Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
നവരാത്രി വ്രതം എടുക്കുന്നുണ്ടോ, ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
നവരാത്രി കാലം വന്നെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 3 മുതല്‍ 12 വരെയാണ് ഇത്തവണ നവരാത്രി വരുന്നത്. നവരാത്രി എന്ന വാക്കില്‍ തന്നെ ഒമ്പത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒന്നാണതെന്ന് മനസ്സിലാക്കാം. ഭക്തിസാന്ദ്രമായ, വ്രതശുദ്ധിയില്‍ മുങ്ങിയ ഒമ്പത് ദിവസങ്ങള്‍ ആണിത്.

നവരാത്രി വ്രതവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും ആളുകള്‍ക്ക് ഉണ്ട്. ഓരോ വര്‍ഷവും നവരാത്രി വന്നെത്തുമ്പോള്‍ ഒരു അനുഷ്ഠാനമെന്ന നിലയില്‍ വര്‍ഷങ്ങളായി ചെയ്തുവരുന്നകാര്യങ്ങളാണ് പലരും അനുവര്‍ത്തിക്കുന്നത്. പ്രത്യേകിച്ച് കുട്ടികള്‍. വിദ്യാര്‍ത്ഥികള്‍ എടുക്കേണ്ട വ്രതമാണ് നവരാത്രി വ്രതമെന്ന ധാരണയില്‍ അവര്‍ വ്രതമെടുക്കുന്നു. പുസതകം പൂജയ്ക്ക് വെക്കുന്നു. പക്ഷേ നവരാത്രി എന്താണെന്നും, ഒമ്പത് ദിവസങ്ങളുടെ പ്രാധാന്യം എന്താണെന്നും, വിദ്യാര്‍ത്ഥികള്‍ മാത്രമാണോ വ്രതം എടുക്കേണ്ടതെന്നും വ്രതം എങ്ങനെ എടുക്കണമെന്നുമെല്ലാം കൃത്യമായി അറിഞ്ഞുവേണം അത് ചെയ്യാന്‍.
നവരാത്രിയെ കുറിച്ചും നവരാത്രി വ്രതത്തെ കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ അറിയാം.
നവരാത്രിയുടെ പ്രാധാന്യം
നവരാത്രിയുമായി ബന്ധപ്പെട്ട ഐതിഹ്യം മിക്കവര്‍ക്കും അറിയാവുന്നതാണ്. ദേവി മഹിഷാസുരനെ വധിച്ച് വിജയം നേടിയതിന്റെ ആഘോഷമാണ് നവരാത്രിയുടെ അവസാന നാളായ വിജയദശമിയായി നമ്മള് ആഘോഷിക്കുന്നത്. ദേവിക്ക് സമര്‍പ്പിച്ച ഒമ്പതുനാളുകളാണ് നവരാത്രി. ദേവിയുടെ അനുഗ്രഹം സിദ്ധിക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും വിജയവും കൈവരിക്കുന്നതിലും ആത്മീയതില്‍ അലിയുന്നതിനുമാണ് നവരാത്രി വ്രതം എടുക്കുന്നത്.
ദേവിയുടെ വ്യത്യസ്ത രൂപങ്ങളെയാണ് നവരാത്രി കാലത്ത് ആരാധിക്കുന്നത്. ചില രൂപങ്ങള്‍ വളരെ ശാന്തവും സ്നേഹസ്വരൂപവുമാണെങ്കില് ചിലത് രൗദ്രവും ഭയാനകവുമാണ്. ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നിങ്ങനെ ദേവിയുടെ മൂന്ന് ഭാവങ്ങള്‍ സ്ത്രീത്വത്തിന്റെ വ്യത്യസ്ത ഭാവങ്ങളായി കരുതപ്പെടുന്നു. ഇവയെ ഭൂമി, സൂര്യന്, ചന്ദ്രന് എന്നും തമസ്, രജസ്, സത്വം എന്നിങ്ങനെയും പറയാറുണ്ട്. ശക്തി കാംക്ഷിക്കുന്നവര്‍ ദുര്‍ഗ്ഗാദേവിയെ (ഭൂമി, തമസ്സ്)ആരാധിക്കുന്നു. സമ്പത്തും, ഭൗതികസുഖങ്ങളും ആഗ്രഹിക്കുന്നവര്‍ ലക്ഷ്മിദേവിയെ (സൂര്യന്, രജസ്സ്) ആരാധിക്കുന്നു. അറിവ്, മോക്ഷം എന്നിവ കാംക്ഷിക്കുന്നവര്‍ സരസ്വതിയെ (ചന്ദ്രന്, സത്വം) ആരാധിക്കുന്നു.
നവരാത്രിയിലെ ഒമ്പത് ദിവസങ്ങള്‍ തമസ്സ്, രജസ്സ്, സത്വം എന്നീ മൂന്ന് അടിസ്ഥാന ഗുണങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ആദ്യ മൂന്ന് ദിവസങ്ങളില്‍ ദുര്‍ഗ്ഗാദേവിയെയും അടുത്ത മൂന്ന് ദിവസങ്ങളില്‍ ലക്ഷ്മിയെയും അവസാന ദിവസങ്ങളില്‍ സരസ്വതിയെയുമാണ് ഭജിക്കുന്നത്. പത്താമത്തെ ദിവസമായ വിശയദശമി ഈ മൂന്ന് ഗുണങ്ങള്‍ക്ക് മേലുള്ള വിജയമായി ആഘോഷിക്കപ്പെടുന്നു.
ഇത് പ്രതീകാത്മകം മാത്രമല്ല, ഒമ്പതുദിവസങ്ങളിലെ വ്രതമെടുപ്പിലൂടെ നമ്മുടെ ഊര്‍ജ്ജത്തില്‍ തന്നെ ഇവ ജീവിതത്തില്‍ അനുഭവവേദ്യമാകുന്നുണ്ട്. ദേവിയുടെ ആദ്യ രണ്ട് തലങ്ങളും മനുഷ്യനെ സംബന്ധിച്ചെടുത്തോളം അതിജീവനവും ക്ഷേമവും ഉള്‍പ്പെട്ടതാണ്. മൂന്നാമത്തെ തലം മുന്നോട്ട് കുതിക്കാനുള്ള ആഗ്രഹമാണ്. സരസ്വതിയെ പ്രീതിപ്പെടുത്തിയാല്‍ മാത്രമേ അതിന് സാധിക്കുകയുള്ളൂ. ഈ മൂന്ന് ഗുണങ്ങള്‍ ഇല്ലാത്ത ജീവജാലങ്ങളില്ല, ജീവന്റെ ഓരോ കണങ്ങളിലും ഇതുണ്ട്. ഇവ മൂന്നും ഉണ്ടെങ്കിലേ ജീവിതം മുന്നോട്ടുപോകുകയുള്ളു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
