Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ദോഷകാലം കഴിയാറായി, ശുക്രദശ തെളിഞ്ഞ സമയം; 12 രാശിക്കും നവംബര്‍ മാസഫലം
നവംബര്‍ മാസം ആരംഭിക്കുകയായി. കാര്‍ത്തിക മാസമാണ് ഇത്. സനാതന ധര്‍മ്മത്തില്‍ കാര്‍ത്തിക മാസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. പല പ്രധാന വ്രതങ്ങളും ഉത്സവങ്ങളും ഈ മാസത്തില്‍ ആഘോഷിക്കപ്പെടുന്നു. ഇവയില്‍ കര്‍വ ചൗത്ത്, ദന്തേരസ്, ദീപാവലി, ഛാത്ത് പൂജ, ഭായ് ദൂജ് എന്നിവയാണ് പ്രധാനം. പല പ്രധാന ഗ്രഹങ്ങളും ഈ മാസം രാശി മാറും. ശനി കുംഭം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കും. ഇത് എല്ലാ രാശിക്കാരുടെ ജീവിതത്തിലും അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ നല്‍കും. എല്ലാ രാശിക്കാര്‍ക്കും നവംബര്‍ മാസത്തില്‍ ഫലങ്ങള്‍ എന്തായിരിക്കുമെന്ന് അറിയാന്‍ മാസഫലം വായിക്കൂ.

മേടം
വിജയത്തിന്റെ മാസമാണിത്. നവംബര്‍ 17ന് ശേഷം പൂര്‍ത്തീകരിക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നവംബര്‍ 04 നും 08 നും ഇടയില്‍ ബിസിനസ്സിനെക്കുറിച്ച് നിങ്ങള്‍ മാനസികമായി വിഷമിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഉദര രോഗങ്ങള്‍ അലട്ടും. വെള്ളയും മഞ്ഞയും നിറങ്ങള്‍ നിങ്ങള്‍ക്ക് ശുഭകരമാണ്.
ഇടവം
ഇടവം രാശിയുടെ അധിപന്മാരായ ശുക്രന്റെയും ബുധന്റെയും സംക്രമണം വിദ്യാഭ്യാസത്തിനും സന്താനങ്ങള്‍ക്കും അനുകൂലമാണ്. ജീവിതം ഒരു പോരാട്ടമാണ്, പക്ഷേ നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തന പദ്ധതികള്‍ വിപുലീകരിക്കും. നവംബര്‍ 16നും 23നും ഇടയില്‍ വാഹനം വാങ്ങാന്‍ അനുകൂല അവസരം ലഭിച്ചേക്കാം. പച്ച, നീല നിറങ്ങള്‍ ശുഭകരമാണ്. വ്യാഴാഴ്ച ദരിദ്രര്‍ക്ക് ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുക. എള്ള് ദാനം ചെയ്യുക.
മിഥുനം
ഈ മാസം ബിസിനസ്സിന് ഒരു പുതിയ ദിശ ലഭിക്കും. നവംബര്‍ 16ന് ശേഷം വിദേശത്ത് ജോലിക്ക് പോകാന്‍ പദ്ധതിയിടും. നിങ്ങളുടെ സന്താനങ്ങളുടെ പുരോഗതിയില്‍ നിങ്ങളുടെ മനസ്സ് സന്തോഷിക്കും. ദുര്‍ഗ്ഗാക്ഷേത്രം സന്ദര്‍ശിച്ച് തേങ്ങയും ഗ്രാമ്പൂവും സമര്‍പ്പിക്കുക. പച്ചയും വെള്ളയും നിറങ്ങള്‍ നിങ്ങള്‍ക്ക് ശുഭകരമാണ്. ദിവസവും ശ്രീ സൂക്തം പാരായണം ചെയ്യുക. ഭക്ഷണം ദാനം ചെയ്യുക.
കര്‍ക്കിടകം
ജോലിയില്‍ വിജയം കാണും നവംബര്‍ 8 മുതല്‍ 15 വരെ നിങ്ങള്‍ക്ക് ജോലിയില്‍ വിജയം ലഭിക്കും. ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ ശുഭകരമാണ്. 17-നും 23-നും ഇടയില്‍ യാത്രകള്‍ക്ക് അവസരമുണ്ടാകും. സാമ്പത്തികമായി സ്ഥിതി മെച്ചപ്പെടും. എല്ലാ ചൊവ്വാഴ്ചയും ഹനുമാന്‍ജിയുടെ ക്ഷേത്രത്തില്‍ പോയി 3 പ്രദക്ഷിണം നടത്തുന്നത് ഐശ്വര്യകരമാണ്. എല്ലാ ദിവസവും പശുവിന് ഭക്ഷണം നല്‍കുക.
ചിങ്ങം
വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംക്രമം കാരണം, മാസത്തിന്റെ ആദ്യ ആഴ്ചയില്‍ നിങ്ങള്‍ക്ക് ബിസിനസ്സില്‍ വിജയം ലഭിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവര്‍ അല്പം ജാഗ്രത പാലിക്കണം. നവംബര്‍ 17 നും 27 നും ഇടയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വിജയം ലഭിക്കും. വിഷ്ണുവിന്റെയും സൂര്യദേവന്റെയും അനുഗ്രഹം വാങ്ങുക. മഞ്ഞയും ചുവപ്പും നിറങ്ങള്‍ നിങ്ങള്‍ക്ക് ശുഭകരമാണ്.
കന്നി
ജോലിയില്‍ ചെറിയ കാര്യങ്ങള്‍ അവഗണിക്കാന്‍ പഠിക്കുക. സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാണ്. നിങ്ങളുടെ സംസാരത്തെക്കുറിച്ച് ബോധവാനായിരിക്കുക. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. സന്താനവിജയത്തില് സന്തോഷിക്കും. എല്ലാ ബുധനാഴ്ചയും ക്ഷേത്രത്തില്‍ വിഷ്ണുവിനെ ദര്‍ശിച്ച് നാലു പ്രദക്ഷിണം നടത്തുക. പച്ചയും വെള്ളയും നിറങ്ങള്‍ നിങ്ങള്‍ക്ക് ശുഭകരമാണ്. ഉലുവ ദാനം ചെയ്യുക.
തുലാം
ഈ മാസം 7 മുതല്‍ 16 വരെ ബിസിനസ്സില്‍ പുതിയ ഡീലുകളും മനോഹരമായ അവസരങ്ങളും ലഭ്യമാകും. നവംബര്‍ 16-നും 22-നും ഇടയില്‍ കുടുംബത്തില്‍ തര്‍ക്കം ഉണ്ടാകാം. ദുര്‍ഗ്ഗാ ദേവിയുടെ ക്ഷേത്രത്തില്‍ പോയി ഒരു പ്രദക്ഷിണം നടത്തുക. നീലയും പച്ചയും നിറങ്ങള്‍ ശുഭകരമാണ്. സുഹൃത്തുക്കളില്‍ നിന്ന് സഹായം സ്വീകരിക്കും.
വൃശ്ചികം
നവംബര്‍ 16ന് ശേഷമുള്ള സൂര്യന്റെയും ചൊവ്വയുടെയും സംക്രമണം നിങ്ങള്‍ക്ക് ശുഭകരമാണ്. ബിസിനസ്സ് വിപുലീകരിക്കും. നവംബര്‍ 16 ന് ശേഷം സൂര്യന് ഈ രാശിയില്‍ തുടരും. തൊഴില്‍ മാറ്റത്തില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ചുവപ്പും വെള്ളയും നിറങ്ങള്‍ ശുഭകരമാണ്. എല്ലാ വ്യാഴാഴ്ചയും പയറുവര്‍ഗ്ഗങ്ങള്‍ ദാനം ചെയ്യുക. വാഹനം വാങ്ങാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവരുടെ പാദങ്ങള്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നതിലൂടെ മംഗളകരമായ കാര്യങ്ങള്‍ അനുകൂലമാകും.
ധനു
നിലവില്‍ ഈ രാശിയിലാണ് ശുക്രന് നില്‍ക്കുന്നത്. ഈ മാസം ആദ്യവാരം ജോലി സംബന്ധമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ബിസിനസ്സില്‍ വിജയം കൈവരിക്കും. നവംബര്‍ 15 നും 23 നും ഇടയില്‍ റിയല്‍ എസ്റ്റേറ്റില്‍ പണം നിക്ഷേപിക്കുന്നത് നല്ലതാണ്. ബിസിനസ്സില്‍ ചില പുതിയ മാറ്റങ്ങള്‍ വരുത്തുന്നതില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. വെള്ളയും മഞ്ഞയും നിറങ്ങള്‍ ശുഭകരമാണ്. സുഹൃത്തുക്കളുടെ സഹകരണം ലഭിക്കും. വ്യാഴവും സൂര്യനും നിങ്ങള്‍ക്ക് ഗുണം നല്‍കും. മകരം രാശിയില്‍ വ്യാഴം സഞ്ചരിക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമാണ്.
മകരം
രാഷ്ട്രീയക്കാര്‍ക്ക് സ്ഥിതി അനുകൂലമാണ്. ബാങ്കിംഗ് സേവനങ്ങള്‍ക്ക് ശുക്രന് ഗുണകരമാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള ശ്രമത്തില്‍ വിജയിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ വിജയിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തിന് പുതിയ ദിശാബോധം ലഭിക്കും. എല്ലാ ബുധനാഴ്ചയും ഗണേശ ക്ഷേത്രത്തില്‍ പോകുക. നീലയും പച്ചയും നിറങ്ങള്‍ നിങ്ങള്‍ക്ക് ശുഭകരമാണ്. എല്ലാ ബുധനാഴ്ചയും ഒഴുകുന്ന വെള്ളത്തില്‍ തേങ്ങ ഒഴുക്കുക.
കുംഭം
നവംബര്‍ 16ന് ശേഷം സൂര്യന് രാശിയില്‍ നിന്ന് പത്താം ഭാവത്തില്‍ എത്തും. അധികം പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പുതിയ ബിസിനസ്സിനുള്ള ആസൂത്രണം വിജയിക്കും. വെള്ള, പര്‍പ്പിള്‍ നിറങ്ങള്‍ ശുഭകരമാണ്. വ്യാഴാഴ്ച പയറുവര്‍ഗ്ഗങ്ങള്‍ ദാനം ചെയ്യുക. ഈ മാസം ശിവന്റെ അനുഗ്രഹം വാങ്ങുക. അമ്മയുടെ പാദങ്ങള്‍ തൊട്ടുവണങ്ങുന്നത് ചന്ദ്രന്റെ ഐശ്വര്യം വര്‍ദ്ധിപ്പിക്കും. ഭക്ഷണം ദാനം ചെയ്യുക.
മീനം
നവംബര്‍ 17 ന് ശേഷം, സൂര്യന് ഒമ്പതാം ഭാവത്തില്‍ അതായത് ഭാഗ്യ ഭവനത്തില്‍ സഞ്ചരിക്കും. ജോലിയില്‍ പുരോഗതിയുണ്ടാകും. രണ്ടാമത്തെ ആഴ്ചയില്‍ ബിസിനസ്സില്‍ പുരോഗതി ഉണ്ടാകും. നവംബര്‍ 13 നും 20 നും ഇടയില്‍ പണം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ മതത്സര പരീക്ഷകളില്‍ വിജയിക്കും. മഞ്ഞയും ചുവപ്പും നിറങ്ങള്‍ ശുഭകരമാണ്. ദിവസവും മഹാവിഷ്ണുവിന്റെ ക്ഷേത്രത്തില്‍ പോയി നാലു തവണ പ്രദക്ഷിണം നടത്തുക. ശനിയാഴ്ച എള്ള് ദാനം ചെയ്യുക.



Click it and Unblock the Notifications