Latest Updates
-
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം
ദൗര്‍ഭാഗ്യം ജീവിതം കടുപ്പിക്കും, 2024ല്‍ അപ്രതീക്ഷിത തിരിച്ചടി വരുന്ന 3 രാശിക്കാര്‍
പുതുവര്‍ഷം പിറക്കാന്‍ ഇനി രണ്ടുമാസം മാത്രമേയുള്ളൂ. ഓരോ പുതുവര്‍ഷവും ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. പുതുവര്‍ഷം പുതിയ പ്രതീക്ഷകളുടേതാണ്. ഓരോ പുതുവര്‍ഷവും മുന്‍ വര്‍ഷത്തേക്കാള്‍ മികച്ചതായിരിക്കണമെന്ന് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. ജീവിതം പച്ചപിടിച്ചുകാണാന് എല്ലാവരും കൊതിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ 2024ലെ വര്‍ഷഫലം ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.
2024 ഭാഗ്യം വരാന്‍ പോകുന്ന ചില രാശിക്കാരുണ്ട്. അതുപോലെ തന്നെ ദൗര്‍ഭാഗ്യം മുട്ടിവിളിക്കുന്ന ചിലരുമുണ്ട്. ഈ രാശിക്കാരുടെ ജീവിതം പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. 2024ല്‍ കഷ്ടതകള്‍ വട്ടംചുറ്റി പിടികൂടുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
2024 വര്‍ഷത്തിന്റെ ആരംഭം ഇടവം രാശിക്കാര്‍ക്ക് അത്ര നല്ലതല്ലെന്ന് പറയുന്നു. അടുത്ത വര്‍ഷം നിങ്ങളുടെ ചെലവുകള്‍ അതിവേഗം വര്‍ദ്ധിക്കും. ഈ രാശിയിലുള്ളവര്‍ 2024 മെയ് 1 വരെ തീ, മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഒരു വലിയ അപകടം സംഭവിച്ചേക്കാം. മെയ് ഒന്നിന് ശേഷം ദേവഗുരു വ്യാഴം നിങ്ങളുടെ രാശിയിലേക്ക് വരും. അപ്പോള്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പതിയെ കുറയുന്നതായി കാണും.
വരുന്ന വര്‍ഷം ഇടവം രാശിക്കാര്‍ അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. യോഗകാരക ഗ്രഹമായ ശനി പത്താം ഭാവത്തില്‍ വര്‍ഷം മുഴുവനും ഉള്ളതിനാല്‍ നിങ്ങള്‍ വിജയത്തിനായി ഏത് കാര്യത്തിലും കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ വര്‍ഷം നിങ്ങള്‍ക്ക് ഭാഗ്യം അല്പം കുറവായിരിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് പല തരത്തിലുള്ള തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. രാഹു കാരണം നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. പ്രണയ ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് 2024ല്‍ ബുധന്‍, ശുക്രന് എന്നിവര്‍ മൂലം ചിലവുകളില്‍ വര്‍ദ്ധനവ് നേരിടേണ്ടിവരും. ആരോഗ്യത്തെ അവഗണിക്കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ജോലിസ്ഥലത്ത് പല പ്രശ്നങ്ങളും ഉണ്ടായേക്കാം. ഈ വര്‍ഷം നിങ്ങളുടെ കരിയറില്‍ ഏതെങ്കിലും തരത്തിലുള്ള കുറുക്കുവഴികള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നേക്കാം.
ജോലി സ്ഥലംമാറ്റം സാധ്യമാകും. വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നതായിരിക്കും. വരുന്ന വര്‍ഷം കേതു മൂലം നിങ്ങളുടെ കുടുംബപ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. കുടുംബാംഗങ്ങളുമായുള്ള ബന്ധം പല ഘട്ടത്തിലും വഷളായേക്കാം. ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കും. പങ്കാളിയുമായി യോജിച്ച് പോകാന്‍ ശ്രമിക്കുക.
ധനു
2024ലെ ജാതകം അനുസരിച്ച് ധനു രാശിക്കാര്‍ അവരുടെ കോപം നിയന്ത്രിക്കേണ്ടതുണ്ട്. ഈ വര്‍ഷം നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഒരു വലിയ അപകടം സംഭവിച്ചേക്കാം. നിങ്ങള്‍ എന്തെങ്കിലും വാവിട്ട് പറയുന്നതോ ദേഷ്യത്തോടെ പെരുമാറുന്നതോ ഒഴിവാക്കണം. ധനു രാശിക്കാര്‍ക്ക് ഏത് കാര്യത്തിലും വളരെ ആലോചിച്ച് മാത്രം തീരുമാനം എടുക്കണം. 2024ല്‍ ധനു രാശിക്കാരുടെ ബിസിനസ്സ്, വ്യക്തിജീവിതം എന്നിവയെ മോശമായി ബാധിച്ചേക്കാം. നിങ്ങളുടെ പ്രണയ ബന്ധങ്ങളിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം.
ഈ വര്‍ഷം നിങ്ങളുടെ ഭാഗ്യം അല്പം ദുര്‍ബലമായിരിക്കും. വ്യാഴം നിങ്ങളുടെ ആറാം ഭാവത്തിലേക്ക് നീങ്ങുന്നതിനാല്‍ നിങ്ങളുടെ ആരോഗ്യം മോശമായേക്കാം. എല്ലാ മേഖലകളിലും ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. രാഹു-കേതുക്കള്‍ മൂലം വര്‍ഷം മുഴുവനും തൊഴില്‍രംഗത്ത് പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ചില പ്രയാസകരമായ സാഹചര്യങ്ങള്‍ നിങ്ങള്‍ കരിയറില്‍ നേരിടേണ്ടിവന്നേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
