ഒരു കാര്യവും വിശ്വസിച്ച് പറയാനാവില്ല; രഹസ്യം സൂക്ഷിക്കാനറിയാത്തവര്‍ ഈ 5 രാശിക്കാര്‍

മനസ്സിന്റെ ഭാരം കുറയ്ക്കാന്‍ ആളുകള്‍ പലപ്പോഴും പല കാര്യങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ട്. പല രഹസ്യങ്ങളും ഇത്തരത്തില്‍ തമ്മില്‍ തമ്മില്‍ ആളുകള്‍ പരസ്പരം പങ്കുവയ്ക്കുന്നു. എന്നാല്‍ രഹാസ്യങ്ങള്‍ വിശ്വസ്തരോട് മാത്രമേ പറയുകയുള്ളൂ. ആരെങ്കിലും ആ വിശ്വാസം തകര്‍ത്താല്‍ അത് ഒരുപാട് വേദനിപ്പിക്കും. ഒരു രഹസ്യം രഹസ്യമായി സൂക്ഷിക്കുക എന്നത് ചുരുക്കം ചിലര്‍ക്ക് മാത്രമുള്ള കഴിവാണ്.

ജ്യോതിഷ പ്രകാരം, രഹസ്യം സൂക്ഷിക്കാന്‍ കഴിയാത്ത ചില രാശിക്കാരുണ്ട്. നിങ്ങളുടെ രഹസ്യങ്ങള്‍ ഈ രാശിക്കാരോട് പറയുന്നത് അത്ര നല്ലതല്ല. കാരണം അവര്‍ അത് പരസ്യമാക്കുമെന്ന് ഉറപ്പാണ്. ഈ രാശിക്കാര്‍ക്ക് ജന്‍മനാ ഉള്ള സ്വഭാവം കാരണം അവര്‍ക്ക് മറ്റുള്ളവരുടെ രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള കഴിവില്ല. അത്തരം ചില രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

These Zodiac Signs Are Bad At Hiding Secrets

മേടം

മേടം രാശിക്കാരുടെ വായ ഒരിക്കലും നിയന്ത്രിക്കാനാവില്ല. അവര്‍ക്ക് മറ്റുള്ളവരുടെ ആവശ്യങ്ങളും വൈകാരികതയും പലപ്പോഴും മനസിലാകുകയുമില്ല. അല്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ അത് പരിഗണിക്കുന്നില്ലെന്നു പറയാം. വളരെ കുറച്ച് രഹസ്യങ്ങളേ മേടം രാശിക്കാര്‍ക്ക് പൊതുവേ ഉണ്ടാവാറുള്ളൂ. അതിനാല്‍ മറ്റുള്ളവര്‍ ഒരു പ്രശ്നത്തിലാകുമ്പോഴോ അവരുടെ ജീവിതത്തില്‍ എന്തെങ്കിലും സംഭവിക്കുമ്പോഴോ അക്കാര്യങ്ങള്‍ മൂടിവയ്ക്കാന്‍ ആഗ്രഹിക്കുന്നതിന്റെ ആവശ്യകത ഒരിക്കലും മേടം രാശിക്കാര്‍ മനസിലാക്കാറില്ല.

Also read: ദേവിയുടെ പ്രതിരൂപമാണ് ഇവര്‍; ഭദ്രകാളീദേവിയുടെ കടാക്ഷമുള്ള 7 നക്ഷത്രക്കാര്‍

മേടം രാശിക്കാര്‍ ഓരോന്നും മത്സരബുദ്ധിയോടെ കാണുന്നവരാണ്. അതിനാല്‍ ഓരോ ചെറിയ കാര്യത്തില്‍ പോലും വിജയികളാകാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്യും. അവര്‍ക്ക് ആവശ്യമുള്ളത് ലഭിക്കുന്നിടത്തോളം കാലം മറ്റുള്ളവരുടെ സ്വകാര്യതയെക്കുറിച്ച് മേടം രാശിക്കാര്‍ അധികം ശ്രദ്ധിക്കില്ല. ആരാണോ മേടം രാശിക്കാരുടെ ആഗ്രഹങ്ങള്‍ അനുസരിക്കാത്തത്, അവരുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്താന്‍ പോലും മടിക്കാത്തവരാണ് മേടം രാശിക്കാര്‍.

മിഥുനം

മിഥുനം രാശിക്കാരോട് സംസാരിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. കാരണം, വാക്ചാതുര്വം നിറഞ്ഞ പ്രതിഭകളാണ് മിഥുനം രാശിക്കാര്‍. സംസാരശൈലിയിലും, മറ്റുള്ളവരുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നതിലും അവര്‍ ശ്രദ്ധ ചെലുത്തുന്നു. നിങ്ങള്‍ ഒരു മിഥുനം രാശിക്കാരോട് എന്തു പറഞ്ഞാലും, അവര്‍ അതെല്ലാം അപ്പോള്‍ തന്നെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയെടുക്കും. ദോഷം എന്തെന്നാല്‍, ചിലപ്പോഴൊക്കെ മിഥുനം രാശിക്കാര്‍ ഗോസിപ്പുകളുടെ ഒരു പ്രവണത കാണിക്കുന്നു എന്നതാണ്.

ഏതൊരു ആള്‍ക്കൂട്ടത്തിലും ശ്രദ്ധ നേടാനായി അവര്‍ ചിലപ്പോള്‍ എന്തും വിളിച്ചു പറയാന്‍ സാധ്യതയുണ്ട്. മറ്റുള്ളവര്‍ പറയരുതെന്ന് പറഞ്ഞ രഹസ്യങ്ങള്‍ പോലും തങ്ങളുടെ മതിപ്പിനു വേണ്ടി ഒരു പൊതുവേദിയില്‍ പോലും പറയാന്‍ മടിക്കാത്തവരാണ് മിഥുനം രാശിക്കാര്‍. ചിലപ്പോള്‍ അതെല്ലാം വിനോദത്തിനായി ചെയ്യുന്നതുമാവാം. കാരണം, മറ്റുള്ളവരുടെ മുന്നില്‍ എപ്പോഴും സംസാരത്തിലൂടെ ശ്രദ്ധാകേന്ദ്രമാകാന്‍ ആഗ്രഹിക്കുന്നവരാണ് മിഥുനം രാശിക്കാര്‍.

These Zodiac Signs Are Bad At Hiding Secrets

ധനു

മേടം രാശിക്കാരെ പോലെതന്നെ ധനു രാശിക്കാരും മറ്റുള്ളവരെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ധനു രാശി എന്നത് ഒരു അഗ്നി ചിഹ്നമാണ്. ഇതിന്റെ സ്വാധീനം കാരണമാണ് ഇത്തരത്തില്‍ സംഭവിക്കുന്നു. ധനു രാശിയുടെ കാര്യത്തില്‍, ഒരു ഉറ്റസുഹൃത്തില്‍ നിന്നാണെങ്കില്‍ അവര്‍ ഒരു രഹസ്യം സൂക്ഷിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ഉറ്റചങ്ങാതിമാരൊഴിച്ച് ബാക്കിയുള്ളവരുടെ കാര്യത്തില്‍ നേരെ മറിച്ചാണ്. തുറന്ന പുസ്തകം പോലെയാണ് ഇക്കൂട്ടര്‍, രഹസ്യങ്ങള്‍ ഇല്ലാതെ അവര്‍ തങ്ങളുടെ ജീവിതം വെളിപ്പെടുത്തുന്നു. അതിനാല്‍, മറ്റുള്ളവരെ ഉപദ്രവിക്കണമെന്ന ആഗ്രഹമില്ലാതെ തന്നെ അവര്‍ പലപ്പോഴും തുറന്ന അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നു.

ധനു രാശിക്കാര്‍ അല്‍പം വേഗത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്, ഇത് അവരുടെ സംസാരത്തില്‍ വളരെയധികം ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കും. ഈ രാശിചിഹ്നത്തിലെ ആളുകള്‍ക്ക് ഒരു നല്ല സ്വഭാവമുണ്ട്, അതായത് മറ്റുള്ളവരോട് സത്യം മാത്രം പറയുന്ന ഒരു ശീലം. അത് ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് ദോഷമായി മാറുന്നതാണോ എന്ന് പലപ്പോഴും ഇവര്‍ ചിന്തിക്കാറില്ലെന്നത് വേറെകാര്യം. ഈ സ്വഭാവ വിശേഷങ്ങള്‍ കൊണ്ട് രഹസ്യങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ സാധിക്കാത്തവരാണ് ധനു രാശിക്കാര്‍.

കന്നി

കന്നി രാശിക്കാര്‍ അവരുടെ അടുത്തവരുമായി വളരെ ആഴത്തില്‍ ഇടപഴകുന്നവരാണ്. അവരുടെ കൂടെയുള്ളവര്‍ക്ക് അനുയോജ്യമായത് എന്താണെന്ന് അവര്‍ക്ക് നന്നായി അറിയാം. അതിനാല്‍, നിങ്ങളുടെ രഹസ്യം മറ്റുള്ളവരുമായി പങ്കിടുന്നത് ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് അവര്‍ കരുതുന്നുവെങ്കില്‍, അങ്ങനെ ചെയ്യാന്‍ പോലും കന്നി രാശിക്കാര്‍ മടിക്കില്ല. കന്നി രാശിക്കാര്‍, മറ്റുള്ളവരുടെ വാക്കുകള്‍ ക്ഷമയോടെ കേള്‍ക്കുകയും വിവരങ്ങള്‍ വിശകലനം ചെയ്യുകയും അവരുടെ തെറ്റുകള്‍ പട്ടികപ്പെടുത്തുകയും ചെയ്യും. മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കാതെ തന്നെ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് കന്നി രാശിക്കാര്‍.

അതിനാല്‍, തങ്ങള്‍ പറയുന്നത് മറ്റുള്ളവരുടെ രഹസ്യമാണെന്ന കാര്യം പോലും ചിലപ്പോള്‍ ഇക്കൂട്ടര്‍ മറന്നുപോകും. ഒരു പെര്‍ഫെക്ഷനിസ്റ്റ് ആയതിനാല്‍, മറ്റുള്ളവര്‍ എന്താണ് തെറ്റ് ചെയ്തതെന്നും എന്താണ് മാറ്റേണ്ടതെന്നും വെട്ടിത്തുറന്ന് പറയുന്നവരാണ് കന്നി രാശിക്കാര്‍. അവര്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ ആഴത്തിലിറങ്ങി അവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് എല്ലായ്‌പ്പോഴും കണ്ടെത്തും. ഒരു രഹസ്യം കണ്ടെത്താനായി മറ്റൊരാളുടെ സൗകാര്യത പോലും നേട്ടത്തിനായി ഉപയോഗിക്കാന്‍ മടി കാണിക്കാത്തവരാണ് കന്നി രാശിക്കാര്‍.

These Zodiac Signs Are Bad At Hiding Secrets

വൃശ്ചികം

വളരെ നിഗൂഢതകള്‍ നിറഞ്ഞ രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. രഹസ്യങ്ങളുടെ മൂല്യം അവര്‍ക്ക് നന്നായി അറിയാം. ആരുടെയെങ്കിലും രഹസ്യം തങ്ങള്‍ക്ക് ഉപയോഗപ്രദമാണെങ്കില്‍ അത് മറ്റുള്ളവരോട് പങ്കിടാന്‍ മടിയില്ലാത്തവരാണ് വൃശ്ചികം രാശിക്കാര്‍. വളരെ പ്രതികാരം നിറഞ്ഞ രാശിക്കാരായും അറിയപ്പെടുന്നവരാണ് വൃശ്ചികം രാശിക്കാര്‍. ആരെങ്കിലും തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ആ വ്യക്തിയുടെ ആഴമേറിയ രഹസ്യങ്ങള്‍ പോലും പ്രതികാര വസ്തുവായി ഉപയോഗിക്കാന്‍ വൃശ്ചികം രാശിക്കാര്‍ മടികാണിക്കില്ല. എന്തിലും ഏതിലും പ്രതികരിക്കുന്ന ആളുകള്‍ കൂടിയാണ് വൃശ്ചികം രാശിക്കാര്‍.

അവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ തിരിച്ചടി അനുഭവപ്പെടുമ്പോള്‍, മറ്റുള്ളവരുടെ രഹസ്യങ്ങള്‍ തങ്ങളുടെ ആയുധമായി വൃശ്ചികം രാശിക്കാര്‍ ഉപയോഗിക്കുന്നു. കൂടാതെ, സ്വന്തം പെരുമാറ്റം ന്യായമാണെന്ന് കരുതുന്നതിനാല്‍ വൃശ്ചികം രാശിക്കാര്‍ ഒരിക്കലും ഒരു പശ്ചാത്താപവും കാണിക്കാറില്ല. മാത്രമല്ല, മറ്റുള്ളവര്‍ ഏതെങ്കിലും വിധത്തില്‍ അവരുടെ ആത്മവിശ്വാസം തകര്‍ക്കുകയാണെങ്കില്‍ മറ്റൊന്നും ശ്രദ്ധിക്കാതെ അവരുടെ രഹസ്യവിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യും. അതിനാല്‍, വൃശ്ചികം രാശിക്കാരോട് നിങ്ങളുടെ എന്തെങ്കിലും രഹസ്യവിവരങ്ങള്‍ പങ്കിടുന്നതിന് മുമ്പ് നിരവധി തവണ ചിന്തിക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion