Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നവരാത്രി വ്രതം എടുക്കുമ്പോൾ സവാളയും വെളുത്തുള്ളിയും ഒഴിവാക്കണം; കാരണം ഇത്
പലരും പലരീതിയിലാണ് നവരാത്രി വ്രതം എടുക്കുന്നത്. ചിലർ അരി ആഹാരം ഒഴിവാക്കി വ്രതം അനുഷ്ഠിക്കാറുണ്ട്. ചിലർ കരിക്കിൻ വെള്ളം മാത്രം കുടിച്ചും വ്രതം എടുക്കാറുണ്ട്. എന്നാൽ, വ്രതം അനുഷ്ഠിക്കുമ്പോൾ പലരും ആഹാരത്തിൽ ചേർക്കുന്ന ഭക്ഷണ പദാർത്ഥമാണ് വെളുത്തുള്ളിയും സവാളയും.

ഏത് പച്ചക്കറി വെച്ചാലും സ്വാദ് വർദ്ധിപ്പിക്കാൻ വെളുത്തുള്ളിയും സവാളയും ചേർക്കുന്നവർ അനവധിയാണ്. എന്നാൽ, വെളുത്തുള്ളിയും സവാളയും വ്രതം അനുഷ്ഠിക്കുന്ന നാളുകളിൽ കഴിക്കാൻ പാടില്ല! ഇതിന്റെ കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
സാത്വിക് ആഹാരങ്ങൾ
വ്രതം അനുഷ്ഠിക്കുന്ന സമയത്ത് സ്വാത്വിക് ആഹാരങ്ങൾ കഴിക്കണമെന്നാണ് ഹിന്ദുവിശ്വാസം. സാത്വിക് ആഹാരങ്ങൾ എന്നുവെച്ചാൽ, നമ്മുടെ ശരീരത്തെ ശുദ്ധീകരിക്കുന്നതും, പരിശുദ്ധമാക്കുന്നതുമായ ആഹാരങ്ങളാണിവ. പൊതുവിൽ പ്രകൃതിദത്തമായ ചേരുവകൾ, ശുദ്ധമായി തയ്യാറാക്കുന്ന ആഹാരങ്ങൾ, എന്നിവയെല്ലാം സാത്വിക് ആഹാരങ്ങളാണ്. പ്രത്യേകിച്ച്, വ്രതം നാളുകളിൽ സാത്വിക് ആഹാരങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, തൈര്, കല്ലുപ്പ്, കുരുമുളക് എന്നിവയെല്ലാം ആഹാരത്തിന്റെ ഭാഗമാക്കുന്നത് പരിശുദ്ധമായാണ് കണക്കാക്കപ്പെടുന്നത്.
സവാളയും വെളുത്തുള്ളിയും
നവരാത്രി നാളിൽ വ്രതം അനുഷ്ഠിക്കുമ്പോൾ സവാളയും വെളുത്തുള്ളിയും കഴിക്കരുതെന്നാണ് വിശ്വാസം. കാരണം ഇവ താമസിക് ആഹാരങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ശരീരത്തെ അശുദ്ധമാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളായാണ് സവാളയെയും അതുപോലെ വെളുത്തുള്ളിയേയും കണക്കാക്കുന്നത്. ഇവ ശരീരതാപം വർദ്ധിപ്പിക്കുന്നു. അതുപോലെ, ശരീരദുർഗന്ധം വർദ്ധിപ്പിക്കുന്നു. മനുഷ്യന് മറ്റുള്ള സാധനങ്ങളോടുള്ള ആസക്തി വർദ്ധിപ്പിക്കുന്നതിന് ഇതൊരു കാരണമാകുന്നുണ്ട്. ഇതെല്ലാം മനുഷ്യനിൽ പോസറ്റീവ് എനർജി നിറയ്ക്കുന്നതിന് പകരം, നെഗറ്റീവ് എനർജി നിറയ്ക്കുന്നതിന് കാരണമാകുന്നു. ആത്മീയപരമായ കാര്യങ്ങളിൽ നിന്നും വ്യതിചലിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ, വ്രതം എടുക്കുന്നതിന്റെ ഉദ്ദേശ ശുദ്ധിപോലും ഹനിക്കപ്പെടാൻ നിമിത്തമായേക്കും എന്നാണ് വിശ്വാസം.
കഴിക്കാൻ പാടില്ലാത്ത മറ്റു ആഹാരങ്ങൾ
പഴുക്കാത്ത പഴങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാണ്. ഇത് മൂഡിനെ ബാധിക്കും. അതുപോലെ, ദൈവികപരമായിട്ടുള്ള കാര്യങ്ങളിൽ നിന്നും മനസ്സ് വ്യതിചലിക്കുന്നതിന് ഇത് കാരണമാകും. കടകളിൽ നിന്നും ആഹാരങ്ങൾ പരമാവധി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ, ധാന്യങ്ങൾ കൊണ്ട് തയ്യാറാക്കിയ ആഹാരങ്ങൾ കഴിക്കാതിരിക്കാം. ഇത് ശരീരത്തിന് ക്ഷീണം നൽകുന്നതിന് കാരണമാണ്. അതുപോലെ, മധുര പലഹാരങ്ങൾ അമിതമായി കഴിക്കാതിരിക്കാം. ഇത് ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാണ്.
പകുതി വെന്ത ആഹാരങ്ങൾ കഴിക്കുന്നത് ദഹന പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. അതിനാൽ, ഇവ ഒഴിവാക്കുന്നത് നല്ലതായിരിക്കും. മധുര പാനീയങ്ങൾ ഒഴിവാക്കാം. പ്രത്യേകിച്ച്, കാപ്പി, ചായ എന്നിവ കുടിക്കാതിരിക്കാനും ശ്രദ്ധിക്കുക.
കഴിക്കേണ്ട ആഹാരങ്ങൾ
നല്ല ശുദ്ധമായ കരിക്കിൻ വെള്ളം കുടിച്ച് വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്. മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കാൻ ഇത് സഹായിക്കും. ശരീരത്തിന് വേണ്ട എനർജി ലഭിക്കാനും സഹായിക്കും. അതുപോലെ, പച്ചക്കറികൾ ഉപയോഗിച്ച് സാലഡ് തയ്യാറാക്കി കഴിക്കാം. ഇടയ്ക്ക് പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഇത് വിശപ്പ് കുറയ്ക്കും. ശരീരത്തെ ശുദ്ധീകരിക്കും. നല്ല ഹെർബ്സ് ചേർത്ത് തയ്യാറാക്കുന്ന വെള്ളം കുടിക്കുന്നതും വ്രതം എടുക്കുന്ന ദിവസങ്ങളിൽ വളരെ നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
