Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നവരാത്രി രണ്ടാം ദിനം; ബ്രഹ്മചാരിണി ദേവിയെ ആരാധിക്കേണ്ടത്
നവരാത്രിയുടെ രണ്ടാം ദിവസം, അതായത് ദ്വിതീയ ദിനത്തില്‍ നവ ദുര്‍ഗയുടെ രണ്ടാമത്തെ രൂപമായ ബ്രഹ്മചാരിണി ദേവിയെയാണ് ആരാധിക്കേണ്ടത്. പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഠിനമായ തപസ്സ് ചെയ്ത പാര്‍വതിയുടെ അവിവാഹിത രൂപമാണ് ബ്രഹ്മചാരിണി ദേവി. കഠിനമായ തപസ്സ് കാരണമാണ് ബ്രഹ്മചാരിണി എന്ന പേര് ദേവിക്ക് ലഭിച്ചത്. ദേവിയുടെ പര്യായം എന്നത് സ്നേഹവും വിശ്വസ്തതയും തന്നെയാണ്. 'ഉമ', 'അപര്‍ണ', 'തപചാരിണി' എന്ന പേരിലും ദേവി അറിയപ്പെടുന്നുണ്ട്.

ദേവി വെളുത്ത വസ്ത്രത്തിലാണ് കാണപ്പെടുന്നത്, ദേവിയുടെ വലതുകയ്യില്‍ ഒരു 'തപ മാലയും' ഇടതുവശത്ത് 'കമണ്ഡല'വും ആയിരിക്കും. നഗ്നപാദയായാണ് ദേവി കാണപ്പെടുന്നത്. നവരാത്രി ദിനത്തില്‍ ബ്രഹ്മചാരിണി ദേവിയുടെ പൂജാ വിധി, മന്ത്രം, ശുഭ മുഹൂര്‍ത്തം, പ്രാധാന്യം എന്നിവയെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.
നവരാത്രിയുടെ രണ്ടാമത്തെ ദിവസമാണ് ബ്രഹ്മചാരിണി ദേവിയെ ആരാധിക്കുന്നത്. ഈ ദിനത്തില്‍ ശുഭമുഹൂര്‍ത്തം എന്ന് പറയുന്നത് ഒക്ടോബര്‍ 27 ന് 01:46 PM ന് ആരംഭിക്കുന്ന ദ്വിതീയ തിഥി ഒക്ടോബര്‍ 28 ന് 10:48 AM വരെ തുടരും
മാ ബ്രഹ്മചാരിണി പൂജാ വിധി

വിഗ്രഹത്തില്‍ പാല്, തൈര്, വെണ്ണ, തേന്‍, പഞ്ചസാര എന്നിവ ഒഴിച്ചുകൊണ്ടാണ് ബ്രഹ്മചാരിണി പൂജ ആരംഭിക്കുന്നത്. അതിനുശേഷം അവള്‍ക്ക് പുഷ്പങ്ങള്‍, അക്ഷതം, ചന്ദനം, പഞ്ചസാര, പഞ്ചാമൃതം എന്നിവ അടങ്ങിയ നിവേദ്യം അര്‍പ്പിക്കാവുന്നതാണ്. ഇത് കൂടാതെ ദേവിയുടെ പ്രിയപ്പെട്ട പുഷ്പമായ മുല്ല, അടക്ക, വെറ്റില, ഗ്രാമ്പൂ എന്നിവയും നിവേദിക്കേണ്ടതാണ്.
ദേവിയെ പ്രതിനിധാനം ചെയ്യുന്നത്

ദേവി ബ്രഹ്മചാരിണി പ്രതിനിധാനം ചെയ്യുന്നത് സ്നേഹം, വിശ്വസ്തത, ജ്ഞാനം, അറിവ് എന്നിവയെയാണ്. അതിനാല്‍, ദേവിയെ അങ്ങേയറ്റം ഭക്തിയോടെ ആരാധിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ ശാന്തതയും സന്തോഷവും ലഭിക്കുന്നു. ബ്രഹ്മചാരിണി ദേവി ഭക്തന് ജ്ഞാനവും അറിവും നല്കുന്നു. ചെമ്പരത്തി, താമര എന്നിവയും പൂജ സമയത്ത് ദേവിക്ക് നിവേദിക്കാവുന്നതാണ്.
മാ ബ്രഹ്മചാരിണി മന്ത്ര
ഓം ദേവീ ബ്രഹ്മചാരിണൈ്യ നമ:

ബ്രഹ്മചാരിണി പൂജാ മന്ത്രം
യാ ദേവി സര്‍വഭൂതേഷു മാ ബ്രഹ്മചാരിണി രൂപേണ സംസ്ഥിത
നമസ്തസ്യ നമസ്തസ്യ നമസ്തസ്യ നമോ നമ:
പത്മാഭ്യം അക്ഷമല കമാണ്ടലു ദധാനം ചെയ്തുകൊണ്ട്.
ദേവി പ്രസീദതു മേ ബ്രഹ്മചര്യാനുത്തതമ.
ഓം ദവി ബ്രഹ്മചാരിണൈ്യ നമ:



Click it and Unblock the Notifications

