For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിര്‍ജ്ജല ഏകാദശി 24 ഉപവാസങ്ങളില്‍ പ്രധാനം; ദീര്‍ഘായുസ്സിന് ഉറപ്പാണ് വ്രതഫലം

ഈ ഏകാദശിയുടെ ഫലം വര്‍ഷം മുഴുവന്‍ ലഭിക്കുന്നുണ്ട്

|

ഏകാദശി വ്രതങ്ങള്‍ നമുക്കെല്ലാം വളരെയധികം പരിചിതമായ ഒന്നാണ്. എന്നാല്‍ ഏകാദശി ദിനത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് ഇപ്പോഴും പലര്‍ക്കും അറിയില്ല. ഏകാദശികളുടെ കൂട്ടത്തില്‍ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് നിര്‍ജ്ജല ഏകാദശി. 24 ഏകാദശികളാണ് വര്‍ഷത്തില്‍ ഉള്ളത് ഇതില്‍ എപ്പോഴും മികച്ച് നില്‍ക്കുന്നത് തന്നെയാണ് നിര്‍ജ്ജല ഏകാദശി. തിരുവെഴുത്തുകള്‍ അനുസരിച്ച് ഈ ദിവസം ഉപവസിക്കുന്നത് മികച്ച ഫലങ്ങള്‍ ആണ് നല്‍കുന്നത്. ഈ വര്‍ഷത്തെ നിര്‍ജ്ജല ഏകാദശി 21നാണ്.

Nirjala Ekadashi 2021 Daan: Donate These Things on Ekadashi

ഗുരുവായൂര്‍ ഏകാദശി ഫലം ഉറപ്പാക്കാന്‍ഗുരുവായൂര്‍ ഏകാദശി ഫലം ഉറപ്പാക്കാന്‍

ഈ ഏകാദശിയുടെ ഫലം വര്‍ഷം മുഴുവന്‍ ലഭിക്കുന്നുണ്ട്. നിര്‍ജ്ജല ഏകാദശി ഉപവാസം ആചരിക്കുമ്പോള്‍, മനസ്സിന് വളരെയധികം സംയമനം പാലിക്കേണ്ടതാണ്. ഇത് കൂടാതെ മറ്റുള്ളവരോട് അപകര്‍ഷതാബോധം ഉണ്ടാകരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വളരെയധികം നഷ്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. നിര്‍ജല ഏകാദശി ദിനത്തില്‍ ദാനം ചെയ്യുന്നത് വളരെയധികം മികച്ച ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിര്‍ജല ഏകാദശി ദിനത്തില്‍ സംഭാവന ചെയ്യുന്നതിലൂടെ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

വിഷ്ണു പ്രീതിക്ക്

വിഷ്ണു പ്രീതിക്ക്

ഈ ദിനത്തില്‍ ദാനം ചെയ്യുന്നത് വിഷ്്ണുപ്രീതിക്ക് സഹായിക്കുന്നു എന്നുള്ളതാണ് സത്യം. തിരുവെഴുത്തുകളനുസരിച്ച്, നിര്‍ജ്ജല ഏകാദശി ദിനത്തില്‍ നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ച് സംഭാവന നല്‍കുന്നത് വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പറയുന്നത്. ഇത് ജീവിതത്തില്‍ കൂടുതല്‍ ഐശ്വര്യത്തിലേക്കും വാതില്‍ തുറക്കുന്നുണ്ട്.

ജലം ദാനം ചെയ്യുന്നത്

ജലം ദാനം ചെയ്യുന്നത്

ജലം ദാനം ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നുവോ, എന്നാല്‍ ഈ ദിവസം വെള്ളം ദാനം ചെയ്യുന്നത് വളരെ പ്രയോജനകരമായി കണക്കാക്കപ്പെടുന്നു, അതിനാല്‍ ജലവിതരണം പൊതുജനങ്ങളില്‍ നടത്തണം, അത് നിങ്ങളുടെ ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റം നല്‍കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ജലദാനം.

ഭക്ഷണം ദാനം ചെയ്യുന്നത്

ഭക്ഷണം ദാനം ചെയ്യുന്നത്

വിശക്കുന്നയാള്‍ക്ക് ഭക്ഷണം ദാനം ചെയ്യുന്നത് എന്തുകൊണ്ടും പുണ്യം കിട്ടുന്ന ഒരു പ്രവൃത്തി തന്നെയാണ്. ഭക്ഷണം ദാനം ചെയ്യുന്നതിന്റെ പ്രാധാന്യം നിര്‍ജല ഏകാദശി ദിനത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. അതിനാല്‍ പാവങ്ങള്‍ക്കും ദരിദ്രര്‍ക്കും ഭക്ഷണം ദാനം ചെയ്യുക. ഇത് നിങ്ങളുടെ കലവറ നിറക്കുന്നു.

ക്ഷേത്ര ദര്‍ശനവും സമര്‍പ്പണവും

ക്ഷേത്ര ദര്‍ശനവും സമര്‍പ്പണവും

മഹാവിഷ്ണുവിന്റെ ക്ഷേത്രത്തില്‍ പോയി മാമ്പഴം, തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങള്‍ ഭഗവാന് സമര്‍പ്പിക്കുകയും ഈ പഴം ക്ഷേത്രത്തില്‍ നേദിച്ച ശേഷം ദാനം ചെയ്യുകയും ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിലൂടെ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. ഏകാദശി ദിനത്തിലെ മികച്ച ദാനങ്ങളില്‍ ഒന്നാണ് ഇത്.

വെള്ളം നിറച്ച മണ്‍പാത്രം

വെള്ളം നിറച്ച മണ്‍പാത്രം

വിഷ്ണുക്ഷേത്രത്തില്‍ വെള്ളം നിറച്ച ഒരു മണ്‍പാത്രം ദാനം ചെയ്യുന്നതും നല്ലതാണ്. അതിന്റെ പ്രത്യേക പ്രാധാന്യം തിരുവെഴുത്തുകളില്‍ പറഞ്ഞിട്ടുണ്ട്, വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്നതിനും ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും സാധിക്കുന്നുണ്ട് വെള്ളം നിറച്ച മണ്‍പാത്രം ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഈ ദാനം.

പഞ്ചസാരയും പാലും

പഞ്ചസാരയും പാലും

പഞ്ചസാരയും പാലും ദാനം ചെയ്യുന്നത് നിര്‍ജല ഏകാദശി ദിനത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നു. അതിനാല്‍ ഇവ സാമ്പത്തിക സ്ഥിതിയില്‍ മോശമായി നില്‍ക്കുന്നവര്‍ക്ക് ദാനം ചെയ്യേണ്ടതാണ്. ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നുണ്ട്.

പണം ദാനം ചെയ്യുന്നത്

പണം ദാനം ചെയ്യുന്നത്

പണം ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ അത് അവനവന്റെ ശേഷി അനുസരിച്ച് വേണം ദാനം ചെയ്യുന്നതിന്. ഇതിന് വളരെയധികം പ്രാധാന്യം ഉണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് കഴിയുന്ന പോലെ പണം ദാനം ചെയ്യുന്നത് നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞാല്‍ അത് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നു.

പാല്‍ ദാനം ചെയ്യുന്നത്

പാല്‍ ദാനം ചെയ്യുന്നത്

നിങ്ങള്‍ നിര്‍ജ്ജല ഏകാദശി ദിനത്തില്‍ പാല്‍ ദാനം ചെയ്യുന്നത് നല്ലതാണ്. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് സാമ്പത്തിക ഗുണങ്ങള്‍ നല്‍കുന്നു. ജീവിതത്തില്‍ പലവിധത്തിലുള്ള നേട്ടങ്ങള്‍ പാല്‍ ദാനം ചെയ്യുന്നതിലൂടെ ലഭിക്കുന്നു. ഐശ്വര്യവും നേട്ടവും നിങ്ങളെ തേടി വരും എന്നുള്ളത് തന്നെയാണ് സത്യം.

English summary

Nirjala Ekadashi 2021 Daan: Donate These Things on Ekadashi

Here in this article we are sharing donate these things on nirjala ekadashi. Take a look.
X
Desktop Bottom Promotion