Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
ഈ ദിവസം ജനിക്കുന്ന പെണ്‍കുട്ടികള്‍ പിതാവിന് ഭാഗ്യം, കുടുംബത്തിന്റെ തലവര മാറ്റും
ചില കുട്ടികള്‍ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഭാഗ്യവാന്മാരാണെന്നും അവരുടെ ജനനശേഷം വീട്ടില്‍ സമ്പത്തിനും സന്തോഷത്തിനും സമാധാനത്തിനും ഒരു കുറവുമുണ്ടാകില്ലെന്നും പലരും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ജ്യോതിഷത്തിന്റെയും സംഖ്യാശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ ഇത് ശരിയാണെന്ന് കണക്കാക്കുന്നു. സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. നവഗ്രഹങ്ങളുടെയും രാശികളുടെയും അടിസ്ഥാനത്തില്‍ ജ്യോതിഷം നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നതുപോലെ സംഖ്യാശാസ്ത്രത്തില്‍, ഒരു വ്യക്തി ജനിച്ച തീയതി അനുസരിച്ച്, റാഡിക്സ് നമ്പറിന്റെ അടിസ്ഥാനത്തിലാണ് ഭാവി പറയുന്നത്.
ഓരോരുത്തരുടെയും ജീവിതത്തില്‍ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു വ്യക്തിയുടെ സ്വഭാവം, വ്യക്തിത്വം, ഭാവി എന്നിവ അവരുടെ ജനനത്തീയതിയില്‍ നിന്ന് അറിയാന്‍ കഴിയും. ഓരോ വ്യക്തിയുടെയും റാഡിക്സ് നമ്പര്‍ നിര്‍ണ്ണയിക്കുന്നത് അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്. ന്യൂമറോളജി പ്രകാരം ചില കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ക്ക് വളരെ ഭാഗ്യമാണെന്ന് പറയുന്നു.

ഈ തീയതികളില്‍ ജനിച്ചവര്‍ ഭാഗ്യം കൊണ്ടുവരും
സംഖ്യാശാസ്ത്രമനുസരിച്ച്, 3, 12, 21, 30 തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ വളരെ ഭാഗ്യവാന്മാരായി കണക്കാക്കപ്പെടുന്നു. ഈ സംഖ്യയുള്ള പെണ്‍കുട്ടികളുടെ വ്യക്തിത്വം വളരെ ശ്രദ്ധേയമാണ്. അവരുടെ പെരുമാറ്റം ആരെയും സന്തോഷിപ്പിക്കുന്നതാണ്. ഇത് മാത്രമല്ല, ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ അവരുടെ പിതാവിന് വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു.
ലക്ഷ്മീദേവിയുടെ അനുഗ്രഹം
ഈ റാഡിക്സ് നമ്പറിലുള്ള പെണ്‍കുട്ടികള്‍, അവര്‍ ഏത് ജോലി ചെയ്യാന്‍ തീരുമാനിച്ചാലും അത് പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ പിന്തിരിയൂ എന്ന് ന്യൂമറോളജി പറയുന്നു. ഈ പെണ്‍കുട്ടികള്‍ എവിടെ പോയാലും അവിടെ സന്തോഷമായിരിക്കും. അവര്‍ ജനിച്ച വീട്ടില്‍ ഒരിക്കലും സമ്പത്തിന് ഒരു കുറവുമുണ്ടാകില്ല. ലക്ഷ്മി ദേവി എപ്പോഴും അവരോട് സന്തുഷ്ടയായിരിക്കുമെന്ന് പറയപ്പെടുന്നു. ജീവിതത്തില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നും അത് നേടിയെടുക്കണമെന്നും സ്വപ്നം കാണുന്നവരാണ് ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍. ഇത് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.
എല്ലാവരെയും സന്തോഷിപ്പിക്കുന്നവര്‍
റാഡിക്സ് നമ്പര്‍ 3ല്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ സാമൂഹിക പ്രതിബന്ധതയുള്ളവരായിരിക്കും. സാമൂഹിക ക്ഷേമത്തിനായി അവള് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു. അവര്‍ എല്ലാവരേയും സന്തോഷിപ്പിക്കുകയും ജോലിസ്ഥലത്ത് ഉയര്‍ന്ന സ്ഥാനം നേടുകയും ചെയ്യുന്നു. അവരുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. ഈ പെണ്‍കുട്ടികളെ വളരെ ആത്മാഭിമാനമുള്ളവരായി കണക്കാക്കുന്നു. അവള് ജീവിതത്തില്‍ എന്ത് നേടിയാലും അതെല്ലാം അവര്‍ സ്വയം നേടുന്നതാണ്. അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ആരുടെയും സഹായം ആവശ്യമില്ല.
പിതാവിന് ഭാഗ്യം
റാഡിക്സ് നമ്പര്‍ 3 ഉള്ള പെണ്‍കുട്ടികള്‍ വളരെ ബുദ്ധിശാലികളാണ്. അവരുടെ ഷാര്‍പ്പായ ബുദ്ധി അവര്‍ക്ക് എല്ലായിടത്തും പ്രശംസ നേടിക്കൊടുക്കുന്നു. ഈ തീയതികളില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ അവരുടെ പിതാവിന് വളരെ ഭാഗ്യമായി കണക്കാക്കുന്നു. അവര്‍ കാലുകുത്തുന്ന വീട്ടില്‍ സമ്പത്തിനും ഐശ്വര്യത്തിനും ഒരു കുറവുമുണ്ടാകില്ല. ജീവിതം ഒരു പോരാട്ടമാണ്, പക്ഷേ ഇത്തരക്കാര്‍ ഒരിക്കലും ജീവിതത്തെ ഭയപ്പെടുന്നില്ല. അവര്‍ എല്ലാ വെല്ലുവിളികളെയും ധൈര്യത്തോടെ നേരിടുകയും വിജയം നേടുകയും ചെയ്യുന്നു.
ആകര്‍ഷക വ്യക്തിത്വം
ഈ ജനനത്തീയതികളില്‍ ജനിച്ച പെണ്‍കുട്ടികളുടെ വ്യക്തിത്വം വളരെ ശ്രദ്ധേയമാണ്. ഇക്കാരണത്താല്‍, ആരും വളരെ വേഗത്തില്‍ അവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അവര്‍ക്ക് എല്ലായിടത്തും വലിയ ബഹുമാനം ലഭിക്കുന്നു. ലക്ഷ്മീദേവിയുടെ അനുഗ്രഹം അവരുടെ മേല്‍ എപ്പോഴും ഉണ്ടായിരിക്കും. അത് കൊണ്ട് തന്നെ അവര്‍ക്ക് സമ്പത്തിന് ഒരു കുറവുമുണ്ടാകുന്നില്ല. ഇത്തരക്കാര്‍ കരിയറില്‍ ഉയര്‍ന്ന സ്ഥാനം നേടുകയും ചെയ്യുന്നു. ഈ പെണ്‍കുട്ടികള്‍ വളരെ ധൈര്യശാലികളും നിര്‍ഭയരുമാണ്. വെല്ലുവിളികളെ ധൈര്യപൂര്‍വം നേരിടുന്നവരുമാണ്. കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിവുള്ള ഇവര്‍ക്ക് ഏത് മേഖലയിലായാലും വിജയം കൈവരിക്കാനും സാധിക്കുന്നു.
ആത്മവിശ്വാസം നിറഞ്ഞവര്‍
വ്യാഴത്തിന്റെ സ്വാധീനം കാരണം, ഈ പെണ്‍കുട്ടികള്‍ക്ക് ദൈവത്തില്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. ഈ ജനനത്തീയതിയില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ വളരെ കരുതലുള്ളവരും ശക്തരും സ്വതന്ത്ര ചിന്താഗതിക്കാരും ആത്മവിശ്വാസം നിറഞ്ഞവരുമാണ്. അവര്‍ക്ക് എല്ലായിടത്തും വലിയ ബഹുമാനം ലഭിക്കുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം അവരുടെ മേല്‍ എപ്പോഴും ഉണ്ടായിരിക്കും. ഗുരു ഭക്തര്‍ കൂടിയാണ് ഇക്കൂട്ടര്‍. അവര്‍ അവരുടെ കരിയറില്‍ വലിയ ഉയരങ്ങളും കൈവരിക്കും. നിഗൂഢ വിഷയങ്ങളെക്കുറിച്ചും അവര്‍ക്ക് ധാരാളം അറിവുണ്ടായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications