For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി രണ്ടാം ദിനം; ബ്രഹ്മചാരിണി ദേവിയെ ആരാധിക്കേണ്ടത്

|

നവരാത്രിയുടെ രണ്ടാം ദിവസം, അതായത് ദ്വിതീയ ദിനത്തില്‍ നവ ദുര്‍ഗയുടെ രണ്ടാമത്തെ രൂപമായ ബ്രഹ്മചാരിണി ദേവിയെയാണ് ആരാധിക്കേണ്ടത്. പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഠിനമായ തപസ്സ് ചെയ്ത പാര്‍വതിയുടെ അവിവാഹിത രൂപമാണ് ബ്രഹ്മചാരിണി ദേവി. കഠിനമായ തപസ്സ് കാരണമാണ് ബ്രഹ്മചാരിണി എന്ന പേര് ദേവിക്ക് ലഭിച്ചത്. ദേവിയുടെ പര്യായം എന്നത് സ്‌നേഹവും വിശ്വസ്തതയും തന്നെയാണ്. 'ഉമ', 'അപര്‍ണ', 'തപചാരിണി' എന്ന പേരിലും ദേവി അറിയപ്പെടുന്നുണ്ട്.

Navratri 2021 Day 2

ദേവി വെളുത്ത വസ്ത്രത്തിലാണ് കാണപ്പെടുന്നത്, ദേവിയുടെ വലതുകയ്യില്‍ ഒരു 'തപ മാലയും' ഇടതുവശത്ത് 'കമണ്ഡല'വും ആയിരിക്കും. നഗ്നപാദയായാണ് ദേവി കാണപ്പെടുന്നത്. നവരാത്രി ദിനത്തില്‍ ബ്രഹ്മചാരിണി ദേവിയുടെ പൂജാ വിധി, മന്ത്രം, ശുഭ മുഹൂര്‍ത്തം, പ്രാധാന്യം എന്നിവയെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

നവരാത്രിയുടെ രണ്ടാമത്തെ ദിവസമാണ് ബ്രഹ്മചാരിണി ദേവിയെ ആരാധിക്കുന്നത്. ഈ ദിനത്തില്‍ ശുഭമുഹൂര്‍ത്തം എന്ന് പറയുന്നത് ഒക്ടോബര്‍ 27 ന് 01:46 PM ന് ആരംഭിക്കുന്ന ദ്വിതീയ തിഥി ഒക്ടോബര്‍ 28 ന് 10:48 AM വരെ തുടരും

മാ ബ്രഹ്മചാരിണി പൂജാ വിധി

Navratri 2021 Day 2

വിഗ്രഹത്തില്‍ പാല്, തൈര്, വെണ്ണ, തേന്‍, പഞ്ചസാര എന്നിവ ഒഴിച്ചുകൊണ്ടാണ് ബ്രഹ്മചാരിണി പൂജ ആരംഭിക്കുന്നത്. അതിനുശേഷം അവള്‍ക്ക് പുഷ്പങ്ങള്‍, അക്ഷതം, ചന്ദനം, പഞ്ചസാര, പഞ്ചാമൃതം എന്നിവ അടങ്ങിയ നിവേദ്യം അര്‍പ്പിക്കാവുന്നതാണ്. ഇത് കൂടാതെ ദേവിയുടെ പ്രിയപ്പെട്ട പുഷ്പമായ മുല്ല, അടക്ക, വെറ്റില, ഗ്രാമ്പൂ എന്നിവയും നിവേദിക്കേണ്ടതാണ്.

ദേവിയെ പ്രതിനിധാനം ചെയ്യുന്നത്

Navratri 2021 Day 2

ദേവി ബ്രഹ്മചാരിണി പ്രതിനിധാനം ചെയ്യുന്നത് സ്‌നേഹം, വിശ്വസ്തത, ജ്ഞാനം, അറിവ് എന്നിവയെയാണ്. അതിനാല്‍, ദേവിയെ അങ്ങേയറ്റം ഭക്തിയോടെ ആരാധിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ ശാന്തതയും സന്തോഷവും ലഭിക്കുന്നു. ബ്രഹ്മചാരിണി ദേവി ഭക്തന് ജ്ഞാനവും അറിവും നല്‍കുന്നു. ചെമ്പരത്തി, താമര എന്നിവയും പൂജ സമയത്ത് ദേവിക്ക് നിവേദിക്കാവുന്നതാണ്.

മാ ബ്രഹ്മചാരിണി മന്ത്ര
ഓം ദേവീ ബ്രഹ്മചാരിണൈ്യ നമ:

Navratri 2021 Day 2

നവരാത്രി ദിനത്തില്‍ 9 ദിനവും ഈ തിരി കെടാതെ സൂക്ഷിച്ചാല്‍നവരാത്രി ദിനത്തില്‍ 9 ദിനവും ഈ തിരി കെടാതെ സൂക്ഷിച്ചാല്‍

ബ്രഹ്മചാരിണി പൂജാ മന്ത്രം
യാ ദേവി സര്‍വഭൂതേഷു മാ ബ്രഹ്മചാരിണി രൂപേണ സംസ്ഥിത
നമസ്തസ്യ നമസ്തസ്യ നമസ്തസ്യ നമോ നമ:
പത്മാഭ്യം അക്ഷമല കമാണ്ടലു ദധാനം ചെയ്തുകൊണ്ട്.
ദേവി പ്രസീദതു മേ ബ്രഹ്മചര്യാനുത്തതമ.
ഓം ദവി ബ്രഹ്മചാരിണൈ്യ നമ:

English summary

Navratri 2022 Day 2, Maa Brahmacharini Colour, Puja Vidhi, Aaarti , Timings, Mantra, Muhurat, Vrat Katha and significance

Here in this article we are discussing about the second day of navratri and Maa Brahmacharini colour, puja vidhi, aaarti , timings, mantra, muhurat, vrat katha and significance in malayalam.
X
Desktop Bottom Promotion