ഭാഗ്യകടാക്ഷം തേടിവരുന്ന ഐശ്വര്യകാലം; മലയാള പുതുവര്‍ഷം, അശ്വതി - രേവതി വര്‍ഷഫലം

ചിങ്ങമാസം പിറന്നതോടെ മലയാള പുതുവര്‍ഷവുമെത്തിയിരിക്കുകയാണ്. കൊല്ലവര്‍ഷം 1199 ആണ് ഇനിയങ്ങോട്ട്. ശനി ഈ വര്‍ഷം മുഴുവന്‍ കുംഭം രാശിയില്‍ തുടരും. മേടം രാശിയില്‍ സഞ്ചരിക്കുന്ന വ്യാഴം 2024 മെയ് 1ന് ഇടവം രാശിയില്‍ പ്രവേശിക്കും. രാഹുകേതുക്കള്‍ക്ക് ഈ വര്‍ഷം രാശിമാറ്റമുണ്ടാകും.

2023 ഒക്ടോബര്‍ 30ന് രാഹു മേടത്തില്‍ നിന്നും മീനത്തിലേക്കും കേതു തുലാം രാശിയില്‍ നിന്നും കന്നി രാശിയിലേക്കും നീങ്ങും. ജ്യോതിഷപരമായി പ്രാധാന്യമുള്ള ഒരു വര്‍ഷമാണ് ഇത്. ഈ മലയാള പുതുവര്‍ഷത്തില്‍ 27 നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ മാറ്റങ്ങള്‍ കാണാനാകും. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്കും വര്‍ഷഫലം ഇതാ.

Malayalm New Year Birth Star Prediction

അശ്വതി

ഈ വര്‍ഷം നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. കാര്യതടസ്സം, അമിതാദ്ധ്വാനം, ധനക്ലേശം എന്നിവ നിങ്ങളെ അലട്ടിയേക്കാം. പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്ന് നേട്ടമുണ്ടാക്കാനാകും. നിയമപ്പോരാട്ടങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് ഈ സമയം നിങ്ങള്‍ക്ക് ആശ്വാസം ലഭിച്ചേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ കഴിയും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. വിദേശ യാത്രകള്‍, തൊഴില്‍ നേട്ടം എന്നിവ വരുന്നത് നിങ്ങള്‍ കാണും.

ഭരണി

ഈ സമയം നിങ്ങള്‍ക്ക് ധാരാളം യാത്രകള്‍ക്ക് അവസരം വരും. നേട്ടങ്ങളിലെത്താന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ബന്ധുക്കളുടെ കാര്യത്തില്‍ ചില മനപ്രയാസങ്ങള്‍ വരാം. നല്ല ജോലിക്കായി അന്വേഷിക്കുന്നവര്‍ക്ക് കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടതുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. തുണി, ഗൃഹോപകരണം, ഹോട്ടല്‍, ആഭരണം, അലങ്കാരം, നിത്യോപയോഗ വസ്തുക്കള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തുന്നവര്‍ക്ക് ഈ സമയം നല്ലകാലം ആരംഭിച്ചുതുടങ്ങും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

കാര്‍ത്തിക

ജോലിയില്‍ ഈ സമയം തടസ്സങ്ങളും ക്ലേശങ്ങളും കാണും. ആരോഗ്യം വഷളായേക്കാം. മനപ്രയാസം വര്‍ധിക്കും. എന്നാല്‍ വൃശ്ചികമാസം മുതല്‍ കാര്യങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ വരാം. സന്താനഭാഗത്തുനിന്ന് ചില ശുഭവാര്‍ത്തകള്‍ കേള്‍ക്കും. മക്കളുടെ ഉപരിപഠനം, വിവാഹം, ഗൃഹനിര്‍മ്മാണാരംഭം തുടങ്ങിയ കാര്യങ്ങള്‍ പുരോഗമിക്കും. വസ്തുവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനാകും. ചില പഴയ സുഹൃത്തുക്കളെ കാണാനാവും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും.

രോഹിണി

ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. വ്യാപാരത്തില്‍ വലിയ മുതല്‍ മുടക്കുകള്‍ക്ക് സമയം നല്ലതല്ല. ജോലിക്കാര്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടിവന്നേക്കാം. ഉദ്യോഗസ്ഥര്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും. തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ പലരും ശ്രമിച്ചേക്കാം. എന്നാല്‍ അതില്‍ ചിലതെല്ലാം നിങ്ങള്‍ക്ക് ചെറുക്കാനാകും. പ്രണയബന്ധം ദുര്‍ബലമായി തുടരും. അവിവാഹിതരുടെ വിവാഹകാര്യം നീണ്ടുപോകാന്‍ സാധ്യതയുണ്ട്. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് ഈ സമയം ചില മാറ്റം കാണാനാകും. സാമ്പത്തികമായി ചില നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

മകയിരം

ഈ സമയം നിങ്ങളുടെ ഗുണാനുഭവങ്ങള്‍ കുറയും. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് അത്ര നല്ലതല്ല. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. വിദ്യാര്‍ഥികളുടെ കാര്യത്തിലും സമയം അത്ര അനുകൂലമാണെന്ന് പറയാനാകില്ല. വ്യവസായം അഭിവൃദ്ധിപ്പെടുന്നതായിരിക്കും. മുതല്‍മുടക്കിന് നഷ്ടം വരാനിടയില്ല. സാമ്പത്തികമായി ഉയര്‍ച്ചയ്ക്ക് അവസരങ്ങളുണ്ട്. അവിവാഹിതര്‍ക്ക് ഈ സമയ അവരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമായേക്കാം. തൊഴില്‍ തേടുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കും. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റം, വേതന വര്‍ദ്ധനവ് എന്നിവ പ്രതീക്ഷിക്കാം.

തിരുവാതിര

ജീവിതത്തില്‍ ഗുണാനുഭവങ്ങളുണ്ടാകും. ജോലിക്കായുള്ള അഭിമുഖങ്ങളില്‍ വിജയിക്കാനാകും. ആഗ്രഹിച്ച് ജോലി ലഭിക്കും. നിങ്ങളുടെ ആശയവിനിമയ കഴിവ് വര്‍ധിക്കും. കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണ നേടാനാകും. രാഷ്ട്രീയക്കാര്‍ക്ക് വിജയം നേടാനാകും. മക്കളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും.

ഉപരിപഠനത്തിനായി വിദേശത്ത് പോകാനാകും. ഗവേഷകര്‍ക്ക് ഇത് നല്ല സമയമാണ്. അവിവാഹിതരുടെ വിവാഹതടസ്സം നീങ്ങിയേക്കാം. കിടപ്പു രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കാനാകും. വ്യാപാരത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. കുടുംബത്തോടൊപ്പം യാത്രകള്‍ക്ക് അവസരമുണ്ടാകും.

Malayalm New Year Birth Star Prediction

പുണര്‍തം

തൊഴില്‍നേട്ടം, ഭൂമി സമ്പാദനം എന്നിവ സാധ്യമാകും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികവ് തെളിയിക്കാനാകും. കോടതി വ്യവഹാരങ്ങളില്‍ അനുകൂലമായ തീര്‍പ്പ് വന്നേക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കാണാനാകും. സാമ്പത്തിക കാര്യത്തില്‍ നല്ല നേട്ടങ്ങള്‍ സാധ്യമാണ്. എന്നാല്‍ ദാമ്പത്യത്തിന്റെ കാര്യത്തില്‍ ചില അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്.

പൂയം

പൂയം നക്ഷത്രക്കാര്‍ക്ക് ഇത് ഗുണദോഷസമ്മിശ്രമായ വര്‍ഷമാണ്. ക്ഷമയും സഹിഷ്ണതയും കൂടുതല്‍ ആവശ്യമായി വരും. ലക്ഷ്യങ്ങള്‍ നേടാന്‍ നിരന്തരമായ അധ്വാനം വേണ്ടിവരും. ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിക്കാര്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ അല്‍പം കൂടി കാത്തിരിക്കേണ്ടി വരാം. ബിസിനസുകാര്‍ സാമ്പത്തികമായ വലിയ മുതല്‍ മുടക്കുകള്‍ നടത്തുന്നത് നല്ലതല്ല.

ആയില്യം

ജോലിസ്ഥലത്ത് തടസ്സങ്ങള്‍ നീങ്ങും. പുതിയ അവസരങ്ങള്‍ തേടിവരും. ജോലിക്കാര്‍ക്ക് ആവശ്യമായ മാറ്റം ലഭിക്കും. പദവിയില്‍ ഉയര്‍ച്ചയുണ്ടാകും. വിദേശത്ത് ജോലിക്ക് ശ്രമം നടത്തുന്നവര്‍ക്ക് സമയം നല്ലതാണ്. ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. വലിയ സാമ്പത്തിക മുടക്കുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധിച്ചുവേണം. കലാപ്രവര്‍ത്തകരുടെ കഴിവുകള്‍ തെളിയിക്കാന്‍ അവസരമുണ്ടാകും. സുഹൃത്തുക്കളുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കാം. ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ ഈ സമയം കൂടുതല്‍ ശ്രദ്ധിക്കണം. സന്താനങ്ങളുടെ വിവാഹകാര്യത്തിലെ തടസ്സങ്ങള്‍ നീങ്ങും.

മകം

ഈ സമയത്ത് നിങ്ങള്‍ക്ക് ഗുണപരമായ ധാരാളം നേട്ടങ്ങള്‍ വന്നുചേരും. ജീവിതത്തില്‍ ഒരു ലക്ഷ്യബോധമുണ്ടാവും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനാകും. സാമ്പത്തിക സ്ഥിത ഒരു പരിധിവരെ മെച്ചപ്പെടുത്താനാകും. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം. വാഹനം, അഗ്‌നി, യന്ത്രം എന്നിവ സൂക്ഷിച്ച് ഉപയോഗിക്കണം. അവിവാഹിതതര്‍ക്ക് വിവാഹക്കാര്യത്തില്‍ അന്തിമ തീരുമാനങ്ങള്‍ക്കായി അല്‍പം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. കുടുംബ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ കാണപ്പെടും.

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് ഇത് സമ്മിശ്ര ഫലങ്ങളുടെ വര്‍ഷമായിരിക്കും. വിജയം നേടാന്‍ ധാരാളം അധ്വാനിക്കേണ്ടതായി വരും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ പുനരാരംഭിക്കാനാകും. ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സമയം പുരോഗമിക്കുന്നതോടെ ആഗ്രഹിച്ച ഫലം ലഭിക്കും. വ്യാപാരികള്‍ക്ക് പുതിയ കരാറുകളില്‍ ഏര്‍പ്പെടാവുന്നതാണ്. വിദ്യാഭ്യാസത്തില്‍ മികച്ച വിജയം കൈവരിക്കാനാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. ഗൃഹനിര്‍മ്മാണത്തില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ ഈ സമയം നീങ്ങും. വിദേശത്തു പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും.

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് ഒരു സാധാരണമായ വര്‍ഷമാണ് ഇത്. എന്നാല്‍ നിങ്ങളുടെ കഴിവുകള്‍ സ്വയം തിരിച്ചറിയാന്‍ ധാരാളം അവസരമുണ്ടാകും. ജോലിക്കാര്‍ക്ക് വിജയിക്കാന്‍ കഠിനാദ്ധ്വാനം വേണ്ടിവന്നേക്കും. എന്നാല്‍ നിങ്ങളുടെ കഠിനാധ്വാനം പാഴാകില്ല. അതില്‍ നിന്ന് പ്രയോജനങ്ങളും നേട്ടങ്ങളും ലഭിക്കും. ഭൗതിക കാര്യങ്ങളെക്കാള്‍ ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം വളരും. അവിവാഹിതര്‍ക്ക് വിവാഹതടസ്സങ്ങള്‍ നീങ്ങും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണം.

അത്തം

മനോദുഖങ്ങള്‍ ഇടയ്ക്കിടെ വരും. ശത്രുക്കള്‍ നിങ്ങളുടെ പല ജോലികളും തകര്‍ക്കാന്‍ ശ്രമിച്ചേക്കാം. കര്‍മ്മരംഗത്ത് പതുക്കെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. എങ്കിലും വിജയിക്കാനായി കഠിനാധ്വാനം ആവശ്യമാണ്. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് സാധ്യതയുണ്ട്. മക്കളുടെ പഠനകാര്യത്തില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമായേക്കാം. കടബാധ്യത പരിഹരിക്കാനാകും.

ചിത്തിര

നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കും. ചിങ്ങം, കന്നി, തുലാം മാസങ്ങളില്‍ കൂടുതല്‍ അദ്ധ്വാനം ആവശ്യമാണ്. വൃശ്ചികം മുതല്‍ കാലം അനുകൂലമാവുന്നതാണ്. മുന്‍കാല തീരുമാനങ്ങള്‍ നടപ്പാക്കാനാവും. കുടുംബാംഗങ്ങളുമായി നല്ല ഐക്യമുണ്ടാകും. രാഷ്ട്രീയക്കാര്‍ക്ക് സമയം നല്ലതാണ്. നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താനാകും. കുംഭമാസത്തില്‍ ജോലിയില്‍ പുരോഗതി പ്രതീക്ഷിക്കാം. മീനം-മേടം മാസങ്ങളില്‍ അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനമായേക്കാം. ജോലിയില്‍ നേട്ടങ്ങളുണ്ടാകും.

ചോതി

വ്യാപാരികള്‍ക്ക് ഈ സമയം നേട്ടങ്ങള്‍ സാധ്യമാണ്. പുതിയ കരാറുകള്‍ ലഭിക്കും. മത്സരങ്ങളില്‍ വിജയം നേടാനാകും. ഊഹക്കച്ചവടത്തില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ചിങ്ങം, ധനു, മീനം, കര്‍ക്കടകം മാസങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഗുണകരമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയേക്കാം. ചില ഘട്ടങ്ങളില്‍ കടബാധ്യതകള്‍ നിങ്ങളെ വലയം ചെയ്യും. കുടുംബ ബന്ധങ്ങളുടെ കാര്യത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകും. വൃശ്ചികമാസം മുതല്‍ ആരോഗ്യം ദൃഢമാകും. വിവാഹതടസ്സം നീങ്ങും.

Malayalm New Year Birth Star Prediction

വിശാഖം

സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനം ശക്തമാകും. നീതിബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. വ്യാപാരികള്‍ക്ക് ഈ സമയം നേട്ടങ്ങള്‍ക്ക് അവസരം കൈവരും. ജോലിരംഗത്ത് പുരോഗതിയുണ്ടാകും. നിങ്ങളുടെ ജോലിയില്‍ ചില നല്ല മാറ്റങ്ങള്‍ കാണും. ബിസിനസുകാര്‍ക്ക് ഉപഭോക്താക്കളുമയി കൂടുതല്‍ അടുക്കാനാകും.

വിദേശ യാത്രയ്ക്ക് അവസരമൊരുങ്ങും. ഉപരിപഠനത്തിനായി ശ്രമിക്കുന്നവര്‍ക്ക് വിജയം കാണാനാകും. പ്രണയിതാക്കളുടെ ബന്ധം ദൃഢമാകും. കുടുംബാംഗങ്ങളുമൊത്ത് യാത്രക്ക് അവസരമൊരുങ്ങും. പൂര്‍വിക വസ്തുക്കളില്‍ നിന്ന് നേട്ടം ലഭിക്കും. രോഗികള്‍ ഈ സമയം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

അനിഴം

ആത്മവിശ്വാസം കൈവിടാതെ നീങ്ങിയാല്‍ വിജയം നേടാനാകും. ഈ സമയം കഠിനാധ്വാനം ചെയ്യേണ്ടതായി വരും. എന്നാല്‍ നിങ്ങളുടെ കഠിനാധ്വാനങ്ങള്‍ക്ക് ഉചിതമായ ഫലം ലഭിക്കും. തൊഴില്‍രംഗത്തെ തന്ത്രപരമായ സമീപനം നല്ല ഫലങ്ങള്‍ നല്‍കും. നിലവിലെ ജോലി മാറി വേറെ ജോലിക്ക് അന്വേഷിക്കുന്നതിന് സമയം നല്ലതല്ല. കലാകാരന്മാരുടെ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. ബന്ധുക്കളില്‍ നിന്നും പ്രതീക്ഷിച്ച പിന്തുണ ഈ സമയം ലഭിച്ചേക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് അവസരമൊരുങ്ങും. ആരോഗ്യം ശ്രദ്ധിക്കുക.

തൃക്കേട്ട

ഈ സമയം നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ നിരന്തരമായ പരിശ്രമം അത്യാവശ്യമാണ്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കപ്പെടും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് ചില കാരണങ്ങളാല്‍ പ്രവൃത്തി മുടങ്ങിയേക്കാം. കടബാധ്യതകള്‍ അലട്ടും. വാഹനം വാങ്ങാനുള്ള ആഗ്രഹം നീണ്ടുപോകും. തര്‍ക്കം, വിവാദം തുടങ്ങിയവയില്‍ നിന്നും അകന്നുനില്‍ക്കുക. വിദേശത്ത് പഠനത്തിനായി പരിശ്രമിക്കുന്നവര്‍ക്ക് അത് നേടാനാകും. മേടമാസം വരെ ജീവിതത്തിന് വലിയ പുരോഗതി കാണാനായേക്കില്ല. സുഹൃത്തുക്കളുമായി തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. കുടുംബജീവിതത്തിലും കാര്യങ്ങള്‍ സമ്മിശ്രമായിരിക്കും.

മൂലം

ഗ്രഹങ്ങളുടെ ശുഭസ്ഥാനം നിങ്ങള്‍ക്ക് ഈ വര്‍ഷം നേട്ടങ്ങള്‍ സമ്മാനിക്കും. ജീവിതത്തിലെ മിക്ക മേഖലകളിലും നിങ്ങള്‍ക്ക് അനുകൂല ഫലം കാണാനാകും. നിങ്ങളുടെ കഴിവുകള്‍ വളരും. നിങ്ങളുടെ പ്രയത്‌നങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. ജോലിക്കാര്‍ക്ക് അവരുടെ സ്ഥാനം മെച്ചപ്പെടുത്താനാകും. പുതിയ ദൗത്യങ്ങളില്‍ വിജയിക്കാനാവും. ബിസിനസ്സില്‍ സ്ഥിതി അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനാകും. പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല ജോലി ലഭിച്ചേക്കാം. അവിവാഹിതര്‍ക്ക് വിവാഹത്തിന് അവസരമൊരുങ്ങും.

പൂരാടം

നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാനാകും. ചെറുസംരംഭങ്ങള്‍ക്ക് അനുയോജ്യമായ സമയമാണ് ഇത്. ഈ കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ സ്ഥാനം ശക്തിപ്പെടും. ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും വിജയം നേടാനാകും. നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങളുണ്ടാകും. വസ്തുവിന്റെ ക്രയവിക്രയത്തില്‍ ലാഭം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം മെച്ചപ്പെടും. സന്താനഭാഗത്തുനിന്ന് നേട്ടങ്ങളുണ്ടാകും.

ഉത്രാടം

അധ്വാനിക്കുന്നവര്‍ക്ക് വിജയം നേടാനാവുന്ന വര്‍ഷമാണ് മുന്നിലുള്ളത്. ഗ്രഹങ്ങളുടെ അനുകൂല ശക്തിയാല്‍ നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. ഭൗതികമായ നേട്ടങ്ങള്‍ ലഭിക്കും. ആഗ്രഹങ്ങള്‍ സഫലമാകും. തുടര്‍പഠനത്തിന് അവസരമൊരുങ്ങും. വിദേശജോലിക്ക് അവസരങ്ങള്‍ കൈവരും. ബിസിനസില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് സൂക്ഷിച്ചുമതി. അവിവാഹിതര്‍ക്ക് വര്‍ഷത്തിന്റെ രണ്ടാം പകുതിക്കുശേഷം വിവാഹത്തിന് സാധ്യതകളുണ്ടാകും. കുടുംബജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും.

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് ധാരാളം ഗുണകരമായ മാറ്റങ്ങള്‍ നടക്കുന്ന വര്‍ഷമാണ് മുന്നിലുള്ളത്. പുതിയ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനാകും. നിങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടും. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണാനാകും. വീടുപണി പൂര്‍ത്തിയായേക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായുള്ള തടസ്സങ്ങള്‍ മറികടക്കാനാകും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തമാകും.

Malayalm New Year Birth Star Prediction

അവിട്ടം

അവിട്ടം നാളുകാര്‍ക്ക് ഈ വര്‍ഷം ശുഭകരമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തില്‍ നേട്ടങ്ങളുണ്ടാകും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. നിങ്ങളുടെ കലാപരമായ കഴിവുകള്‍ വര്‍ധിക്കും. കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. വസ്തുക്കളില്‍ നിന്നും ആദായമുണ്ടാകും. വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങളുണ്ടാകും. ജോലിയില്‍ ഈ സമയം നല്ലതല്ല. നിലവിലെ ജോലി മാറ്റി പുതിയ തൊഴില്‍ തേടുന്നത് നല്ലതല്ല. ബിസിനസില്‍ പുതിയ പ്രവൃത്തികള്‍ ചെയ്യുന്നത് കരുതലോടെ വേണം. ആരോഗ്യം ശ്രദ്ധിക്കുക.

ചതയം

ഈ സമയം നിങ്ങള്‍ അമിത പ്രതീക്ഷകള്‍ പുലര്‍ത്താതിരിക്കുക. ന്യായമായ ആവശ്യങ്ങള്‍ ഈ സമയം സഫലീകരിക്കുന്നതായിരിക്കും. വിദേശത്ത് പോകാനുള്ള ആഗ്രഹങ്ങള്‍ സാധ്യമായേക്കാം. സംരംഭങ്ങളില്‍ നിന്നും സാമ്പത്തികം വന്നെത്തും. എഴുത്തുകാര്‍ക്ക് ഇത് നല്ല സമയമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍, കടബാധ്യത, കുടുംബവഴക്ക് എന്നീ കാര്യങ്ങള്‍ വഴിക്കുവന്നേക്കാം, ശ്രദ്ധിക്കുക.

പൂരുരുട്ടാതി

ജോലികളില്‍ വിജയം നേടാനാകും. ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവും. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. തടസ്സങ്ങള്‍ മുന്നില്‍ വരുമെങ്കിലും അവയെല്ലാം മറികടക്കാനാകും. ചില ആരോഗ്യപ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. വസ്തുതര്‍ക്കങ്ങള്‍ മുന്നില്‍ വന്നേക്കാം. പൂരുരുട്ടാതി നാളുകാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സമയമാണ് ഇത്. വിദേശജോലിക്ക് സാധ്യതയുണ്ട്. വിദേശയാത്രകള്‍ സാധ്യമാകും. വിവാഹാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ് ഇത്.

ഉത്രട്ടാതി

ജോലിയില്‍ നേട്ടങ്ങള്‍ നിറഞ്ഞ വര്‍ഷമാണ് മുന്നിലുള്ളത്. നിങ്ങളുടെ കഴിവുകള്‍ വര്‍ധിക്കും. മേലധികാരികളുടെ പിന്തുണ ലഭിക്കും. നയപരമായ സമീപനത്താല്‍ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. സഹോദരരുമായുള്ള ബന്ധം മെച്ചപ്പെടും. സാമ്പത്തികമായി സമയം മെച്ചപ്പെടും. സന്താനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാനാകും. പഴയ ചില സുഹൃത്തുക്കളെ കാണാനാകും. അവിവാഹിതര്‍ക്ക് പ്രണയവിവാഹത്തിന് സാധ്യതയുണ്ട്. ജീവിതപങ്കാളിയുമായുള്ള ബന്ധം ശക്തമാകും.

രേവതി

പണക്ലേശം, തര്‍ക്കങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. മനസ്സാന്നിദ്ധ്യം കൊണ്ടും ധൈര്യം കൊണ്ടും ദുരിതങ്ങളെ മറികടക്കാനാകും. സാമ്പത്തിക കാര്യങ്ങളിലും സംരംഭങ്ങളിലും ശ്രദ്ധ വേണം. നിങ്ങളുടെ നേതൃപരമായ കഴിവുകള്‍ ഉയരും. വ്യക്തിപരമായ കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നതായി തോന്നും. യാത്രകള്‍ ധാരാളമുണ്ടാകും. ജോലിക്കായുള്ള ശ്രമങ്ങള്‍ വിജയിക്കും. വിദ്യാഭ്യാസത്തില്‍ പ്രതീക്ഷിച്ചത്ര മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞേക്കില്ല. ആരോഗ്യം ശ്രദ്ധിക്കുക.

X
Desktop Bottom Promotion