For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി ദിനത്തില്‍ ആഗ്രഹസാഫല്യം നല്‍കും ദിനം

|

നവരാത്രി ദിനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ന് നാലാമത്തെ ദിനമാണ്. ഈ ദിനത്തില്‍ കൂശ്മാണ്ഡ ദേവിയെയാണ് ആരാധിക്കുന്നത്. ദേവിയുടെ ക്രിയാശക്തിയുടെ ആവിഷ്‌കാരത്തിലാണ് ഈ ദിനം ആഘോഷിക്കുന്നത്. ഊര്‍ജ്ജത്തെ അണ്ഡരൂപത്തില്‍ സംഭരിച്ചവള്‍ എന്ന ആര്‍ത്ഥത്തിലാണ് ഈ ദിനം ആഘോഷിക്കുന്നത്. നവരൂപങ്ങളില്‍ പ്രാധാന്യമുള്ള ഒരു ദിനമാണ് നവരാത്രിയുടെ നാലാം ദിനം. സൂര്യമണ്ഡലം നിയന്ത്രിക്കുന്ന ദേവീഭാവമാണ് കൂശ്മാണ്ഡ.

നവരാത്രി തുടക്കം; പൂജകളും ആചാരങ്ങളും ഇങ്ങനെ

പ്രപഞ്ച സ്രഷ്ടാവിന്റെ ദേവിഭാവം ആവാഹിച്ച ദേവിയായാണ് കൂശ്മാണ്ഡ ദേവിയെ കണക്കാക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ബ്രഹ്മാണ്ഡത്തിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന ദേവിയാണ് കൂശ്മാണ്ഡ ദേവി. ആദിപരാശക്തിയാണ് എല്ലാത്തിനും ആധാരം. നവരാത്രിയുടെ നാലാം ദിനത്തില്‍ കൂശ്മാണ്ഡ ദേവിയെ ഭജിക്കുന്നതും പൂജിക്കുന്നതും എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വ്രതങ്ങള്‍ ഇങ്ങനെയാണ്

വ്രതങ്ങള്‍ ഇങ്ങനെയാണ്

രാവിലെ കുളിച്ച് വന്ന് ലളിതാ സഹസ്രമാനം ജപിക്കേണ്ടത് അത്യാവശ്യമാണ്. അതിന് ശേഷം കൈയ്യില്‍ വ്രതച്ചരട് ജപിക്കണം. പിന്നീട് വേണം ഇത് വ്രതം എടുക്കുന്നതിന്. ഇത് നവരാത്രിയുടെ ആദ്യ ദിനത്തില്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. വളരെ ലളിതമായ ചടങ്ങുകളിലൂടെയാണ് പിന്നീടുള്ള വ്രതങ്ങളും ചടങ്ങുകളും മുന്നോട്ട് പോവേണ്ടതും.

കുളിച്ച് ജപം

കുളിച്ച് ജപം

രാവിലെ കുളിച്ച് ജപം നടത്തിയതിന് ശേഷം മാത്രമം ജലപാനം പാടുകയുള്ളൂ. ഇതിന് ശേഷം അരിയാഹാരം ഒരു നേരമായി കുറക്കണം. പിന്നീട് പകലുറക്കം മാറ്റുക. രാത്രി കൃത്യസമയത്ത് ഉറങ്ങുക. ലളിതാ സഹസ്രനാമം ജപിക്കുക. മത്സ്യ മാംസാദികള്‍ പൂര്‍ണമായും ഒഴിവാക്കുക. എന്നിട്ട് അതതു ദിവസത്തെ ദേവി ഭാവത്തെ ആരാധിക്കുക. ആരാധിക്കുന്നതിന് വേണ്ടി പുഷ്പം സമര്‍പ്പിച്ച് നമസ്‌കരിക്കുകയാണ് ചെയ്യേണ്ടത്.

കൂശ്മാണ്ഡാ ഭാവം

കൂശ്മാണ്ഡാ ഭാവം

ദേവിയുടെ കൂശ്മാണ്ഡാ ഭാവത്തില്‍ ആണ് നാലാമത്തെ ദിവസം ആചരിക്കപ്പെടുന്നത്. ആഗ്നേയം അഥവാ ചൂടുള്ളത് എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം. പഞ്ചഭൂതങ്ങളേയും പ്രാണനേയും ശുദ്ധീകരിക്കുന്നതാണ് ഈ ദേവി. എട്ടു കൈകളിലായി താമര, അസ്ത്രം, വില്ല, കമണ്ഡലു, കലശം, ചക്രം, ഗദ, അക്ഷരമാല എന്നിവയാണ് ദേവിയുടെ ഭാവത്തില്‍ കുടി കൊള്ളുന്നത്.

സിംഹവാഹിനി

സിംഹവാഹിനി

സിംഹവാഹിനിയാണ് കൂശ്മാണ്ഡ ദേവി. പ്രപഞ്ച സൃഷ്ടിയായ മാതാവാണ് ഈ ദേവി. ഈ ദിനത്തില്‍ ദേവിയെ ആരാധിച്ചാല്‍ അത് ഇഷ്ടമംഗല്യഭാഗ്യം നല്‍കുന്നു എന്നാണ് വിശ്വാസം. വ്രതനിഷ്ഠയോടെ വേണം ദേവിയെ ആരാധിക്കുന്നതിന്. ഈ ദിനം പൂജയും സൂര്യഹോമവും ചെയ്യാവുന്നതാണ്. സൂര്യനെ പ്രാധാന്യത്തോടെ തന്നെ ആരാധിക്കാന്‍ ശ്രദ്ധിക്കണ.ം ശക്തിപാത്രം എന്നാണ് ദേവിയെ വിശേഷിപ്പിക്കുന്നത് തന്നെ. ദേവിയെ ആരാധിക്കുമ്പോള്‍ തന്നെ നമ്മിലേക്ക് പോസിറ്റീവ് ഊര്‍ജ്ജം പ്രവഹിക്കുന്നു. ഇത് ക്ഷീണത്തെ അകറ്റുകയും ജീവിതം നല്ല രീതിയില്‍ നെഗറ്റീവ് ശക്തികളെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഇന്നത്ത ദിവസം

ഇന്നത്ത ദിവസം

നവരാത്രിയുടെ നാലം ദിനത്തില്‍ ഉണ്ടാവുന്ന വിശദാംശങ്ങള്‍ എന്തൊക്കെയെന്ന് നമുക്കൊന്ന് നോക്കാം. പ്രിയപ്പെട്ട പുഷ്പം മുല്ല, ഇന്നത്തെ നിറം: റോയല്‍ ബ്ലൂ, ദേവത: കുശ്മാണ്ഡ ദേവി, മന്ത്രം: 'ഓം ദേവി കുഷ്മണ്ഡായി നമ', ആരാധിക്കുന്ന തീയതി: നവരാത്രിയുടെ നാലാം ദിവസം (ചതുര്‍ത്ഥി) ഗ്രഹം, ദിവസം 4 മാഘ ഗുപ്ത നവരാത്രി: 2020 ജനുവരി 28 ചൊവ്വ, ദിവസം 4 ചൈത്ര നവരാത്രി: 2020 മാര്‍ച്ച് 28 ശനിയാഴ്ച, ദിവസം 4 ആശാധ ഗുപ്ത നവരാത്രി: 2020 ജൂണ്‍ 25 വ്യാഴം, ദിവസം 4 ശാര്‍ദിയ നവരാത്രി: 2020 ഒക്ടോബര്‍ 20 ചൊവ്വ. ഇതൊക്കെയാണ് ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

നവരാത്രി നാലാം ദിവസം പൂജ

നവരാത്രി നാലാം ദിവസം പൂജ

നവരാത്രിയുടെ (ചതുര്‍ത്ഥി) നാലാം ദിവസമാണ് കൂശ്മാണ്ഡ പൂജ നടത്തുന്നത്. പൂജാ വിധി അനുസരിച്ച്, ജീവിതത്തില്‍ ഉണ്ടാവുന്നതും ചെയ്യുന്നതുമായി നന്മയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. കുശ്മാണ്ഡ ദേവിയെ പൂര്‍ണ്ണഹൃദയത്തോടെ പ്രാര്‍ത്ഥിക്കു. പൂജ ആരംഭിക്കുന്നതിന് മുമ്പ് ദേവിയുടെ മുമ്പില്‍ നമസ്‌കരിക്കുക. തുടര്‍ന്ന് വിഗ്രഹത്തിന് പൂക്കള്‍, തേങ്ങ, പഴം, പാല്‍, സിന്ദൂരം, ചന്ദനത്തിരി എന്നിവ അര്‍പ്പിക്കുക. അടുത്തത് ദേവിയെ ആഭരണങ്ങളും മറ്റ് പുണ്യവസ്തുക്കളും കൊണ്ട് അലങ്കരിക്കുക എന്നതാണ്. ഇതെല്ലാം പൂജാ വിധിയില്‍ വരുന്നതാണ്.

മന്ത്രം

മന്ത്രം

സുരാ സമ്പൂര്‍ണ്ണകലശം രുധിരാപ്ലുതമേവ ച

ദധാനാ ഹസ്തപദ്മാഭ്യാം കൂശ്മാണ്ഡാ ശുഭദാസ്തു മാ

എന്ന മന്ത്രത്തോടെ ദേവിയെ ആരാധിക്കുക. ഇത് ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുകയും ജീവിതത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുകയും ചെയ്യുന്നു. എണ്ണിയാലൊടുങ്ങാത്ത ബ്രഹ്മാണ്ഡങ്ങള്‍ സൃഷ്ടിച്ച് ഈ സൃഷ്ടിയുടെ എല്ലാ വിധത്തിലുള്ള ചലനങ്ങളും ആവാഹിച്ച് അതില്‍ പ്രവര്‍ത്തിക്കുന്ന ദേവിയുടെ ഭാവമാണ് കൂശ്മാണ്ഡ ദേവിക്കുള്ളത്.

English summary

Navratri Day 4: Colour, Maa Kushmanda mantra, Puja Vidhi And Significance

Here in this article we are discussing about Maa Kushmanda mantra, puja vidhi and significance. Take a look.
X