Latest Updates
-
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം
കഷ്ടപ്പാട് വിട്ടുമാറില്ല; ചൊവ്വാഴ്ച ഈ കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്
ചൊവ്വയെ ഒരു ദോഷകരമായ ഗ്രഹമായി ജ്യോതിഷത്തില്‍ കണക്കാക്കപ്പെടുന്നു. ഒരാളുടെ ജാതകത്തില്‍ ദുര്ബ സ്ഥാനത്ത് തുടരുന്ന ചൊവ്വ എല്ലായ്പ്പോഴും ആ വ്യക്തിക്ക് ജീവിതത്തില്‍ കഷ്ടതകള്‍ വരുത്തുന്നു. ചൊവ്വാഴ്ച ദിവസം ചൊവ്വയുടെ ദോഷങ്ങള്‍ അകറ്റാനായി ഹനുമാന് ആരാധനയ്ക്ക് സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹങ്ങളുടെ ദോഷങ്ങളില്‍ നിന്ന് ഒരു വ്യക്തിയെ രക്ഷിക്കുന്നത് ഹനുമാന് മാത്രമാണ്. ചൊവ്വ, ശനി, രാഹു, കേതു തുടങ്ങിയ പാപകരമായ ഗ്രഹങ്ങളുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ഹനുമാനെ ആരാധിക്കുന്നത് ഏറെ ഗുണം ചെയ്യും.
അത്തരത്തില്‍ ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കുന്നതിന് ഏറ്റവും അനുയോജ്യ ദിവസമായി കണക്കാക്കപ്പെടുന്നു. ഓരോ ദിവസവും ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നത് നിഷിധമായി കണക്കാക്കപ്പെടുന്നു. ഇത്തരം കാര്യങ്ങളിലൂടെ ജീവിതത്തില്‍ ദോഷങ്ങള്‍ വന്നുചേരുമെന്നു വിശ്വസിക്കുന്നു. ഇതാ, ചൊവ്വാഴ്ച ദിവസം നിങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

സൗന്ദര്യവസ്തുക്കള്‍ വാങ്ങരുത്
* ചൊവ്വാഴ്ച ദിവസം സൗന്ദര്യവസ്തുക്കള്‍ വാങ്ങുന്നതിലൂടെ വൈവാഹിക ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്ന് പറയപ്പെടുന്നു. അതേസമയം, നിങ്ങള്‍ക്ക് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങണമെങ്കില്‍, ഇതിന് ഏറ്റവും അനുയോജ്യമായ ദിവസങ്ങള്‍ തിങ്കള്‍, വെള്ളി എന്നീ ദിവസങ്ങളായി കണക്കാക്കപ്പെടുന്നു.

നഖം മുറിക്കരുത്
* ചൊവ്വാഴ്ച ദിവസം ഷേവ് ചെയ്യുന്നത് നിന്ദ്യമായി കണക്കാക്കുന്നു. ഇത് ചൊവ്വാദോഷത്തിലേക്ക് നയിക്കുന്നു. ബുധനാഴ്ച ഇതിനുള്ള ഏറ്റവും നല്ല ദിവസമായി കണക്കാക്കുന്നു.
* ചൊവ്വാഴ്ച നഖം മുറിക്കുന്നത് നിന്ദ്യമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും.

സഹോദരന്മാരുമായി തര്‍ക്കിക്കരുത്
* ചൊവ്വാഴ്ച മൂത്ത സഹോദരന്മാരുമായി വഴക്കുണ്ടാക്കരുത്. ചൊവ്വ, മൂത്ത സഹോദരനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതപ്പെടുന്നു. സഹോദരനുമായുള്ള തര്‍ക്കം ജാതകത്തില്‍ ചൊവ്വാ ഗ്രഹത്തെ ബാധിക്കുന്നു. ഇതിലൂടെ ഒരാള്‍ക്ക് അപകടവും മറ്റ് പ്രശ്നങ്ങളും അഭിമുഖീകരിച്ചേക്കാം. കുടുംബജീവിതത്തിലെ പ്രശ്നങ്ങളും വര്‍ദ്ധിച്ചേക്കാം.

ഇരുണ്ട നിറമുള്ള വസ്ത്രം ധരിക്കരുത്
* ചൊവ്വാഴ്ച ഇരുണ്ട നിറമുള്ള വസ്ത്രങ്ങള്‍ വാങ്ങുകയോ ധരിക്കുകയോ ചെയ്യരുത്. ഈ ദിവസം ചുവന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് ചൊവ്വാദോഷത്തിന്റെ പ്രഭാവം കുറയ്ക്കുന്നു.
* ചൊവ്വയെ ഭൂമീപുത്രനായി കണക്കാക്കുന്നു . ഈ ദിവസം ഭൂമി കുഴിക്കാന്‍ പാടില്ല. ഇത് ചെയ്യുന്നതിലൂടെ ചൊവ്വയുടെ ദോഷം വര്‍ദ്ധിക്കുന്നു. ചൊവ്വാഴ്ച വീടിന്റെ കുറ്റിയടിക്കല്‍ പോലും ശുഭമായി കണക്കാക്കില്ല.

മാംസം കഴിക്കരുത്
* ചൊവ്വാഴ്ച ദിവസം മുടി മുറിക്കരുത്. മൂര്‍ച്ചയുള്ള വസ്തുക്കള്‍ വാങ്ങരുത്. കത്രിക അല്ലെങ്കില്‍ ചതുരാകൃതിയിലുള്ള വസ്തുക്കള്‍ വീടിന്റെ തെക്ക് ദിശയില്‍ സൂക്ഷിക്കരുത്.
* ചൊവ്വാഴ്ച നോമ്പ് അനുഷ്ഠിക്കുന്നവര്‍ ഉപ്പ് കഴിക്കരുത്.
* ചൊവ്വാഴ്ച ദിവസം വീട്ടില്‍ മാംസം പാകം ചെയ്യരുത്, കഴിക്കരുത്.

പണം കടം വാങ്ങരുത്
ജ്യോതിഷമനുസരിച്ച് ചൊവ്വാഴ്ച ദിവസം ചൊവ്വാ ഗ്രഹം ഭരിക്കുന്നതിനാല്‍ പണം കടം വാങ്ങുന്നതിന് വളരെ മോശമായ ദിവസമായി കണക്കാക്കപ്പെടുന്നു. കാരണം, ചൊവ്വാഴ്ച എടുക്കുന്ന വായ്പകളുടെയോ കടങ്ങളുടെയോ തിരിച്ചടവ് പ്രയാസപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.

ചുവന്ന തൂവാല പോക്കറ്റില്‍ സൂക്ഷിക്കുക
* ഈ ദിവസം, ഹനുമാനെ ആരാധിക്കുക, ധ്യാനിക്കുക. ചൊവ്വാദോഷം കുറയ്ക്കുന്നതിനും ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് എനര്‍ജികള്‍ നീക്കുന്നതിനും ഇത് സഹായിക്കും.
* ഹനുമാന് സ്വാമിക്ക് വെല്ലം അര്‍പ്പിച്ച് ശേഷം ചുവന്ന പശുവിന് ഈ വെല്ലം നല്‍കുക.
* ഹനുമാന് ചിത്രത്തിനു മുന്നില്‍ ജാസ്മിന് ഓയില്‍ ഒഴിച്ച വിളക്ക് തെളിച്ചു വയ്ക്കുക.
* ചുവന്ന തൂവാല പോക്കറ്റില്‍ സൂക്ഷിക്കുക. പാവപ്പെട്ട ആര്‍ക്കെങ്കിലും ഈ ദിവസം ഭക്ഷണം നല്‍കുക.

ഭാഗ്യം കൈവരാന്‍
* ചൊവ്വാഴ്ച ദിവസം കടല മാവ് കൊണ്ട് നിര്‍മ്മിച്ച ലഡ്ഡു ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുന്നത് വളരെ പ്രയോജനകരമായി കരുതപ്പെടുന്നു.
* ജീവിതത്തില്‍ ഭാഗ്യം കൈവരിക്കുന്നതിനായി ചൊവ്വാഴ്ച ദിവസം ഒരു മോത്തിചൂര്‍ ലഡ്ഡൂവില്‍ ഗ്രാമ്പൂ പുരട്ടി, തലയില്‍ ഏഴു തവണ അടിച്ച് ഹനുമാന് സ്വാമിക്ക് ഒരു വഴിപാടായി അര്‍പ്പിക്കാം. കണ്ണ് തുറന്ന ശേഷം ഹനുമാന് സ്വാമിക്ക് മുന്നില്‍ ലഡ്ഡു പൊട്ടിച്ച് അര്‍പ്പിച്ചശേഷം, പശുക്കള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുക.
* ചൊവ്വാഴ്ച ദിവസം ഹനുമാന് സ്വാമിക്കായി അര്‍പ്പിക്കുന്നതെന്തും ഒരു വ്യക്തി കഴിക്കാന്‍ പാടില്ല.



Click it and Unblock the Notifications