Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചങ്ക് പറിച്ചുനല്‍കും, കണ്ണടച്ച് വിശ്വസിക്കാം; ഈ 5 രാശിക്കാര്‍ സത്യസന്ധതയുടെ പര്യായം
ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം സത്യത്തിലും വിശ്വാസത്തിലും അധിഷ്ടിതമാണ്. നമ്മള് ഒരാളെ വിശ്വസിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം അവര്‍ നമ്മോട് വളരെ അടുത്ത് നില്ക്കുന്നു എന്നാണ്. നിങ്ങളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളെ നിങ്ങള്‍ വിശ്വസിക്കുമ്പോള്‍, നിങ്ങള്‍ സുരക്ഷിതരാണെന്ന് തോന്നുന്നു. കൂടാതെ, നിങ്ങളുടെ ബന്ധവും കൂടുതല്‍ ശക്തമാകുന്നു.
ഒരു വ്യക്തിയെ വിശ്വസിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പം പലരിലും ഉണ്ടാകാറുണ്ട്. ഈ വിഷയത്തില്‍ നിങ്ങളുടെ ആശയക്കുപ്പം നീക്കാന്‍ ജ്യോതിഷം നിങ്ങളെ സഹായിക്കും. ജ്യോതിഷപ്രകാരം, നിങ്ങള്‍ക്ക് എളുപ്പത്തില്‍ വിശ്വസിക്കാന്‍ കഴിയുന്ന ചില രാശിചിഹ്നങ്ങളുണ്ട്. ഇവരെ ഏറ്റവും സത്യസന്ധരായി കണക്കാക്കപ്പെടുന്നു. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാരെ നിങ്ങള്‍ക്ക് കണ്ണടച്ച് വിശ്വസിക്കാം. കാരണം അവര്‍ തങ്ങളെ സ്നേഹിക്കുന്ന ആളുകള്‍ക്ക് വേണ്ടി എന്ത് കാര്യവും ചെയ്യുന്നു. ഈ രാശിയിലുള്ള ആളുകള്‍ക്ക് ശരിയും തെറ്റും സംബന്ധിച്ച് ആഴത്തിലുള്ള ധാരണയുണ്ട്. അതുകൊണ്ട് അവര്‍ തങ്ങളുടെ ജീവിതം ധാര്‍മികമായും സത്യസന്ധമായും ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇക്കാരണത്താല്‍, അവര്‍ ആരുടെയും വിശ്വാസത്തെ തകര്‍ക്കില്ല. കര്‍ക്കിടകം രാശിക്കാരായ ആളുകള്‍ സത്യസന്ധത ഇഷ്ടപ്പെടുന്നു. അവരെ സ്നേഹിക്കുന്നവരെ അവര്‍ കുടുംബത്തിലെ അംഗങ്ങളെപ്പോലെ കണക്കാക്കുന്നു.
ഇടവം
ഇടവം രാശിചക്രത്തിലെ ആളുകള്‍ വളരെ സ്ഥിരതയുള്ളവരും ഭൂമിയോളം താഴുന്നവരും വിശ്വസ്തരുമാണ്. അവര്‍ ബന്ധങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി എന്ത് ത്യാഗവും ചെയ്യുന്നു. ഇടവം രാശിക്കാരെ വ്യത്യസ്തമാക്കുന്നത് അവരുടെ വിശ്വസ്തതയാണ്. അവര്‍ ഏറ്റവും വിശ്വസ്തരും പ്രതിബദ്ധതയുള്ളവരുമായ രാശിക്കാരില്‍ ഒരാളായി കണക്കാക്കുന്നു. ശുദ്ധഹൃദയരായ ഇവര്‍ അവരുടെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്യുന്നു. ഈ രാശിക്കാര്‍ അവരുടെ പങ്കാളികളോട് സത്യസന്ധത പുലര്‍ത്തുന്നവരും അവരോടൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്.
കന്നി
കന്നി രാശിക്കാര്‍ വളരെ സത്യസന്ധരും വിശ്വാസയോഗ്യരുമാണ്. അവര്‍ ഏത് കാര്യത്തിലും സമയനിഷ്ഠ പാലിക്കുന്നവരാണ്. അടുപ്പക്കാരുടെ വാക്കുകള്‍ അവര്‍ എപ്പോഴും മനസില്‍ സൂക്ഷിക്കുന്നു. ഹൃദയശുദ്ധിയുള്ളവരാണ് കന്നി രാശിക്കാര്‍. എപ്പോഴും സത്യം പറയാനുള്ള കഴിവ് അവര്‍ക്കുണ്ട്. ഏത് കാര്യത്തിനും അവരുടെ പ്രിയപ്പെട്ടവരെ സഹായിക്കാന്‍ ശ്രമിക്കുന്നവരാണ് കന്നി രാശിക്കാര്‍. ഈ രാശിക്കാര്‍ വിശ്വസ്തരായ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരിക്കും.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ വളരെ സത്യസന്ധരും വിശ്വാസയോഗ്യരുമാണ്. ഈ രാശിക്കാര്‍ തങ്ങളുടെ പങ്കാളികളോട് പ്രതിബദ്ധത പുലര്‍ത്തുന്നു. അവര്‍ എപ്പോഴും അവരുടെ അടുപ്പക്കാരായ ആളുകളെ സ്നേഹിക്കുന്നു. ഏതു കാര്യത്തിനും വളരെയേറെ വിശ്വസിക്കാവുന്ന ഒരു രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍.
മകരം
മകരം രാശിക്കാര്‍ അവരുടെ കൂട്ടുകാരുടെ മനസാക്ഷി സൂക്ഷിപ്പുകാരായിരിക്കും എന്ന് നമുക്ക് പറയാന്‍ സാധിക്കും. കാരണം, അവര്‍ ചിന്തകള്‍ സ്വയം സൂക്ഷിക്കുന്നു. അവര്‍ ഒരിക്കലും നിങ്ങളുടെ ചിന്തകള്‍ മറ്റുള്ളവരോട് വെളിപ്പെടുത്തില്ല. ഈ ആളുകള്‍ അവരുടെ വാക്കുകളില്‍ വളരെ സത്യസന്ധരാണ്. ഒരു വാക്ക് പറഞ്ഞാല്‍ അക്കാര്യം നിറവേറ്റാന്‍ അവര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു. ഈ രാശിയിലുള്ളവര്‍ വളരെ സൗഹാര്ദ്ദപരമി പെരുമാറുന്നവരാണ്. ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മകരം രാശിക്കാര്‍ക്ക് നന്നായി അറിയാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
