Latest Updates
-
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി
ആയുരാരോഗ്യവും സമ്പത്തും; നവഗ്രഹങ്ങള്‍ അനുഗ്രഹം ചൊരിയാന്‍ ഇവ
നവഗ്രഹങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ നവഗ്രഹങ്ങളുടെ അനുഗ്രഹത്തിന് വേണ്ടി ചില സുഗന്ധവ്യഞ്ജനങ്ങള്‍ അവര്‍ക്ക് അര്‍പ്പിക്കാവുന്നതാണ്. ഏത് സുഗന്ധവ്യഞ്ജനമാണ് ഏത് ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് നമുക്ക് അറിഞ്ഞിരിക്കാം. നിങ്ങളുടെ അടുക്കളയില്‍ സൂക്ഷിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ നിങ്ങളുടെ ഭാഗ്യത്തെ മാറ്റി മറിക്കുന്നു. 9 സുഗന്ധദ്രവ്യങ്ങള്‍ 9 ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു.
ജ്യോതിഷത്തില്‍, സുഗന്ധവ്യഞ്ജനങ്ങള്‍ നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനവും ദിശയും ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കുന്നുണ്ട്. അതിന് വേണ്ടി സഹായിക്കുന്ന ഗ്രഹങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഏത് ഗ്രഹവുമായി ഏത് സുഗന്ധവ്യഞ്ജനമാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് നമുക്ക് നോക്കാം. ഇത് കൂടാതെ ഇവ നിങ്ങളില്‍ ആയുരാരോഗ്യവും ഭാഗ്യവും നല്‍കുന്നുണ്ട് എന്നാണ് പറയുന്നത്.

പെരുംജീരകം
പെരുംജീരകം ഭക്ഷിക്കുന്നതിലൂടെ നമ്മുടെ ശുക്രനും ചന്ദ്രനും മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാത്രമല്ല ഇത് നിങ്ങളുടെ ചൊവ്വാ ഗ്രഹത്തേയും ശക്തിപ്പെടുത്തുന്നുണ്ട്. ഇത് കൂടാതെ അസിഡിറ്റി, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങള്‍ ജീരകം കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നുണ്ട്. ശര്ക്കരയോടൊപ്പം പെരുംജീരകം കഴിക്കുക. ഇത് കൂടാതെ നിങ്ങള്‍ എന്തെങ്കിലും ജോലിക്ക് വീട്ടില്‍ നിന്ന് പോകുമ്പോള്‍, കുറച്ച് പെരുംജീരകം കഴിച്ച് പുറത്തുപോകുക. ഇത് നിങ്ങളുടെ ചൊവ്വ ഗ്രഹത്തെ ശക്തിപ്പെടുത്തുന്നു. പോവുന്ന കാര്യം സാധിക്കുകയും ചെയ്യുന്നുണ്ട്.

കറുവപ്പട്ട
കറുവപ്പട്ട നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ നവഗ്രഹങ്ങളുടെ അനുഗ്രഹത്തിന് വേണ്ടി ചൊവ്വയും ശുക്രനും അനുഗ്രഹിക്കുന്നതിന് വേണ്ടി കറുവപ്പട്ട കഴിക്കാവുന്നതാണ്. ഇത് കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കുറച്ച് കറുവപ്പട്ട തേനില്‍ കലര്‍ത്തി ശുദ്ധജലത്തില്‍ കുടിക്കുക, ഇത് നിങ്ങളുടെ ശരീരത്തിന് ശക്തി വര്‍ദ്ധിപ്പിക്കുകയും കഫത്തിന്റെ പ്രശ്നം ശൈത്യകാലത്ത് കുറയുകയും ചെയ്യുന്നു. അതുകൊണ്ട് ധൈര്യമായി കറുവപ്പട്ട കഴിക്കാവുന്നതാണ്.

കുരുമുളക്
കുരുമുളക് ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്. കുരുമുളക് കഴിക്കുന്നതിലൂടെ നമ്മുടെ ശുക്രനും ചന്ദ്രനും നിങ്ങളില്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നു. ഇതിന്റെ ഉപഭോഗം കഫത്തിന്റെ പ്രശ്നം കുറയ്ക്കുകയും നമ്മുടെ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ചെമ്പ് പാത്രത്തില്‍ കറുത്ത കുരുമുളക് ഇട്ടു ഡൈനിംഗ് ടേബിളില്‍ വയ്ക്കുന്നത് വീട്ടില്‍ അനുഗ്രഹങ്ങള്‍ നല്കുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ പോസിറ്റീവ് ഊര്‍ജ്ജവും നിറക്കുന്നു.

ബാര്‍ലി
ബാര്‍ലിയുടെ ഉപയോഗം സൂര്യനെയും വ്യാഴത്തെയും പ്രതിനിധീകരിക്കുന്നുണ്ട്. ശനിയാഴ്ച ബാര്‍ലി ദാനം ചെയ്യുന്നതും വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ, ഗ്രഹങ്ങള്‍ നിങ്ങളില്‍ അനുഗ്രഹം ചൊരിയുന്നു. ജീവിതത്തില്‍ മികച്ച ഫലങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്.

പച്ച ഏലക്ക
പച്ച ഏലക്കയുടെ ഉപയോഗം ബുധഗ്രഹത്തെ ശക്തിപ്പെടുത്തുന്നുണ്ട്. പച്ച ഏലക്കയില്‍ അല്പം പാല് മിക്സ് ചെയ്ത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ വീട്ടിലും നിങ്ങള്‍ക്ക് ചുറ്റും പോസിറ്റീവ് എനര്‍ജി നിറക്കുന്നു. ആരോഗ്യം നിലനിര്‍ത്തുന്നതിനോ കാല്സ്യത്തിനോ പാല് കുടിക്കേണ്ടിവരുന്ന ആളുകള്‍ക്ക് ഇത് പ്രയോജനകരമാണ്, പക്ഷേ ഇത് കുടിച്ചതിനുശേഷം ദഹന പ്രശ്നങ്ങള്‍ ചെറിയ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്.

മഞ്ഞള്‍
മഞ്ഞളിന്റെ ഗുണങ്ങള്‍ ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ വ്യാഴം ഗ്രഹത്തിന്റെ അനുഗ്രഹത്തിന് വേണ്ടി മഞ്ഞള്‍ കഴിക്കുന്നത് നല്ലതാണ്, മഞ്ഞ നൂലില്‍ മഞ്ഞള്‍ കെട്ടി അത് വ്യാഴാഴ്ച ദിനത്തില്‍ കഴുത്തില്‍ ധരിക്കുന്നത് വ്യാഴത്തിന്റെ നല്ല ഫലങ്ങള്‍ നല്കുന്നു. ഇത് കൂടാതെ മഞ്ഞള്‍ പാല് കുടിക്കുന്നത് സന്ധിവാതം, അസ്ഥി, അണുബാധ എന്നിവയില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ജീരകം
ജീരകം രാഹുവിനെയും കേതുവിനെയും പ്രതിനിധീകരിക്കുന്നു. ഭക്ഷണത്തില്‍ ജീരകം കഴിക്കുന്നതിലൂടെ, നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഐക്യവും സമാധാനവും നിലനില്ക്കും. ഇത് ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങളില്‍ നവഗ്രഹങ്ങളുടെ അനുഗ്രഹത്തിന് സഹായിക്കുന്നുണ്ട്.

കായം
കായം ബുധഗ്രഹത്തെ പ്രതിനിധാനം ചെയ്യുന്നു. പ്രതിദിനം കായം കഴിക്കുന്നതിലൂടെ, വാത, പിത്ത എന്നിവയുടെ രോഗങ്ങള്‍ നിയന്ത്രിക്കപ്പെടുന്നു. എന്നാല്‍ ഇത് നിങ്ങളില്‍ ബുധന്റെ അനുഗ്രഹത്തിനും ജീവിതത്തില്‍ ആയുരാരോഗ്യവും സൗഖ്യവും നല്‍കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങളുടെ ദഹനശക്തി വര്‍ദ്ധിപ്പിക്കുകയും മറ്റ് ദഹന പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം നേടുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.



Click it and Unblock the Notifications