Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നാശം സുനിശ്ചിതം; നരകതുല്യ ജീവിതം; ഈ 8 നക്ഷത്രക്കാരായ സ്ത്രീകളെ ഒരിക്കലും കരയിക്കരുത്
ജ്യോതിഷത്തില്‍ അശ്വതി മുതല്‍ രേവതി വരെ ഓരോ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ക്കും അവരുടേതായ പ്രത്യേകതയുണ്ട്. വീട്ടില്‍ പെണ്‍കുട്ടി ജനിക്കുകയാണെങ്കില്‍ ആ വീട്ടില്‍ ലക്ഷ്മി ദേവി പിറന്നു എന്നാണ് പറയുക. അതിനാല്‍ ഏതൊരു സ്ത്രീയെയും സന്തോഷത്തോടെ കൊണ്ടുനടക്കേണ്ടതാണ്. അവരുടെ മനസ്സ് ആരെങ്കിലും വിഷമിപ്പിക്കുകയാണെങ്കില്‍ അവര്‍ക്ക് നാശം വന്നുചേരുമെന്ന് പറയുന്നു.
ചില നക്ഷത്രക്കാരായ സ്ത്രീകളെ ഒരിക്കലും വിഷമിപ്പിക്കരുത് എന്ന് പറയാറുണ്ട്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ശാപം വിട്ടൊഴിയില്ല. ഗരുഡപുരാണത്തിലും ഭഗവാന് ഇത് കൃത്യമായി പറയുന്നുണ്ട്. ചില നക്ഷത്രക്കാരായ സ്ത്രീകളുടെ മനസ്സ് വിഷമിപ്പിക്കുകയാണെങ്കില്‍ പെട്ടെന്ന് തന്നെ അതിന്റെ പരിണിത ഫലം നിങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരും. ആ നക്ഷത്രങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

തിരുവോണം
തിരുവോണം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ദുര്‍ഗാദേവിയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട്. ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ ദുര്‍ഗാദേവിയുടെ മന്ത്രങ്ങള്‍ ജപിക്കുന്നതും ദുര്‍ഗാദേവിയെ പ്രാര്‍ത്ഥിക്കുന്നതും വളരെ ശുഭകരമാണ്. ഇതിലൂടെ പല ദുരിതങ്ങളും അവരുടെ ജീവിതത്തില്‍ നിന്ന് അകന്നുപോകും.
ഈ നക്ഷത്രക്കാരായ സ്ത്രീകളെ അപമാനിക്കുന്നത് ദുര്‍ഗാദേവിയെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാല്‍ ഇവരുടെ മനസ്സ് വിഷമിപ്പിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അതിനുള്ള ഫലം ലഭിക്കുന്നതായിരിക്കും. ദുരിതങ്ങള്‍ നിങ്ങളുടെ കൂടെത്തന്നെയുണ്ടാകും. അതിനാല്‍ തിരുവോണം നക്ഷത്രക്കാരായ സ്ത്രീകളെ ഉപദ്രവിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത്.

ഭരണി
ഭരണി നക്ഷത്രക്കാരായ സ്ത്രീകള്‍ ഭദ്രകാളി ദേവിയുടെ അനുഗ്രഹം ഉള്ളവരാണ്. അതിനാല്‍ ഈ നക്ഷത്രക്കാരായ സ്ത്രീകളെ അപമാനിക്കുന്നത് ഭദ്രകാളി ദേവിയെ അപമാനിക്കുന്നതിന് തുല്യമാണ്. ഇവരെ അപമാനിക്കുന്ന വ്യക്തികളുടെ ജീവിതം നരകപൂര്ണ്ണമായി മാറുമെന്ന് പറയുന്നു. ജീവിതത്തില്‍ പലവിധത്തിലുള്ള ദുരിതങ്ങളും കഷ്ടതകളും തേടിവരും. അതതിനാല്‍ ഭരണി നക്ഷത്രക്കാരായ സ്ത്രീകളെ ഉപദ്രവിക്കുകയോ അപമാനിക്കുവാനോ പാടുള്ളതല്ല. ഭരണി നക്ഷത്രക്കാരായ സ്ത്രീകള്‍ ഒരിക്കലും ഭദ്രകാളി ആരാധന മുടക്കാനും പാടില്ല.

പൂരാടം
പൂരാടം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടെന്നാണ് പറയാറ്. അതിനാല്‍ ഈ നക്ഷത്രക്കാരായ സ്ത്രീകളുടെ മനസ്സ് വിഷമിപ്പിക്കുകയാണെങ്കില്‍ അവരുടെ വീട്ടില്‍ നിന്ന് ലക്ഷ്മീദേവി ഇറങ്ങിപ്പോകുമെന്ന് പറയപ്പെടുന്നു. അതിനാല്‍ പൂരാടം നക്ഷത്രക്കാരായ സ്ത്രീകളുടെ മനസ്സ് നിങ്ങള്‍ ഒരിക്കലും വിഷമിപ്പിക്കരുത്. അത്തരക്കാരുടെ ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടതകളും ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കും.

അനിഴം
അനിഴം നക്ഷത്രക്കാരായവരുടെ പ്രത്യേകത അവര്‍ പൊതുവേ ചതിക്കാത്തവരാണ് എന്നതാണ്. ഏതൊരു അവസരത്തിലും മറ്റുള്ളവരെ ഇവര്‍ ചതിക്കുകയുല്ല. നിഷ്കളങ്കരായ വ്യക്തികളാണ് ഇവര്‍. അനിഴം നക്ഷത്രക്കാരായ സ്ത്രീകളെ നിങ്ങള്‍ ഒരിക്കലും ഉപദ്രവിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ അത്തരക്കാര്‍ക്ക് ജീവിതത്തില്‍ ദുരിതങ്ങളും കഷ്ടതകളും വന്നുചേരുന്നതായിരിക്കും.

ആയില്യം
ആയില്യം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് നിരവധി പ്രത്യേകതകളുണ്ട്. ഭദ്രകാളി ദേവിയുടെ അനുഗ്രഹം ഉള്ളവരാണ് ആയില്യം നക്ഷത്രക്കാര്‍ എന്നാണ് പറയുന്നത്. അതിനാല്‍ ആരെങ്കിലും ഇവരെ ഉപദ്രവിക്കുന്നത് ഭദ്രകാളി ദേവിയെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് പറയുന്നു. ആയില്യം നക്ഷത്രക്കാരായ സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ദുരിതങ്ങള്‍ അടിക്കടി വന്നുകൊണ്ടിരിക്കുന്നു. ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ നിത്യവും ഭദ്രകാളി ദേവിയെ ആരാധിക്കുന്നത് തീര്‍ത്തും ഗുണകരമാണ്.

രേവതി
അനാവശ്യമായി ആരെയും ബുദ്ധിമുട്ടിക്കാത്ത നക്ഷത്രക്കാരാണ് രേവതി നക്ഷത്രക്കാര്‍. ഇവരെത്തേടി സമ്പത്തും ഐശ്വര്യവും എക്കാലവും വരും. ദുര്‍ഗാ ദേവിയെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമാണ്. രേവതി നക്ഷത്രക്കാരെ ചതിക്കുകയോ മനസ് വിഷമിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ ദുരിതവും കഷ്ടപ്പാടും വിട്ടുമാറുകയില്ല.

പൂരം
പൂരം നക്ഷത്രക്കാരായ സ്ത്രീകളുടെ പ്രത്യേകത എന്തെന്നാല്‍, അവരുടെ സര്‍വ്വ ഐശ്വര്യവും മറ്റുള്ളവര്‍ക്ക് കൂടി ലഭിക്കുന്നു എന്നതാണ്. അതിനാല്‍ത്തന്നെ ഈ നക്ഷത്രക്കാരുടെ മനസ്സ് വിഷമിപ്പിക്കുകയാണ് അവര്‍ക്ക് ജീവിതത്തില്‍ തീര്‍ച്ചയായും തിരിച്ചടികള്‍ ലഭിക്കുന്നതായിരിക്കും. ഒരിക്കലും അറിഞ്ഞുകൊണ്ട് പൂരം നക്ഷത്രക്കാരായ സ്ത്രീകളുടെ മനസ്സ് വിഷമിപ്പിക്കാന്‍ നില്‍ക്കരുത്. ദുരിതങ്ങള്‍ ഒന്നിനു പുറകേ ഒന്നായി വന്നുചേരും. മാസത്തില്‍ ഒരിക്കല്‍ പൂരം നക്ഷത്രക്കാരായ സ്ത്രീകള്‍ ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഐശ്വര്യം വര്‍ദ്ധിപ്പിക്കും. ഇക്കാര്യം നിങ്ങള്‍ മറക്കാതെ വയ്ക്കുക.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ വളരെ ശുദ്ധമനസ്കാരാണ്. ദുര്‍ഗാദേവിയുടെ അനുഗ്രഹം ഇവരില്‍ ധാരാളമുണ്ട്. എന്നാല്‍ പലപ്പോഴും ചതിക്കപ്പെടുന്ന നക്ഷത്രക്കാരാണ് വിശാഖം നക്ഷത്രക്കാര്‍. ഇവരുടെ മനസ് വിഷമിപ്പിച്ചാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് തിരിച്ചടി ലഭിക്കും. അതിനാല്‍ വാക്കുകൊണ്ടു പോലും ഇവരെ ദുഖിപ്പിക്കാന്‍ പാടില്ല. അനാവശ്യമായി വിശാഖം നക്ഷത്രക്കാരായ സ്ത്രീകളുടെ മനസ് വിഷമിപ്പിക്കുന്നവര്‍ക്ക് ഉടനെ തന്നെ ജീവിതത്തില്‍ ശിക്ഷകള്‍ ലഭിക്കുന്നതായിരിക്കും.



Click it and Unblock the Notifications

