Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
നവരാത്രി വ്രതമെടുക്കുന്നവർ തീർച്ചയായും ഉരുവിടേണ്ട മന്ത്രങ്ങൾ ഇവ
അസുരനായ മഹിഷാസുരനെ വധിക്കുന്നതിനായി ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർ ദേവി ദുർഗ്ഗയെ സൃഷ്ടിക്കുന്നു. പത്ത് ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ ദേവി ദുർഗ്ഗ മഹിഷാസുരനെ വധിക്കുന്നു. അതിനാലാണ് ദേവി മഹിഷാസുരമർദ്ദിനി എന്നറിയപ്പെടുന്നത്. തിന്മയുടെ മേൽ നന്മ വിജയം കൈവരിച്ച ദിവസമായാണ് നവരാത്രിയായി ജനങ്ങൾ ആഘോഷിക്കുന്നത്. തിന്മയുടെ പര്യായ പദമായ മഹിഷാസുരനെ നന്മയുടെയും ശക്തിയുടെയും സമാധാനത്തിന്റെയും, ജ്ഞാനത്തിന്റെയും പ്രതീകമായ ദേവി ദുർഗ്ഗ വധിച്ചതിനെ അനുസ്മരിക്കുന്നതാണ് നവരാത്രി.

ഇത്രയധികം പ്രത്യേകതകൾ നിറഞ്ഞ ഈ നവരാത്രി ദിനത്തിൽ, സർവ്വ ഐശ്വര്യങ്ങൾക്കും, ദേവീ പ്രീതിക്കുമായി വ്രതം അനുഷ്ഠിക്കുന്നതും, ദേവീ മന്ത്രങ്ങൾ ഉരുവിടുന്നതും വളരെ ഉത്തമമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏതെല്ലാം മന്ത്രങ്ങളാണ് ജപിക്കേണ്ടത് എന്നും, ഇവ ജപിച്ചാൽ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുക എന്നും നോക്കാം.
ദേവിയുടെ പലരൂപങ്ങൾ
ശിലാപുത്രി, ബ്രഹ്മചാരിണി, സ്കന്ദമാത, കലാരാത്രി, മഹാഗൗരി എന്നിങ്ങനെ നിരവധി നാമങ്ങളിൽ സാക്ഷാൽ ദേവി അറിയപ്പെടുന്നു. ഈ ഓരോ നാമങ്ങളും മനസ്സിൽ വിചാരിച്ച് ദേവീ സ്തുതികൾ ജപിക്കുന്നത് സർവ്വ ഐശ്വര്യങ്ങളും നിങ്ങളിൽ ലഭിക്കുന്നതിന് സഹായിക്കും. കുട്ടികൾ മുതൽ മുതിർന്നവർ വരെ ദേവിയുടെ മാഹാത്മ്യം നിറഞ്ഞ കഥകൾ പറയുന്നതും കേൾക്കുന്നതും നല്ലതാണ്. മനസ്സിൽ നല്ല ചിന്തകൾ വരുന്നതിനും നല്ലത് മാത്രം ചെയ്യുന്നതിനും മനുഷ്യനെ പ്രേരിപ്പിക്കാൻ ഈ കഥകൾക്ക് ശക്തിയുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യം എന്തെന്ന് സ്വയം മനസ്സിലാക്കാനും മാനവരാശിയുടെ നന്മക്കായി പ്രവർത്തിക്കാനും സാധിക്കും. സഹോദര ബന്ധങ്ങളുടെ പ്രാധാന്യം എത്രത്തോളമാണെന്ന് മനസ്സിലാക്കാനും സാധിക്കുന്നതാണ്. അതിനാൽ, ഇനിവരുന്ന ഓരോ ദിവസവും ദേവീ മാഹാത്മ്യം വീടുകളിൽ വായിക്കാൻ ശ്രദ്ധിക്കുക.
ഓം
ഈ പ്രപഞ്ചത്തിന്റെ നാദം പോലും ഓംകാരത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണെന്നാണ് വിശ്വാസം. അത്രയ്ക്കും ശക്തിയേറിയ ഒരു മന്ത്രം. ദിവസേന, പഞ്ചശുദ്ധി വരുത്തിയതിനുശേഷം ഈ മന്ത്രം പതിവായി ജപിക്കുന്നത് നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കാൻ സഹായിക്കും. മനസ്സിനെ നിയന്ത്രിക്കാനും, ലക്ഷ്യത്തിലേയ്ക്ക് കൃത്യമായി നടക്കാനും സാധിക്കും.
ഓമകാർ ബിന്ദു സംയുക്തം, നിത്യംദയാന്ദി യോഗിനഃ
കാംധും മോക്ഷാധും ചൈവ, ഓംകാർ നമോ നമഃ
എന്ന മന്ത്രം പതിവായി രാവിലേയും വൈകുന്നേരവും 108 തവണ ജപിക്കുക. മനസ്സിനെ ഏകാഗ്രതയിൽ നിർത്തി ഈ മന്ത്രം ജപിക്കുന്നത് സർവ്വ ഐശ്വര്യങ്ങൾക്കും വഴിയൊരുക്കും. ഒപ്പം ദേവി ദുർഗ്ഗയുടെ അനുഗ്രഹത്തിനും ഇത് സഹായിക്കും.
ഗായത്രി മന്ത്രം
വിശ്വാമിത്ര മഹർഷിയാണ് ഗായത്രി മന്ത്രം രചിചത് എന്നാണ് വിശ്വാസം. ഒരു വ്യക്തി 24 ലക്ഷം തവണ ഈ മന്ത്രം ജപിച്ച്, അന്നനദാനവും നടത്തിയാൽ മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. നവരാത്രി ദിനത്തിൽ ഗായത്രി മന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്. മാനസികമായി സമാധാനം നിലനിർത്തുന്നതിനും, രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും ജീവിതത്തിൽ സന്തോഷം നിറയ്ക്കാനും ഗായത്രി മന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്.
ഓം ഭുർഭൂവഃ സ്വഃ
തത് സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്
ഈ മന്ത്രം ദിവസേന രാവിലെ പഞ്ചശുദ്ധി വരുത്തിയതിനുശേഷം 108 തവണ ജപിക്കുക.
ദുർഗ്ഗ മന്ത്രം
സർവമംഗള മാംഗല്യേ ശിവേ സർവാർത്ത സാധികേ
ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ
ഈ മന്ത്രം പതിവായി ജപിക്കുന്നത് പരമശിവന്റെയും ദുർഗ്ഗ ദേവിയുടെയും അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുന്നതിന് സഹായിക്കും. അതുപോലെ, തടസ്സങ്ങൾ നീക്കി ജീവിതത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാൻ ഇത് സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications