Latest Updates
-
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി
നിര്‍ജ്ജല ഏകാദശി ദിനത്തിലെ ഈ ദാനം മഹാപുണ്യം നല്‍കുന്നു
നിര്‍ജ്ജല ഏകാദശി എന്നത് വളരെയധികം വിശേഷപ്പെട്ടതാണ്. ഈ വര്‍ഷത്തെ നിര്‍ജ്ജല ഏകാദശി വരുന്നത് ജൂണ്‍10-നാണ്. ജ്യേഷ്ഠ മാസത്തിലെ ശുക്ലപക്ഷത്തിലാണ് ഈ ദിനം വരുന്നത്. നിര്‍ജ്ജല ഏകാദശി ദിനത്തില്‍ നാം ആരാധിക്കുന്നത് മഹാവിഷ്ണുവിനെയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു തുള്ളി ജലം പോലും സേവിക്കാതെ ഭക്തിയോടെയാണ് ഈ വ്രതം അനുഷ്ഠിക്കേണ്ടത്. ഏകാദശിക്ക് വിശ്വാസികള്‍ക്കിടയിലുള്ള സ്ഥാനം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് വിഷ്ണുവിന്റേയും ലക്ഷ്മി ദേവിയുടേയും അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുന്നതിന് പ്രധാനപ്പെട്ട സമയമാണ്.

ഏകാദശികളില്‍ മികച്ചതാണ് നിര്‍ജ്ജല ഏകാദശി. 24 ഏകാദശി എടുക്കുന്ന പുണ്യം ഒരു നിര്‍ജ്ജല ഏകാദശി എടുക്കുന്നതിലൂടെ ഭക്തന് ലഭിക്കുന്നു. അതുകൊണ്ട് തന്നെ മറ്റുള്ള ഏകാദശി ദിനങ്ങളേയും വ്രതത്തേയും അനുസരിച്ച് അല്‍പം കഠിനമാണ് നിര്‍ജ്ജല ഏകാദശി. ഈ ദിനം വ്രതം അനുഷ്ഠിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ദാനം ചെയ്യുന്നതും. ഈ ദിനത്തില്‍ ദാനം ചെയ്യുന്നത് എന്തുകൊണ്ടും വിശേഷപ്പെട്ടതാണ്. നിര്‍ജ്ജല ഏകാദശിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ഫലങ്ങളെക്കുറിച്ചും എന്താണ് ദാനം ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

നിര്‍ജ്ജല ഏകാദശിയില്‍ ദാനത്തിന്റെ പ്രധാന്യം
നിര്‍ജ്ജല ഏകാദശിയില്‍ ദാനധര്‍മ്മത്തിന്റെ പ്രാധാന്യം നിസ്സാരമല്ല. ഈ ദിനത്തില്‍ വ്രതം അനുഷ്ഠിച്ച് ഒരു തുള്ളി ജലം പോലും കുടിക്കാതെ വേണം അനുഷ്ഠിക്കേണ്ടത്. ഈ ദിനത്തില്‍ പുതപ്പ്, ഭക്ഷണം, വെള്ളം, വസ്ത്രം, ചെരുപ്പ്, കുട, പഴങ്ങള്‍ എന്നിവയെല്ലാം ദാനം ചെയ്യാവുന്നതാണ്. ഈ ദിവസം കലശം ദാനം ചെയ്യുന്ന ഭക്തര്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ ഏകാദശി എടുത്ത ഫലം ലഭിക്കും എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ ഉപവസിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും മോക്ഷം ലഭിക്കുകയും ചെയ്യുന്നുണ്ട്.

ദാഹജലം ദാനം ചെയ്യുന്നത്
ഈ ദിനത്തില്‍ ദാഹജലം ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ദാഹിക്കുന്നവര്‍ക്ക് വെള്ളം നല്‍കുന്നത് ഏകാദശി ദിനത്തില്‍ മാത്രമല്ല അല്ലാത്തത അവസരങ്ങളിലും പുണ്യം നല്‍കുന്ന പ്രവൃത്തി തന്നെയാണ്. ദാഹിക്കുന്ന വ്യക്തികള്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഈ ദിവസം വെള്ളം നല്‍കണം. ഇത് നിങ്ങളുടെ പാപങ്ങളെ ഇല്ലാതാക്കുകയും ജീവിതത്തില്‍ ഐശ്വര്യവും ക്ഷേമവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പാദരക്ഷ ദാനം ചെയ്യുക
നിങ്ങള്‍ക്ക് പാദരക്ഷ ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യുന്നത് നല്ലതാണ്. ഈ ദിനത്തില്‍ ഇത്തരം ദാനം നടത്തുന്നത് നിങ്ങള്‍ക്ക് ഐശ്വര്യം നല്‍കുന്നു എന്നതും അതോടൊപ്പം തന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് വ്രതത്തിന്റെ എല്ലാ പുണ്യവും കൊണ്ട് വരുന്നു എന്നതും തന്നെയാണ്. ഈ ദിനത്തില്‍ പാവപ്പെട്ട വ്യക്തിക്ക് പാദരക്ഷ ദാനം ചെയ്യുന്ന വ്യക്തികള്‍ പുഷ്പകവിമാനത്തതില്‍ സ്വര്‍ഗ്ഗത്തതിലേക്ക് പോവും എന്നാണ് പറയുന്നത്. അതാണ് വിശ്വാസവും.

ഭക്ഷണം ദാനം ചെയ്യണം
ഭക്ഷണം ദാനം ചെയ്യുന്നത് എന്തുകൊണ്ടും പുണ്യം നല്‍കുന്ന ഒരു പ്രവൃത്തിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ദിനത്തില്‍ വ്രതം എടുത്ത് പാവപ്പെട്ടവര്‍ക്ക് അന്നദാനം നടത്തുന്നതിനോളം പുണ്യം വേറൊരു പ്രവൃത്തിയും ഇല്ല എന്നുള്ളതാണ്. ഇത് കൂടാതെ ഈ ദിവസം കിടക്ക ദാനം ചെയ്യുന്നതും നല്ലതായി കണക്കാക്കപ്പെടുന്നു. അതൊടൊപ്പം തന്നെവസ്ത്രവും ദാനം ചെയ്യാവുന്നതാണ്. ഇതെല്ലാം നിങ്ങളെ മോക്ഷത്തിലേക്കും പുണ്യത്തിലേക്കും അടുപ്പിക്കുന്നു എന്നാണ് പറയുന്നത്.

നിര്‍ജ്ജല ഏകാദശിയുടെ ഐതിഹ്യം
നിര്‍ജ്ജല ഏകാദശി വ്രതത്തിന്റെ പ്രാധാന്യം എന്താണെന്ന് നമുക്ക് നോക്കാം. അതിന്റെ ഐതിഹ്യത്തെക്കുറിച്ച് നോക്കാം. പാണ്ഡുവിന്റെ പുത്രനായ ഭീമന്‍ മഹര്‍ഷി വേദവ്യാസനോട് ചോദിക്കുകയുണ്ടായി കുടുംബത്തിലെ എല്ലാവരും ഏകാദശി ദിനത്തില്‍ എല്ലാവരും വ്രതം അനുഷ്ഠിക്കുകയും എന്നാല്‍ തനിക്ക് അത്രയും നേരം വിശന്നിരിക്കാന്‍ സാധിക്കില്ലെന്നും അറിയിക്കുകയുണ്ടായി. എന്നാല്‍ ഈ ദിനത്തില്‍ എല്ലാ ഏകാദശിയുടേയും പുണ്യം ലഭിക്കുന്നതിന് വേണ്ടിയാണ് നിര്‍ജ്ജല ഏകാദശി ദിനത്തില്‍ മാത്രം വ്രതമനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കാന്‍ വ്യാസന്‍ നിര്‍ദ്ദേശിച്ചത്. അതിന് ശേഷമാണ് ഈ ദിനം നിര്‍ജ്ജല ഏകാദശിയായി അനുഷ്ഠിച്ച് വരുന്നത്.

വ്രതമെടുക്കുമ്പോള്‍ അറിയേണ്ടത്
നിര്‍ജ്ജല ഏകാദശി ദിനത്തില്‍ നാം പ്രത്യേകമായി അറിഞ്ഞിരിക്കേണ്ട അനുഷ്ഠിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഈ ദിനത്തില്‍ ജലപാനം നടത്തരുത് എന്നതാണ് പ്രധാന കാര്യം. ഈ വ്രതമെടുക്കുന്നവര്‍ പക്ഷേ അവരവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയേണ്ടതാണ്. വ്രത ദിനത്തില്‍ എണ്ണ തേച്ച് കുളിക്കരുത്. ഇത് കൂടാതെ പകലുറക്കം നല്ലതല്ല, രാവിലെ കുളിച്ച് ശരീര ശുദ്ധി വരുത്തി വിഷ്ണുഭഗവാനെ പ്രാര്‍ത്ഥിക്കുകയും വിഷ്ണു ഗായത്രി മന്ത്രം ജപിക്കുകയും ചെയ്യുക.

പ്രധാനപ്പെട്ട കാര്യം
ഈ ദിനത്തില്‍ വ്രതമെടുക്കുമ്പോള്‍ തുളസി നനക്കുന്നതിനും, തുളസിയില്‍ വിളക്ക് കൊളുത്തുന്നതിനും തുളസിത്തറക്ക് ചുറ്റും പ്രദക്ഷിണം വെക്കുന്നതിനും ശ്രദ്ധിക്കണം. കാരണം വിഷ്ണുവിന്റെ പത്‌നിയായാണ് തുളസിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ വിഷ്ണുവിന് നല്‍കുന്ന അതേ പ്രാധാന്യം തുളസിക്കും നല്‍കണം എന്ന് പറയുന്നത്. ഇത് കൂടാതെ ഈ ദിനത്തില്‍ വിഷ്ണു ഗായത്രി മന്ത്രം ജപിക്കുന്നതിനും ശ്രദ്ധിക്കണം.
വിഷ്ണു ഗായത്രി
'ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്'ഈ മന്ത്രം നിങ്ങള്‍ ഏകാദശി ദിനത്തില്‍ ജപിക്കേണ്ടതാണ്
most read:ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം നിസ്സാരമല്ല: ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടവര്‍



Click it and Unblock the Notifications











