Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ദീര്‍ഘായുസ്സും മോക്ഷവും നല്‍കും നിര്‍ജ്ജല ഏകാദശി; ഈശ്വരകൃപയാല്‍ ഏഴുജന്‍മ പാപമോചനം
ഹിന്ദു കലണ്ടര്‍ പ്രകാരം ഒരു വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ മാസവും കൃഷ്ണ, ശുക്ല പക്ഷത്തില്‍ ഒരു ഏകാദശി ആചരിക്കുന്നു. ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇതിനെയാണ് നിര്‍ജ്ജല ഏകാദശി എന്ന് പറയുന്നത്. ഈ വര്‍ഷം നിര്‍ജ്ജല ഏകാദശി വരുന്നത് മെയ് 31 ബുധനാഴ്ചയാണ്. ഈ ഏകാദശിയില്‍ മഹാവിഷ്ണുവിനെ യഥാവിധി പൂജിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു.
നിര്‍ജ്ജല ഏകാദശി ഏറ്റവും പവിത്രമായ ഏകാദശിയായി കണക്കാക്കപ്പെടുന്നു. ഈ ഏകാദശിയില്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ വേണം വ്രതമെടുക്കാന്‍. ഈ വ്രതം കൊണ്ട് ദീര്‍ഘായുസ്സും മോക്ഷവും ലഭിക്കും. നിര്‍ജ്ജല ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് എല്ലാ ദുഃഖങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും മുക്തി നേടുകയും സന്തോഷവും ഐശ്വര്യവും ലഭിക്കുകയും ചെയ്യുന്നു. നിര്‍ജ്ജല ഏകാദശിയുടെ ശുഭമുഹൂര്‍ത്തം ആരാധനാരീതി എന്നിവ അറിയാന്‍ തുടര്‍ന്നു വായിക്കൂ.

നിര്‍ജ്ജല ഏകാദശി 2023 ശുഭമുഹൂര്‍ത്തം
ഹിന്ദു കലണ്ടര്‍ പ്രകാരം മെയ് 31ന് നിര്‍ജ്ജല ഏകാദശി ആഘോഷിക്കും. ഏകാദശി തിഥി മെയ് 30ന് ഉച്ചയ്ക്ക് 01:07 ന് ആരംഭിച്ച് മെയ് 31ന് ഉച്ചയ്ക്ക് 01:45 ന് അവസാനിക്കും. കൂടാതെ, ഈ ദിവസം സര്‍വാര്‍ത്ത സിദ്ധി യോഗവും സൃഷ്ടിക്കാന്‍ പോകുന്നു. രാവിലെ 05.24 മുതല്‍ 06.00 വരെയാണ് സര്‍വാര്‍ത്ത സിദ്ധി യോഗത്തിന്റെ സമയം. നിര്‍ജ്ജല ഏകാദശി വ്രതം മുറിക്കുന്നതിനുള്ള സമയം ജൂണ്‍ ഒന്നിന് രാവിലെ 5.23 മുതല്‍ 8.09 വരെ ആയിരിക്കും.

നിര്‍ജ്ജല ഏകാദശി പൂജാരീതി
നിര്‍ജ്ജല ഏകാദശി ദിനത്തില്‍ രാവിലെ കുളിച്ച് സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുക. അതിനുശേഷം മഞ്ഞ വസ്ത്രം ധരിച്ച് മഹാവിഷ്ണുവിനെ ആരാധിച്ച് വ്രതാനുഷ്ഠാനം നടത്തുക. മഞ്ഞ പൂക്കളും പഞ്ചാമൃതവും തുളസി ദളവും മഹാവിഷ്ണുവിന് സമര്‍പ്പിക്കുക. കൂടാതെ മഹാവിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും മന്ത്രങ്ങള്‍ ജപിക്കുക. അടുത്ത ദിവസം സൂര്യോദയം വരെ ഒരു തുള്ളി വെള്ളം പോലും കുടിക്കരുത്. അടുത്ത ദിവസം അതായത് ദ്വാദശി തിഥിയില്‍ കുളിച്ച് ശ്രീഹരിയെ വീണ്ടും പൂജിച്ച ശേഷം ഭക്ഷണവും വെള്ളവും കഴിച്ച് വ്രതം മുറിക്കുക.

നിര്‍ജ്ജല ഏകാദശിയുടെ പ്രാധാന്യം
ഒരു വര്‍ഷത്തിനുള്ളില്‍ ആഘോഷിക്കപ്പെടുന്ന ഇരുപത്തിനാല് ഏകാദശികളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രാധാന്യമുള്ളതുമായ ഏകാദശിയായി നിര്‍ജ്ജല ഏകാദശി അറിയപ്പെടുന്നു. നിര്‍ജലം എന്നാല്‍ വെള്ളമില്ലാതെ ഉപവസിക്കുക. ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാതിരിക്കുക. എല്ലാ ഏകാദശികളിലും വെച്ച് ഏറ്റവും കഠിനമായ വ്രതങ്ങളിലൊന്നാണ് നിര്‍ജല ഏകാദശി. ഈ ഏകാദശി വ്രതം അനുഷ്ഠിച്ച് ഭക്ഷണം, വെള്ളം, വസ്ത്രം, ഇരിപ്പിടം, ചെരുപ്പ്, കുട, തൂവലുകള്‍, പഴങ്ങള്‍ മുതലായവ നിങ്ങളുടെ കഴിവിനനുസരിച്ച് ദാനം ചെയ്യണം.
ഈ ദിവസം ജലപാത്രം ദാനം ചെയ്യുന്ന ഭക്തര്‍ക്ക് വര്‍ഷം മുഴുവനും ഏകാദശിയുടെ ഫലം ലഭിക്കും. ഈ ഏകാദശിയില്‍ വ്രതമനുഷ്ഠിക്കുന്നതിലൂടെ മറ്റ് ഏകാദശികളില്‍ ഭക്ഷണം കഴിച്ചാലുള്ള ദോഷം മാറുകയും എല്ലാ ഏകാദശികളിലെയും പുണ്യത്തിന്റെ ഗുണം ലഭിക്കുകയും ചെയ്യുന്നു. പൂര്‍ണ്ണ മനസ്സോടെ നിര്‍ജ്ജല ഏകാദശി ആചരിക്കുന്ന ഒരാള്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തനാകുന്നു.

നിര്‍ജ്ജല ഏകാദശി വ്രത കഥ
നിര്‍ജ്ജല ഏകാദശിയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം ഇതാണ്. പാണ്ഡവ സഹോദരനായ ഭീമസേനന്‍ ഒരിക്കല്‍ വിശപ്പ് നിയന്ത്രിക്കാന്‍ കഴിയാതെ ഏകാദശി വ്രതം എടുക്കുന്നതില്‍ ആചരിക്കുന്നതില്‍ പരാജയപ്പെട്ടു. ഭീമനും ദ്രൗപതിയും ഒഴികെ എല്ലാ പാണ്ഡവ സഹോദരന്മാരും ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നു. ഇച്ഛാശക്തിയില്ലായ്മയ്ക്കും മഹാവിഷ്ണുവിനോടുള്ള അനാദരവിനും പരിഹാരം കാണാനുള്ള ശ്രമത്തില്‍ ഭീമസേനന്‍ വ്യാസ മഹര്‍ഷിയെ കണ്ടുമുട്ടി.
ഒരു വര്‍ഷത്തില്‍ എല്ലാ ഏകാദശികളും ആചരിക്കാത്തതിന് പരിഹാരമായി, ഒരു നിര്‍ജ്ജല ഏകാദശി ആചരിക്കാന്‍ വ്യാസമഹര്‍ഷി ഭീമനോട് ഉപദേശിച്ചു. ഒരു വര്‍ഷത്തില്‍ ഇരുപത്തിനാല് ഏകാദശി വ്രതം അനുഷ്ഠിക്കാന്‍ കഴിയാത്ത ഭക്തര്‍ നിര്‍ജ്ജല ഏകാദശി വ്രതം അനുഷ്ഠിക്കണം. കാരണം നിര്‍ജ്ജല ഏകാദശി വ്രതം ആചരിക്കുന്നത് ഒരു വര്‍ഷത്തില്‍ ഇരുപത്തിനാല് ഏകാദശി വ്രതത്തിന്റെ ഗുണവും നല്‍കുന്നു.

നിര്‍ജ്ജല ഏകാദശിയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും
* നിര്‍ജ്ജല ഏകാദശി നാളില്‍ ചോറ് തയ്യാറാക്കരുത്.
* ഏകാദശി നാളില്‍ തുളസിയില പറിക്കരുത്. എന്നാല്‍, നിങ്ങള്‍ക്ക് ഒരു ദിവസം മുമ്പ് ഇലകള്‍ പറിച്ചെടുക്കാം.
* നിര്‍ജ്ജല ഏകാദശി ദിനത്തില്‍ ശാരീരിക ബന്ധങ്ങള്‍ ഒഴിവാക്കുക.
* ഈ ദിവസം ഉള്ളി, വെളുത്തുള്ളി, മാംസം, മദ്യം എന്നിവ കഴിക്കരുത്.
* ആരോടും കലഹിക്കരുത്, ആരെക്കുറിച്ചും മോശമായി ചിന്തിക്കരുത്, ആരെയും ഉപദ്രവിക്കരുത്, ദേഷ്യപ്പെടരുത്.

തുളസി ആരാധന
നിര്‍ജ്ജല ഏകാദശി നാളില്‍ മഹാവിഷ്ണുവിന് നിവേദ്യത്തില്‍ തുളസിയില ഇടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മഹാവിഷ്ണുവിന്റെ പ്രത്യേക കൃപ ലഭിക്കും. വിഷ്ണുവിന് തുളസിയില നല്‍കുന്നത് വളരെ ഗുണകരമാണെന്ന് കരുതപ്പെടുന്നു. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പണത്തിന് ഒരു കുറവുമുണ്ടാകില്ല.
നിര്‍ജ്ജല ഏകാദശി ദിനത്തില്‍ വൈകുന്നേരം തുളസി ചെടിക്ക് ചുവട്ടില്‍ നെയ്‌വിളക്ക് തെളിയിക്കുക. കൂടാതെ മഹാവിഷ്ണുവിന്റെ മന്ത്രം ജപിക്കുക. തുളസി ചെടിയെ 11 തവണ പ്രദക്ഷിണം ചെയ്യുക. ഈ പ്രതിവിധി ചെയ്താല്‍ വീട്ടില്‍ വഴക്കുണ്ടെങ്കില്‍ അത് അവസാനിക്കുകയും കുടുംബത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും നിലനില്‍ക്കുകയും ചെയ്യും.

വിളക്ക് കൊളുത്തുക
നിര്‍ജ്ജല ഏകാദശി ദിനത്തില്‍ തുളസിയെ ആരാധിക്കുന്നത് പാപങ്ങളില്‍ നിന്ന് മോചനം നല്‍കുന്നു. നിങ്ങളുടെ ജോലികളില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ ഈ ദിവസം തുളസിയുടെ മുന്നില്‍ വിളക്ക് കൊളുത്തി തുളസിമാതാവിന്റെ ആരതി നടത്തുക. എന്നിരുന്നാലും, ഏകാദശി നാളില്‍ തുളസി ചെടിക്ക് വെള്ളം നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
നിര്‍ജ്ജല ഏകാദശി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് വിഷ്ണുവിന്റെ ഓം നമോ വാസുദേവായ മന്ത്രം ജപിക്കുക. ഈ മന്ത്രം ജപിക്കുമ്പോള്‍ തുളസിയെ പൂജിക്കു. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ജീവിതത്തില്‍ സന്തോഷമുണ്ടാകും.



Click it and Unblock the Notifications












