Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
നവരാത്രി മൂന്നാം ദിനത്തില്‍ ചന്ദ്രഘണ്ഡ ദേവിയെ ആരാധിക്കാം
നവരാത്രിയിലെ മൂന്നാം ദിവസമാണ് ചന്ദ്രഘണ്ട ദേവിയെ ആരാധിക്കുന്നത്. തലയില്‍ ചന്ദ്രക്കലയുള്ള ദേവിയാണ്, അതിനാലാണ് ദേവിയെ ചന്ദ്രഘണ്ട എന്ന് വിളിക്കുന്നത്. ദേവിയുടെ ഈ രൂപം ധൈര്യവും ധീരതയും നല്കുന്നവള് എന്നാണ് അര്‍ത്ഥമാക്കുന്നത്. പാര്‍വതി ദേവിയുടെ ഉഗ്രരൂപമാണ് ചന്ദ്രഘണ്ട. സിംഹമാണ് ചന്ദ്രഘണ്ഡയുടെ വാഹനം. ദേവിയുടെ ശരീരവും സ്വര്‍ണ വര്‍ണമാണ്. 10 കൈകളാണ് ദേവിക്കുള്ളത്.
അറിവ്, നീതി, ആനന്ദം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ദുര്‍ഗ്ഗാദേവിയുടെ മൂന്നാമത്തെ പുനര്‍ജന്മമാണ് ചന്ദ്രഘണ്ട. ചന്ദ്രഘണ്ട ശത്രുക്കളെ ഭയപ്പെടുത്തുന്ന ദേവിയാണ്. പക്ഷേ ഭക്തരോട് സ്നേഹവും അനുകമ്പയും ഉള്ളവരായിരിക്കും എന്നുള്ളതാണ്. ശിവനുമായുള്ള വിവാഹത്തിന് ശേഷം അര്‍ദ്ധചന്ദ്രനെ ധരിക്കുന്ന പാര്‍വതിയുടെ വിവാഹിത രൂപമാണ് ദേവിക്കുള്ളത്. ചന്ദ്രഘണ്ഡക്ക് ചന്ദ്രമൗലി ശിവജിയെയാണ് ഭര്‍ത്താവായി ലഭിച്ചത്. അവളുടെ നെറ്റിയില്‍ ചന്ദ്രക്കല കൊണ്ട് അലങ്കരിച്ചിരിക്കുന്നതിനാല്‍ അവള് ചന്ദ്രഘണ്ട എന്നറിയപ്പെട്ടു. ദേവിയുടെ തൃക്കണ്ണ് എല്ലായ്പ്പോഴും തുറന്നിരിക്കുന്നതായാണ് കണക്കാക്കുന്നത്.

most read: നവരാത്രി രണ്ടാം ദിനം; ബ്രഹ്മചാരിണി ദേവിയെ ആരാധിക്കേണ്ടത്
ദേവിയെ ആരാധിക്കുന്നത്
ചന്ദ്രഘണ്ട ദേവിയുടെ വിഗ്രഹം സ്ഥാപിച്ച ശേഷം ഗംഗാജലം ഉപയോഗിച്ച് ആ പ്രദേശം വൃത്തിയാക്കുക. ശേഷം വെള്ളി, ചെമ്പ് അല്ലെങ്കില്‍ കളിമണ്ണ് നിറച്ച ഒരു കലം വെള്ളത്തില്‍ നിറച്ച് മേശയില്‍ വെക്കുക. ഇതോടൊപ്പം ഒരു തേങ്ങ വയ്ക്കുക. അങ്ങനെ ചെയ്ത ശേഷം, ദേവിയുടെ വിഗ്രഹം അഭിഷേകം നടത്തുന്നതിനുള്ള സമയമായി. പൂജാ സമയത്ത് ദേവിയെ പ്രാര്‍ഥിക്കുമ്പോള്‍ പാല്, പായസം എന്നിവ പോലുള്ള വെളുത്ത ഉല്‍പ്പന്നങ്ങളാണ് സാധാരണയായി ദേവിക്ക് സമര്‍പ്പിക്കേണ്ടത്. പിന്നീട്, അക്ഷദം, പ്രസാദം, പൂക്കള്‍/മാലകള്‍, കുങ്കുമം, വളകള്‍, തേങ്ങ മുതലായവ സമര്‍പ്പിക്കുക, മുഴുവന്‍ പ്രക്രിയയും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഇഷ്ടദേവനോട് പ്രാര്‍ത്ഥിക്കുക, തുടര്‍ന്ന് ആരതി നടത്തേണ്ടതാണ്.

മാ ചന്ദ്രഘണ്ട മന്ത്രം
പൂജ നടത്തുന്ന സമയത്ത് ചൊല്ലേണ്ട മന്ത്രം; ഓം ദേവി ചന്ദ്രഘണ്ടായൈ നമ:
നിങ്ങള്‍ക്ക് ദേവിക്കുവേണ്ടി ഒരു പ്രാര്‍ത്ഥന പോലും നടത്താവുന്നതാണ്. പിണ്ഡജ പ്രവരാരധ ചണ്ഡകോപസ്ത്രകൈര്യുത പ്രസാദം തനൂത് മഹ്യം ചന്ദ്രഘന്തേതി വിശ്രുത.
പ്രാര്‍ത്ഥന മന്ത്രം:
പിണ്ഡജ് പ്രവരാരൂഡ ചംദ്കോപസ്ത്രകര്യൂതാ.
പ്രസാദം തനൂതേ മഹായം ചന്ദ്രഘണ്ടേതി വിശ്രുത

സ്തുതി:
അല്ലെങ്കില്‍ ദേവി സര്‍വ്വഭൂതേഷു മാ ചന്ദ്രഘണ്ട രൂപേന സംസ്ഥിത
നമസ്തസ്യ നമസ്തസ്യ നമസ്തസ്യ നമോ നമ:



Click it and Unblock the Notifications
