For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏകാദശി വ്രതങ്ങളില്‍ വച്ച് പ്രയാസമേറിയ നിര്‍ജ്ജല ഏകാദശി; ഫലങ്ങള്‍ അത്യുത്തമം

|

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ മാസവും രണ്ട് ഏകാദശികള്‍ വരുന്നുണ്ട്. ഒന്ന് കൃഷ്ണപക്ഷത്തിലും മറ്റൊന്ന് ശുക്ലപക്ഷത്തിലുമാണ്. ഇത്തരത്തില്‍ ഒരു വര്‍ഷത്തില്‍ ആകെ 24 ഏകാദശികളുണ്ട്. ഇവയില്‍ ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ നിര്‍ജ്ജല ഏകാദശിയാണ് ഏറ്റവും മികച്ചതായി കണക്കാക്കുന്നത്. നിര്‍ജ്ജല ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നും പുണ്യം നേടുമെന്നും പറയപ്പെടുന്നു. ഈ ദിവസത്തെ വ്രതം ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരും.

Most read: ഈ രാശിക്കാര്‍ ആരെയും കേള്‍ക്കില്ല; മറ്റുള്ളവരുടെ നിയന്ത്രണത്തില്‍ ജീവിക്കില്ലMost read: ഈ രാശിക്കാര്‍ ആരെയും കേള്‍ക്കില്ല; മറ്റുള്ളവരുടെ നിയന്ത്രണത്തില്‍ ജീവിക്കില്ല

ഇത്തവണത്തെ നിര്‍ജ്ജല ഏകാദശി വ്രതം ജൂണ്‍ 10 വെള്ളിയാഴ്ചയാണ്. എല്ലാ ഏകാദശി വ്രതങ്ങളിലും വച്ച് ഏറ്റവും പ്രയാസമേറിയതാണ് നിര്‍ജാല ഏകാദശി വ്രതം. കാരണം ഈ വ്രതാനുഷ്ഠാനത്തില്‍ ഭക്ഷണം, വെള്ളം, പഴങ്ങള്‍ തുടങ്ങി ഒന്നും തന്നെ കഴിക്കരുത്. ഈ വ്രതാനുഷ്ഠാനത്തിന് ചില പ്രത്യേക നിയമങ്ങളുമുണ്ട്. അതൊക്കെ പാലിച്ചാല്‍ മാത്രമേ നിര്‍ജ്ജല ഏകാദശി വ്രതാനുഷ്ഠാനത്തിന്റെ പൂര്‍ണ്ണമായ ഗുണം ലഭിക്കൂ. നിര്‍ജ്ജല ഏകാദശി വ്രതത്തിന്റെ വിശേഷങ്ങളും പൂജാരീതികളും ഇവിടെ വായിച്ചറിയാം.

നിര്‍ജ്ജല ഏകാദശി; പ്രാധാന്യം

നിര്‍ജ്ജല ഏകാദശി; പ്രാധാന്യം

ജ്യേഷ്ഠ ശുക്ലപക്ഷത്തിലെ ഏകാദശി തിഥിയിലാണ് നിര്‍ജ്ജല ഏകാദശി വ്രതം ആചരിക്കുന്നത്. ഇത്തവണത്തെ നിര്‍ജ്ജല ഏകാദശി വ്രതം ജൂണ്‍ 10 ന് ആചരിക്കും. ഈ വ്രതകാലത്ത് വെള്ളം കുടിക്കുന്നത് പോലും നിഷിദ്ധമായി കണക്കാക്കപ്പെടുന്നു, അതിനാലാണ് ഇതിനെ നിര്‍ജ്ജല ഏകാദശി എന്ന് വിളിക്കുന്നത്. പാണ്ഡവ ഏകാദശി, ഭീമ ഏകാദശി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. നല്ല സന്താനങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശുക്ല പക്ഷത്തിലെ ഏകാദശിയില്‍ ഒരു വര്‍ഷം വ്രതമനുഷ്ഠിക്കണം. നിര്‍ജ്ജല ഏകാദശി ദിനത്തില്‍ വെള്ളം പോലും കുടിക്കാതെ ഉപവസിക്കുന്നത് ആഗ്രഹിച്ച ഫലം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. വര്‍ഷത്തിലെ എല്ലാ ഏകാദശികളിലും വ്രതമെടുക്കാന്‍ കഴിയാത്ത വ്യക്തിക്ക് നിര്‍ജ്ജല ഏകാദശിയില്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെ മറ്റ് ഏകാദശികള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് പറയപ്പെടുന്നു.

നിര്‍ജ്ജല ഏകാദശിയിലെ ഉപവാസ നിയമങ്ങള്‍

നിര്‍ജ്ജല ഏകാദശിയിലെ ഉപവാസ നിയമങ്ങള്‍

നിര്‍ജ്ജല ഏകാദശി വ്രതത്തില്‍ ഭക്തര്‍ ഒരു ദിവസം മുമ്പ്, അതായത് ദശമി തിഥിയില്‍ വൈകുന്നേരം ഭക്ഷണം കഴിക്കരുത്. ഈ ദിവസം പഴങ്ങളും വെള്ളവും ജ്യൂസും പോലുള്ള ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. പിറ്റേന്ന് ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. അതിനുശേഷം വീട്ടിലെ പൂജാമുറിയില്‍ പോയി വ്രതാനുഷ്ഠാനം നടത്തുക. ദിവസം മുഴുവന്‍ നിര്‍ജ്ജല വ്രതം അനുഷ്ഠിക്കുക. ദൈവനാമം ജപിക്കുക. ആരോടും പരുഷമായ വാക്കുകള്‍ സംസാരിക്കരുത്. എല്ലാവരേയും, പ്രത്യേകിച്ച് സ്ത്രീകളെയും പ്രായമായവരെയും ബഹുമാനിക്കുക. രാത്രി ഉറങ്ങരുത്. രാത്രി മുഴുവന്‍ വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ധ്യാനിക്കുക. വ്രതാനുഷ്ഠാനത്തിന്റെ അടുത്ത ദിവസം കുളി കഴിഞ്ഞ് പൂജിക്കുകയും പാവപ്പെട്ട ബ്രാഹ്‌മണര്‍ക്ക് അന്നദാനം നടത്തുകയും ചെയ്യുക. മംഗളകരമായ സമയത്ത് മാത്രം വ്രതം മുറിക്കുക. ജൂണ്‍ 11ന് രാവിലെ 5.49 മുതല്‍ 8.29 വരെയാണ് വ്രതാനുഷ്ഠാന സമയം.

Most read:പാപമോചനത്തിനും മരണാനന്തര മോക്ഷത്തിനും ഗംഗാ ദസ്സറ ആരാധനMost read:പാപമോചനത്തിനും മരണാനന്തര മോക്ഷത്തിനും ഗംഗാ ദസ്സറ ആരാധന

ചോറ് കഴിക്കുന്നത് ഒഴിവാക്കുക

ചോറ് കഴിക്കുന്നത് ഒഴിവാക്കുക

പുരാണ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, നിര്‍ജ്ജല ഏകാദശി വ്രതത്തില്‍ ചോറ് കഴിക്കുന്നത് ഒഴിവാക്കണം. ഏകാദശി നാളില്‍ അരിയാഹാരം കഴിക്കുന്നയാള്‍ അടുത്ത ജന്മത്തില്‍ പുഴുവിന്റെ രൂപത്തില്‍ ജനിക്കുമെന്ന് പറയപ്പെടുന്നു. അതുപോലെ ഉപ്പ് കഴിക്കുന്നതും നിങ്ങള്‍ ഒഴിവാക്കണം.

ഇവയും ഒഴിവാക്കുക

ഇവയും ഒഴിവാക്കുക

നിര്‍ജ്ജല ഏകാദശി ദിനത്തില്‍ അരി, പയര്‍, മുള്ളങ്കി, വഴുതന, ബീന്‍സ് എന്നിവ കഴിക്കരുത്. നിര്‍ജ്ജല ഏകാദശി വ്രതം നിങ്ങള്‍ ആചരിക്കുന്നില്ലെങ്കിലും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഈ ദിവസം വ്രതമനുഷ്ഠിക്കുമ്പോള്‍ ആരോടും മോശമായ ചിന്തകള്‍ പാടില്ല. ഈ ദിവസം തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇതുകൂടാതെ, കിടക്കയില്‍ ഉറങ്ങുന്നതിന് പകരം നിലത്ത് വിശ്രമിക്കുക.

Most read:ജൂണ്‍ 3ന് ബുധന്റെ സ്ഥാനമാറ്റം; ഈ രാശിക്കാരുടെ ജിവിതത്തില്‍ പ്രശ്‌നങ്ങള്‍Most read:ജൂണ്‍ 3ന് ബുധന്റെ സ്ഥാനമാറ്റം; ഈ രാശിക്കാരുടെ ജിവിതത്തില്‍ പ്രശ്‌നങ്ങള്‍

English summary

Nirjala Ekadashi 2022 Date, Puja Muhurat, Parana Time, Rituals And Significance in Malayalam

Nirjala Ekadashi is the most important and significant Ekadashis out of all twenty four Ekadashis in a year. Let us know more about the date, time, and pooja Vidhi of Nirjala Ekadashi.
X
Desktop Bottom Promotion