For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

9 ദിനം 9 നിറം; നവരാത്രിയിലെ നിറം ഇതെങ്കില്‍ ഐശ്വര്യം ഫലം

|

ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം ഏറെ പ്രാധാന്യമുള്ള ഉത്സവങ്ങളില്‍ ഒന്നാണ് നവരാത്രി. നാടെങ്ങും ഈ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നു. ദുര്‍ഗ്ഗാ ദേവിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്ന ഒമ്പത് ദിവസത്തെ ഉത്സവമാണ് നവരാത്രി. നവരാത്രിയുടെ ഓരോ ദിവസവും, ഭക്തര്‍ ഒരു പ്രത്യേക നിറം ധരിക്കുന്നു. ദുര്‍ഗാദേവിയുടെ വിഗ്രഹങ്ങള്‍ ജലാശയത്തില്‍ നിമജ്ജനം ചെയ്യുമ്പോള്‍ പത്താം ദിവസം വിജയദശമി അല്ലെങ്കില്‍ ദസറ ആയി ആഘോഷിക്കുന്നു. ചിലയിടങ്ങളില്‍ രാക്ഷസരാജാവായ രാവണന്റെ പ്രതിമകള്‍ കത്തിക്കുന്നു. തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെ ഇത് സൂചിപ്പിക്കുന്നു.

Most read: ജാതകത്തില്‍ പിതൃദോഷമോ; ഇവ നട്ട് പരിപാലിച്ചാല്‍ നീങ്ങാത്തതായി ഒന്നുമില്ലMost read: ജാതകത്തില്‍ പിതൃദോഷമോ; ഇവ നട്ട് പരിപാലിച്ചാല്‍ നീങ്ങാത്തതായി ഒന്നുമില്ല

മഴക്കാലത്തിനു ശേഷമുള്ള ശരത്കാല ഉത്സവമാണ് നവരാത്രി, ഇതിനെ ശരദ് നവരാത്രി എന്നും വിളിക്കുന്നു. ഈ വര്‍ഷം 2021 ഒക്ടോബര്‍ ഏഴിനാണ് നവരാത്രി ഉത്സവങ്ങള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ 14ന് നവമിയും 15ന് ദശമിയും ആഘോഷിക്കും. ഒന്‍പത് ദിവസത്തെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍, ഓരോ ദിവസവും സമര്‍പ്പിച്ചിരിക്കുന്ന നിറങ്ങളെയും അവയുടെ പ്രാധാന്യത്തെയും കുറിച്ച് ഇവിടെ വായിച്ചറിയാം. നവരാത്രി ദിവസങ്ങള്‍ക്കനുസരിച്ച് നിറങ്ങള്‍ ധരിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സമാധാനവും ഐക്യവും കൈവരുത്തുകയും ചെയ്യും.

നവരാത്രി 2021; നിറങ്ങള്‍

നവരാത്രി 2021; നിറങ്ങള്‍

ആദ്യ ദിവസം (7 ഒക്ടോബര്‍) പ്രതിപാദ - ഓറഞ്ച്

രണ്ടാം ദിവസം (ഒക്ടോബര്‍ 8) ദ്വിതീയ - വെള്ള

മൂന്നാം ദിവസം (ഒക്ടോബര്‍ 9) തൃതീയ - ചുവപ്പ്

നാലാം ദിവസം (ഒക്ടോബര്‍ 9) ചതുര്‍ത്ഥി - നീല

അഞ്ചാം ദിവസം (10 ഒക്ടോബര്‍) പഞ്ചമി - മഞ്ഞ

ആറാം ദിവസം (ഒക്ടോബര്‍ 11) ഷഷ്ഠി - പച്ച

ഏഴാം ദിവസം (12 ഒക്ടോബര്‍) സപ്തമി - ചാരനിറം

എട്ടാം ദിവസം (13 ഒക്ടോബര്‍) അഷ്ടമി - പര്‍പ്പിള്‍

ഒന്‍പതാം ദിവസം (14 ഒക്ടോബര്‍) നവമി - പച്ച

നവരാത്രി ദിവസം 1: ഓറഞ്ച്

നവരാത്രി ദിവസം 1: ഓറഞ്ച്

പര്‍വതങ്ങളുടെ ദേവതയായ ശൈലപുത്രി ദേവിയെ നവരാത്രിയുടെ ഒന്നാം ദിവസം ആരാധിക്കുന്നു. ഓറഞ്ച് നിറം ശൈലപുത്രി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്നു. അത് ഊഷ്മളതയും ആഹ്ലാദവും പോസിറ്റീവ് എനര്‍ജിയും നല്‍കുന്ന നിറമാണ്. പാര്‍വതി, ഭവാനി, ഹേമാവതി എന്നീ പേരുകളിലും അറിയപ്പെടുന്ന പര്‍വതങ്ങളുടെ മകളായ ഹിന്ദു ദേവതയാണ് ശൈലപുത്രി.

Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്

നവരാത്രി ദിവസം 2: വെള്ള

നവരാത്രി ദിവസം 2: വെള്ള

നവരാത്രിയുടെ രണ്ടാം ദിവസത്തിന്റെ നിറം വെള്ളയാണ്. ഈ ദിവസം, ബ്രഹ്‌മചാരിണിയെ ആരാധിക്കുന്നു. വെളുത്ത നിറം വിശുദ്ധി, സമാധാനം, ധ്യാനം എന്നിവയെ സൂചിപ്പിക്കുന്നു. ഇത് ഒരു വ്യക്തിക്ക് ആന്തരിക സമാധാനവും സുരക്ഷിതത്വവും നല്‍കുന്നു. ബ്രഹ്‌മചാരിണി ദേവിയും വെളുത്ത വസ്ത്രം ധരിക്കുന്നു. വലതു കൈയില്‍ ജപമാലയും ഇടത് കൈയില്‍ കമണ്ഡലയും ഉള്ള രീതിയില്‍ ചിത്രീകരിക്കുന്ന ദേവി വിശ്വസ്തതയും ജ്ഞാനവും സൂചിപ്പിക്കുന്നു. സ്‌നേഹത്തിന്റെ പ്രതീകം കൂടിയാണ് ബ്രഹ്‌മചാരിണി ദേവി.

നവരാത്രി ദിവസം 3: ചുവപ്പ്

നവരാത്രി ദിവസം 3: ചുവപ്പ്

ഈ ദിവസം ആളുകള്‍ സൗന്ദര്യം, നിര്‍ഭയത്വം എന്നിവ സൂചിപ്പിക്കുന്ന ചുവപ്പ് നിറം ധരിക്കുന്നു. ധൈര്യവും കൃപയും ധൈര്യവും നല്‍കുന്ന ചന്ദ്രഘണ്ഡ ദേവിയെ ഈ ദിവസം ആരാധിക്കുന്നു. ചുവപ്പ് നിറം അഭിനിവേശത്തെയും സ്‌നേഹത്തെയും സൂചിപ്പിക്കുന്നു, ഇത് ഭക്തരില്‍ ഉന്മേഷവും നിറയ്ക്കുന്നു.

Most read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രംMost read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രം

നവരാത്രി ദിവസം 4: നീല

നവരാത്രി ദിവസം 4: നീല

നവരാത്രിയുടെ നാലാം ദിവസത്തിന്റെ നിറം റോയല്‍ ബ്ലൂ ആണ്. ഈ നീല നിറം നല്ല ആരോഗ്യവും സമൃദ്ധിയും സൂചിപ്പിക്കുന്നു. ഈ ദിവസം കൂഷ്മാണ്ഡ ദേവിയെ ആരാധിക്കുന്നു. കുഷ്മാണ്ഡ ദേവിയ്ക്ക് എട്ട് കൈകളുണ്ട്, അതിനാല്‍ അഷ്ടഭുജ ദേവി എന്നും അവര്‍ അറിയപ്പെടുന്നു.

നവരാത്രി ദിവസം 5: മഞ്ഞ

നവരാത്രി ദിവസം 5: മഞ്ഞ

അഞ്ചാം ദിവസത്തിന്റെ നിറം മഞ്ഞയാണ്. ഈ നിറം സന്തോഷത്തിനും തെളിച്ചത്തിനും വേണ്ടി നിലകൊള്ളുന്നു. ഈ ദിവസം സ്‌കന്ദമാതാ ദേവിയെ ആരാധിക്കുന്നു. കാര്‍ത്തികേയന്റെ മാതാവാണ് സ്‌കന്ദമാതാ ദേവി. മഞ്ഞ നിറം ശുഭാപ്തിവിശ്വാസത്തിനും സന്തോഷത്തിനും വേണ്ടിയാണ്. ഈ ഊഷ്മള നിറം ദിവസം മുഴുവന്‍ ഒരു വ്യക്തിയെ സന്തോഷിപ്പിക്കുന്നു.

Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍

നവരാത്രി ദിവസം 6: പച്ച

നവരാത്രി ദിവസം 6: പച്ച

പച്ച നിറം പുതിയ തുടക്കങ്ങളെയും വളര്‍ച്ചയെയും സൂചിപ്പിക്കുന്നു. ഹിന്ദുക്കള്‍ ഈ ദിവസം മഹിഷാസുരനെ നിഗ്രഹിച്ച കാത്യായനി ദേവിയെ ആരാധിക്കുന്നു. വളര്‍ച്ച, ഫലഭൂയിഷ്ഠത, സമാധാനം, ശാന്തത എന്നിവ ഉണര്‍ത്തുന്ന നിറമാണ് പച്ച.

നവരാത്രി ദിവസം 7: ചാരനിറം

നവരാത്രി ദിവസം 7: ചാരനിറം

നവരാത്രിയുടെ ഏഴാം ദിവസത്തിന്റെ നിറം ചാരനിറമാണ്. ഹിന്ദുക്കള്‍ ഈ ദിവസം കാളരാത്രി ദേവിയെ ആരാധിക്കുന്നു. എല്ലാ ഭൂതങ്ങളെയും, നെഗറ്റീവ് ഊര്‍ജ്ജങ്ങളെയും, ദുരാത്മാക്കളെയും പ്രേതങ്ങളെയും നശിപ്പിക്കുന്നവളാണ് കാളരാത്രി ദേവിയെന്ന് വിശ്വസിക്കുന്നു. തന്റെ ഭക്തര്‍ക്ക് എപ്പോഴും ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു എന്ന വിശ്വാസത്താല്‍ കാളരാത്രി ദേവി ശുഭങ്കരി എന്നും അറിയപ്പെടുന്നു.

Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍

നവരാത്രി ദിവസം 8: പര്‍പ്പിള്‍

നവരാത്രി ദിവസം 8: പര്‍പ്പിള്‍

ദേവിയുടെ എട്ടാമത്തെ അവതാരം മഹാഗൗരിയാണ്. എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്ന ദേവിയാണിത്. നവരാത്രി നാളിന്റെ എട്ടാം ദിവസം മഹാഗൗരി ദേവിയെ ആരാധിക്കുന്നു. മഹാഗൗരി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ ഈ ദിവസം ഭക്തര്‍ പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു. ഈ നിറം സമൃദ്ധിയെ പ്രതിനിധീകരിക്കുന്നു. ദേവിയുടെ അവതാരമായി കണക്കാക്കപ്പെടുന്ന ചെറിയ പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ട് ഈ ദിവസം ആഘോഷിക്കുന്നു. പര്‍പ്പിള്‍ നിറം ബുദ്ധിയുടെയും സമാധാനത്തിന്റെയും ശക്തിയെ സൂചിപ്പിക്കുന്നു. ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ കഴിവുള്ള മഹാഗൗരി ദേവിയെ ആരാധിക്കുന്ന ഒരാള്‍ക്ക് ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും മോചനം ലഭിക്കുമെന്ന് പറയപ്പെടുന്നു.

നവരാത്രി 9: പച്ച

നവരാത്രി 9: പച്ച

നവരാത്രി ഉത്സവത്തിന്റെ അവസാന ദിവസമാണിത്. ഈ ദിവസത്തെ നവമി എന്ന് വിളിക്കുന്നു. ഈ ദിവസമാണ് സിദ്ധിദാത്രി ദേവിയെ ആരാധിക്കുന്നത്. മയില്‍ പച്ചയാണ് ഈ ദിവസത്തിന്റെ നിറം. ശിവന്റെ ശരീരത്തിന്റെ ഒരു വശം സിദ്ധിദാത്രി ദേവിയുടേതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, അര്‍ദ്ധനാരീശ്വരന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ശിവന്‍ ഈ ദേവിയെ ആരാധിച്ചുകൊണ്ട് എല്ലാ സിദ്ധികളും നേടിയെന്നാണ് വിശ്വസിക്കപ്പെടുന്നത്.

English summary

Navratri 2021: 9 Colours of Navratri and Their Significance in Malayalam

As the nine-days Navaratri festivities begins, here is a list of colours dedicated to each day and their importance. Take a look.
X
Desktop Bottom Promotion