For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവംബര്‍ 2021: വര്‍ഷാവസാനം 12 രാശിക്കാരുടേയും സമ്പൂര്‍ണഫലം അറിയാം

|

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. ജനിച്ച സമയം രാശി നാഴിക വിനാഴിക എല്ലാം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ 12 രാശിക്കാര്‍ക്കും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഓരോ സമയത്തും സംഭവിക്കുന്നുണ്ട്.

November 2021

വാരഫലം 2021; ഓക്ടോബര്‍ മാസത്തെ അവസാന ആഴ്ചയിലെ ഫലംവാരഫലം 2021; ഓക്ടോബര്‍ മാസത്തെ അവസാന ആഴ്ചയിലെ ഫലം

അപ്രതീക്ഷിതമായി സംഭവിക്കുന്ന നല്ലതും മോശവുമായ ചില കാര്യങ്ങള്‍ നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. നവംബര്‍ മാസത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ എങ്ങനെയാണ് നേട്ടങ്ങള്‍ എങ്ങനെയാണ് കോട്ടങ്ങള്‍ എങ്ങനെയാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

മേടം രാശി

മേടം രാശി

നിങ്ങളുടെ ക്രിയേറ്റീവ് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്ന ഒരു മാസമാണ് ഇത്. നിങ്ങള്‍ സ്വയം കാര്യങ്ങള്‍ നേടിയെടുക്കേണ്ടതുണ്ട്. മാസത്തിന്റെ ആരംഭം മുതല്‍ ഒരു മിനിറ്റ് പോലും നഷ്ടപ്പെടുത്താതെ നിങ്ങളുടെ ഭാവി പ്രോജക്റ്റുകള്‍ കൃത്യമായി പ്ലാന്‍ ചെയ്യുകയും അതനുസരിച്ച് നടത്തുകയും ചെയ്യാവുന്നതാണ്. വിജയമായിരിക്കും മേടം രാശിക്കാര്‍ക്ക് ഈ മാസം പല കാര്യത്തിലും ഉണ്ടാവുന്നത്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പ്രശംസകള്‍ ലഭിക്കുന്നു. നവംബര്‍ 18 അല്‍പം ശ്രദ്ധിക്കണം. ധീരമായി എല്ലാത്തിനേയും നേരിടേണ്ടതാണ്. സന്തോഷത്തിന്റെ സമയമായിരിക്കും മേടം രാശിക്കാര്‍ക്ക് ഈ മാസം ഉണ്ടാവുന്നത്.രാശി മൂലകം: അഗ്നി

രാശിചക്രം: ചൊവ്വ

ഭാഗ്യ സംഖ്യകള്‍: 7, 10, 29, 34, 47, 58

ഭാഗ്യ ദിനങ്ങള്‍: തിങ്കള്‍, ഞായര്‍, ചൊവ്വ, ശനി

ഭാഗ്യ നിറങ്ങള്‍: പിങ്ക്, കടും മഞ്ഞ, ചുവപ്പ്, ആകാശ നീല

ഇടവം രാശി

ഇടവം രാശി

ഗ്രഹണം ഈ രാശിക്കാരെ ബാധിക്കാനിടയുണ്ട്. എങ്കിലും ധൈര്യപൂര്‍വ്വം മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കുക. പലപ്പോഴും ഇവരെ വളരെയധികം മോശമായി ബാധിക്കുന്ന ഏത് അവസ്ഥയേയും തരണം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ചില വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുന്നു. നിങ്ങള്‍ ഗ്രഹണ കാലഘട്ടത്തിലാണെന്നും ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യേണ്ടതാണെന്നും നിങ്ങള്‍ തീരുമാനമെടുക്കേണ്ടതാണ്. ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള സാധ്യതകളെ തള്ളിക്കളയരുത്. ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ക്കുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന് ശ്രദ്ധ കൂടുതല്‍ നല്‍കമം. സുഹൃത്തുക്കള്‍ക്ക് ഒരു പരിധിയില്‍ കവിഞ്ഞ് സ്വാതന്ത്ര്യം നല്‍കരുത്.രാശി മൂലകം: ഭൂമി

രാശി ചക്രം: ശുക്രന്‍

ഭാഗ്യ സംഖ്യകള്‍: 9, 11, 25, 36, 44, 53

ഭാഗ്യ ദിനങ്ങള്‍: ചൊവ്വ, തിങ്കള്‍, ബുധന്‍, ഞായര്‍

മിഥുനം രാശി

മിഥുനം രാശി

ഇവര്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. ജീവിതത്തില്‍ ഏത് കാര്യത്തിലും രണ്ട് വട്ടം ആലോചിച്ച് മാത്രം ഈ മാസം കാര്യങ്ങള്‍ ചെയ്യുക. ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കൂടുതല്‍ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. മനോവീര്യത്തെ ഒരു കാരണവശാലും വിട്ടുകളയരുത്. അത് കൂടുതല്‍ മോശം അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആശയക്കുഴപ്പത്തെ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതാണ്. ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ നിസ്സാരമായി ഇവര്‍ കൈകാര്യം ചെയ്യുന്നു. ദൈനം ദിന ജീവിതത്തില്‍ അല്‍പം സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്തെങ്കിലും കാര്യം ചെയ്യുന്നതിന് വിസ്സമ്മതിച്ചാല്‍ അത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. നഷ്ടപരിഹാരം പലപ്പോഴും കൂടുതലായിരിക്കും എന്നുള്ളതാണ് സത്യം.രാശി മൂലകം: വായു

രാശി ചക്രം: ബുധന്‍

ഭാഗ്യ സംഖ്യകള്‍: 4, 8, 23, 30, 49, 52

ഭാഗ്യ ദിനങ്ങള്‍: വെള്ളി, ബുധന്‍, ശനി, തിങ്കള്‍

ഭാഗ്യ നിറങ്ങള്‍: ഓറഞ്ച്, മഞ്ഞ, പിങ്ക്, വയലറ്റ്, ക്രീം

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

രാശി മൂലകം: ജലം

രാശിചക്രം: ചന്ദ്രന്‍

ഭാഗ്യ സംഖ്യകള്‍: 7, 14, 23, 34, 48, 55

ഭാഗ്യ ദിനങ്ങള്‍: തിങ്കള്‍, ശനി, ബുധന്‍, വെള്ളി

ഭാഗ്യ നിറങ്ങള്‍: വെള്ള, മഞ്ഞ, കടും പച്ച, ചുവപ്പ്

ഈ മാസത്തെ ചന്ദ്രഗ്രഹണവും നിങ്ങളെ ശക്തമായി സ്വാധീനിക്കുന്നു, ഈ മാസം 19 ന് മോശമല്ലാത്ത അനുഭവമാണ് ഉണ്ടാവുന്നത്. സമ്മര്‍ദ്ദകരമായ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുക. ഈ സമയത്തെ ഗ്രഹണം ശുക്രന്‍, വ്യാഴം ഗ്രഹങ്ങളെ ബാധിക്കുന്നുണ്ട്. കുടുംബത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ സ്വസ്ഥതക്കുറവുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവരോട് പെരുമാറുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നരെങ്കില്‍ ശ്രദ്ധ കൂടുതല്‍ വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. പകര്‍ച്ച വ്യാധികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. ഒരു കാരണവശാലും ഇവര്‍ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നില്ല. അത് കൂടാതെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളും എന്നാല്‍ അതുപോലെ തന്നെ മികച്ച സമയവും ഈ രാശിക്കാര്‍ക്കായിരിക്കും. പല പ്രോജക്റ്റുകളും വിജയത്തിലെത്തുന്നു. അതിലുപരി ഓഫീസില്‍ മികച്ച സമയമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സമയത്ത് ജോലി മാറ്റത്തിനുള്ള സാധ്യതയുണ്ട്. നിശ്ചയ ദാര്ഢ്യത്തോടെ ഇവര്‍ പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നുണ്ട്. ചെറിയ ചില മോശം മാറ്റങ്ങള്‍ പോലും പലപ്പോഴും ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. മൂന്നാമത്തെ ആഴ്ചയില്‍ പൂര്‍ണമായും ആരോഗ്യത്തിന് ശ്രദ്ധ നല്‍കേണ്ടതാണ്.രാശി മൂലകം: അഗ്നി

രാശിചക്രം: സൂര്യന്‍

ഭാഗ്യ സംഖ്യകള്‍: 5, 10, 17, 24, 30, 49, 57

ഭാഗ്യ ദിനങ്ങള്‍: ഞായര്‍, വെള്ളി, ബുധന്‍, ചൊവ്വ

ഭാഗ്യ നിറങ്ങള്‍: തവിട്ട്, പച്ച, ചുവപ്പ്, ഓറഞ്ച്

കന്നിരാശി

കന്നിരാശി

നിങ്ങളുടെ സാമ്പത്തിക ഗ്രഹമായ ശുക്രന്‍ ഒക്ടോബര്‍ 11-ന് വീണ്ടും പ്രശ്‌നത്തിലാവുന്നു. ഇത് സാമ്പത്തിക ഇടപാടുകള്‍ പെടാപാടിലാക്കുന്നു. എന്നാല്‍ ഇതോടൊപ്പം തന്നെ നേട്ടങ്ങളും നിങ്ങളെ തേടിയെത്തുന്നുണ്ട്. ചിന്തിച്ച് മാത്രമേ ഒരു തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ അവസ്ഥയിലും നിങ്ങള്‍ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അന്ധവിശ്വാസങ്ങള്‍ ഒരു തരത്തിലും മനസ്സില്‍ വെക്കരുത്. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന വിജയം ലഭിക്കുന്നുണ്ട്. കുടുംബ ജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

രാശി മൂലകം: ഭൂമി

രാശി ചക്രം: ബുധന്‍

ഭാഗ്യ സംഖ്യകള്‍: 4, 16, 27, 33, 41, 50

ഭാഗ്യ ദിനങ്ങള്‍: ഞായര്‍, വ്യാഴം, ശനി, ബുധന്‍

ഭാഗ്യ നിറങ്ങള്‍: നീല, പര്‍പ്പിള്‍, പിങ്ക്, വെള്ള

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് മികച്ച സമയമാണ് ഈ മാസം എന്നതാണ് സത്യം. നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു മാസമാണ് നവംബര്‍ മാസം. 19-ാം തീയതിയിലെ ഒരു ചന്ദ്രഗ്രഹണം നിങ്ങളില്‍ താരതമ്യേന നല്ല സ്വാധീനം ചെലുത്തുന്നു. ഗ്രഹണം നിങ്ങളുടെ എട്ടാം ഭാവത്തില്‍ സംഭവിക്കുന്നു, അതിനാല്‍ മരണവും മരണത്തോടടുത്ത അനുഭവങ്ങളും നിങ്ങളില്‍ ഉണ്ടാകാം. ഒരുപക്ഷേ നിങ്ങള്‍ക്ക് മരണത്തെക്കുറിച്ച് സ്വപ്നങ്ങള്‍ ഉണ്ടായിരിക്കാം, അല്ലെങ്കില്‍ എന്തെങ്കിലും ക്രൂരമായ കുറ്റകൃത്യത്തെക്കുറിച്ച് കേള്‍ക്കാം. നിങ്ങളുടെ അടുത്തുള്ള ആളുകള്‍ക്ക് ശസ്ത്രക്രിയ നേരിടേണ്ടിവരാം അല്ലെങ്കില്‍ മരണത്തോടടുത്ത അനുഭവം ഉണ്ടാകാം. ഇതെല്ലാം പലപ്പോഴും നിങ്ങളില്‍ ഭീതിയുണ്ടാക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുമാണ്.

രാശി മൂലകം: വായു

രാശി ചക്രം: ശുക്രന്‍

ഭാഗ്യ സംഖ്യകള്‍: 4 12, 23, 37, 44, 59

ഭാഗ്യ ദിനങ്ങള്‍: ബുധന്‍, ശനി, വ്യാഴം, ഞായര്‍

ഭാഗ്യ നിറങ്ങള്‍: ചുവപ്പ്, ഓറഞ്ച്, മഞ്ഞ, മറൂണ്‍

വൃശ്ചികം രാശി

വൃശ്ചികം രാശി

മാസത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ മനസ്സില്‍ നിന്ന് സംശയങ്ങളും നിരവധി ചോദ്യങ്ങളും ഉയര്‍ന്നുവരുന്നു. നവംബര്‍ 10 മുതല്‍ നിങ്ങള്‍ ശ്ക്തമായി തന്നെ മുന്നോട്ട് പോകുന്നു. നിങ്ങളുടെ ജീവിതത്തിന് ഒരു പുതിയ അര്‍ത്ഥം നല്‍കാന്‍ നിങ്ങള്‍ തീരുമാനിക്കുന്ന മാസം കൂടിയാണ് ഇത്. പല പ്രോജക്റ്റും വിജയത്തിലെത്തുന്നു. സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. 21-ഓടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. ഗ്രഹങ്ങളുടെ പ്രയോജനകരമായ പ്രവര്‍ത്തനം നിങ്ങളുടെ കുടുംബജീവിതത്തിന് പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കിയേക്കാമെങ്കിലും ഗുണകരമായി വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സ്ാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കും.രാശി മൂലകം: ജലം

രാശിചക്രം: ചൊവ്വ

ഭാഗ്യ സംഖ്യകള്‍: 7, 11, 20, 33, 45, 54

ഭാഗ്യ ദിനങ്ങള്‍: ചൊവ്വ, തിങ്കള്‍, ഞായര്‍, ബുധന്‍

ഭാഗ്യ നിറങ്ങള്‍: വെള്ള, ഓറഞ്ച്, പിങ്ക്, നീല, ക്രീം

ധനുരാശി

ധനുരാശി

നല്ല വാര്‍ത്ത ഈ മാസത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ഗ്രഹങ്ങള്‍ നിങ്ങളുടെ പദ്ധതികളെ മന്ദഗതിയിലാക്കുന്നു. 13-ാം തീയതി മുതല്‍ നിങ്ങളുടെ പ്രോജക്റ്റുകള്‍ ദീര്‍ഘകാലത്തേക്ക് സജ്ജീകരിച്ചിരിക്കുന്നതായി വരും. നിങ്ങള്‍ നിങ്ങളുടെ ക്ഷമയം വിടാതെ പിടിക്കേണ്ടതാണ്. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. സ്‌ട്രോക്കിനുള്ള സാധ്യത തള്ളിക്കളയരുത്. സാമ്പത്തിക കൈമാറ്റങ്ങള്‍ ശ്രദ്ധിച്ച് വേണം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിക്കണം. കൂടുതല്‍ വെല്ലുവിളികള്‍ മറ്റുള്ളവരില്‍ നിന്ന് എറ്റെടുക്കരുത്.രാശി മൂലകം: അഗ്നി

രാശിചക്രം: വ്യാഴം

ഭാഗ്യ സംഖ്യകള്‍: 3, 5, 10, 27, 31, 44, 56

ഭാഗ്യ ദിനങ്ങള്‍: വെള്ളി, ശനി, വ്യാഴം, ബുധന്‍

ഭാഗ്യ നിറങ്ങള്‍: ചുവപ്പ്, പച്ച, പിങ്ക്, മഞ്ഞ

മകരം രാശി

മകരം രാശി

ആരോഗ്യവും ഊര്‍ജവും ഈ മാസം ഈ രാശിക്കാര്‍ക്ക് മികച്ച് നില്‍ക്കുന്ന ഒരു മാസമാണ്. കൂടുതല്‍ ഊര്‍ജത്തോടെ മുമ്പ് സാധ്യമല്ലാത്ത എല്ലാത്തരം കാര്യങ്ങളും ഈ മാസത്തില്‍ സാധ്യമാകും. നിങ്ങള്‍ക്ക് ജീവിതം മെച്ചപ്പെടുത്തുന്നതിന് സാധിക്കുന്നുണ്ട്. 7-ാം തീയതി വരെ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കാണപ്പെടുന്നുണ്ട്. കരിയറില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ മോശപ്പെട്ട അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അതില്‍ നിന്ന് ലാഭമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്ന ഒരു മാസമാണ് നവംബര്‍ മാസം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കൂടുതല്‍ പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിന് അതീവ ശ്രദ്ധ വേണം.രാശി മൂലകം: അഗ്നി

രാശിചക്രം: വ്യാഴം

ഭാഗ്യ സംഖ്യകള്‍: 3, 5, 10, 27, 31, 44, 56

ഭാഗ്യ ദിനങ്ങള്‍: വെള്ളി, ശനി, വ്യാഴം, ബുധന്‍

ഭാഗ്യ നിറങ്ങള്‍: ചുവപ്പ്, പച്ച, പിങ്ക്, മഞ്ഞ

കുംഭം രാശി

കുംഭം രാശി

മാസത്തിന്റെ തുടക്കത്തില്‍, നിങ്ങള്‍ക്ക് വേഗത നഷ്ടപ്പെടുന്നു, ഊര്‍ജ്ജത്തില്‍ ചെറിയ കുറവോ ഇച്ഛാശക്തിയുടെ അഭാവമോ നിങ്ങള്‍ക്കുണ്ടാവുന്നു. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് കാലതാമസം നേരിടേണ്ടി വരുന്നു. ഓരോ നക്ഷത്രങ്ങളും അതിന്റെ രാശിപാതയില്‍ കൃത്യമായി സഞ്ചരിച്ച് നിങ്ങള്‍ക്ക് ഗുണഫലങ്ങള്‍ നല്‍കുന്നുണ്ട്. വളരെ നല്ല നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് ജോലിയില്‍ നിന്നും മേലധികാരികളില്‍ നിന്നും ലഭിക്കുന്നു. അവനവന് കഴിയുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം കൂടുതല്‍ വെല്ലുവിളികള്‍ക്കുള്ള സാധ്യതയുണ്ട്. നവംബര്‍ 20ന് ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. ഈ ദിനം ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ധാരാളം സംഭവിക്കുന്നു.

രാശി മൂലകം: ഭൂമി

രാശിചക്രം: ശനി

ഭാഗ്യ സംഖ്യകള്‍: 5, 10, 28, 34, 47, 58

ഭാഗ്യ ദിനങ്ങള്‍: ശനി, തിങ്കള്‍, ബുധന്‍, ചൊവ്വ

ഭാഗ്യ നിറങ്ങള്‍: വയലറ്റ്, മഞ്ഞ, മെറൂണ്‍, വെള്ള, ഓറഞ്ച്

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ഈ മാസം വളരെയധികം മികച്ച ഫലങ്ങള്‍ നല്‍കുന്ന ഒരു മാസമാണ്. എന്നാലും പങ്കാളിയെ പിരിഞ്ഞിരിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഈ മാസം ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുന്നതിന് നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാത്ത ഒരു മാസമാണ് എന്നതാണ് സത്യം. എങ്കിലും വന്‍കുടലിന്റെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണ്ടതാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. ഒരു കാരണവശാലും ജീവിതത്തില്‍ തോറ്റ് പിന്‍മാറരുത്. ആരോഗ്യം ശ്രദ്ധിക്കണം.

രാശി മൂലകം: ജലം

രാശിചക്രം: വ്യാഴം

ഭാഗ്യ സംഖ്യകള്‍: 7,15, 26, 34, 41, 58

ഭാഗ്യ ദിനങ്ങള്‍: ശനി, തിങ്കള്‍, ചൊവ്വ, ഞായര്‍

ഭാഗ്യ നിറങ്ങള്‍: പച്ച, പിങ്ക്, വെള്ള, മഞ്ഞ

English summary

November 2021 Monthly Horoscope In Malayalam

November horoscope 2021 in Malayalam: Check November 2021 monthly horoscope for all 12 zodiac signs in malayalam. Know your monthly astrology predictions on Boldsky Malayalam.
Story first published: Tuesday, October 26, 2021, 13:45 [IST]
X
Desktop Bottom Promotion