Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
മനസിലുള്ള ആഗ്രഹം സാധിക്കും, സാമ്പത്തികാഭിവൃദ്ധി; പുതുവര്‍ഷത്തില്‍ രാശിപ്രകാരം ഈ പ്രതിവിധി ചെയ്യൂ
ഒരു പുത്തന്‍ പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ് നാം. 2023 വരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ള. പുതുവര്‍ഷം ഐശ്വര്യപ്രദമാകട്ടെയെന്നും ആഗ്രഹങ്ങള്‍ സഫലമാകട്ടെ എന്നുമുള്ള ആഗ്രഹങ്ങള്‍ എല്ലാവരുടെ മനസിലുമുണ്ടാകും. ജ്യോതിഷം അനുസരിച്ച്, പുതുവര്‍ഷം എല്ലാ രാശിചിഹ്നങ്ങള്‍ക്കും വിവിധ യോഗങ്ങള്‍ കൊണ്ടുവരും. ഇത് എല്ലാ രാശിക്കാരുടെ ജീവിതത്തെയും ബാധിക്കും.
ഇത്തരമൊരു സാഹചര്യത്തില്‍ പുതുവര്‍ഷത്തില്‍ രാശിപ്രകാരം ചില പ്രത്യേക നടപടികള്‍ സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ ലക്ഷ്മിദേവി പ്രസാദിക്കുകയും നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും. പുതുവര്‍ഷത്തില്‍ രാശിപ്രകാരം ഈ പ്രതിവിധി ചെയ്താല്‍ വര്‍ഷം മുഴുവന്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. അത്തരം പ്രതിവിധികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം, വൃശ്ചികം
ഭരണഗ്രഹം - ചൊവ്വ
മേടം, വൃശ്ചികം രാശിക്കാര്‍ എല്ലാ ചൊവ്വാഴ്ചകളിലും പക്ഷികള്‍ക്ക് പയര്‍ നല്‍കണം. കുളിക്കുമ്പോള്‍ ചുവന്ന ചന്ദനപ്പൊടി വെള്ളത്തില്‍ കലക്കി അതില്‍ കുളിക്കുക. ഈ പ്രതിവിധി നിങ്ങള്‍ക്ക് ഗുണം ചെയ്യും. ലക്ഷ്മീ ദേവി നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കും.

ഇടവം, തുലാം
ഭരണഗ്രഹം - ശുക്രന്
ഇടവം, തുലാം രാശിയില്‍ ഉള്ളവര്‍ വെള്ളിയാഴ്ച ദിവസം പായസം ഉണ്ടാക്കി തണുപ്പിച്ച ശേഷം പശുവിന് കൊടുക്കുക. വെള്ളിയാഴ്ച ദിവസം പക്ഷികള്‍ക്ക് അരി ധാന്യങ്ങള്‍ നല്‍കുക. ഇതുകൂടാതെ നിങ്ങള്‍ കുളിക്കുമ്പോള്‍ അല്പം ഏലക്കാപ്പൊടിയും അല്പം കുങ്കുമപ്പൂവും വെള്ളത്തില്‍ ഇട്ടാല്‍ പെട്ടെന്ന് ധനലാഭത്തിന് സാധ്യതയുണ്ട്.

മിഥുനം, കന്നി
ഭരണഗ്രഹം - ബുധന്‍
മിഥുനം, കന്നി രാശിക്കാര്‍ ബുധനാഴ്ച ദിവസം പക്ഷികള്‍ക്കും പശുക്കള്‍ക്കും ഭക്ഷണം നല്‍കണം. പശുവിന് പുല്ല് കൊടുക്കാം. എല്ലാ ബുധനാഴ്ചകളിലും ഓം ഗണപതയേ നമഃ മന്ത്രം ജപിക്കുകയും വിഷ്ണുസഹസ്ത്രനാമം ചൊല്ലുകയും ഗുരു മന്ത്രം ജപിക്കുകയും ചെയ്യുക.

കര്‍ക്കടക രാശി
ഭരണഗ്രഹം-ചന്ദ്രന്
കര്‍ക്കടക രാശിക്കാര്‍ എല്ലാ തിങ്കളാഴ്ചയും ശിവലിംഗത്തിന് പാല് അര്‍പ്പിക്കുകയും ഗംഗാജലം അര്‍പ്പിച്ച ശേഷം ''ഓം ത്രയംബകം യജാമഹേ സുഗന്ധി പുഷ്ടിവര്‍ധനം ഉര്വ്വരുകമിവ് ബന്ധനനാമൃതോ മൃക്ഷിയ മാമൃതാ'' മന്ത്രം ജപിക്കുകയും വേണം. ഇതോടൊപ്പം എല്ലാ പൗര്‍ണ്ണമി നാളിലും ചന്ദ്രന് വെള്ളം അര്‍പ്പിക്കുക.

ചിങ്ങം രാശി
ഭരണഗ്രഹം - സൂര്യന്
ചിങ്ങം രാശിക്കാര്‍ ദിവസവും സൂര്യന് വെള്ളം അര്‍പ്പിക്കുകയും എല്ലാ ഞായറാഴ്ചയും പക്ഷികള്‍ക്ക് ഗോതമ്പ് ധാന്യങ്ങള്‍ ഭക്ഷിക്കാന്‍ ഇട്ടുകൊടുക്കുകയും ചെയ്യുന്നു. ഗോതമ്പ് പൊടിയും ശര്‍ക്കരയും ചേര്‍ത്ത് ഉണ്ടാക്കിയ അപ്പം പശുവിന് കൊടുക്കുക. പശുവിനല്ലെങ്കില് പാവപ്പെട്ട ഒരാള്‍ക്കും ഇത് നല്‍കാവുന്നതാണ്.

ധനു, മീനം
ഭരണഗ്രഹം- വ്യാഴം
ധനു, മീനം രാശിക്കാര്‍ അവരുടെ ഗുരുക്കന്മാരെ ബഹുമാനിക്കണം. മാതാപിതാക്കളോട് മോശമായ വാക്കുകള്‍ പറയരുത്. വ്യാഴാഴ്ച ദിവസം അല്പം അരിമാവില്‍ വെള്ളവും ചെറുപയറും യോജിപ്പിച്ച് അല്പനേരം ഇരുന്ന് ഗുരുമന്ത്രം ജപിക്കുക.

മകരം, കുംഭം
ഭരണഗ്രഹം- ശനി
മകരം, കുംഭം രാശിക്കാര്‍ ദിവസവും രാവിലെ ഹനുമാന് ചാലിസ പാരായണം ചെയ്യുകയും എല്ലാ വെള്ളിയാഴ്ചകളിലും ലക്ഷ്മി ദേവിക്ക് റോസാപ്പൂവ് സമര്‍പ്പിക്കുകയും വേണം. ഇതോടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.



Click it and Unblock the Notifications