Latest Updates
-
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം
'ഉള്‍വിളികളെ വിശ്വസിക്കൂ, പ്രപഞ്ചം നിങ്ങള്‍ക്കൊപ്പമുണ്ട്'- ഈ ഏയ്ഞ്ചല്‍ നമ്പര്‍ അര്‍ത്ഥമാക്കുന്നത് അതാണ്
ചില സംഖ്യകളോട് ഒരു അടുപ്പം അല്ലെങ്കില്‍ ആത്മബന്ധം തോന്നുക ജീവിതത്തില്‍ സാധാരണമാണ്. പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റില്‍ നമുക്ക് പ്രിയപ്പെട്ട ഒരു സംഖ്യയാണെങ്കില്‍ ചിലര്‍ക്ക് ആ പരീക്ഷയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം തോന്നും. അതുപോലെ തന്നെ സംഖ്യകളുമായി ബന്ധപ്പെടുത്തി ജീവിതത്തിലെ പല ഭാഗ്യപരീക്ഷണങ്ങളും നമ്മള് നടത്താറുണ്ട്. ലോട്ടറി പോലും സംഖ്യകളെ അടിസ്ഥാനമാക്കിയുള്ള ഭാഗ്യപരീക്ഷണമാണ്. ചിലരതിനെ അന്ധവിശ്വാസമായി കരുതുമ്പോള്‍ മറ്റുചിലര്‍ക്ക് സംഖ്യകളുടെ ഈ മാജിക്ക് ജീവിതത്തില്‍ അനുഭവങ്ങളായി മാറാറുണ്ട്. അതുകൊണ്ടുതന്നെ അവര്‍ ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്നു.

ന്യൂമറോളജിയില്‍ തന്നെ പല ശാഖകള്‍ ഉണ്ട്. ജന്മസംഖ്യ, മൂല്യസംഖ്യ, ഭാഗ്യസംഖ്യ, ഏയ്ഞ്ചല്‍ സംഖ്യ എന്നിങ്ങനെ നിരവധി. ഇവയെല്ലാം പലതരത്തിലാണ് സംഖ്യകളെ വ്യാഖ്യാനിക്കുന്നത്. ജീവിതത്തിലെ നിര്‍ണ്ണായകഘട്ടങ്ങളില്‍ ഭാഗ്യമ്പറുകള് കാണുന്നത് ശുഭലക്ഷണമായി കരുതപ്പെടുന്നു. മറ്റുചിലപ്പോള്‍ ചില സംഖ്യകളുടെ രൂപത്തില്‍ ഈ പ്രപഞ്ചം തന്നെ ജീവിതത്തെ കുറിച്ച് ചില സൂചനകളും മുന്നറിയിപ്പുകളുമൊക്കെ തരും. ഏയ്ഞ്ചല്‍ നമ്പര്‍ എന്നാണ് അത്തരം സംഖ്യകളെ വിളിക്കുന്നത്.
ഏയ്ഞ്ചല്‍ നമ്പര്‍
ദൈവം അഥവാ പ്രപഞ്ച ശക്തിയില്‍ നിന്നുള്ള സന്ദേശം വഹിക്കുന്ന സംഖ്യകളെയാണ് ഏയ്ഞ്ചല്‍ നമ്പറുകള്‍ എന്ന് വിളിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ പല രൂപങ്ങളില്‍ ഏയ്ഞ്ചല്‍ നമ്പര്‍ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാം. ഉദാഹരണത്തിന് ക്ലോക്കിലെ സമയമായി, വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റായി, റെസിപ്റ്റുകളിലെയോ ടോക്കണുകളിലെയോ നമ്പറായി ഇങ്ങനെ ജീവിതത്തിന്റെ പല അവസരങ്ങളിലായി അടിക്കടി നമ്മുടെ കണ്ണിലുടക്കുന്ന പ്രത്യേക സംഖ്യകളാണ് ഏയ്ഞ്ചല്‍ നമ്പര്‍.
ഓരോ എയ്ഞ്ചല്‍ നമ്പറിനും ഓരോ അര്‍ത്ഥമാണ്. അതായത് അവ നമ്മോട് എന്തോ പ്രത്യേക കാര്യം സംവദിക്കാന്‍ ശ്രമിക്കുകയാണ്. പ്രപഞ്ചം വഴികാട്ടിയായി നമ്മുടെ മുന്നിലുണ്ട് എന്നതിന്റെ തെളിവാണ് ഏയ്ഞ്ചല്‍ നമ്പര്‍. ഏയ്ഞ്ചല്‍ സംഖ്യകള്‍ കണ്ണില്‍ പെട്ടാല്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കി അതിനനുസരിച്ച് മുന്നോട്ട് പോകുന്നത് ജീവിതത്തില്‍ പലതരത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാക്കും.
27 എന്ന ഏയ്ഞ്ചല്‍ സംഖ്യയുടെ അര്‍ത്ഥവും പ്രാധാന്യവും എന്താണെന്ന് നോക്കാം.
ഏയ്ഞ്ചല്‍ സംഖ്യ 27
ക്ലോക്കിലോ, വാഹനത്തിലോ, എന്തിന് സ്വപ്നത്തില്‍ വരെ 27 എന്ന സംഖ്യ അടിക്കടി കാണുകയാണെങ്കില്‍ അത് നിങ്ങളോട് എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്. ഈ സംഖ്യ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നതിന് പിന്നില്‍ ആത്മീയമായും മാനസികമായുമുള്ള കാരണങ്ങള്‍ ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ആത്മീയമായി നോക്കുകയാണെങ്കില്‍, നിങ്ങള്‍ ശരിയായ പാതയിലാണെന്നതിന്റെ സൂചനയാകാം 27 എന്ന സംഖ്യയുടെ ആവര്‍ത്തിച്ചുള്ള ദര്‍ശനം. ആത്മീയമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ബോധതലത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്നും ഈ സംഖ്യ സൂചിപ്പിക്കുന്നു. ആത്മീയയാത്രയില്‍ പ്രപഞ്ചശക്തികള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ഈ സംഖ്യ അര്‍ത്ഥമാക്കുന്നു.
ഇനി മാനസികതലത്തിലാണെങ്കില് ഉപബോധ മനസ്സിലെ ആഗ്രഹങ്ങളും ചിന്തകളുമാകാം 27 എന്ന സംഖ്യ അടിക്കടി കാണുന്നതിന് പിന്നിലെ കാരണം. ഉള്ളിലുള്ള വിവേകത്തെയും ആത്മദര്ശനത്തെയും തിരിച്ചറിഞ്ഞ് ശേഷികളും അറിവും വര്‍ദ്ധിപ്പിച്ച് വ്യക്തിപരമായി വളരുക എന്ന സന്ദേശമായിരിക്കാം ആ സംഖ്യ സൂചിപ്പിക്കുന്നത്.
ന്യൂമറോളജിയില്‍ 27 എന്ന സംഖ്യയുടെ അര്‍ത്ഥം
2, 7 എന്നീ സംഖ്യകളുടെ ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന സംഖ്യയാണ് 27. ആത്മീയമായി വളരെ ശക്തമായ ഒരു സംഖ്യയാണിത്. ഒരുവനിലെ സ്വയം കണ്ടെത്തലിന്റെയും ആത്മീയ വളര്‍ച്ചയുടെയും പാതയാണ് ഈ സംഖ്യ സൂചിപ്പിക്കുന്നത്. ഉള്‍വിളികളെ വിശ്വസിക്കാനും ഉള്ളിലുള്ള തോന്നലുകള്‍ക്ക് അനുസരിച്ച് മുന്നേറാനും 27 നിര്‍ദ്ദേശിക്കുന്നു. എല്ലാ ജീവിത വെല്ലുവിളികളെയും മറികടക്കുന്നതിനുള്ള വിവേകവും അറിവും ഉള്ളിലുണ്ട് എന്നും ഈ സംഖ്യ അര്‍ത്ഥമാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











