Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Numerology Horoscope 2023: സമ്പൂര്‍ണ ന്യൂമറോളജി ഫലം; സംഖ്യാശാസ്ത്രം പ്രകാരം 2023ല്‍ നിങ്ങളുടെ ഭാവിഫലം
മനുഷ്യജീവിതത്തില്‍ നിഗൂഢമായ പല കാര്യങ്ങളും ഒളിഞ്ഞിരുപ്പുണ്ട്. ഒരു നിഗൂഢ ശാസ്ത്രമാണ് ജ്യോതിഷം. അത് ഇത്തരം കാര്യങ്ങള്‍ തുറക്കാനായി ശ്രമിക്കുന്നു. ഭാവി കാര്യങ്ങള്‍ കാണാനായി പരിശ്രമിക്കുന്നു. ജ്യോതിഷം പോലെ തന്നെ സംഖ്യാശാസ്ത്രവും ഒരു പ്രവചന ശാസ്ത്രമാണ്. സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് ഇത്. പണ്ടുകാലം മുതല്ക്കേ സംഖ്യാശാസ്ത്രത്തിന്റെ സാധ്യതകള്‍ പണ്ഡിതന്മാര് ഉപയോഗിച്ചിരുന്നു. ഒരു വ്യക്തിയെ കൂടുതലറിയാനും അവരിലെ കഴിവുകളെയും പ്രതിഭയെയും തിരിച്ചറിയാനും സംഖ്യാശാസ്ത്രം സഹായിക്കുന്നു. അതോടൊപ്പം ഒരാളുടെ പരിമിതികളെയും പോരായ്മകളെയും ചൂണ്ടിക്കാണിക്കുകയും അത് പരിഹരിക്കാനുള്ള വഴികള്‍ നിര്‍ദേശിക്കാനും സംഖ്യാശാസ്ത്രം സഹായിക്കുന്നു.
പേരിലായാലും ജനന തീയതിയായാലും സംഖ്യകളെ രണ്ടക്കങ്ങളാക്കി ഭാഗിച്ച് ഈ ഓരോ അക്കങ്ങളെയും കൂട്ടി ഏക സംഖ്യയാക്കിയാണ് ഒരു വ്യക്തിയുടെ ജനന സംഖ്യ ലഭിക്കുന്നത്. ഇതു പ്രകാരം നിങ്ങളുടെ ഭാവി പ്രവചിക്കുന്നു. 2023 വര്‍ഷത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി, ആരോഗ്യം, ദാമ്പത്യ ജീവിതം, പ്രണയ ജീവിതം, വിദ്യാഭ്യാസം, നിങ്ങളുടെ ജീവിതത്തിന്റെ ഓരോ മേഖലയെയും കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അറിയാന്‍ സംഖ്യാശാസ്ത്രം നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. 2023 വര്‍ഷത്തില്‍ സംഖ്യാശാസ്ത്രം പ്രകാരം നിങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ഭാഗ്യസംഖ്യ കണക്കാക്കുന്ന വിധം
സംഖ്യാശാസ്ത്രം അനുസരിച്ച്, നിങ്ങളുടെ മുഴുവന്‍ ജനനത്തീയതിക്കും ഒരൊറ്റ അക്കമുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ ജനനത്തീയതി 14.4.2001 ആണെങ്കില്‍, തീയതിയിലെ എല്ലാ അക്കങ്ങളും ചേര്‍ത്താല്‍ നിങ്ങള്‍ക്ക് 3 ലഭിക്കും. അതിനാല്‍ 3 ആണ് നിങ്ങളുടെ ഭാഗ്യ സംഖ്യ. ഈ കണക്കുകൂട്ടല്‍ അനുസരിച്ച്, നിങ്ങളുടെ ജനനത്തീയതി അനുസരിച്ച് നിങ്ങളുടെ ഭാഗ്യം കണ്ടെത്താനും 2023 വര്‍ഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേടാനും കഴിയും.

നമ്പര്‍ 1
ഈ ആളുകള്‍ നേതൃത്വപരമായ കഴിവ് നിറഞ്ഞവരാണ്. ഇവര്‍ നിശ്ചയദാര്‍ഢ്യമുള്ളവരും അഭിലാഷങ്ങള്‍ നിറഞ്ഞവരുമാണ്. സംഖ്യാശാസ്ത്രം പ്രകാരം നമ്പര്‍ 1 ഉള്ള ആളുകള്‍ വളരെ കഠിനാധ്വാനികളാണ്. 2023 വര്‍ഷം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. ഈ വര്‍ഷം നിങ്ങള്‍ക്ക് ചില പുതിയ ജോലികള്‍ ആരംഭിക്കാന്‍ കഴിയും. ജോലി മാറാന്‍ ഈ വര്‍ഷം നല്ലതാണ്. ജോലി മേഖലയില്‍ വിജയം ലഭിക്കും. അഹങ്കാരം ഒഴിവാക്കണം, അല്ലാത്തപക്ഷം അത് നിങ്ങളുടെ ജോലിയെ ബാധിക്കും. പ്രണയത്തിന്റെ കാര്യത്തിലും ഈ വര്‍ഷം ഒന്നാം നമ്പറായ ആളുകള്‍ക്ക് വിജയം ലഭിക്കും.

നമ്പര്‍ 2
നമ്പര്‍ 2ല്‍ വരുന്ന ആളുകള്‍ വളരെ വൈകാരികമായവരും മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുന്നവരുമാണ്. ഇത്തരക്കാര്‍ അവരുടെ കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്കുന്നു. ഈ ആളുകള്‍ സമയത്തിനും സാഹചര്യത്തിനും അനുസരിച്ചു സ്വയം വാര്‍ത്തെടുക്കുന്നു. 2023 വര്‍ഷം നിങ്ങള്‍ക്ക് വളരെയധികം ബഹുമാനം നല്‍കും. ഈ വര്‍ഷം നിങ്ങള്‍ക്ക് ധാരാളം പുതിയ സുഹൃത്തുക്കളെ ലഭിക്കും. ഈ വര്‍ഷം ഒരുപാട് ഉത്തരവാദിത്തങ്ങള്‍ നിങ്ങളുടെ മേല്‍ വരാന്‍പോകുന്നുണ്ട്. നിങ്ങളുടെ ബന്ധങ്ങള്‍ക്ക് നിങ്ങള്‍ നല്‍കും. ജോലിയില്‍ നിങ്ങളുടെ ജോലിയില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കുക.

നമ്പര്‍ 3
നമ്പര്‍ 3 ഉള്ള ആളുകള്‍ വളരെയേറെ സര്‍ഗ്ഗാത്മ കഴിവുള്ളവരാണ്. അവരുടെ ആശയവിനിമയ കഴിവുകള്‍ വളരെ മികച്ചതാണ്. ഈ ആളുകള്‍ നല്ല അഭിനേതാക്കള്‍, എഴുത്തുകാര്‍, കവികള്‍, കലാകാരന്മാര്, ഗായകര്‍ എന്നങ്ങനെ വളരുന്നവരാണ്. അവര്‍ എപ്പോഴും ശുഭാപ്തിവിശ്വാസികളാണ് എന്നതാണ് അവരുടെ ഏറ്റവും വലിയ സവിശേഷത. 2023ല്‍ നമ്പര്‍ 3 ഉള്ള ആളുകള്‍ക്ക് ജീവിതത്തില്‍ ഒരു മാറ്റമുണ്ടാകും. സിനിമ, എഴുത്ത്, പാട്ട് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വര്‍ഷം മികച്ച വിജയം നേടാനാകും. നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കാന്‍ ശ്രമിക്കും, അതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്താനും കഴിയും, അതുവഴി മറ്റുള്ളവര്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും.

നമ്പര്‍ 4
നമ്പര്‍ 4 വരുന്ന ആളുകള്‍ വളരെ കഠിനാധ്വാനികളും ജീവിതത്തില്‍ പ്രായോഗികതയ്ക്ക് പ്രാധാന്യം നല്കുന്നവരുമാണ്. നിങ്ങളുടെ ബന്ധങ്ങളില്‍ നിങ്ങള്‍ വലിയ സത്യസന്ധത കാണിക്കും. ഈ വര്‍ഷം നിങ്ങള്‍ ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കും. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ വളരെ കുറച്ചുപേര്‍ മാത്രമേ നിങ്ങള്‍ക്ക് ഉപയോഗപ്രദമാകൂ. നിങ്ങള്‍ മാനേജ്മെന്റ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് വലിയ വിജയം നേടാന്‍ കഴിയും. ഫിനാന്‍സ്, ബാങ്കിംഗ്, എഞ്ചിനീയറിംഗ്, ടാക്സ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കും 2023 അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ദാമ്പത്യബന്ധത്തില്‍ നിങ്ങള്‍ വളരെ സന്തുഷ്ടരായിരിക്കും. പ്രണയബന്ധങ്ങളില്‍ തീവ്രതയുണ്ടാകും. ജോലിയില്‍ അമിത ആത്മവിശ്വാസം ഒഴിവാക്കുക. ബിസിനസ്സില്‍ വിദേശ ബന്ധങ്ങളില്‍ നിന്ന് ഗുണം ലഭിക്കും.

നമ്പര്‍ 5
നമ്പര്‍ 5 ല്‍ ഉള്ള ആളുകള്‍ സ്വതന്ത്രരായിരിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇത്തരക്കാര്‍ ഒരേ ജീവിതരീതിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല, തുടര്‍ച്ചയായി മാറ്റങ്ങള്‍ ഇഷ്ടപ്പെടുന്നു. 2023 വര്‍ഷത്തില്‍ നിങ്ങള്‍ക്ക് ചില പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവരും. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിച്ചേക്കാം. മാര്‍ക്കറ്റിംഗും വില്‍പ്പനയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ വര്‍ഷം നല്ല വിജയം ലഭിക്കും. ബിസിനസ്സ് വേഗത്തില്‍ വളരും. ഈ വര്‍ഷം കരിയറില്‍ നല്ല വിജയം നേടാന്‍ സാധ്യതയുണ്ട്. ധാരാളം യാത്രകളും ചെയ്യും. നിങ്ങളുടെ പ്രണയബന്ധത്തില്‍ തീവ്രതയുണ്ടാകും. ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

നമ്പര്‍ 6
നമ്പര്‍ 6 ല്‍ വരുന്ന ആളുകള്‍ വളരെ ഉത്തരവാദിത്തമുള്ള ആളുകളാണ്. ഇവര്‍ മറ്റുള്ളവരെ മനസ് തുറന്ന് സ്നേഹിക്കുന്നു. 2023 വര്‍ഷത്തില്‍ നിങ്ങള്‍ സാമൂഹിക സേവനത്തില്‍ ചായ്വുള്ളവരായിരിക്കും. ഈ വര്‍ഷം നിങ്ങളുടെ സാമൂഹ്യ ബന്ധങ്ങള്‍ വര്‍ദ്ധിക്കുകയും ആളുകള്‍ക്കിടയില്‍ നിങ്ങളുടെ പ്രശസ്തി ഉയരുകയും ചെയ്യും. പുതിയ ആളുകള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് വരും. ബന്ധങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യും. കുടുംബജീവിതം ശക്തിപ്പെടും. ജോലിസ്ഥലത്ത് നല്ല ഫലങ്ങള്‍ കൈവരിക്കും. നിങ്ങള്‍ വിദ്യാഭ്യാസ മേഖലകളുമായോ സാമൂഹ്യ പ്രവര്‍ത്തനവുമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും. പ്രിയപ്പെട്ടവരോടൊപ്പം ദൂരയാത്ര പോകാനാകും.

നമ്പര്‍ 7
നമ്പര്‍ 7 ല്‍ വരുന്ന ആളുകള്‍ ഈ വര്‍ഷം നിങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. നിങ്ങള്‍ അന്തര്‍മുഖ പ്രവണതയുള്ളവരാണെങ്കില്, ഈ വര്‍ഷം ശ്രദ്ധിക്കേണ്ടതുണ്ട്. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ വളരെയധികം സന്തോഷിക്കുകയും അത്തരം പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യും. ഈ വര്‍ഷം, നിങ്ങള്‍ കൂടുതല്‍ സമയവും ഏകാന്തതയില്‍ ചെലവഴിക്കാന്‍ ആഗ്രഹിച്ചേക്കാം. അത് നിങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കും. ദാമ്പത്യ ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ വളരെക്കാലമായി എന്തെങ്കിലും നേടാന്‍ ശ്രമിക്കുകയാണെങ്കില്‍ ഈ വര്‍ഷം നിങ്ങളുടെ മോഹം പൂവണിയും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. പ്രണയ കാര്യങ്ങളില്‍ നിങ്ങള്‍ വളരെ സെന്‍സിറ്റീവ് ആയിരിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ ബന്ധത്തില്‍ ചില സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരും.

നമ്പര്‍ 8
നമ്പര്‍ 8 ല്‍ വരുന്ന ആളുകള്‍ ഒന്നോ അതിലധികമോ ജോലികള്‍ ചെയ്യുന്നവരായിരിക്കും. ഇത്തരക്കാര്‍ വളരെ കഠിനാധ്വാനികളാണ്. ഈ വര്‍ഷം നിങ്ങളുടെ കഴിവുകളുടെ പൂര്‍ണ്ണമായ പ്രയോജനം നിങ്ങള്‍ക്ക് ലഭിക്കും. ഒരു കൂട്ടം നല്ല സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ കഴിയും. ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ അവരോടൊപ്പം ചെലവഴിക്കുന്നതില്‍ നിങ്ങള്‍ സന്തോഷിക്കും. ഈ വര്‍ഷം നിങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് ഒരുപാട് പഠിക്കാനാകും. ഈ വര്‍ഷം കുടുംബത്തില്‍ നിന്ന് കുറച്ച് അകലം ഉണ്ടായേക്കാം. ബിസിനസ്സില്‍ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കഴിവനുസരിച്ച് നിങ്ങള്‍ക്ക് ജോലിയില്‍ വിജയം ലഭിക്കും.

നമ്പര്‍ 9
നമ്പര്‍ 9ല്‍ പെട്ട ആളുകള്‍ ജീവിതത്തില്‍ സ്നേഹത്തിന് വലിയ പ്രാധാന്യം നല്കുന്നു. ഈ ആളുകള്‍ നല്ല സൗഹൃദത്തിന് പേരുകേട്ടവരാണ്. ഈ വര്‍ഷം നിങ്ങള്‍ക്ക് ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. പക്ഷേ നിങ്ങള്‍ക്ക് അവയെല്ലാം തരണം ചെയ്യാനാകും. ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ നേതൃത്വ കഴിവ് ഈ വര്‍ഷം നിങ്ങള്‍ക്ക് വളരെയധികം ബഹുമാനം നല്‍കും. നിങ്ങള്‍ മറ്റുള്ളവരെ വളരെയധികം സഹായിക്കും. കുടുംബപരവും സാമ്പത്തികവുമായ വെല്ലുവിളികള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവന്നേക്കാം. ഈ വര്‍ഷം നിങ്ങള്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. പണം ശരിയായി വിനിയോഗിക്കുകയും വേണം. രാഷ്ട്രീയം, നിയമം, മനുഷ്യവിഭവശേഷി, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല വിജയം ലഭിക്കും. ബിസിനസ്സുകാര്‍ക്ക് അവരുടെ ബന്ധങ്ങളില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും.



Click it and Unblock the Notifications
