Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വഴിതെറ്റിക്കുന്ന നെഗറ്റീവ് എനര്‍ജി നിങ്ങളെ സ്വാധീനിക്കുന്നുണ്ടോ, തിരിച്ചറിയാന്‍ ആറ് സൂചനകള്‍
Negative Energy Signs: നെഗറ്റീവ് എനര്‍ജിയും പോസിറ്റീവ് എനര്‍ജിയും ഈ ലോകത്തുണ്ടെന്നാണ് വിശ്വാസം. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നതല്ലെങ്കിലും പലപ്പോഴും അവ രണ്ടും നമുക്ക് അനുഭവപ്പെടാറുണ്ട്. ഒരു വ്യക്തിയെ ആഴത്തില്‍ സ്വാധീനിക്കുന്ന, ശക്തമായ ഒന്നാണ് നെഗറ്റീവ് എനര്‍ജി. അസാധാരണമായി എന്തെങ്കിലും സംഭവിക്കുമ്പോഴും വൈകാരികമായി അസാധാരണമായ ഭാരമുള്ളത് പോലെ എന്തോ നെഞ്ചില്‍ കയറ്റിവെച്ചത് പോലെ തോന്നുമ്പോഴും മാനസികമായും ശാരീരികമായും തളര്ന്നുപോകുമ്പോഴുമെല്ലാം നെഗറ്റീവ് എനര്‍ജിയുടെ സ്വാധീനം നമ്മളിലുണ്ടാകുന്നുവെന്ന് കരുതാം.

നെഗറ്റീവ് എനര്‍ജിയുടെ സ്വാധീനം ഉള്ള ഒരു വ്യക്തിക്ക് ആകപ്പാടെ ഒരു മന്ദിപ്പോ ഒന്നിലും താല്പ്പര്യമില്ലാതെയോ ദുര്‍ബലരായോ സ്വയം തോന്നാം. ചിലപ്പോള്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. നെഗറ്റീവ് എനര്‍ജിയുടെ വലയത്തില്‍ അമിതഭാരം അനുഭവപ്പെടും, മുന്നോട്ട് ഒഴുകാന്‍ പറ്റാതെ ഒരിടത്തോ ഒരു വ്യക്തിയിലോ കെട്ടിക്കിടക്കുന്നതായോ തോന്നും. അവരില്‍ മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ആത്മീയമായ ആശയക്കുഴപ്പങ്ങളും കൂടുതലായിരിക്കും.
നിങ്ങളുടെ ജീവിതത്തില്‍ നെഗറ്റീവ് എനര്‍ജിയുടെ സ്വാധീനം ഉണ്ടോ അല്ലെങ്കില്‍ നെഗറ്റീവ് എനര്‍ജിയാണ് നിങ്ങളെ നയിക്കുന്നത് എന്നിവ അറിയാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ അല്ലെങ്കില്‍ സൂചനകളാണ് ഇനിപ്പറയാന്‍ പോകുന്നത്.
എപ്പോഴും ഉന്മേഷക്കുറവ്
നെഗറ്റീവ് എനര്‍ജിയുടെ പ്രധാനലക്ഷണം എപ്പോഴും ഉന്മേഷക്കുറവും ഉത്സാഹമില്ലായ്മയും തോന്നുന്നതാണ്. രാത്രി നന്നായി ഉറങ്ങിയാലും രാവിലെ എഴുന്നേല്ക്കുമ്പോള് ഉന്മേഷം തോന്നില്ല. ഒരു കാര്യം ചെയ്യാനും പ്രചോദനം തോന്നില്ല. എപ്പോഴും ക്ഷീണം തോന്നും. പോഷകാഹാരങ്ങള്‍ കഴിച്ചാലും കൃത്യനിഷ്ഠയോടെ കാര്യങ്ങള്‍ ചെയ്താലും അതിയായ ക്ഷീണം തോന്നും. ജീവിതോര്‍ജ്ജം ശോഷിക്കുന്നു എന്നതിന്റെ ലക്ഷണമാണിത്. നിങ്ങള്‍ക്ക് ചുറ്റുമുള്ള തേജോവലയം നെഗറ്റീവ് എനര്‍ജിയാല്‍ തടസ്സപ്പെടുന്നുണ്ടാകും.
മാനസികമായി മടുപ്പ്
ഏകാഗ്രതക്കുറവ്, ഒന്നിലും ശ്രദ്ധയില്ലായ്മ, മറവി എന്നിവയും നെഗറ്റീവ് എനര്‍ജിയുടെ സ്വാധീനത്തിന്റെ ലക്ഷണമാണ്. അടിക്കടി മൂഡ് മാറുക, അകാരണമായി ദേഷ്യം തോന്നുക എന്നിവയും അത് തന്നെ. നെഗറ്റീവ് എനര്‍ജി നിങ്ങളുടെ സ്വഭാവത്തെ ശല്യപ്പെടുത്തുന്നതിനാല്‍ മനസ്സും വികാരങ്ങളും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെട്ട് പോകില്ല.
ഉത്കണ്ഠ, അകാരണമായ ഭയം, അസ്വസ്ഥത
എപ്പോഴും ഉത്കണ്ഠ തോന്നുക എന്നത് നെഗറ്റീവ് എനര്‍ജിയുടെ മറ്റൊരു പ്രധാന ലക്ഷണമാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഭയം, പാനിക് അറ്റാക്കും എന്നിവയും അതിന്റെ സൂചനകളാണ്. ഏതോ അദൃശ്യശക്തി തങ്ങളെ നിയന്ത്രിക്കുന്നുവെന്ന തോന്നലുണ്ടാകാം. അമിതചിന്ത, പരിഭ്രമം, അനാവശ്യചിന്തകള്‍ എന്നിവയെല്ലാം അശുഭശക്തിയുടെ സ്വാധീനം നമ്മിലുണ്ട് എന്നതിന്റെ സൂചനകളാണ്.
എപ്പോഴും ദൗര്‍ഭാഗ്യങ്ങള്‍ പ്രതിസന്ധികള്‍
ജീവിതത്തില്‍ അടിക്കടി തിരിച്ചടികള്‍ ഉണ്ടാകുക, നഷ്ടം സംഭവിക്കുക, പരാജയങ്ങള്‍ ഉണ്ടാകുക എന്നിവയും നെഗറ്റീവ് എനര്‍ജി നമ്മോടൊപ്പമുള്ളപ്പോള്‍ അനുഭവപ്പെടുന്ന കാര്യങ്ങളാണ്. എത്രയൊക്കെ ശ്രമിച്ചാലും മുന്നേറാനോ വളര്‍ച്ച നേടാനോ സാധിക്കുന്നില്ലെന്ന ചിന്തയും അതുകൊണ്ടാണ്. നിരന്തരമായ നഷ്ടവും സാമ്പത്തികനഷ്ടവും കരിയറില്‍ വളര്‍ച്ചയില്ലാത്ത അവസ്ഥയും നെഗറ്റിവിറ്റി ജീവിതത്തിലുണ്ട് എന്ന് സൂചിപ്പിക്കുന്നു.
നെഗറ്റീവ് ചിന്തകള്‍
എപ്പോഴും നെഗറ്റീവ് ചിന്തകള്‍ ഉണ്ടാകുന്നതും ജീവിതത്തിലെ നെഗറ്റീവ് എനര്‍ജിയുടെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. ആത്മവിശ്വാസം നഷ്ടപ്പെടുക, ജീവിതത്തെ കുറിച്ച് മോശം ചിന്തകള്‍ ഉണ്ടാകുക, പ്രിയപ്പെട്ടവരെ കുറിച്ച് മോശം ചിന്തകള്‍ ഉണ്ടാകുക, എല്ലാ കാര്യങ്ങളെ കുറിച്ചും നെഗറ്റീവ് ആയി സംസാരിക്കുക, ചിന്തിക്കുക, അനാവശ്യമായി കാര്യങ്ങള്‍ വിലയിരുത്തുക എന്നിവയും നെഗറ്റീവ് എനര്‍ജിയുടെ സ്വാധീനം സൂചിപ്പിക്കുന്നു.
ഉറക്കപ്രശ്നങ്ങള്‍, ദുഃസ്വപ്നങ്ങള്‍
എപ്പോഴും ഉറക്ക പ്രശ്നങ്ങള്‍ അനുഭവപ്പെടുകയോ ദിവസവും ദുഃസ്വപ്നങ്ങള്‍ കാണുകയോ ചെയ്യുന്നതും നെഗറ്റീവ് എനര്‍ജിയോ നെഗറ്റിവിറ്റിയോ നമുക്കൊപ്പമുണ്ട് എന്നതിന്റെ സൂചനയാണ്. ഇത്തരം ദുഃസ്വപ്നങ്ങള്‍ ഭീതിപ്പെടുത്തുന്നതോ പരിഭ്രമിപ്പിക്കുന്നതോ ആകാം. അവ കണ്ട് രാത്രി ഞെട്ടി എഴുന്നേല്ക്കുന്ന സാഹചര്യവും ഉണ്ടാകും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
