Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
മൂകാംബിക ക്ഷേത്രദർശനം; ഭക്തർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇവ
നവരാത്രി ദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ക്ഷേത്ര ദർശനം നടത്തുന്നത് ഒരു പുണ്യപ്രവർത്തിയാണ്. ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനും, അറിവും ജ്ഞാനവും വർദ്ധിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, വിജയദശമി, നവരാത്രി ദിനങ്ങളിൽ കുട്ടികൾ മൂകാംബിക ക്ഷേത്രം ദർശിക്കുന്നത് വിദ്യ വർദ്ധിക്കുന്നതിനും, പഠനത്തിൽ മുന്നിട്ട് നിൽക്കാനും സഹായിക്കും. കുട്ടികൾക്കുള്ളിലെ അജ്ഞത നീക്കി അറിവ് നൽകാൻ ഇത് സഹായിക്കും. അതുപോലെ, മറ്റു കലാകായിക രംഗത്ത് ശോഭിക്കാനും ഇവർക്ക് സാധിക്കുന്നതാണ്.

മൂകാംബിക ക്ഷേത്ര ദർശനം നടത്തുമ്പോൾ ദേവീ പ്രീതിക്കായി ഭക്തർ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
വ്രതം
9 ദിവസം വ്രതം അനുഷ്ഠിക്കുന്നത് ദേവിയുടെ അനുഗ്രഹം ലഭിക്കാൻ നല്ലതാണ്. വ്രതം എടുക്കുന്നതിലൂടെ ശരീരശുദ്ധിയും ആഹാരശുദ്ധിയും ഉറപ്പുവരുത്താൻ സാധിക്കുന്നു. കൂടാതെ, വ്രതം എടുക്കുന്നതിനോടൊപ്പം ദേവീസ്തുതികൾ രാവിലെയും സന്ധ്യാ സമയത്തും ഉരുവിടുന്നതും നല്ലതാണ്. ഇത് മനസ്സിനെ ഏകാഗ്രതയോടെ നിലനിർത്താൻ സഹായിക്കും. ദൈവത്തിലേയ്ക്ക് മനസ്സിനെ കൂടുതൽ അടുപ്പിക്കാനും സാധിക്കുന്നതാണ്.
അതിനാൽ, അമ്പലത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുമ്പോൾ വീടുകളിൽ അതിന്റെതായ ശുദ്ധി പാലിക്കാൻ ശ്രദ്ധിക്കുക. മാംസാഹാരങ്ങൾ ഒഴിവാക്കുക. പുറത്തു നിന്നും ആഹാരം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. മിതമായ മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ആഹാരങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. പഴം പച്ചക്കറികൾ, കരിക്കിൻ വെള്ളം എന്നിവ കഴിക്കുന്നത് നല്ലതാണ്. ഒരു നേരം മാത്രം അരി ആഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നതാണ് ഉത്തമം.
കർമ്മശുദ്ധി
വ്രതം മാത്രം എടുത്താൽ പോര, നമ്മളുടെ കർമ്മങ്ങളിലും ശുദ്ധി വേണം. മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തികൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. അതുപോലെ, സ്വന്തം മനസ്സിനെ കളങ്കപ്പെടുത്തുന്ന കാര്യങ്ങളിൽ അമിതമായി ചെയ്യാതിരിക്കുക. നാവിൽ നിന്നും നല്ല വാക്കുകൾ മാത്രം ഉരുവിടുക. ചീത്ത പദപ്രയോഗങ്ങൾ നിങ്ങളുടെ മനസ്സിനെ കളങ്കപ്പെടുത്തും. ഇത് ശീരിക-മാനസിക മായ പരിശുദ്ധി ഇല്ലാതാക്കുന്നതിലേയ്ക്ക് നയിക്കും. അതിനാൽ, വാക്കിലും പ്രവർത്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്.
വസ്ത്രങ്ങൾ
നല്ല വൃത്തിയുള്ള വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കുക. അലക്കിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ശരീരശുദ്ധി നിലനിർത്താൻ സഹായിക്കും. ഇത് നിങ്ങൾക്ക് ഒരു പോസറ്റീവ് എനർജി നൽകും. മനസ്സിനും ഒരു പുത്തൻ ഉന്മേഷം നൽകും.
ഭസ്മം, കുങ്കുമം
കുളിച്ചതിനുശേഷം നെറ്റിയിൽ ഭസ്മം അല്ലെങ്കിൽ കുങ്കുമം തൊടുന്നത് നല്ലതാണ്. ദൈവീകമായിട്ടുള്ള ഒരു ശുദ്ധി സ്വയം കൈവരിക്കുന്നതിന് ഇത് സഹായിക്കും.
ഗണപതി പൂജ
മൂകാംബിക ക്ഷേത്രം ദർശിക്കുന്നതിന് മുൻപ് ഗണപതിയ്ക്ക് വഴിപാടുകൾ നേരുന്നത് നല്ലതാണ്. പ്രത്യേകിച്ച്, നാളികേരം ഉടയ്ക്കുന്നത് വിഘ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. തടസ്സങ്ങൾ ഇല്ലാതെ മുന്നോട്ട് സഞ്ചരിക്കാനും, ദേവിയുടെ അനുഗ്രഹം ലഭിക്കാനും സഹായിക്കും. വീട്ടിൽ ദേവി മാഹാത്മ്യം വായിക്കുന്നതും നല്ലതാണ്.
ദർശനം നടത്തുമ്പോൾ
മൂകാംബിക ക്ഷേത്രത്തിൽ ദേവിയെ തൊഴാൻ പോകുമ്പോൾ വഴിപാടുകൾ നടത്തുക. ഒപ്പം, സർവ്വ പാപങ്ങളും ക്ഷമിക്കാൻ പ്രാർത്ഥിക്കുന്നതും നല്ലതാണ്. ദേവിയുടെ മുൻപിൽ അഹന്ത വെടിഞ്ഞ് എളിയവനായി നിൽക്കുക. മനസ്സുരുകി പ്രാർത്ഥിക്കുക. സാഷ്ടാംഗം പ്രണമിക്കുന്നതും, അമ്പലത്തിലെ പ്രസാദം കഴിക്കുന്നതും, അന്നദാനം സ്വീകരിക്കുന്നതും കൂടുതൽ അനുഗ്രഹം ലഭിക്കാൻ സഹായിക്കും.
കുടജാദ്രി
കൊല്ലൂർ മൂകാംബിക ദർശിക്കുമ്പോൾ കുടജാദ്രിയിലെ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും നല്ലതാണ്. അവിടെ വഴിപാടുകൾ കഴിക്കുക. പ്രാർത്ഥിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications