For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി പുണ്യം ലഭിക്കാന്‍ 9 ദേവി മന്ത്രങ്ങള്‍; ഐശ്വര്യവും ഉയര്‍ച്ചയും ഫലം

|

നവരാത്രി ദിനത്തില്‍ നാം പ്രാര്‍ത്ഥിക്കുന്നതിലൂടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും അനുഗ്രഹങ്ങളും നമുക്ക് ലഭിക്കും എന്നാണ് വിശ്വാസം. ദേവി നമ്മുടെ ജീവിതത്തെ അനുഗ്രഹിക്കും ഈ ദിനങ്ങളില്‍ എന്നതാണ് വിശ്വാസം. മന്ത്രങ്ങളുടെ ശാസ്ത്രം ആത്മാവിനെയും ആന്തരിക മാറ്റങ്ങളേയും ശുദ്ധീകരിക്കുന്നതാണ്. മന്ത്രങ്ങളുടെ ജപം നമ്മെ ആന്തരിക സുഖത്തിലേക്കും സമാധാനത്തിലേക്കും എത്തിക്കുന്നു. അതിനാലാണ് അവ നമ്മുടെ വേദങ്ങളിലും മറ്റും ഇത്രയധികം പ്രാധാന്യമര്‍ഹിക്കുന്ന തരത്തില്‍ കണക്കാക്കുന്നത്. മന്ത്രങ്ങള്‍ ജപിക്കുന്ന ഒരാള്‍ക്ക് മനസ്സിന് ഏകാഗ്രത ലഭിക്കുകയും ധ്യാനത്തിന്റെ അവസ്ഥ എളുപ്പത്തില്‍ കൈവരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

നവരാത്രി 2021; 9 ദിനവും ദേവിയെ ആരാധിച്ചാല്‍ സര്‍വ്വൈശ്വര്യം ഫലംനവരാത്രി 2021; 9 ദിനവും ദേവിയെ ആരാധിച്ചാല്‍ സര്‍വ്വൈശ്വര്യം ഫലം

നവരാത്രി ദിനത്തില്‍ മന്ത്രങ്ങള്‍ ജപിക്കേണ്ടത് പ്രധാനമാണ് അത് ദേവിയെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയല്ല മറിച്ച് അത് നിങ്ങളുടെ മനസ്സിനെയും ആത്മാവിനെയും ശുദ്ധീകരിക്കുന്നതിന് വേണ്ടിയാണ്. നിങ്ങളുടെ ഭക്തിയുടെ പ്രഭാവം വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാനപ്പെട്ട ഒന്‍പത് വ്യത്യസ്ത ദിവസങ്ങളില്‍ ജപിക്കേണ്ട ഒന്‍പത് മന്ത്രങ്ങള്‍ ഇതാ. ഇത് ഒന്ന് മുതല്‍ ഒന്‍പത് ദിവസം ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

നവരാത്രി ഒന്നാം ദിവസം: ശൈലപുത്രി ദേവി മന്ത്രം

നവരാത്രി ഒന്നാം ദിവസം: ശൈലപുത്രി ദേവി മന്ത്രം

ദുര്‍ഗ്ഗാ ദേവിയുടെ ആദ്യ രൂപമാണ് ശൈലപുത്രി. ദേവി ഹിമാലയത്തിന്റെ മകളാണ് എന്നാണ് വിശ്വാസം. ഇതോടൊപ്പം ദേവി 'പാര്‍വ്വതി', 'ഹേമവതി' ധ്യാന മന്ത്രം എന്നും അറിയപ്പെടുന്നു: മന്ത്രം താഴെ നല്‍കുന്നു.

വന്ദേ വഞ്ചിത്‌ലാഭായ് ചന്ദ്രാര്‍ധാകൃഷ്ഠശേഖരം. വൃഷാരൂഢം ശൂല്‍ധരം ശൈല്‍പുത്രി യശ്വിനിം.

 നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി ദേവി മന്ത്രം

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി ദേവി മന്ത്രം

ദുര്‍ഗ്ഗാ ദേവിയുടെ രണ്ടാമത്തെ രൂപമാണ് ബ്രഹ്മചാരിണി, ഈ രൂപത്തിലാണ് ദേവി ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ കഠിന തപസ്സ് ചെയ്തത്. ഇത് നിങ്ങളുട ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു. 'ദധാനകര പദ്മഭ്യാം അക്ഷമല കമണ്ഡലം, ദേവി പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമ'

നവരാത്രി മൂന്നാം ദിവസം: ചന്ദ്രഘണ്ടാ ദേവി മന്ത്രം

നവരാത്രി മൂന്നാം ദിവസം: ചന്ദ്രഘണ്ടാ ദേവി മന്ത്രം

ദുര്‍ഗ്ഗാദേവിയുടെ മൂന്നാമത്തെ രൂപമാണ് ചന്ദ്രഘണ്ട; ഇതാണ് മാ പാര്‍വതിയുടെ വിവാഹിത രൂപം. ഈ ദിനത്തില്‍ ജപിക്കേണ്ട മൂല മന്ത്രം എന്ന് പറയുന്നത് പിണ്ഡജ് പ്രവ്രുധാ ചണ്ഡക്പശ്രകര്യുത. പ്രസീദം തനൂതേ മഹ്യം ചന്ദ്രഘ്‌ന്തേതി വിശ്രുത.

 നവരാത്രി നാലാം ദിവസം: കൂശ്മാണ്ട ദേവി മന്ത്രം

നവരാത്രി നാലാം ദിവസം: കൂശ്മാണ്ട ദേവി മന്ത്രം

ദുര്‍ഗ്ഗാ ദേവിയുടെ നാലാമത്തെ രൂപമാണ് മാ കുഷ്മണ്ഡ. കൂശ്മാണ്ഡ ദേവി സൂര്യനുള്ളില്‍ വസിക്കുന്നുവെന്നും ദേവിയുടെ ആത്യന്തിക ഈര്‍ജ്ജം കൊണ്ട് ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

വന്ദേ വാന്‍സ് ഹിം കമാര്‍ഥെ ചന്ദ്രാര്‍ഗ്കൃത് ശേഖരം, സിംഗ്രുധ അഷ്ടഭുജ കുഷ്മാണ്ഡ യശ്വിനി.

നവരാത്രി അഞ്ചാം ദിവസം: സ്‌കന്ദ ദേവി മന്ത്രം

നവരാത്രി അഞ്ചാം ദിവസം: സ്‌കന്ദ ദേവി മന്ത്രം

ദുര്‍ഗ്ഗാ ദേവിയുടെ അഞ്ചാമത്തെ രൂപമാണ് സ്‌കന്ദമാതാവ്. പാര്‍വതി കാര്‍ത്തികേയന്‍ എന്നറിയപ്പെടുന്ന സ്‌കന്ദയ്ക്ക് ജന്മം നല്‍കിയപ്പോള്‍ അവള്‍ സ്‌കന്ദമാതാ എന്ന പേരില്‍ അറിയപ്പെട്ടു. 'സിംഹസംഗതാ നിത്യം പത്മശ്രീത്കാര്‍ദ്വ്യ, ശുഭദസ്തു സദാ ദേവി സ്‌കന്ദമാതാ യശ്വിനി.'

നവരാത്രി ആറാം ദിവസം: കാര്‍ത്യായനി ദേവി മന്ത്രം

നവരാത്രി ആറാം ദിവസം: കാര്‍ത്യായനി ദേവി മന്ത്രം

ദുര്‍ഗ്ഗാദേവിയുടെ ആറാമത്തെ രൂപമാണ് കാത്യായനി ദേവി. ദേവിയുടെ പിതാവ് കാര്‍ത്യായന്‍ മഹര്‍ഷിയില്‍ നിന്നാണ് ദേവിയുടെ പേര് സ്വീകരിച്ചത്; ഇതാണ് ദുര്‍ഗയുടെ കോപാകുലമായ രൂപം, ഈ രൂപത്തിലാണ് ദേവി മഹിഷാസുരന്‍ എന്ന അസുരനെ നിഗ്രഹിച്ചത്.

'സ്വര്‍ണ്ണജ്യ ചക്ര സ്ഥിതം ഷഷ്ടം ദുര്‍ഗാ ത്രിനേത്രം. വരാഭിത് കരം ഷഡ്ഗപദ്മധാരം കത്യായനുസം ഭജാമി'

നവരാത്രി 7 ആം ദിവസം: കാളരാത്രി ദേവി മന്ത്രം

നവരാത്രി 7 ആം ദിവസം: കാളരാത്രി ദേവി മന്ത്രം

ദുര്‍ഗ്ഗാദേവിയുടെ ഏഴാമത്തെ രൂപമാണ് കാളരാത്രി, മാ ദുര്‍ഗ്ഗയുടെ കോപാകുലരൂപമാണ് ഇത്. ഈ രൂപത്തില്‍ ദേവി അപകടകാരികളായ ശുംഭനെയും നിശുംഭനെയുംനിഗ്രഹിച്ചു എന്നാണ് വിശ്വാസം. 'കാറല്‍വദ്‌നം ഘോരം മുക്തകേശി ചതുര്‍ഭജം. കാല്‍ രാത്രി കരളികാം ദിവ്യം വിദ്യുമല വിഭൂഷിതം.'

 നവരാത്രി എട്ടാം ദിവസം: ഗൗരി ദേവി മന്ത്രം

നവരാത്രി എട്ടാം ദിവസം: ഗൗരി ദേവി മന്ത്രം

ദുര്‍ഗ്ഗാ ദേവിയുടെ എട്ടാമത്തെ രൂപമാണ് മഹാഗൗരി, 16 വയസ്സ് വരെ പാര്‍വതിക്ക് വളരെ സുന്ദരമായ നിറം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാലാണ് ഗൗരി ദേവി എന്ന പേര് വന്നത്. 'പൂര്‍ണ്ണനന്ദു നിബാന ഗൗരി സോമചക്രസ്ഥിതം അഷ്ടം മഹാഗൗരി ത്രിനേത്രം.

വരാഭികതാരന്‍ ത്രിശൂല്‍ ദമൃധാരം മഹാഗൗരി ഭജേം'

നവരാത്രി 9 -ാം ദിവസം: സിദ്ധിധാത്രി ദേവി മന്ത്രം

നവരാത്രി 9 -ാം ദിവസം: സിദ്ധിധാത്രി ദേവി മന്ത്രം

ദുര്‍ഗ്ഗയുടെ 9 -ാമത്തെ രൂപമാണ് സിദ്ധിധാത്രി, പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് ശിവന്‍ ഊര്‍ജ്ജം നേടാനും പ്രപഞ്ചം സൃഷ്ടിക്കാനും പരശക്തിയെ ആരാധിച്ചിരുന്നു എന്നാണ് വിശ്വാസം. ഈ ദേവിയെ തന്റെ ശക്തി നല്‍കിയ ശിവന്റെ മറ്റേ പകുതി എന്നും അറിയപ്പെടുന്നു, 'സിദ്ധി ദാത്രി' എന്ന പേരിലാണ് ദേവി അറിയപ്പെടുന്നത്.

'സ്വര്‍ണ്ണവര്‍ണ്ണ നിര്‍വാണചക്രസ്ഥിതം നാമം ദുര്‍ഗാ ത്രിനേത്രം.ശഖ്, ചക്രം, ഗദ, പദം, ധാര സിദ്ധിദാത്രി ഭജേം.'

English summary

Navratri Mantras And Slokas Which Will Make Your Navratri More Auspicious

Here in this article we are sharing navratri mantras and slokas which will make your navratri mre auspicious. Take a look.
X
Desktop Bottom Promotion