Latest Updates
-
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ?
ദാമ്പത്യസൗഖവും കുടുംബത്തില്‍ ഐശ്വര്യവും; മെയ് 31ന് സ്ത്രീകള്‍ ഇത് ചെയ്താല്‍ ഇരട്ടി പുണ്യം
എല്ലാ വര്‍ഷവും ഇടവ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയെ നിര്‍ജ്ജല ഏകാദശി എന്ന് വിളിക്കുന്നു. ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുള്ള വ്രതമാണ് ഇത്. നിര്‍ജ്ജല ഏകാദശി ദിനത്തില്‍ ഭക്തര്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നു. വര്‍ഷത്തിലെ 24 ഏകാദശികളില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളതായി നിര്‍ജ്ജല ഏകാദശി വ്രതത്തെ കണക്കാക്കപ്പെടുന്നു. കാരണം ഈ വ്രതാനുഷ്ഠാനത്തില്‍ ഭക്തര്‍ വെള്ളം പോലും കുടിക്കാതെ വ്രതമെടുക്കുന്നു.
ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാള്‍ക്ക് ദീര്‍ഘായുസ്സും മോക്ഷവും ലഭിക്കുന്നു. നിര്‍ജല ഏകാദശി വ്രതമെടുത്താല്‍ നിങ്ങള്‍ക്ക് വര്‍ഷം മുഴുവനുള്ള ഏകാദശി വ്രതമെടുത്തതിന് തുല്യമായ പുണ്യം ലഭിക്കും. ഈ വര്‍ഷം മെയ് 31നാണ് നിര്‍ജല ഏകാദശി വരുന്നത്. നിര്‍ജ്ജല ഏകാദശി ദിനത്തില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. നിര്‍ജല ഏകാദശി നാളില്‍ ചെയ്യേണ്ട അത്തരം ചില പ്രതിവിധികള്‍ ഇതാ.

ദാമ്പത്യ ജീവിതത്തില്‍ സ്നേഹം വര്‍ദ്ധിപ്പിക്കാന്‍
നിര്‍ജ്ജല ഏകാദശി നാളില്‍, ഭാര്യ തന്റെ ആവശ്യത്തിനായി സൂക്ഷിച്ച സിന്ദൂരം കൊണ്ട് ഭര്‍ത്താവിനെ അഭിഷേകം ചെയ്യണം. ഇതിലൂടെ നിങ്ങള്‍ തമ്മിലുള്ള സ്നേഹം വര്‍ദ്ധിക്കുകയും ബന്ധം കൂടുതല്‍ ദൃഢമാവുകയും ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ സ്നേഹം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് മറ്റൊരു പ്രതിവിധി ചെയ്യാം. ഇതിനായി ഒരു കണ്ണുള്ള തേങ്ങ എടുത്ത് സിന്ദൂരം കൊണ്ട് പൊതിഞ്ഞ് ഭാര്യാഭര്ത്താക്കന്മാര് ഈ നാളികേരം സ്വന്തം കൈകൊണ്ട് തങ്ങളുടെ അധിപനായ ദേവന് സമര്‍പ്പിക്കണം. ഈ പ്രതിവിധി നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നല്‍കും.

ഭര്‍ത്താവിന്റെ പുരോഗതിക്ക്
കഠിനാധ്വാനം ചെയ്തിട്ടും നിങ്ങളുടെ ഭര്‍ത്താവിന് ഫലം ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ പ്രതിവിധി ചെയ്യാം. ഇതിനായി ഒരു ചെറിയ മഞ്ഞ തുണി എടുക്കുക. ആ തുണിയില്‍ സിന്ദൂരം കൊണ്ട് ഓം എന്ന് എഴുതുക. എന്നിട്ട് ഈ തുണി മടക്കി നിങ്ങളുടെ ഭര്‍ത്താവിന്റെ പോക്കറ്റില്‍ വയ്ക്കുക. ഇത് പുരോഗതിയുടെ വാതിലുകള്‍ തുറക്കാന്‍ സഹായിക്കും.

കലഹങ്ങള്‍ നീക്കാന്‍
നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ തര്‍ക്കമുണ്ടെങ്കില്‍, ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ തമ്മില്‍ വഴക്ക് പതിവാണെങ്കില്‍ ഈ പ്രതിവിധി ഫലപ്രദമാണ്. ഇതിനായി ഒരു പേപ്പറില്‍ സിന്ദൂരം പൊതിഞ്ഞ് രാത്രി ഉറങ്ങുമ്പോള്‍ ഭര്‍ത്താവിന്റെ തലയിണയ്ക്കടിയില്‍ വയ്ക്കുക. രാവിലെ കുളിച്ചതിന് ശേഷം ഇത് വിഷ്ണുവിനും ലക്ഷ്മിക്കും സമര്‍പ്പിക്കുക. ഈ പ്രതിവിധി നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന അകല്‍ച്ച അവസാനിപ്പിക്കും.

മഹാവിഷ്ണു ആരാധന
നിര്‍ജ്ജല ഏകാദശി ദിനത്തില്‍ നിങ്ങള്‍ വ്രതമനുഷ്ഠിക്കുകയാണെങ്കില്‍, പൂര്‍ണ്ണമായ ആചാരങ്ങളോടെ മഹാവിഷ്ണുവിനെ ആരാധിക്കുക. ആരാധന നടത്തുമ്പോള്‍, 'ഓം നമോ വാസുദേവ' എന്ന മന്ത്രം ജപിക്കുക. ഇതുവഴി മഹാവിഷ്ണുവിന്റെ അനുഗ്രഹം എളുപ്പത്തില്‍ ലഭിക്കുന്നു. മഹാവിഷ്ണുവിനെ ആരാധിക്കുമ്പോള്‍ തുളസിയില ഉപയോഗിച്ചാല്‍ ഭക്തര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം. ആരാധനയില്‍ നിവേദ്യമായി സമര്‍പ്പിക്കുന്ന ചരണാമൃതത്തില് തുളസിയില ഇടാം. ഈ ചരണാമൃതം മാത്രമേ പ്രസാദമായി നല്‍കാവൂ.

തുളസി ആരാധന
നിര്‍ജ്ജല ഏകാദശി നാളില്‍ മഹാവിഷ്ണുവിനെ പൂജിച്ച ശേഷം തുളസി ചെടിയെ പ്രദക്ഷിണം ചെയ്യുക. 11 തവണ തുളസിച്ചെടിക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നത് ഐശ്വര്യമാണ്. തുളസിയുടെ മുന്നില്‍ വിളക്ക് കൊളുത്തുന്നതും ഈ ദിവസം ശുഭകരമായി കണക്കാക്കപ്പെടുന്നു. വൈകുന്നേരം തുളസി ചെടിക്ക് മുന്നില്‍ നെയ്വിളക്ക് കത്തിച്ച് 11 തവണ പ്രദക്ഷിണം നടത്തുന്നത് വീട്ടില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരുന്നു.

പ്രണയം പൂവണിയാന്‍
നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെങ്കില്‍ തുളസിദേവിക്ക് ചുവന്ന ചുണ്ണാമ്പ് സമര്‍പ്പിക്കുക. ഏകാദശി ദിനത്തില്‍ ഇത് ചെയ്യുന്നത് വളരെ ഐശ്വര്യവും ഫലദായകവുമാണെന്ന് പറയപ്പെടുന്നു.

പിതൃദോഷം നീങ്ങാന്‍
ഒരാളുടെ ജാതകത്തില്‍ പിതൃദോഷമുണ്ടെങ്കില് അതില്‍ നിന്ന് മുക്തി നേടാന്‍ നിര്‍ജ്ജല ഏകാദശി ദിനത്തില്‍ വെള്ളം ദാനം ചെയ്യുക. നിര്‍ജ്ജല ഏകാദശി ദിനത്തില്‍ ദാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസത്തെ ദാനം വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം വെള്ളം, മഞ്ഞ വസ്ത്രങ്ങള്‍, പഴങ്ങള്‍, ചെരിപ്പുകള്‍ എന്നിവ ദാനം ചെയ്യുക.



Click it and Unblock the Notifications

