Latest Updates
-
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക! -
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ കൊയ്യാം! -
ഈ വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും നിങ്ങളെ തേടിയെത്തും! -
ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും: ഗ്രഹങ്ങളുടെ പ്രത്യേക വിന്യാസം നൽകുന്ന നേട്ടങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 20 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തങ്ങളും അറിയാം!
000 വെറുമൊരു സംഖ്യയില്ല, പ്രപഞ്ചം നിങ്ങള്‍ക്ക് നല്കുന്ന സൂചന, ഈ ഏയ്ഞ്ചല്‍ സംഖ്യ അര്‍ത്ഥമാക്കുന്നതെന്ത്?
ഏയ്ഞ്ചല്‍ സംഖ്യകള്‍ക്ക് ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. സംഖ്യാശാസ്ത്രപ്രകാരം അവ ദൈവം അതല്ലെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുന്ന പ്രപഞ്ചശക്തിയോ നിങ്ങളുടെ ഉള്ളില്‍ തന്നെയുള്ള ശക്തിയോ ശരിയായ പാതയിലൂടെ തന്നെയാണ് നിങ്ങള്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് നല്കുന്ന സൂചനകളായി കരുതപ്പെടുന്നു. ഉദാഹരണത്തിന് നിങ്ങള്‍ ജോലിക്ക് വേണ്ടിയുള്ള ഒരു ഇന്റെര്‍വ്യൂയില്‍ പങ്കെടുക്കാനിരിക്കുന്നു. അവിടെ നിങ്ങള്‍ക്ക് ടോക്കണ്‍ നമ്പറായി 111, 222 പോലുള്ള ആവര്‍ത്തിച്ചുള്ള ഒരു സംഖ്യ ലഭിക്കുന്നു. അതൊരു ഏയ്ഞ്ചല്‍ സംഖ്യയാണ്. അവിടെ ഒരു ശുഭസൂചനയാണ് ആ സംഖ്യ നല്ക്കുന്നത്.

എന്താണ് ഏയ്ഞ്ചല്‍ സംഖ്യ
000, 111, 222 പോലെ ആവര്‍ത്തിച്ച് വരുന്നതോ അല്ലെങ്കില്‍ 1234 പോലെ ഒരു ശ്രേണിയായി വരുന്നതോ ആയ സംഖ്യകള്‍ നിര്‍ണ്ണായക അവസരങ്ങളില്‍ കാണുമ്പോള്‍ അതിന് ഒരു അര്ത്ഥമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അവയെ ആണ് ഏയ്ഞ്ചല്‍ സംഖ്യ എന്ന് വിളിക്കുന്നത്. കണ്മുന്നില് കണ്ടതുകൊണ്ട് മാത്രമായില്ല, നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന, എന്തോ സംവദിക്കാന്‍ ശ്രമിക്കുന്നുവെന്ന് നമ്മളില്‍ തോന്നലുളവാക്കുന്ന സംഖ്യ ആയിരിക്കും ഏയ്ഞ്ചല്‍ സംഖ്യകള്‍.
ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഒരു ഏയ്ഞ്ചല്‍ സംഖ്യ കാണുമ്പോഴാണ് അത് ഒരു സൂചനയായി കരുതുന്നത്. ഒരു വണ്ടിയുടെ നമ്പര്‍പ്ലേറ്റില്‍ വീട്ടുനമ്പറില്‍ അല്ലെങ്കില്‍ ബില്ലില്‍ വരെ ഏയ്ഞ്ചല്‍ സംഖ്യ ഒരു സൂചനയുടെ രൂപത്തില്‍ നിങ്ങളുടെ ജീവിതത്തിലേയ്ക്ക് വന്നേക്കാം.
എന്തുകൊണ്ടാണ് ഏയ്ഞ്ചല്‍ സംഖ്യകള്‍ക്ക് ഇത്രയധികം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നതെന്ന് നോക്കാം. നേരത്തെ പറഞ്ഞതുപോലെ അവ നമ്മുടെ വിശ്വാസം അനുസരിച്ചുള്ള ഒരു അദൃശ്യ ശക്തിയില്‍ നിന്നുള്ള സന്ദേശം അല്ലെങ്കില്‍ സൂചനയായി കരുതുന്നതുകൊണ്ടാണ് ഏയ്ഞ്ചല്‍ സംഖ്യകള്‍ക്ക് ഇത്രയധികം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്. ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഏയ്ഞ്ചല്‍ സംഖ്യകള്‍ കാണുമ്പോള്‍ ഇപ്പോള്‍ സംഭവിക്കുന്നത് നല്ലതിന് വേണ്ടിയാണെന്നും പ്രപഞ്ചം നിങ്ങള്‍ക്കൊപ്പം ഉണ്ടെന്നുമുള്ള സൂചനയാണ് ലഭിക്കുന്നത്.
ഏയ്ഞ്ചല്‍ സംഖ്യ 000
ഓരോ ഏയ്ഞ്ചല്‍ സംഖ്യയ്ക്കും അതിന്റേതായ ശക്തിയും അര്‍ത്ഥവുമുണ്ട്. അവ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് മനസ്സിലാക്കിയെങ്കില്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍ അവയുടെ പ്രാധാന്യം മനസ്സിലാക്കാന്‍ കഴിയൂ.
000 എന്നത് ശക്തമായ ഒരു ഏയ്ഞ്ചല്‍ സംഖ്യയാണ്. 000 എന്ന ഏയ്ഞ്ചല്‍ സംഖ്യ എന്താണ് അര്‍ത്ഥമാക്കുന്നതെന്നും പ്രണയം, ബന്ധം, കരിയര്‍ എന്നിങ്ങനെ നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളെയും അത് ഏത് രീതിയിലാണ് സ്വാധീനിക്കുന്നതെന്നും നോക്കാം.
000 എന്ന ഏയ്ഞ്ചല്‍ സംഖ്യയുടെ അര്‍ത്ഥം
അനന്തമായ സാധ്യതകളുടെയും പുതിയ തുടക്കങ്ങളുടെയും സൂചന നല്കുന്ന വളരെ ശക്തമായ ഏയ്ഞ്ചല്‍ സംഖ്യയാണ് 000. മൂന്ന് പൂജ്യങ്ങളാണ് ഈ ഏയ്ഞ്ചല്‍ സംഖ്യയിലുള്ളത്. വളര്‍ച്ച, മാറ്റം, ആത്മീയമായ ഉണര്‍വ്വ് എന്നിവയുടെ സൂചകമാണിത്. ജീവിതത്തില്‍ അതുല്യ അവസരങ്ങള്‍ ഉള്ള ഒരു പുതിയ തുടക്കതിന് അരികെയാണ് നമ്മളെന്ന് സൂചിപ്പിക്കുന്ന സംഖ്യയാണിത്.
ആത്മീയത
0 എന്ന സംഖ്യയെ പലപ്പോഴും അനന്തത എന്ന ആശയവുമായി ബന്ധപ്പെടുത്താറുണ്ട്. പ്രപഞ്ചത്തിലും ഓരോ അണുവിലും സ്ഫുരിക്കുന്ന പരമചൈതന്യത്തെയാണ് അത് സൂചിപ്പിക്കുന്നത്. 000 എന്ന ഏയ്ഞ്ചല്‍ സംഖ്യയില്‍ കാണുന്ന മൂന്ന് പൂജ്യങ്ങള്‍ ഈ ചൈതന്യത്തെ ഇരട്ടിപ്പിക്കുന്നു. മാറ്റത്തെ പുണരാനും പുതിയ അനുഭവങ്ങള്‍ക്കായി സ്വയം തയ്യാറാകാനുമാണ് ഈ സംഖ്യ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. നമ്മുടെ ആത്മീയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, ഉള്‍പ്രേരണകളില്‍ വിശ്വാസമര്‍പ്പിക്കുക, സ്വന്തം ഔന്നിത്യം തിരച്ചറിയുക എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് 000 എന്ന ഏയ്ഞ്ചല്‍ സംഖ്യ സംവദിക്കുന്നത്.
പ്രണയവും ബന്ധങ്ങളും
പ്രണത്തിന്റെ കാര്യത്തില്‍ 000 എന്ന ഏയ്ഞ്ചല്‍ സംഖ്യ പ്രതീക്ഷയുടെയും ഐക്യത്തിന്റെയും സന്ദേശമാണ്. തുടര്‍ച്ചയായി നിങ്ങള്‍ 000 കാണുകയാണെങ്കില്‍ പ്രണയകാര്യങ്ങളില്‍ പ്രപഞ്ചം നമ്മോട് കൂടെയുണ്ടെന്നാണ് സൂചന. മറ്റ് വ്യക്തിബന്ധങ്ങളിലും തുറന്ന മനസ്സോടെ കാര്യങ്ങളെ സമീപിക്കാനും പുതിയ സാധ്യതകള്‍ കണ്ടെത്താനും 000 സൂചിപ്പിക്കുന്നു. സമൂഹം ആഗ്രഹിക്കുന്ന രീതിയില്‍ പെരുമാറാതെ സ്വന്തം ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഒത്ത് പ്രവര്‍ത്തിക്കാനാണ് ഏയ്ഞ്ചല്‍ സംഖ്യ പറയുന്നത്.
ആത്മ മിത്രങ്ങളെ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അവര്‍ അരികിലുണ്ടെന്നുള്ള സൂചനയാണ് 000 നല്‍കുന്നത്. മാത്രമല്ല, സ്വയം കണ്ടെത്താനും ഉള്ളിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് സ്വയം സ്നേഹിക്കാനും ഈ സംഖ്യ ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങളുടെ സ്വത്വവുമായി ആഴത്തിലുള്ള വളരെ അര്‍ത്ഥവത്തായ ബന്ധത്തിനുള്ള അടിത്തറയാണ് ഇടുന്നത്.
കരിയറും ജീവിതവും
കരിയറിലും ജീവിതത്തിലും 000, നിര്‍ണ്ണായക മാറ്റങ്ങളും പുതിയ അവസരങ്ങളുമാണ് 000 സൂചിപ്പിക്കുന്നത്. നിലവിലെ ജോലിയിലോ ജീവിത സാഹചര്യത്തിനോ നിങ്ങള്‍ തൃപ്തനല്ലെങ്കില്‍ പുതിയ അവസരങ്ങളും മാറ്റങ്ങളും പരിഗണിക്കാനാണ് 000 നിങ്ങളോട് പറയുന്നത്. പുതിയ തുടക്കം തൊട്ടരുകില്‍ ഉണ്ടെന്നുള്ള സൂചനയാണത്. അത് തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും.



Click it and Unblock the Notifications