For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദു:ഖങ്ങളും ദുരിതങ്ങളും അകറ്റി വെളിച്ചം നല്‍കും മഹാഗൗരി

|

ഇന്ന് നവരാത്രിയുടെ എട്ടാമത്തെ ദിവസം. ഈ ദിനത്തില്‍ മഹാഗൗരിയുടെ രൂപത്തെയാണ് ആരാധിക്കുന്നത്. നവരാത്രി അവസാനിക്കാന്‍ ഇനി ഒരു ദിവസം കൂടി ബാക്കി നില്‍ക്കേ ഈ ദിനത്തില്‍ മഹാഗൗരിയെ ആരാധിക്കുന്നതിലൂടെ അത് കൂടുതല്‍ വിലപ്പെട്ടതാക്കി മാറ്റുന്നു. എട്ടാം ദിവസം അഷ്ടമി തിഥിയാണ് വരുന്നത്. ഭക്തര്‍ ദേവി ദുര്‍ഗ്ഗയുടെ മഹാ ഗൗരി രൂപത്തെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ ദു:ഖങ്ങളും ദുരിതങ്ങളും ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. രസകരമെന്നു പറയട്ടെ, തൃതീയയും ചതുര്‍ത്ഥി തിഥിയും ഒരുമിച്ചാണ് വന്നതും. അതുകൊണ്ട് തന്നെ ഇന്നലെ സപ്തമിയും ഇന്ന് മഹാ അഷ്ടമി ആഘോഷിക്കും.

Navratri 2021 Day 8

ദേവി ദുര്‍ഗയുടെ ഭക്തര്‍ വര്‍ഷത്തില്‍ നാല് തവണ നവരാത്രി ആഘോഷിക്കുന്നു - മാഘ (ശീതകാലം), വസന്ത (വസന്തം), ആഷാഢ (മണ്‍സൂണ്‍), ശരത് (ശരത്കാലം) എന്നീ അവസരങ്ങളിലാണ് ഇത്. എന്നിരുന്നാലും, ശരത്കാലത്തിലാണ് ഏറ്റവും പ്രചാരമുള്ള ആഘോഷങ്ങള്‍ വരുന്നത്. ഇന്ന് മഹാ അഷ്ടമി തിഥിയാണ് അതായത് നവരാത്രിയുടെ എട്ടാം ദിവസം. അതുകൊണ്ട് തന്നെ ഇന്ന് ആരാധിക്കേണ്ട ദുര്‍ഗ്ഗാ ദേവിയുടെ രൂപം മഹാഗൗരിയെയാണ്.

മഹാ ഗൗരി അവതാരകഥ

മഹാ ഗൗരി ദേവി ദുര്‍ഗ്ഗയുടെ കാരുണ്യ അവതാരത്തെ പ്രതിനിധാനം ചെയ്യുന്നതാണ്. രൂപമനുസരിച്ച് ദേവി മുകളില്‍ വലത്, ഇടത് കൈകളില്‍ യഥാക്രമം ഒരു ത്രിശൂലവും ഡമരുകവും ആണ് പിടിച്ചിരിക്കുന്നത്. കൂടാതെ അഭയയെയും വരമുദ്രയെയും താഴത്തെ കൈകളില്‍ ഉണ്ട്. ഒരു കാളപ്പുറത്ത് കയറിയ, അമ്മയുടെ ഈ രൂപത്തെ മഹാ ഗൗരി എന്ന് വിളിക്കുന്നത് ദേവിയുടെ സുന്ദരമായ നിറം കൊണ്ടാണ്. ഈ ദിനത്തില്‍ ദേവിയെ ആരാധിക്കുന്നവര്‍ക്ക് സകല പാപങ്ങളില്‍ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകളും നീങ്ങിപ്പോവുന്നതിനും ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിനും ദേവിയെ ആരാധിക്കുന്നതിലൂടെ സാധിക്കും എന്നും വിശ്വാസമുണ്ട്.

Navratri 2021 Day 8

മഹാ ഗൗരി പൂജാ വിധി, ശുഭ മുഹൂര്‍ത്തം, മന്ത്രം

മഹാ ഗൗരി പൂജ ശുഭ മുഹൂര്‍ത്തം
വിജയമുഹൂര്‍ത്തം 2:03 PM മുതല്‍ 2:49 PM വരെ.

രാഹുകാലം- 12:00 PM മുതല്‍ 1:30 PM വരെ പൂജ ചെയ്യുന്നത് ഒഴിവാക്കുക.

മഹാ ഗൗരി പൂജാ വിധി

ഗണപതി ഭഗവാനെ ആവാഹിച്ചുകൊണ്ട് വേണം പൂജ ആരംഭിക്കുന്നതിന്. ഈ ദിനത്തില്‍ തടസ്സങ്ങളില്ലാത്ത നവരാത്രി വ്രതത്തിനായി ഗണപതിഭഗവാനെ ആരാധിക്കേണ്ടതാണ്. തുടര്‍ന്ന്, താഴെ പറയുന്ന മന്ത്രങ്ങള്‍ ജപിച്ച് മഹാഗൗരിയെ ആരാധിക്കണം.

മഹാ ഗൗരി മന്ത്രങ്ങള്‍

ഓം ദേവീ മഹാഗൗരൈ്യ നമ:
ശ്വേതേ വൃഷസമൃദ്ധ ശ്വേതംബരധാര ശുചി:

മഹാഗൗരി ശുഭം ദദ്യന്‍മഹാദേവ പ്രമോദദാ:

യാ ദേവി സര്‍വഭൂതേഷു മാ മഹാഗൗരി രൂപേന സംസ്ഥിതാ.

നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമ:

പുഷ്പം, ദീപം, സുഗന്ധം, നൈവേദ്യം എന്നിവ നിവേദിച്ച് കൊണ്ട് പഞ്ചോപചാര പൂജ നടത്തുക. സിന്ദൂരം, കണ്‍മഷി, മൈലാഞ്ചി, പൊട്ട്, വളകള്‍, മോതിരം, കണ്ണാടി, പാദസരം, സുഗന്ധദ്രവ്യങ്ങള്‍, കമ്മലുകള്‍, മൂക്കുത്തി, നെക്ലേസ്, ചുവന്ന പട്ട് എന്നിവ കൊണ്ട് ദേവിയെ ആരാധിക്കേണ്ടതാണ്. ആരതി ആലപിച്ചുകൊണ്ട് പൂജ അവസാനിപ്പിച്ച് ദേവിക്ക് കര്‍പ്പൂരം കത്തിച്ച് നിങ്ങളുടെ പൂജ അര്‍പ്പിക്കാവുന്നതാണ്. പൂജയ്ക്ക് ശേഷം പ്രസാദം വിതരണം ചെയ്യുക.

മഹാ ഗൗരി കഥ

most read: നവരാത്രി 2021; 9 ദിനവും ദേവിയെ ആരാധിച്ചാല്‍ സര്‍വ്വൈശ്വര്യം ഫലം

ദേവി ദുര്‍ഗ്ഗയുടെ അവതാരവുമായി ബന്ധപ്പെട്ട ഒരു കഥ അനുസരിച്ച്, മഹാഗൗരി ശിവനെ പ്രീതിപ്പെടുത്താനും അനുഗ്രഹം തേടാനും തീവ്രമായ തപസ്സ് ചെയ്തു. മഹാദേവിനെ വിവാഹം കഴിക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു. അതിനാല്‍ ദേവി വര്‍ഷങ്ങളോളം തപ്പസ്സ് ചെയ്തു. അതില്‍ ദേവി പകുതി വിജയിക്കുകയും ചെയ്തു. ദേവിയുടെ കഠിനമായ തപസ്സും കഠിനമായ കാലാവസ്ഥയും കാരണം ദേവിയുടെ ശരീരം അഴുക്ക് കൊണ്ട് മൂടി. അവളുടെ യഥാര്‍ത്ഥ രൂപം വീണ്ടെടുക്കാന്‍ സഹായിക്കാന്‍ ശിവന്‍ വെള്ളം ഒഴിച്ചു. കുളികഴിഞ്ഞ് അവള്‍ പെട്ടെന്ന് അവളുടെ തിളക്കം വീണ്ടെടുത്തു. അതിനാല്‍, മഹാഗൗരി എന്ന പേര് ദേവിക്ക് ലഭിച്ചത്.

നവരാത്രിയില്‍ ഇവ ചെയ്താല്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം എന്നും കൂടെനവരാത്രിയില്‍ ഇവ ചെയ്താല്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം എന്നും കൂടെ

English summary

Navratri 2022 Day 8, Maa Mahagauri Colour, Puja Vidhi, Aaarti , Timings, Mantra, Muhurat, Vrat Katha and significance

Navratri 2021 day 8, maa mahagauri color puja vidhi, aarti, timings, muhurat, vrat katha, and significance in malayalam.
X
Desktop Bottom Promotion