Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ആയുധമേന്തിയ കൈകള്‍, നെറ്റിയില്‍ ചന്ദ്രക്കല, ചന്ദ്രഘണ്ഡ ദേവിയുടെ അനുഗ്രഹമുണ്ടെങ്കില്‍ തടസ്സങ്ങള്‍ നിഷ്പ്രഭം
നവരാത്രിയുടെ മൂന്നാംദിവസത്തില്‍ ദുര്‍ഗ്ഗാദേവിയുടെ മൂന്നാമത്തെ രൂപമായ ചന്ദ്രഘണ്ഡചന്ദയെയാണ് ആരാധിക്കുന്നത്. പാര്‍വ്വതി ദേവിയുടെ സുമംഗലി രൂപമാണ് ചന്ദ്രഘണ്ട. ഭഗവാന് ശിവനെ വിവാഹം ചെയ്തതിന് ശേഷം പാര്‍വ്വതി അര്‍ദ്ധചന്ദ്രനെ നെറ്റിയില്‍ ചാര്‍ത്താന്‍ തുടങ്ങി. അതുകൊണ്ടാണ് ദേവിക്ക് ചന്ദ്രഘണ്ട എന്ന പേര് വന്നത്. ചന്ദ്രഘണ്ഡ ദേവിയെ കുറിച്ചുള്ള കൂടുതല്‍ ഐതിഹ്യവും പൂജാവിധികളും അറിയാം.

ചന്ദ്രഘണ്ഡ
ചണ്ഡിക, രത്നചണ്ഡി, വൃകവാഹിനി എന്നീ പേരുകളും ചന്ദ്രഘണ്ഡയ്ക്കുണ്ട് .നെറ്റിയില്‍ ചന്ദ്രക്കല ചൂടിയ ദേവി സൗന്ദര്യത്തിന്റെ പ്രതിബിംബമാണ്. അതേസമയം യഥാര്‍ത്ഥ സൗന്ദര്യം ഭൗതികമല്ലെന്നും ദൈവികമായ ഗുണങ്ങള്‍ ഉണ്ടായിരിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണെന്നും ചന്ദ്രഘണ്ട ദേവിയുടെ രൂപം വ്യക്തമാക്കുന്നു. കാരണം ബാഹ്യസൗന്ദര്യത്തിന്റെ നിലനില്‍പ്പ് ഒരു വ്യക്തിയുടെ സത്ഗുണങ്ങളിലാണ്.
സ്വര്‍ണ്ണവര്‍ണ്ണമാണ് ചന്ദ്രഘണ്ഡ ദേവിക്ക്. പത്ത് കൈകള്‍ ഉള്ള ഈ ദേവീസ്വരൂപം ഓരോ കൈകളിലായി ത്രിശൂലം, വാള്, ഗദ, കഠാര, വില്ല്, അമ്പ് എന്നീ ആയുധങ്ങളും മറ്റ് കകൈകളില്‍ താമര, കമണ്ഠലു, ജപമാല എന്നിവയും പിടിച്ചിരിക്കുന്നു. ദേവിയുടെ ഒരു കൈ വരദമുദ്രയിലും മറ്റൊരു കൈ അഭയ മുദ്രയിലുമാണ്. മണിയുടെ ആകൃതിയിലുള്ള ചന്ദ്രക്കല നെറ്റിയില്‍ ധരിച്ചിരിക്കുന്ന ദേവിയുടെ മൂന്നാം തൃക്കണ്ണ് രണ്ട് പുരികങ്ങള്‍ക്കും ഇടയിലായി സ്ഥിതി ചെയ്യുന്നു. സിംഹമാണ് ദേവിയുടെ വാഹനം.
ഐതിഹ്യം
പര്‍വ്വത രാജനായ ഹിമവാന്റെയും മേനാവതിയുടെയും പുത്രിയായ പാര്‍വ്വതി ദേവി ഭഗവാന് ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ ഘോരതപസ്സ് ചെയ്തു. ആദ്യപത്നിയായ സതിയുടെ വിയോഗം നല്കിയ ദുഃഖത്തില്‍ പര്‍വ്വതത്തില്‍ കഴിഞ്ഞിരുന്ന ശിവന് പാര്‍വ്വതിയുടെ ഘോരതപസ്സില്‍ പ്രസാദിച്ച് ദേവിയെ വിവാഹം ചെയ്യാന്‍ സമ്മതിക്കുന്നു. യഥാര്‍ത്ഥത്തില്‍ സതിയുടെ പുനരവതാരമാണ് പാര്‍വ്വതി.
പാര്‍വ്വതിയുടെ വീട്ടിലെത്തിയ ശിവന്റെ രൂപം പാര്‍വ്വതിയുടെ മാതാപിതാക്കളെയും ബന്ധുജനങ്ങളെയും ഭയപ്പെടുത്തുന്നതായിരുന്നു. ചാരത്തില്‍ മുങ്ങിയ ദേഹവും ശിരസ്സിലെ ജടാവല്ക്കലവും തലയോട്ടിയില്‍ തീര്‍ത്ത ഹാരവും കഴുത്തിലെ നാഗങ്ങളും കണ്ട് പാര്‍വ്വതിയുടെ വീട്ടുകാര്‍ ഭയന്നു. ശിവന് കൂട്ടുവന്നതാകട്ടെ പ്രേതങ്ങളും ആഘോരികളും. ഇതുകണ്ട പാര്‍വ്വതി പ്രിയപ്പെട്ടവരെ ഭയവിമുക്തരാക്കുന്നതിന് ഭഗവാന് ശിവന് തത്തുല്യമായ ഉഗ്രരൂപമായ ചന്ദ്രഘണ്ഡയിലേക്ക് മാറി. ബന്ധുജനങ്ങള്‍ക്ക് ഭയം തോന്നാത്ത രൂപത്തിലേക്ക് മാറണമെന്ന് ഭഗവാനോട് ദേവി അപേക്ഷിച്ചു. അങ്ങനെ ശിവന് രാജകുമാരന്റെ രൂപത്തിലേക്ക് മാറി ദേവിയെ ഭാര്യയായി വരിച്ചു.
പൂജാവിധി
സൗമ്യവദനയും ശാന്തസ്വരൂപിണിയുമാണ് ചന്ദ്രഘണ്ഡ ദേവി. ഭക്തര്‍ക്ക് ആത്മവിശ്വാസവും സുഖ സമൃദ്ധിയും ആവോളം വര്‍ഷിക്കുന്ന ദേവിരൂപമാണിത്. ധൈര്യത്തിന്റെയും ശക്തിയുടെയും സ്വരൂപമായ ദേവി ഭക്തരുടെ ഭയം ഇല്ലാതാക്കുകയും തടസ്സങ്ങള്‍ നീക്കിക്കൊടുക്കുകയും ചെയ്യുന്നു. ശാന്തസ്വരൂപിണിയും ഉഗ്രരൂപിണിയായുമുള്ള ഭാവങ്ങള്‍ ദേവിക്കുണ്ട്.
നവരാത്രിയുടെ മൂന്നാം ദിവസം ദേവിയെ വഴിപോലെ പൂജ ചെയ്യുന്നവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുകയും സുഖവും സമൃദ്ധിയും ഉണ്ടാകുകയും ചെയ്യും. സമൂഹത്തില്‍ ഇവര്‍ക്കുള്ള കീര്‍ത്തി വര്‍ദ്ധിക്കും.
സൂര്യന് മേല്‍ ആധിപത്യമുള്ള ദേവീ രൂപമാണ് ചന്ദ്രഘണ്ഡ. അതുകൊണ്ട് ജാതകത്തില്‍ സൂര്യന് ദുര്ബലരായിട്ടുള്ളവര്ക്ക് ഭജിക്കാന്‍ ഏറ്റവും അനുകൂലമായ ദേവീരൂപമാണിത്. ചന്ദ്രഘണ്ഡ ദേവിയെ പ്രസാദിപ്പിക്കാന്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധ വസ്ത്രങ്ങള്‍ ധരിച്ച് വീട് ശുദ്ധമാക്കി ദേവിയെ പൂജ ചെയ്യണം. നെയ് വിളക്ക് തെളിയിച്ച് പഞ്ചാമൃതവും മധുരപലഹാരങ്ങളും ദേവിക്ക് നേദിക്കണം. ശേഷം ദുര്‍ഗ്ഗ നാമങ്ങളും സ്തുതികളും മന്ത്രങ്ങള്‍ ജപിക്കുക. വൈകുന്നേരവും പൂജ ചെയ്ത് ആരതി നടത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
