For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Navratri 2022: ശൈലപുത്രിയെ ആരാധിക്കാം: ശനിദോഷവും ചന്ദ്രദോഷവും ദുരിതവുമകറ്റും

|

നവരാത്രിക്ക് ഇന്ന് തുടക്കം കുറിച്ചും, ആദ്യ ദിനത്തില്‍ തന്നെ ആരാധിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതുമായ ദുര്‍ഗ്ഗാ രൂപം ഏതാണെന്ന് പലര്‍ക്കും അറിയില്ല. സനാതന ധര്‍മ്മത്തില്‍ നവരാത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ഒമ്പത് ദിവസങ്ങളില്‍ ദുര്‍ഗ്ഗാദേവിയുടെ ഒന്‍പത് വ്യത്യസ്ത രൂപങ്ങളാണ് ആരാധിക്കപ്പെടുന്നുണ്ട്. നവരാത്രിയുടെ ആദ്യ ദിവസം ശൈലപുത്രിയെ ആരാധിക്കേണ്ട ഭാവങ്ങള്‍ ഉണ്ട്. ശൈലപുത്രി ദേവിയെ പാര്‍വതിയുടെ രൂപമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം ശൈലപുത്രിയെ ആരാധിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുമ്പോള്‍, ഭക്തര്‍ക്ക് ആഗ്രഹിച്ച ഫലം ലഭിക്കുകയും എല്ലാ കുഴപ്പങ്ങളില്‍ നിന്നും മുക്തി നേടുകയും ചെയ്യും. ശനിദോഷത്തേയും ചാന്ദ്രദോഷത്തേയും ഇല്ലാതാക്കുന്നതിന് ദേവിയെ ആരാധിക്കാവുന്നതാണ്.

Navratri 2021 Day

ദുരിതമകറ്റാന്‍ ഈ പത്ത് ദുര്‍ഗ്ഗാക്ഷേത്രദര്‍ശനംദുരിതമകറ്റാന്‍ ഈ പത്ത് ദുര്‍ഗ്ഗാക്ഷേത്രദര്‍ശനം

ഐതിഹ്യമനുസരിച്ച്, ഹിമവാന്റെ മകളാണ് ശൈലപുത്രി. ദേവിയുടെ വലതു കൈയില്‍ ത്രിശൂലവും ഇടതു കൈയില്‍ താമരയും ഉണ്ട്. ചന്ദ്രനെയാണ് നെറ്റിയില്‍ അലങ്കരിച്ചിരിക്കുന്നത്. ജ്യോതിഷ പ്രകാരം, ഈ ദിവസം ശൈലപുത്രിയെ ആരാധിക്കുന്നത് ചന്ദ്ര ദോഷത്തില്‍ നിന്ന് മോചനം നല്‍കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഈ ലേഖനത്തിലൂടെ, ദേവി ശൈലപുത്രിയുടെ ആരാധനാ രീതിയും ആരതിയും പുരാണവും നമുക്ക് നോക്കാവുന്നതാണ്.

ആദ്യ ദിനത്തില്‍ ശ്രദ്ധിക്കാന്‍

ആദ്യ ദിനത്തില്‍ ശ്രദ്ധിക്കാന്‍

ആദ്യ ദിനത്തില്‍ ശൈലപുത്രി ദേവിയെ ആരാധിക്കുമ്പോള്‍ വെളുത്ത വസ്തുക്കള്‍ ഉപയോഗിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. വെളുത്ത കാര്യങ്ങള്‍ ശൈലപുത്രിക്ക് വളരെ പ്രിയപ്പെട്ടതാണ്. അതിനാല്‍, നവരാത്രിയുടെ ആദ്യ ദിവസം വെളുത്ത വസ്ത്രങ്ങളും വെളുത്ത പൂക്കളും ദേവിയ്ക്ക് സമര്‍പ്പിക്കണം. കൂടാതെ വെള്ള നിറത്തിലുള്ള മധുര പലഹാരങ്ങളും നല്‍കണം. ഈ ദിവസം ശൈലപുത്രിയെ ആരാധിക്കുന്നത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും പ്രത്യേക ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

പശുവിന്റെ നെയ്യ് സമര്‍പ്പിക്കുക

പശുവിന്റെ നെയ്യ് സമര്‍പ്പിക്കുക

ശൈലപുത്രിയെ ആരാധിക്കുമ്പോള്‍, പശുവിന്റെ നെയ്യ് ദേവയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ ശൈലപുത്രിദേവി സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അനുഗ്രഹം നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കാന്‍ ഇത്തരം സമര്‍പ്പണങ്ങള്‍ക്കൊപ്പം ഈ മന്ത്രങ്ങള്‍ കൂടി ജപിക്കുന്നതിന് ശ്രദ്ധിക്കണം.

മന്ത്രം;

വന്ദേ വംഖിത്‌ലാഭായി ചന്ദ്രധാകൃതിശേഖരം.

വൃഷാരൂഢന്‍ ശൂല്‍ധര, ശൈല്‍പുത്രിന്‍ യശസ്വിനിം

9 ദിവസങ്ങള്‍ 9 പ്രത്യേകതകള്‍; നവരാത്രി അറിയാം9 ദിവസങ്ങള്‍ 9 പ്രത്യേകതകള്‍; നവരാത്രി അറിയാം

 ദേവി പുരാണം

ദേവി പുരാണം

ദേവി പുരാണം അനുസരിച്ച് നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദേവിയുടെ ഐതിഹ്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഐതിഹ്യമനുസരിച്ച്, ഒരിക്കല്‍ ദക്ഷ രാജാവ് തന്റെ വീട്ടില്‍ ഒരു വലിയ യാഗം സംഘടിപ്പിച്ചു. ഈ യജ്ഞത്തില്‍ അദ്ദേഹം എല്ലാ ദേവന്മാരെയും മുനിമാരെയും ക്ഷണിച്ചു, പക്ഷേ തന്റെ മകളായ സതിയുടെ ഭര്‍ത്താവായ ഭഗവാന്‍ പരമശിവനെ മാത്രം ക്ഷണിച്ചില്ല. എന്നാല്‍ ക്ഷണിക്കപ്പെടാതെ തന്നെ സതീ ദേവി യജ്ഞത്തിന് പോകാന്‍ ഇറങ്ങി. സതിയുടെ അഭ്യര്‍ത്ഥനപ്രകാരം, ഭഗവാന്‍ യാഗത്തിലേക്ക് പോകാന്‍ അനുമതി നല്‍കി.

ദേവി പുരാണം

ദേവി പുരാണം

ശേഷം ദേവി സതി ദേവി യാഗത്തില്‍ എത്തിയപ്പോള്‍ ദക്ഷ രാജാവ് സതി ദേവിയെ അപമാനിക്കുകയും തന്റെ പുരുഷനായ ഭഗവാന്‍ ശിവനെ അപമാനിക്കുകയും ചെയ്തു. ഭര്‍ത്താവിനെക്കുറിച്ചുള്ള ഈ അപമാനം കണ്ട് സതിദേവി യാഗാഗ്നിയിലേക്ക് ചാടി ആത്മാഹൂതി ചെയ്തു. ഇതറിഞ്ഞ് കോപാകുലനായ ശിവന്‍ ദക്ഷനെ വധിക്കുകയും ചെയ്തു. എന്നാല്‍ സതീദേവിയുടെ അടുത്ത ജന്മം എന്ന് പറയുന്നത് പിന്നീട് ഹിമാലയ പുത്രിയായ ശൈലപുത്രിയായി ജന്മമെടുത്തു.

നവരാത്രിയുടെ ആദ്യ ദിവസം

നവരാത്രിയുടെ ആദ്യ ദിവസം

പാര്‍വതി ദേവിയുടെ അവതാരമായ ശൈലപുത്രി ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും മഹേശ്വരന്റേയും കൂട്ടായ ശക്തിയെ പ്രതിനിധീകരിക്കുന്നു. പ്രകൃതിയുടെയും വിശുദ്ധിയുടെയും സവിശേഷതകളാണ് ഇതില്‍ പ്രതീകമാവുന്നത്. നവരാത്രിയുടെ ആദ്യ ദിവസം ധരിക്കേണ്ട നിറം ചുവപ്പാണ്. ഇതാണ് ഐശ്വര്യവും നല്‍കുന്നത് എന്നാണ് വിശ്വാസം.

 പൂജ ചെയ്യുമ്പോള്‍ വെളുത്ത വസ്ത്രം

പൂജ ചെയ്യുമ്പോള്‍ വെളുത്ത വസ്ത്രം

ആദ്യ ദിവസം വെളുത്ത നിറത്തിലുള്ള വസ്ത്രമാണ് ധരിയ്ക്കേണ്ടത്. ഇത് ഐശ്വര്യത്തിന് കാരണമാകും. വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് പൂജ ചെയ്യുന്നതാണ് ആദ്യ ദിവസം നല്ലത്. ഇത് നിങ്ങളില്‍ ഐശ്വര്യവും സമാധാനവും നിറക്കുന്നു. വെള്ള എന്നും അറിവിന്റെ നിറകുടമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ ദിവസം വെളുത്തനിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്.

സർവ്വൈശ്വര്യത്തിനും ഫലപ്രാപ്തിക്കും നവരാത്രി വ്രതംസർവ്വൈശ്വര്യത്തിനും ഫലപ്രാപ്തിക്കും നവരാത്രി വ്രതം

English summary

Navratri 2022 Day 1, Maa Shailputri Colour, Puja Vidhi, Timings, Aaarti, Mantra, Muhurat, Vrat Katha and significance

Here in this article we are sharing the maa shailaputri color, puja vidhi, timings, aarti, mantra and significance. Take a look.
X
Desktop Bottom Promotion