Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നവരാത്രി 2021; 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇങ്ങനെയാണ്
ഓരോ രാശിക്കാര്‍ക്കും ഫലങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ നവരാത്രി ദിനങ്ങളില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. 2021 ഒക്ടോബര്‍ 7 മുതല്‍ ഒക്ടോബര്‍ 15 വരെ നടക്കുന്ന നവരാത്രി ഉത്സവത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നവരാത്രിയോടനുബന്ധിച്ചുള്ള ചില രാശിപ്രകാരമുള്ള മാറ്റങ്ങളെക്കുറിച്ചും അറിയാവുന്നതാണ്.

ഈ മാസം ഏറ്റവും ഭാഗ്യകരമായ ഒരു ഉത്സവ കാലഘട്ടമായി കണക്കാക്കപ്പെടുന്നു, ലാഭകരമായ നേട്ടങ്ങള്‍ മുതല്‍ ജോലി, പഠനം എന്നിവയെക്കുറിച്ചെല്ലാം നമുക്ക് അറിയാന്‍ സാധിക്കും. ഓരോ രാശിക്കാര്‍ക്കും എങ്ങനെയാണ് ഈ ദിനത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
നിങ്ങള്‍ക്ക് ഉയര്‍ന്ന സാമ്പത്തിക, തൊഴില്‍ സ്ഥിരത ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. നിങ്ങളുടെ മൊത്തത്തിലുള്ള പ്രൊഡക്റ്റിവിറ്റി വര്‍ദ്ധിക്കുകയും പുതിയ പദ്ധതി ആരംഭിക്കുകയും ചെയ്യുന്നു. നിങ്ങളുടെ റൊമാന്റിക് ജീവിതം ആവേശകരമായി മാറും. ബന്ധങ്ങളില്‍ സന്തോഷം നിറക്കുന്നു. വയറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും, നന്നായി ആരോഗ്യത്തോടെയുള്ള ഭക്ഷണം കഴിക്കുകയും നിങ്ങളുടെ പതിവ് കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കുകയും ചെയ്യാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് അവര്‍ ദീര്‍ഘകാലമായി കാത്തിരുന്ന ആഗ്രഹങ്ങള്‍ സഫലമാവുന്നു. മത്സരങ്ങളില്‍ വിജയിക്കുന്നു. അക്കാദമികവും സാമ്പത്തികവുമായ വിജയം കൈവരിക്കും, ഇതിന്റെ ഫലമായി നിങ്ങളുടെ പ്രണയത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. ഈ സമയത്ത്, നിങ്ങള്‍ നിങ്ങളുടെ ശാരീരികക്ഷമത മികച്ചതായിരിക്കും. അതിനാല്‍ പുതിയ ഹോബികള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.

മിഥുനം
ഈ കാലയളവില്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിങ്ങള്‍ മാറ്റി വെക്കണം. കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പോസിറ്റീവ് മനോഭാവം നിങ്ങളുടെ സാമ്പത്തിക സ്ഥിരത നിലനില്‍ക്കുന്നു. അത് ക്രമാനുഗതമായി വര്‍ദ്ധിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാവും. നിങ്ങളുടെ ക്ഷമയാണ് ആത്യാവശ്യമായി വേണ്ടത്. ധാരാളം സമയം ബന്ധുക്കള്‍ക്ക് വേണ്ടി ചെലവഴിക്കും ചെയ്യുക. നിങ്ങള്‍ ശാരീരികമായി വളരെയധികം ശ്രദ്ധിക്കണം.

കര്‍ക്കടകം
പുതിയ കഴിവുകള്‍ വികസിപ്പിക്കാനുള്ള മികച്ച സമയമാണിത്. നിങ്ങളുടെ ഉത്കണ്ഠകള്‍ എളുപ്പത്തില്‍ ഇല്ലാതാവുന്നുണ്ട്. സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരക്കും. ജ്യോതിഷികളുടെ അഭിപ്രായത്തില്‍ നിങ്ങളുടെ പങ്കാളിയോടും കുടുംബത്തോടും കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കണം.

ചിങ്ങം
ഈ കാലയളവില്‍ നിങ്ങള്‍ തൊഴില്‍പരമായും വിദ്യാഭ്യാസപരമായും വിജയം കൈവരിക്കുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങളുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നുണ്ട്. വിവാഹം കഴിക്കാനും നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാനും മികച്ച സമയമാണ്. ഭക്ഷണക്രമത്തിലും പതിവ് വ്യായാമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക.

കന്നി
നിങ്ങള്‍ക്ക് ധാരാളം തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്ന സമയമാണ് ഇപ്പോള്‍. സാമ്പത്തികമായി പ്രശ്‌നങ്ങള്‍ ഇല്ലാതെ സമ്പാദിക്കാനുള്ള സാധ്യതയും ഉണ്ടാകും. വിവാഹ കാര്യത്തില്‍ തീരുമാനമെടുക്കുന്നു. പക്ഷേ വിവാഹിതര്‍ക്ക് തീര്‍ച്ചയായും അവരുടെ ജീവിതപങ്കാളിയുമായി ബന്ധം മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ശരിയായി ഭക്ഷണം കഴിക്കാനും നിങ്ങള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണം.

തുലാം
മറ്റ് രാശിചിഹ്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ജോലിയുടെയും വിദ്യാഭ്യാസത്തിന്റേയും കാര്യത്തില്‍ ഇത് നിങ്ങള്‍ക്ക് ഒരു മികച്ച കാലഘട്ടമായിരിക്കും.വിവാഹത്തിന് അനുയോജ്യമായ സമയമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ ആവശ്യമില്ല. പക്ഷേ യോഗ പരിശീലിക്കുന്നതിലൂടെ നിങ്ങളുടെ ഉത്കണ്ഠയും രക്തസമ്മര്‍ദ്ദവും അകറ്റിനിര്‍ത്താന്‍ സാധിക്കുന്നു.

വൃശ്ചികം
വരും മാസങ്ങളില്‍ ജോലിയും പഠനവും മത്സരങ്ങളും എല്ലാം കടുത്തതായിരിക്കും. ഈ സമയത്ത്, ഏതെങ്കിലും കൊടുക്കല്‍ വാങ്ങലുകള്‍ നിന്ന് വിട്ടുനില്‍ക്കുന്നത് നല്ലതായിരിക്കും. പോസിറ്റീവ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ പ്രണയ തര്‍ക്കങ്ങളും നിങ്ങളുടെ ആരോഗ്യവും വളരെയധികം ശ്രദ്ധിക്കണം. പക്ഷേ പൊതുവായ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ധനു
പുതിയ കഴിവുകളും തൊഴില്‍ അവസരങ്ങളും തിരിച്ചറിയാന്‍ ഈ കാലയളവ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുക. നിങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ഗുണനിലവാരമുള്ള സമയം ചെലവഴിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. വിട്ടുമാറാത്ത ഹൃദയ രോഗങ്ങളുള്ള ആളുകള്‍ ഡോക്ടറെ കാണുന്നതിന് തയ്യാറാവേണ്ടതാണ്.

മകരം
നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളില്‍ ചില അസ്ഥിരമായ സാഹചര്യങ്ങളും ഏറ്റക്കുറച്ചിലുകളും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. എന്നാല്‍ പലപ്പോഴും അതില്‍ പോസിറ്റീവിറ്റിയും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഏത് സാഹചര്യത്തിലും നിങ്ങളുടെ പോസിറ്റീവ് മനോഭാവം നിലനിര്‍ത്തുകയും പുറത്തുവരുകയും ചെയ്യും. നിങ്ങളുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നേടാന്‍ നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനവും ഉത്സാഹവും വേണം. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും.

കുംഭം
നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളില്‍ ചില അസ്ഥിരമായ സാഹചര്യങ്ങളും ഏറ്റക്കുറച്ചിലുകളും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. പലപ്പോഴും സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ഏത് കാര്യത്തിനും തീരുമാനം എടുക്കുമ്പോള്‍ ആലോചിച്ച് തീരുമാനം എടുക്കണം. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അത് വലിയ പ്രതിസന്ധിയിലേക്ക് എത്തുന്നില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല. ആരോഗ്യം ശ്രദ്ധിക്കണം.

മീനം
ബുദ്ധിമുട്ടുകളും വിജയങ്ങളും ഈ സമയം നിങ്ങളില്‍ മാറി മാറി വരുന്നുണ്ട്. ഭാവിയില്‍, നിങ്ങള്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും അതിന് വേണ്ട താല്‍പ്പര്യം ജനിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ ആരോഗ്യവും നിങ്ങളുടെ ബന്ധങ്ങളും സംരക്ഷിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. ഏത് കാര്യത്തിലും തീരുമാനമെടുക്കുന്നതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്ക് മാത്രമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications