Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
നവരാത്രി പൂജയും വസ്ത്രത്തിന്റെ നിറവും
നവരാത്രി വ്രതത്തെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ടാവും. എന്നാല്‍ എങ്ങനെ വ്രതം എടുക്കണം വ്രതത്തിന്റെ പ്രാധാന്യം എന്ത് എന്നത് പലര്‍ക്കും വേണ്ടത്ര നിശ്ചയമില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠനമികവിനും കലാകാരന്മാര്ക്കും കലാഭിവൃദ്ധിയ്ക്കുമാണ് നവരാത്രി വ്രതം അനുഷ്ഠിയ്ക്കുന്നത്.
പുലര്‍ച്ചെ തന്നെ കുളിച്ച് ദേവീക്ഷേത്രദര്ശനം നടത്തണം. മാത്രമല്ല മത്സ്യ-മാംസാദികള്‍ ഒഴിവാക്കി ഒരിക്കലൂണ് നടത്തുകയാണ് ചെയ്യേണ്ടത്.
നവരാത്രി പൂജയും വ്രതവും മാത്രമല്ല ഓരോ ദിവസം പൂജ ചെയ്യുമ്പോള്‍ ധരിയ്ക്കേണ്ട വസ്ത്രത്തിനുമുണ്ട് പ്രാധാന്യം. ഒമ്പത് ദിവസങ്ങളിലും ഏതൊക്കെ നിറത്തിലുള്ള വസ്ത്രമാണ് ധരിയ്ക്കേണ്ടത് എന്ന് നോക്കാം. ഇത് ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിയ്ക്കും കാരണമാകും.

പ്രതിപാദ- ഗ്രേ നിറം
ആദ്യ ദിവസം ഗ്രേ നിറത്തിലുള്ള വസ്ത്രമാണ് ധരിയ്ക്കേണ്ടത്. ഇത് ഐശ്വര്യത്തിന് കാരണമാകും.ഗ്രേ നിറത്തിലുള്ള വസ്ത്രം ധരിച്ച് പൂജ ചെയ്യുന്നതാണ് ആദ്യ ദിവസം നല്ലത്.

പ്രതിപാദ- ഓറഞ്ച്
രണ്ടാം ദിവസം ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ചെയ്യുന്ന പ്രവൃത്തിയ്ക്ക് ഉടന്‍ ഫലസിദ്ധിയുണ്ടാവാന് ഇത് സഹായിക്കും.

ദ്വിതീയ- വെള്ള
സമാധാനത്തിന്റെ നിറമാണ് വെള്ള. അതുകൊണ്ട് തന്നെ മൂന്നാമത്തെ ദിവസം വെള്ള നിറത്തിലുള്ള വ്സ്ത്രം ധരിയ്ക്കണം. സരസ്വതീ ദേവിയെ പ്രീതിപ്പെടുത്താനാണ് ഇത്.

ത്രിദീയ- ചുവപ്പ്
ചുവന്ന നിറത്തിലുള്ള വസ്ത്രം ദുര്‍ഗ്ഗാദേവിയെ പ്രീതിപ്പെടുത്താന്‍ ഉതകുന്നതാണ്.

ചതുര്‍ത്ഥി- നീല
നീല നിറത്തിലുള്ള വസ്ത്രമാണ് ചതുര്‍ത്ഥി ദിവസം ധരിയ്ക്കേണ്ടത്. ഇത് നവരാത്രി പൂജയ്ക്ക് കൂടുതല്‍ കരുത്ത് നല്കുന്നു.

പഞ്ചമി- മഞ്ഞ
മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിനും നവരാത്രി പൂജയില്‍ പ്രാധാന്യമുണ്ട്. ഫലസിദ്ധി ആഗ്രഹിക്കാതെ തന്നെ ദേവിയെ പ്രീതിപ്പെടുത്താം.

സ്വസ്ഥി- പച്ച
പച്ച നിറമുള്ള വസ്ത്രമാണ് നവരാത്രി പൂജയ്ക്ക് തിരഞ്ഞെടുക്കപ്പെടേണ്ട ഒരു പ്രധാനപ്പെട്ട നിറം.

സപ്തമി- പീകോക്ക് ഗ്രീന്‍
സപ്തമി ദിനത്തില്‍ പീക്കോക്ക് ഗ്രീന്‍ നിറമുള്ള വസ്ത്രമാണ് പൂജയ്ക്കായി ഉപയോഗിക്കേണ്ടത്.

അഷ്ടമി- പര്‍പ്പിള്‍
പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രങ്ങള്‍ക്കും സരസ്വതീ പൂജയില്‍ പ്രത്യേക സ്ഥാനമാണ് ഉള്ളത്.

നവമി- ആകാശ നീല
പൂജയുടെ അവാസന ദിവസങ്ങളിലേക്കടുക്കുമ്പോളേക്കും ആകാശ നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ പൂജയ്ക്കെടുക്കണം. ഇത് ഐശ്വര്യം വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ദശമി- പിങ്ക്
വിജയദശമി ദിവസം പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധരിയ്ക്കേണ്ടത്. ഇത് എന്തുകൊണ്ടും നമ്മുടെ അറിവിനേയും കഴിവുകളേയും വര്‍ദ്ധിപ്പിക്കുകയും ഈശ്വരാനുഗ്രഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
