Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
കാര്‍ത്ത്യായനി: ശക്തിയുടെ പ്രതിരൂപം, ശിവനും വിഷ്ണുവും വരെ ആയുധം നല്കി ആദരിച്ച ദേവീരൂപം
നവരാത്രിയുടെ ആറാംദിനമായ ഇന്ന് ദുര്‍ഗ്ഗ കാര്‍ത്ത്യായനി ദേവിയുടെ രൂപത്തിലാണ് ഭക്തര്‍ക്ക് അനുഗ്രഹം വര്‍ഷിക്കുക. ദേവിയുടെ ഏറ്റവും ശക്തിയുള്ള രൂപങ്ങളിലൊന്നാണ് കാര്‍ത്ത്യായനി. മഹിഷാസുരനെ വധിച്ച ദേവീസ്വരൂപവും കാര്‍ത്ത്യായനിയാണ്. അശ്വിനി മാസത്തിലെ ശുക്ലപക്ഷ ഷഷ്ഠി തിഥിയായ ഇന്ന് കാര്‍ത്ത്യായനി ദേവിയെ കുറിച്ചുള്ള ഐതിഹ്യവും പൂജാവിധിയും അറിയാം.

ദൈവങ്ങള്‍ വരെ ആയുധങ്ങള്‍ നല്കിയ ശക്തി
ദുര്‍ഗ്ഗാദേവിയുടെ ഉഗ്രരൂപങ്ങളിലൊന്നാണ് കാര്‍ത്ത്യായനി. ഭൂമിയിലെ ദുഷ്ടശക്തികളെ നിഗ്രഹിക്കാനായാണ് കര്‍ത്ത്യായനി ദേവി അവതരിച്ചത്. മഹിഷാസുരനെ വധിച്ചതും ദേവിയാണ്. കാര്ത്ത്യായനിയോടുള്ള ആദരസൂചകമായി എല്ലാ മൂര്‍ത്തികളും അവരുടെ ആയുധങ്ങള്‍ ദുര്‍ഗ്ഗയ്ക്ക് നല്‍കിയെന്നാണ് വിശ്വാസം. ഭഗവാന് ശിവന് ത്രിശൂലവും വിഷ്ണു സുദര്‍ശന ചക്രവും വരുണന് ശംഖും വായു അമ്പും വില്ലും ബ്രഹ്മാവ് ജപമാലയും കമണ്ഠലവും ദേവിക്ക് നല്കി.
എല്ലാ ശക്തിയും അധികാരവും ഊര്‍ജ്ജവും ഉള്ള ദേവീസ്വരൂപമായാണ് കാര്‍ത്ത്യായനി അറിയപ്പെടുന്നത്. മഹിഷാസുരനെ വാള് കൊണ്ട് ശിരച്ഛേദം ചെയ്തത് കൊണ്ടാണ് മഹിഷാസുര മര്ദ്ദിനിയെന്നും ദേവി അറിയപ്പെടുന്നത്.
നാല് കൈകളാണ് ദേവിക്ക് ഉള്ളത്. അതിലൊന്നില്‍ വാളും രണ്ട് കൈകളില്‍ താമരയും മറ്റേത് അഭയമുദ്രയിലുമാണ്. സിംഹമാണ് ദേവിയുടെ വാഹനം. വ്യാഴത്തിന്റെ മൂര്‍ത്തിയായാണ് ദേവി അറിയപ്പെടുന്നത്. ഉഗ്രരൂപിണിയാണെങ്കിലും ഭക്തരുടെ സങ്കടങ്ങളും പ്രാര്‍ത്ഥനകളും കേള്‍ക്കുകയും അവരെ ആവോളം അനുഗ്രഹിക്കുകയും ചെയ്യുന്ന ദേവീസ്വരൂപമാണ് കാര്‍ത്ത്യായനി.
അവതാരകഥ
ഹിന്ദുപുരാണം അനുസരിച്ച് സന്താനങ്ങളില്ലാതിരുന്ന കാര്ത്ത്യായന് എന്ന സന്ന്യാസിയുടെ ഘോരതപസ്സില്‍ സംപ്രീതയായ പാര്‍വ്വതീ ദേവി അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മകളായി കാര്‍ത്ത്യായനിയുടെ രൂപത്തില്‍ ഭൂമിയില്‍ അവതരിക്കുകയായിരുന്നു. കാര്ത്ത്യായന്റെ മകളായതിനാലാണ് ദേവിക്ക് കാര്‍ത്ത്യായനി എന്ന പേര് ലഭിച്ചത്.
ഭാഗവതം പുരാണം അനുസരിച്ച്, ഒരിക്കല്‍ കുറേ യുവതികള്‍ പാര്‍വ്വതിയെ പൂജിച്ച് ഭഗവാന് കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കണമെന്ന് പ്രാര്‍ത്ഥിച്ചു. അവര്‍ കളിമണ്ണില്‍ കാര്‍ത്ത്യായനി ദേവിയുടെ വിഗ്രഹമുണ്ടാക്കി അകമഴിഞ്ഞ ഭക്തിയോടെ പ്രാര്‍ത്ഥിച്ചു. അവരുടെ ഭക്തിയില്‍ പ്രസാദിച്ച ദേവി അവരുടെ ആഗ്രഹങ്ങള്‍ നടക്കട്ടെ എന്ന് അനുഗ്രഹിച്ചു. അതുകൊണ്ട് നല്ല ഭര്‍ത്താവിനെ ലഭിക്കാന്‍ കന്യകമാര്‍ കാര്‍ത്ത്യായനി ദേവിയെ ഭജിക്കണമെന്നാണ് വിശ്വാസം.
പൂജാവിധി
അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധവസ്ത്രങ്ങള്‍ ധരിക്കുക.
വീടും പൂജാമുറിയും വൃത്തിയാക്കി ദേവിരൂപത്തിന് മുമ്പില്‍ വിളക്ക് തെളിയിക്കുക.
ചെമ്പരത്തിയും കുങ്കുമവും പഴങ്ങളും മധുരപലഹാരങ്ങളും ദേവിക്ക് നേദിക്കുക.
ദുര്ഗ്ഗാമന്ത്രങ്ങളും കാര്‍ത്ത്യാനി മന്ത്രങ്ങളും ചൊല്ലുക.
വ്രതമനുഷ്ഠിക്കുക.
കന്യകമാര്‍ മൈലാഞ്ചി, സിന്ദൂരം, മഞ്ഞള്‍, സാരി, പൊട്ട് എന്നിവ അര്‍ച്ചിച്ച് ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ ഉത്തമപുരുഷനെ വരനായി ലഭിക്കുമെന്നും വിശ്വാസമുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications