Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
അശ്വതി നക്ഷത്രത്തില്‍ പുതുവര്‍ഷം: അപൂര്‍വ്വ ശുഭയോഗത്തില്‍ സമ്പദ്സമൃദ്ധി ഈ രാശിക്കാര്‍ക്ക്
പുതുവര്‍ഷം എപ്പോഴും വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി അധികം സമയമില്ല എന്ന് നമുക്കറിയാം. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഇനി നമുക്ക് പുതുവര്‍ഷത്തിലേക്ക് ഉള്ളൂ. ജ്യോതിഷപരമായി പുതുവര്‍ഷം ആരംഭിക്കുന്നത് അശ്വതി നക്ഷത്രത്തിലാണ്. ഈ നക്ഷത്രത്തിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. 27 നക്ഷത്രങ്ങളില്‍ ആദ്യത്തെ നക്ഷത്രമായത് കൊണ്ട് തന്നെ ഇതില്‍ ആരംഭിക്കുന്ന എന്തും ശുഭകരമായി മാറും എന്നാണ് പറയുന്നത്. പുതുവര്‍ഷം എപ്രകാരം ആയിരിക്കണം എന്നും അനുകൂല പ്രതികൂലഫലങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ പറയുന്നത്.

2023- വര്‍ഷത്തില്‍ രൂപപ്പെടുന്ന യോഗങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ഫലങ്ങളും എപ്രകാരം എന്നതിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം. കാരണം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്കുന്ന ഫലമാണ് ഇതിലൂടെ ലഭിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. പുതുവര്‍ഷാരംഭത്തില്‍ നാം പൂജിക്കേണ്ട ദേവന് സൂര്യനാണ്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ഐശ്വര്യം നിറക്കുന്നതിനും പുതിയ തുടക്കത്തിലേക്ക് കടക്കുമ്പോള്‍ സൂര്യന്റെ അനുഗ്രഹം വേണം. എന്തൊക്കെ അനുകൂല യോഗങ്ങളാണ് ഈ വര്‍ഷം സൃഷ്ടിക്കപ്പെടുന്നതെന്ന് നോക്കാം.

ത്രിഗ്രഹ യോഗം
എന്താണ് ത്രിഗ്രഹ യോഗം എന്ന് നമുക്കറിയാം. മകരം രാശിയില്‍ ബുധന്‍, ശുക്രന്, ശനി എന്നീ ഗ്രഹങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍ ഉണ്ടാവുന്നതാണ് ത്രിഗ്രഹ യോഗം. ഈ യോഗത്തിന്റെ ഫലങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും കൊണ്ട് വരുന്നുണ്ട്. മകരം രാശിയില്‍ ആണ് ഈ യോഗത്തിനുള്ള സാധ്യത. ഈ ദിനത്തില്‍ തന്നെയാണ് സര്‍വ്വാര്‍ത്ഥ സിദ്ധി യോഗവും രൂപപ്പെടുന്നത്. ഏകദേശം 162 സര്‍വ്വാര്‍ത്ഥ സിദ്ധി യോഗങ്ങളാണ് വരുന്ന വര്‍ഷം അതായത് 2023-ല്‍ സൃഷ്ടിക്കപ്പെടാന്‍ പോവുന്നത്.

മറ്റ് യോഗങ്ങള്‍
മുകളില്‍ പറഞ്ഞ ത്രിഗ്രഹ യോഗവും സര്‍വ്വാര്‍ത്ഥ സിദ്ധി യോഗവും കൂടാതെ 143 രവിയോഗവും 33 അമൃതസിദ്ധി യോഗവും ഉണ്ടാവുന്നുണ്ട്. ഇത് രണ്ടും നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. പുതുവര്‍ഷത്തില്‍ സര്‍വ്വാര്‍ത്ഥ സിദ്ധി യോഗമാണ് ഏറ്റവും കൂടുതല്‍ ഉണ്ടാവുന്ന ശുഭയോഗങ്ങള്‍. ജനുവരി മാസത്തില്‍ തന്നെയാണ് സര്‍വ്വാര്‍ത്ഥ സിദ്ധി യോഗം രൂപപ്പെടുന്നത്. ഇത് കൂടാതെ ഏപ്രില്‍ മാസത്തിലും യോഗഫലം കാണുന്നു. ഓരോ രാശിക്കാരേയും ഓരോ തരത്തിലാണ് സര്‍വ്വാര്‍ത്ഥ സിദ്ധി യോഗം ബാധിക്കുന്നത്. ഇത് അനുകൂല ഫലങ്ങള്‍ നല്കുന്ന മൂന്ന് രാശിക്കാരുണ്ട്.

സര്‍വ്വാര്‍ത്ഥ സിദ്ധിയോഗ ഫലങ്ങള്‍
ഈ വര്‍ഷത്തിന്റെ ആരംഭം ഞായറാഴ്ചയാണ് വരുന്നത്. അതുകൊണ്ട് തന്നെ അവധി ദിവസമായതിനാല്‍ പലര്‍ക്കും ഒരു പ്രത്യേക എനര്ജിയുണ്ടാവുന്നു. എന്നാല്‍ ജ്യോതിഷപരമായി പറയുകയാണെങ്കില്‍ ഇവര്‍ക്ക് ഈ ദിനം വളരെയധികം മെച്ചപ്പെട്ടതായിരിക്കും. സൂര്യനാണ് ഗ്രഹങ്ങളുടെ രാജാവ് എന്ന് പറഞ്ഞുവല്ലോ. അതുകൊണ്ട് തന്നെ ഈ ദിനം സൂര്യന്റെ സ്വാധീനവും നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. സര്‍വ്വാര്‍ത്ഥ സിദ്ധി യോഗമുള്ള വ്യക്തികള്‍ക്ക് ജീവിതത്തില്‍ ഉയരത്തില്‍ എത്തുന്നതിന് സാധിക്കുന്നു. ഇത് മാത്രമല്ല ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനും സാധഇക്കുന്നു.

സര്‍വ്വാര്‍ത്ഥ സിദ്ധിയോഗ ഫലങ്ങള്‍
ജ്യോതിഷ പ്രകാരം ജനുവരി 1 മുതല്‍ വ്യാഴവും ശനിയും സ്വന്തം രാശിയില്‍ തന്നെ നില കൊള്ളുന്നു. ശനി മകരം രാശിയിലും വ്യാഴം മീനം രാശിയിലും നിലകൊള്ളുന്നു. ഇത് ഈ രാശിക്കാരില്‍ ഐശ്വര്യവും സന്തോഷവും നേട്ടവും നിറക്കുന്നു. മാത്രമല്ല നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പണികള്‍ എല്ലാം പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. മുടങ്ങിക്കിടക്കുന്ന കാലങ്ങളായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത ജോലികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ഇതെല്ലാം ജീവിതത്തില്‍ സന്തോഷം നിറക്കുന്ന സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

ഗുണഫലങ്ങള്‍ ഈ രാശിക്കാര്‍ക്ക്
മീനം, മകരം എന്നീ രാശിക്കാര്‍ക്ക് അവരുടെ ഗ്രഹങ്ങള്‍ സ്വന്തം ഗ്രഹത്തില്‍ തന്നെ സ്ഥാനമുള്ളത് കൊണ്ട് ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല ഈ രാശിക്കാരില്‍ സാമ്പത്തിക നേട്ടവും കരിയറിലും മാറ്റങ്ങളും സംഭവിക്കുന്നു. ജോലികള്‍ എല്ലാം തന്നെ കൃത്യമായി പൂര്‍ത്തീകരിക്കുന്നതിനും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും നിങ്ങള്‍ക്ക് സര്‍വ്വാര്‍ത്ഥ സിദ്ധി യോഗം നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
