Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
വീട്ടിൽ പുസ്തകം പൂജയ്ക്ക് വെയ്ക്കുന്നവരാണോ? ഈ സാധനങ്ങൾ വീട്ടിൽ നിന്നും ഇപ്പോൾ തന്നെ മാറ്റൂ
നവരാത്രി അടുത്തുകൊണ്ടിരിക്കുകയാണ്. കുട്ടികളെല്ലാം പുസ്തകങ്ങൾ പൂജയ്ക്ക് വെയ്ക്കുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്. വിദ്യയിൽ തിളങ്ങുന്നതിനും തങ്ങളുടെ കർമ്മമേഖലയിൽ ശോഭിക്കാനും മുതിർന്നവരും അവരവരുടെ ജോലിയുമായി ബന്ധപ്പെട്ട സാധനങ്ങൾ പൂജയ്ക്ക് വെയ്ക്കും.

എന്നാൽ, പൂജയ്ക്ക് വെയ്ക്കുന്ന അന്ന് വീട്ടിൽ നിന്നും ഒഴിവാക്കേണ്ട ചില സാധനങ്ങളുണ്ട്. മാംസാഹരങ്ങളും, മദ്യവും മാത്രമല്ല, നെഗറ്റീവ് എനർജി നൽകുന്ന ചില സാധനങ്ങൾ വീട്ടിൽ നിന്നും മാറ്റണം. അവ ഏതെല്ലാമെന്ന് നോക്കാം.
പൊട്ടിയ സാധനങ്ങൾ
ഹിന്ദു വിശ്വാസ പ്രകാരം വീട്ടിൽ പൊട്ടി സാധനങ്ങൾ അല്ലെങ്കിൽ കേടുവന്ന് നശിച്ച് സാധനങ്ങൾ സൂക്ഷിക്കരുത് എന്നാണ്. കാരണം, വീട്ടിൽ പഴകിയതും, പൊട്ടിയതുമായ സാധനങ്ങൾ ഇരുന്നാൽ ലക്ഷ്മി പ്രീതി കുറയുമെന്നും വീട്ടിൽ നെഗറ്റീവ് എനർജി നിറയുമെന്നാണ് വിശ്വാസം. പ്രത്യേകിച്ച് നവരാത്രി ദിനത്തിൽ ഐശ്വര്യങ്ങൾ വർദ്ധിക്കാൻ ഇവ ഒഴിവാക്കാം. ഇല്ലെങ്കിൽ പല കാര്യങ്ങളിലും തടസ്സങ്ങൾ നിങ്ങൾ നേരിട്ടേക്കാം. പ്രത്യേകിച്ച് കുടുംബ കലഹങ്ങൾ വർദ്ധിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. ബന്ധങ്ങൾക്കിടയിൽ വിള്ളലുകൾ സംഭവിക്കും. ശുഭകാര്യങ്ങൾ നടക്കാൻ തടസ്സങ്ങൾ നേരിടും.
കറുപ്പ് നിറത്തിലുള്ള സാധനങ്ങൾ
വീട്ടിൽ നിന്നും കറുപ്പ് നിറത്തിലുള്ള സാധനങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ അന്നേ ദിവസം ഉപയോഗിക്കരുത്. കാരണം, ദുഃഖത്തിന്റെ പ്രതീകമായാണ് കറുപ്പ് നിറം ഉപയോഗിക്കുന്നത്. എന്നാൽ, നവരാത്രി തിന്മയുടെ മേൽ നന്മ വിജയം വരിച്ച ദിവസമാണ്. സന്തോഷത്തിന്റെ ദിവസമാണ്. അതിനാൽ, അന്നേ ദിവസം കറുപ്പ് നിറം വീട്ടിൽ നിന്നും ഒഴിവാക്കാൻ ശ്രദ്ധിക്കുക.
കറുപ്പ് നിറത്തിലുള്ള ഏതെങ്കിലും വസ്തു വീട്ടിൽ ഇരുന്നാൽ അത് നെഗറ്റീവ് എനർജി വീട്ടിൽ പ്രവേശിക്കുന്നതിനും പോസറ്റീവ് എനർജി കുറയ്ക്കുന്നതിനും കാരണമാകുന്നു. ഇത് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനും, വിഷമങ്ങൾ ഉണ്ടാകുന്നതിനും കാരണമായേക്കും. അതിനാൽ കറുപ്പ് നിറത്തിനു പകരം നല്ല ഡാർക്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കും. ഇത് പോസറ്റീവ് എനർജി ലഭിക്കുന്നതിനും സഹായിക്കും.
ദുർദേവതകൾ
നവരാത്രി ദിവസം ദുർദേവതകളുടെ ചിത്രങ്ങൾ വീട്ടിൽ വെയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ, അവരുമായി ബന്ധപ്പെട്ട കാര്യങ്ങളും ചെയ്യാതിരിക്കുക. നല്ല കാര്യങ്ങൾ മാത്രം വായിൽ നിന്നും ഉരുവിടുക. ചീത്ത വാക്കുകൾ ഒഴിവാക്കുക. നെഗറ്റീവ് ചിന്തകൾ നൽകുന്ന പുസ്തകങ്ങൾ വായിക്കാതിരിക്കാം. ഇത്തരം ചിന്തകൾ പറയുന്ന കാര്യങ്ങൾ കേൾക്കാതിരിക്കാം.
പകരം, ദേവീ സ്തുതികൾ ആലപിക്കാം. മന്ത്രങ്ങൾ ജപിക്കാം. ദേവീമാഹാത്മ്യ കഥകൾ പാരായണം ചെയ്യാം. ഇവയെല്ലാം മനസ്സിന് സമാധാനം നൽകാൻ സഹായിക്കും. ചിന്തകൾ ശുദ്ധീകരിക്കും. മനസ്സിനെ ബലപ്പെടുത്തും. പലതും നേടിയെടുക്കാൻ സഹായിക്കും.
ചെയ്യേണ്ട കാര്യങ്ങൾ
നവരാത്രി ദിവസം വീട് പൂക്കളാൽ അലങ്കരിക്കുന്നത് ദേവീ പ്രീതി ലഭിക്കാൻ സഹായിക്കും. വീട്ടിൽ സന്തോഷം ഉണ്ടാകാൻ സഹായിക്കും. അതുപോലെ, ഭക്തിഗാനങ്ങൾ കേൾക്കുക. ആലപിക്കുക. എല്ലാ ദിവസവും അമ്പലത്തിൽ പോകുന്നതും വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. അതുപോലെ, പുണ്യപ്രവർത്തികളിൽ ഏർപ്പെടാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications