Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഞായറാഴ്ചയാണോ, ഇവയൊന്നും കഴിയ്ക്കരുത്....
ഭക്ഷണ കാര്യത്തില് അങ്ങനെ പ്രത്യേകിച്ച് ദിവസങ്ങളൊന്നും നോക്കേണ്ട ആവശ്യമില്ല. ഏത് ഭക്ഷണവും എപ്പോള് വേണമെങ്കിലും നമ്മള് കഴിയ്ക്കും. എന്നാല് ഹിന്ദുമതമനുസരിച്ച് ഞായറാഴ്ച ചില ഭക്ഷണങ്ങള് കഴിക്കാന് പാടില്ല. കര്ക്കിടക മാസത്തില് കല്ല്യാണം വേണ്ട, കാരണമെന്താ?
ഹിന്ദു വിശ്വാസമനുസരിച്ച് സൂര്യഭഗവാന്റെ ദിവസമാണ് ഞായറാഴ്ച. അതുകൊണ്ട് ഞായറാഴ്ച ചില ഭക്ഷണങ്ങള്ക്ക് വിലക്കുണ്ട്. ഏതൊക്കെയാണ് ഞായറാഴ്ച കഴിയ്ക്കാന് പാടില്ലാത്ത ഭക്ഷണങ്ങള് എന്നു നോക്കാം.

ചുവന്ന പരിപ്പ്
പ്രോട്ടീന് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചുവന്ന പരിപ്പ്. ഇറച്ചിയില് ഉള്ളതിനേക്കാള് പ്രോട്ടീന് ഇതില് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട തന്നെയാണ് ഇത് ലൂര്യഭഗവാന്റെ ദിവസമായ ഞായറാഴ്ച കഴിക്കരുതെന്ന് പറയുന്നത്.

ചുവന്ന ചീര
വൈഷ്ണവരുടെ മരണത്തിന് കാരണമായതുകൊണ്ടാണ് ചീര ഞായറാഴ്ച ദിവസങ്ങളില് കഴിയ്ക്കരുതെന്ന് പറയുന്നത്.

വെളുത്തുള്ളി
രക്തസമ്മര്ദ്ദം കുറയ്ക്കാന് വെളുത്തുള്ളി വളരെ നല്ലതാണ്. മരണത്തിന്റെ വിയര്പ്പ് തുള്ളി എന്നാണ് വെളുത്തുള്ളി അറിയപ്പെടുന്നത്. ഞായറാഴ്ച ഒഴിവാക്കേണ്ട പ്രധാന ഭക്ഷണങ്ങളില് ഒന്നാണ് വെളുത്തുള്ളി.

മത്സ്യം
പ്രോട്ടീന് കൊണ്ട് സമ്പുഷ്ടമാണ് മത്സ്യം. എന്നാല് ഞായറാഴ്ച ഒരിക്കലും മത്സ്യം കഴിയ്ക്കരുത്. മാംസാഹാരമായതു കൊണ്ട് തന്നെയാണ് സൂര്യഭഗവാന്റെ ദിവസമായ ഞായറാഴ്ച മത്സ്യം കഴിക്കരുതെന്ന് പറയുന്നത്.

സവാള
എല്ലാ വീടുകളിലേയും സ്ഥിര സാന്നിധ്യമാണ് സവാള. എന്നാല് സൂര്യഭഗവാനു വേണ്ടി നീക്കി വെച്ചിരിയ്ക്കുന്ന ദിവസമായതിനാല് ദൈവീക ഭക്ഷണങ്ങളില് ഒരിക്കലും സവാള ചേര്ക്കരുത്.

മാംസാഹാരങ്ങള്
മാംസാഹാരങ്ങള് ഒന്നും ഞായറാഴ്ച കഴിക്കാന് പാടില്ല. പ്രത്യേകിച്ച് സൂര്യ ഭഗവാനെ ആരാധിയ്ക്കുന്നവര്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങും ഇതു പോലെ തന്നെ ഞായറാഴ്ച വര്ജ്ജിക്കേണ്ടതാണ്. ഇത്രയുമാണ് ഞായറാഴ്ച കഴിയ്ക്കാന് പാടില്ലാ്ത്ത ഭക്ഷണങ്ങള്.



Click it and Unblock the Notifications
