For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഷ്ടൈശ്വര്യ സിദ്ധി ഫലം നല്‍കും സിദ്ധിധാത്രി ദേവി

|

നവരാത്രിയുടെ അവസാന ദിനമാണ് ഇന്ന്. ഈ ദിനത്തില്‍ ദുര്‍ഗ്ഗാ ദേവിയുടെ ഒന്‍പതാമത്തെ അവതാരമായ സിദ്ധിധാത്രി ദേവിയെയാണ് ആരാധിക്കേണ്ടത്. ദേവി പക്ഷത്തിലാണ് ദുര്‍ഗാ ദേവിയെ ആരാധിക്കുന്നത്. വര്‍ഷത്തില്‍ നാല് തവണ നവരാത്രി ആചരിക്കാറുണ്ടെങ്കിലും (മാഘ/ശീതകാലം, വസന്ത/വസന്തം, ആഷാധ/മണ്‍സൂണ്‍, ശരത്/ശരത്കാലം). നവരാത്രി ആഘോഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ഭക്തര്‍ ദുര്‍ഗ്ഗാദേവിയുടെ സിദ്ധിദാത്രി രൂപത്തെ ആരാധിക്കും. ഈ ദിനത്തില്‍ ദേവിയെ ആരാധിക്കുന്നത് അഷ്ടൈശ്വര്യ സിദ്ധി ഫലം നല്‍കും എന്നാണ് വിശ്വാസം. സര്‍വ്വ സിദ്ധികളുടേയും ഉടമയായ ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും എന്നാണ് വിശ്വാസം.

Navratri 2021 Day 9

ദു:ഖങ്ങളും ദുരിതങ്ങളും അകറ്റി വെളിച്ചം നല്‍കും മഹാഗൗരിദു:ഖങ്ങളും ദുരിതങ്ങളും അകറ്റി വെളിച്ചം നല്‍കും മഹാഗൗരി

ഭക്തന് എല്ലാ വിധത്തിലുള്ള കഴിവുകളും സിദ്ധികളും നല്‍കി ഭഗവാന്‍ അനുഗ്രഹിക്കും എന്നാണ് വിശ്വാസം. താമരപ്പൂവിലാണ് ദേവി കുടികൊളളുന്നത്. വലതു കൈയ്യില്‍ ചക്രവും ഗദയും ഇടത് കൈകളില്‍ ശംഖും താമരയും ആണ് ദേവിക്കുള്ളത്. ഭഗവാന്‍ പരമശിവന് എല്ലാ സിദ്ധികളും നല്‍കി അനുഗ്രഹിച്ചത് സിദ്ധിധാത്രിയാണ് എന്നാണ് പറയുന്നത്. സ്വര്‍ണവര്‍ണത്തോടെയാണ് ദേവി കാണപ്പെടുന്നത്. ആത്മീയ ആനന്ദം ആഗ്രഹിക്കുന്നവരെ മാ സിദ്ധിദാത്രി അനുഗ്രഹിക്കുന്നു. ഭഗവാന്‍ പരമശിവന്‍ പോലും ആരാധിക്കുന്ന ദേവിയാണ് സിദ്ധിധാത്രി ദേവി. അര്‍ദ്ധ നാരീശരന്‍ ആയത് ഇങ്ങനെയാണ് എന്നാണ് പുരാണങ്ങള്‍ പറയുന്നത്. ദേവി ദാനപ്രിയയും അഷ്ടൈശ്വര്യങ്ങള്‍ നല്‍കി അനുഗ്രഹിക്കുന്ന വ്യക്തിയും കൂടിയാണ് എന്നാണ് പറയുന്നത്.

Navratri 2021 Day 9

സിദ്ധിദാത്രി പൂജ ശുഭ മുഹൂര്‍ത്തം
അഭിജിത് മുഹൂര്‍ത്തം; 11:45 AM മുതല്‍ 12:29 PM വരെ

വിജയ മുഹൂര്‍ത്തം: 2:43 PM മുതല്‍ 3:39 PM വരെ

ഗോധുലി മുഹൂര്‍ത്തം; 7:04 PM മുതല്‍ 7:29 PM വരെ

സിദ്ധിദാത്രി പൂജാ വിധി
ഗണപതി ഭഗവാനെ ആരാധിച്ച് കൊണ്ടാണ് പൂജ ആരംഭിക്കേണ്ടത്. തടസ്സങ്ങളില്ലാത്ത നവരാത്രി വ്രതത്തിനായി ഭഗവാന്റെ അനുഗ്രഹം എന്തുകൊണ്ടും നമുക്ക് വേണം. തുടര്‍ന്ന്, താഴെ പറയുന്ന മന്ത്രങ്ങള്‍ ജപിച്ച് മാ സിദ്ധിദാത്രിയെ ആരാധിക്കേണ്ടതാണ്.

സിദ്ധിദാത്രി മന്ത്രങ്ങള്‍

ഓം ദേവി സിദ്ധിദാരത്യെ നമ:

സിദ്ധാ ഗന്ധര്‍വ്വ യക്ഷദൈ്യരസുരൈരാമരൈരപി:
സേവ്യമാന സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനി:

Navratri 2021 Day 9

യാ ദേവി സര്‍വഭൂതേഷു മാ സിദ്ധിദാത്രി രൂപേണ സംസ്ഥിതാ

നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമ:

പൂജാ വിധി

Navratri 2021 Day 9

സിദ്ധി ധാത്രി ദേവിക്ക് ആരതി ഉഴിഞ്ഞ് കൊണ്ട് പൂജ അവസാനിപ്പിച്ച് ദേവിക്ക് കര്‍പ്പൂരം കത്തിച്ച് നിങ്ങളുടെ പുഷ്പങ്ങള്‍ നിവേദിക്കേണ്ടതാണ്. അതിന് ശേഷം പ്രസാദം നിവേദിക്കുക. നവഗ്രഹങ്ങളില്‍ കേതുവിന്റെ ദേവതയാണ് സിദ്ധിധാത്രി.

English summary

Navratri 2022 Day 9, Maa Siddhidhatri Colour, Puja Vidhi, Aaarti , Timings, Mantra, Muhurat, Vrat Katha and significance

Navratri 2022 Day 9, Maa Siddhidhatri colour, puja vidhi, aaarti , timings, mantra, muhurat, vrat katha and significance. Take a look.
X
Desktop Bottom Promotion