവയാണ്. അതേസമയം വെള്ളിയും ബുധനാഴ്ചയും അവര്‍ക്ക് ശുഭകരമായി കണക്കാക്കുന്നു.
ജീവിതത്തില്‍ വിജയം
ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിന് ഈ ജന്മസംഖ്യയില് പിറന്നവര്‍ക്ക് യോഗമുണ്ട്. സാമ്പത്തികമായും ഇവര്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതെല്ലാം ഈ ജന്മസംഖ്യയുടെ ഫലമായുണ്ടാവുന്നത് തന്നെയാണ്. അനുകൂലമായ അമ്പരപ്പിക്കുന്ന പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. അതിനെല്ലാ ഈ ജന്മസംഖ്യയും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ഭാഗ്യാനുഭവങ്ങളും തന്നെയാണ് കാരണവും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications