Latest Updates
-
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം
ന്യൂമറോളജി 2021: ഫെബ്രുവരിയിലെ സമ്പൂര്‍ണ ഫലം
ജ്യോതിഷത്തിനു പുറമേ, സംഖ്യാശാസ്ത്രത്തിനും അതിന്റേതായ ലോകമുണ്ട്. ഇവയുടെ കൂട്ടലും കുറയ്ക്കലുകളും ജീവിതത്തിലെ ഉയര്‍ച്ചകളെക്കുറിച്ച് വളരെ കൃത്യമായ വിവരങ്ങള്‍ നല്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ വ്യക്തിത്വം, വിധി, അവസരം, വെല്ലുവിളികള്‍ എന്നിവ നേരത്തേ അറിയിക്കുന്ന ഒരു പുരാതന ശാസ്ത്രമാണ് ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം.
ഒരാളുടെ ശക്തിയും ബലഹീനതയും അറിയാന്‍ ഇത് സഹായിക്കുന്നു. ഇത്തരം മുന്‍കൂട്ടിയുള്ള മുന്നറിയിപ്പുകള്‍ നിങ്ങളുടെ അപകടങ്ങളെയും ചെറുക്കാന്‍ നിങ്ങളെ തയ്യാറാക്കി നിര്‍ത്തുന്നു. 2021 ഫെബ്രുവരി മാസത്തെ ന്യൂമറോളജി പ്രവചനം അറിയാന്‍ ലേഖനം വായിക്കൂ.
കൂടുതല്‍ ന്യൂമറോളജി ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

നിങ്ങളുടെ നമ്പര്‍ അറിയാം
പ്രപഞ്ചത്തില്‍ എല്ലാത്തിനും ഊര്‍ജ്ജമുണ്ട്. സംഖ്യകള്‍ക്ക് പോലും അവയില്‍ ഒരു പ്രത്യേകതരം ഊര്‍ജ്ജമുണ്ട്. ഒരാള്‍ ജനിച്ച തീയതി, മാസം, വര്‍ഷം എന്നിവ ജീവിതപാതയായ നമ്പറിനെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വ്യക്തിഗത നമ്പര്‍ കണ്ടെത്തുന്നത് എങ്ങനെ എന്നു നോക്കൂ.
* നിങ്ങള്‍ ജനിച്ച മാസം, തിയതി എന്നിവയുടെ ഒറ്റ അക്കങ്ങള്‍ ചേര്‍ത്തു കൂട്ടുക.
* അതിനോട് 2021ന്റെ നമ്പറായ അഞ്ച് കൂടി കൂട്ടുക (2+0+2+1 = 5). അതാണ് നിങ്ങളുടെ 2021 ലെ വ്യക്തിഗത നമ്പര്‍.
ഉദാഹരണത്തിന് മെയ് 5നാണ് ഒരാള്‍ ജനിച്ചതെന്നു കരുതുക. അയാളുടെ വ്യക്തിഗത നമ്പര്‍ നോക്കാം. (ജനിച്ച മാസം + ജനന തിയതി + 2021 വ്യക്തിഗത നമ്പര്‍ ആയ 5). 5+5+5=15, അപ്പോള്‍ 1+5= 6. അതായത് നിങ്ങളുടെ വ്യക്തിഗത നമ്പര്‍ ആറ് ആകുന്നു.

1 - നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുക
വര്‍ഷത്തിന്റെ രണ്ടാം മാസം നിങ്ങളില്‍ ഒരു പ്രത്യേക ഊര്‍ജ്ജം നിറയും. ഈ ഊര്‍ജ്ജത്തിലൂടെ ഫെബ്രുവരി മാസം നിങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തേണ്ടതാണ്. അജ്ഞാതരായ ആളുകളില്‍ നിന്നുപോലും ധാരാളം പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. മാത്രമല്ല നിങ്ങളുടെ മുടങ്ങിയ ജോലികളും പൂര്‍ത്തിയാകും. കാല്‍മുട്ട് വേദനയോ കാലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ മാസാവസാനം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും, ശ്രദ്ധിക്കുക.

2 - ഈ മാസം ഭാഗ്യം
ഫെബ്രുവരി മാസം നിങ്ങള്‍ക്ക് സന്തോഷകരമാകും. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും നല്ല സമയം ചെലവഴിക്കാനാകും. മാസത്തിലെ മൂന്നാം ആഴ്ച പെട്ടെന്ന് നിങ്ങള്‍ക്ക് പുതിയ വഴികള്‍ തുറക്കും. ജോലി ചെയ്യുന്നവര്‍ക്ക് മാസത്തിലെ അവസാന ആഴ്ചയില്‍ നേട്ടങ്ങള്‍ കാണാനാകും. അവിവാഹിതര്‍ക്ക് ഈ മാസം ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും.

3 - മത്സരപരീക്ഷകള്‍ വിജയിക്കും
ന്യൂമറോളജിയുടെയും ഗ്രഹങ്ങളുടെയും സംയോജനം അനുസരിച്ച് ഈ മാസം നിങ്ങളില്‍ ഭാവി ചിന്തകള്‍ നിറയും. ഇക്കാരണത്താല്‍ നിങ്ങളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നിങ്ങള്‍ വ്യതിചലിച്ചേക്കാം. ഇതുമൂലം നിങ്ങള്‍ക്ക് വിഷാദവും ഉണ്ടാകാം. മത്സര പരീക്ഷ എഴുതുന്നവര്‍ക്ക് വിജയം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദാമ്പത്യജീവിതത്തില്‍ ചില കയ്പുകള്‍ നിറയും, ഇതുമൂലം മനസ്സ് വിഷാദാവസ്ഥയിലായിരിക്കാം. അനാവശ്യ വാദങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

4 - പ്രശ്നങ്ങള്‍ അവസാനിക്കും
ഫെബ്രുവരി മാസം നിങ്ങള്‍ക്ക് പുതിയൊരു കാലമാണെന്ന് തെളിയും. പൂര്‍ണ്ണ ഉത്സാഹത്തോടെ നിങ്ങളുടെ ജോലി ചെയ്യുക. പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് മാസം മുഴുവന്‍ നിങ്ങളിലുണ്ടാകും. ഈ ഊര്‍ജ്ജ പ്രവാഹം കാരണം, ഏറ്റവും കഠിനമായ ജോലികള്‍ പോലും പൂര്‍ത്തിയാക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിങ്ങളെ അലട്ടുന്ന പഴയ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

5 - പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കും
മനസ്സിലെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതായി കാണപ്പെടും, മാനസിക സമാധാനവും ലഭിക്കു. സംഗീതത്തിലും കലയിലും ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് വലിയ വിജയവും നേടാനാകും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കുകയും സാമ്പത്തിക പ്രശ്നങ്ങളാല്‍ വലയം ചെയ്യപ്പെടുന്നവരുടെ കഷ്ടപ്പാടുകളും കുറയുകയും ചെയ്യും.

6 - നേട്ടങ്ങള്‍ കാണും
താല്‍ക്കാലികമായി മുടങ്ങിയ ജോലികള്‍ ഈ മാസം പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിനീയറിംഗ് സേവനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക്, സ്വമേധയാ ഒരു പുതിയ സാധ്യതകള്‍ നിങ്ങള്‍ക്ക് മുമ്പില്‍ വരാം. ഈ സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുക. കണ്ണിന്റെ പ്രശ്നങ്ങളില്‍ ഈ മാസം പ്രത്യേക ജാഗ്രത പാലിക്കുക.

7 - വൈകാരികത ഒഴിവാക്കുക
വൈകാരികമായി ചിന്തിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം മാസത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക, സാമൂഹിക നഷ്ടങ്ങള്‍ നേരിടേണ്ടിവരാം. ആദ്യ ആഴ്ച വ്യാപാരികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കുക. പ്രണയ ബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ മാസം വിജയം നേടാനാകും. കാല്‍മുട്ട് വേദന അനുഭവിക്കുന്നവര്‍ ഈ മാസം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

8 - ബുദ്ധിയോടെ ചിന്തിക്കുക
ഈ മാസം വൈകാരിക തീരുമാനത്താല്‍ ഒരു ജോലിയും ചെയ്യരുത്. ശക്തമായ മാനസിക നിലയുമായി മുന്നോട്ട് നീങ്ങുക. ഈ മാസം, നാഡി, ഞരമ്പ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നം നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും അലട്ടും. അതിനാല്‍, മാസാവസാനം അവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് പ്രധാനമാണ്. കാളി ക്ഷേത്രത്തില്‍ ശനിയാഴ്ച തേങ്ങ അര്‍പ്പിക്കുന്നത് പ്രയോജനകരമാണ്.

9 - ദമ്പതികള്‍ക്ക് ഭാഗ്യം
വര്‍ഷത്തിലെ രണ്ടാം മാസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. എന്നാല്‍ നിങ്ങളുടെ ദാമ്പത്യത്തില്‍ അനാവശ്യ തര്‍ക്കങ്ങള്‍ തുടരും. അത്തരം സമ്മര്‍ദ്ദം ഒഴിവാക്കുക. വരുമാനത്തിന്റെ കാര്യത്തില്‍ ഈ മാസം മികച്ചതാണെന്ന് തെളിയിക്കും. പ്രണയബന്ധങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാകും. മാസത്തിലെ അവസാന ആഴ്ചയില്‍, ചില മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications










