Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
ഭാഗ്യമോ, പ്രപഞ്ചശക്തിയുടെ സംരക്ഷണമോ, 'നോ ബ്രോക്കണ്‍ ബോണ്‍ തിയറി'യുടെ അടിസ്ഥാനമെന്താണ്
നിങ്ങളുടെ ജീവിതകാലത്തിനിടയില്‍ എപ്പോഴെങ്കിലും നിങ്ങളുടെ ശരീരത്തിലെ ഒരു എല്ല് ഒടിഞ്ഞിട്ടുണ്ടോ. മിക്കവരുടെയും എല്ല് ഒടിഞ്ഞിട്ടുണ്ടാകും. അപകടങ്ങളിലും വീഴ്ചകളിലുമെല്ലാം എപ്പോഴെങ്കിലും ശരീരത്തിലെ എല്ല് ഒടിഞ്ഞിരിക്കാം. പക്ഷേ ജീവിതകാലത്തിടയില് ഇന്നേവരെ എല്ല് ഒടിയാത്ത ചിലരെങ്കിലും ഉണ്ടാകില്ലേ. ഭാഗ്യമെന്നോ, അല്ലെങ്കില്‍ അതിയായ ജാഗ്രതയെന്നോ ആണോ അതിനെ വിളിക്കേണ്ടത്. അതോ അതിനപ്പുറമായി മറ്റെന്തിലും കാര്യം അതിന് പിന്നിലുണ്ടോ.

നോ ബ്രോക്കണ്‍ ബോണ്‍ തിയറി
സോഷ്യല്‍മീഡിയ യുഗത്തില്‍ പല ആശയങ്ങളും സിദ്ധാന്തങ്ങളും വൈറലായി മാറാറുണ്ട്. ആളുകളില്‍ ജിജ്ഞാസയും ആവേശവും ഉണ്ടാക്കുന്ന ചില കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കാട്ടുതീ പോലെ പടരും. അങ്ങനെയൊന്നാണ് നോ ബ്രോക്കണ്‍ ബോണ്‍ തിയറി. എന്താണ് ആ തിയറിയെന്നും അത് എന്താണ് സൂചിപ്പിക്കുന്നതെന്നും അറിയാം.
എന്താണ് ആ തിയറി
ജീവിതകാലത്തിനിടയില്‍ ശരീരത്തിലെ ഒരു എല്ല് പോലും പൊട്ടാതിരുന്നിട്ടുണ്ടെങ്കില് അതിന് പിന്നില്‍ ഭാഗ്യമോ, ജാഗ്രതയോ മാത്രമല്ലെന്നും ആഴത്തിലുള്ള, ആത്മീയമായ മറ്റെന്തോ ഒരു കാര്യം കൂടി അതിന് പിന്നിലുണ്ടെന്നുമാണ് ഈ തിയറി പറയുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ലെങ്കിലും ഈ ആശയം ആളുകളുടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് ഇന്നേവരെ ശരീരത്തിലെ എല്ലുകളൊന്നും പൊട്ടാത്തവര്ക്കിടയില്. എന്താണ് ഈ തിയറിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്ന് നോക്കാം.
ആത്മീയശക്തികളുടെ സംരക്ഷണം
ഇതുവരെ ശരീരത്തിലെ എല്ലുകള്‍ പൊട്ടാത്തവര്‍ക്ക് ആത്മീയമോ ദൈവികമോ ആയ ശക്തികളുടെ സംരക്ഷണം ഉണ്ടെന്നുള്ളതാണ് ഒരു വിശ്വാസം. അത് കാവല്‍ മാലാഖകളോ ചില പ്രത്യേക ശക്തികളോ ആകാം. ഈ ശക്തികളുടെ സംരക്ഷണം ചിലയാളുകള്‍ക്ക് ലഭിക്കുന്നുണ്ടത്രേ. എന്തോ ഒരു ശക്തി തങ്ങള്‍ക്ക് തുണയായി ഉണ്ടെന്ന് കരുതുന്നവര്‍ക്ക് ഈ വിശ്വാസത്തില്‍ സത്യമുള്ളതായി തോന്നിയേക്കാം.
മുജ്ജന്മ ബന്ധം
മുജ്ജന്മവുമായി ബന്ധപ്പെടുത്തിയും ഈ തിയറി വിശദീകരിക്കുന്നവരുണ്ട്. മുജ്ജന്മത്തില് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളോ ശാരീരിക പീഡകളോ കൊണ്ടാണ് ഈ ജന്മത്തില് ചിലര്‍ക്ക് പ്രത്യേക സംരക്ഷണം ലഭിക്കുന്നതെന്ന് കരുതുന്നവരും ഉണ്ട്. ഈ വിശ്വാസം അനുസരിച്ച് കഴിഞ്ഞ ജന്മത്തില് സങ്കടപ്പെട്ടതിന് പകരമായി ഈ ജന്മത്തില് സന്തോഷവും കഴിഞ്ഞ ജന്മത്തിലെ ദുരിതങ്ങള്‍ക്ക് പകരമായി ഊ ജന്മം അതില്‍ നിന്ന് സംരക്ഷണവും ലഭിക്കുന്നു. മുജ്ജന്മ കര്‍മ്മങ്ങളാണ് ഈ ജന്മഫലങ്ങളെ സ്വാധീനിക്കുന്നതെന്ന വിശ്വാസം നമ്മുടെ സംസ്കാരത്തിലുണ്ട്.
ഊര്‍ജ സന്തുലനം
ശരീരത്തിലെ എല്ലുകള്‍ പൊട്ടാതിരിക്കുന്നവര്ക്ക് അവരുടെ ശരീരത്തിലെ ഊര്‍ജനിലയില്‍ അസാധാരണ സന്തുലിതാവസ്ഥയുണ്ടെന്ന മറ്റൊരു വിശ്വാസവും ഉണ്ട്. ഇവരുടെ ശാരീരിക, വൈകാരിക ഊര്‍ജം സന്തുലിതാവസ്ഥയില്‍ ആണെങ്കില്‍ അപകട സാധ്യതകള്‍ കുറയുമെന്നാണ് ഈ വിശ്വാസം പറയുന്നത്. ശരീരത്തില്‍ ഊര്‍ജ്ജത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് ഉണ്ടാകുമ്പോള്‍ വീഴ്ചകള്‍ക്കും അപകടങ്ങള്‍ക്കുമുള്ള സാധ്യത കുറയുമെന്നാണ് ഈ വിശ്വാസമുള്ളവര്‍ പറയുന്നത്.
പോസിറ്റീവ് കര്‍മ്മങ്ങള്‍
കര്‍മ്മവും ഈ സിദ്ധാന്തത്തിന്റെ ഭാഗമാണ്. സത്കര്മ്മങ്ങകള് നന്മ നല്‍കുമെന്നും ദുഷ്കര്‍മ്മങ്ങള്‍ തിന്മ നല്‍കുമെന്നുമാണ് ഈ വിശ്വാസം പറയുന്നത്. നല്ല ചിന്തകളും ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും ഉള്ളവര്‍ക്ക് അവരുടെ പോസിറ്റീവ് കര്‍മ്മങ്ങളുടെ ഫലമായി നന്മയുണ്ടാകുന്നു. ശരീരത്തിന് അത്യാഹിതങ്ങളൊന്നും സംഭവിക്കാത്തതും അതുകൊണ്ടാകാം.
വൈകാരികമായ ദുരിതങ്ങള്‍
തീവ്രമായ വൈകാരികാവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ക്ക് അവരുടെ ശരീരം ശാരീരികപീഡകള്‍ നല്‍കില്ലെന്നതാണ് മറ്റൊരു ചിന്താഗതി. ഉദാഹരണത്തിന് മാനസികവും വൈകാരികവുമായ ദുരിതങ്ങളും വേദനകളും നല്കുന്ന ബന്ധങ്ങള്‍ ഉള്ളവര്‍ക്ക് ആ അവസ്ഥ ബാലന്‍സ് ചെയ്യുന്നതിനായി ശാരീരികമായ ദുരിതങ്ങള്‍ കുറയുമത്രേ. പ്രപഞ്ചമോ മറ്റേതെങ്കിലും ശക്തികളോ അവര്‍ക്ക് സംരക്ഷണ കവചമൊരുക്കും.



Click it and Unblock the Notifications